top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 22

Gems#

583

The Life for Self and the Life for God

Our life is just the life for self; it is not a life for God. Regardless of how much we train ourselves to be for God, eventually we will be just for ourselves. In principle, it is similar to a monkey that has been trained to eat like a man. How can a monkey behave like a human if he does not have the human life? In the same way, our life is a life for self and not for God. But Hallelujah! There is another life that we can experience. We can be one with Christ as our burnt offering. He is the life in us that is absolutely for God. Our life may be self-centered, but His life is God-centered.

April 16, 2026

​

സ്വയത്തിനു വേണ്ടിയുള്ള ജീവനും ദൈവത്തിനു വേണ്ടിയുള്ള ജീവനും

നമ്മുടെ ജീവൻ കേവലം സ്വയത്തിനു വേണ്ടിയുള്ള ജീവനാണ്; അത് ദൈവത്തിനു വേണ്ടിയുള്ള ഒരു ജീവനല്ല. ദൈവത്തിനു വേണ്ടിയുള്ളവരായിരിക്കുവാൻ നാം നമ്മെത്തന്നെ എത്രമാത്രം പരിശീലിപ്പിച്ചാലും, ആത്യന്തികമായി നാം നമുക്ക് വേണ്ടിയുള്ളവർ മാത്രമായിരിക്കും. തത്ത്വത്തിൽ, ഇത് മനുഷ്യനെപ്പോലെ ആഹാരം കഴിക്കുവാൻ പരിശീലിപ്പിക്കപ്പെട്ട ഒരു കുരങ്ങിന് സമാനമാണ്. മനുഷ്യജീവനില്ലാതെ ഒരു കുരങ്ങിന് എങ്ങനെയാണ് മനുഷ്യനെപ്പോലെ പെരുമാറുവാൻ കഴിയുക? അതേപോലെതന്നെ, നമ്മുടെ ജീവൻ സ്വയത്തിനു വേണ്ടിയുള്ള ജീവനാണ്, അല്ലാതെ ദൈവത്തിനു വേണ്ടിയുള്ളതല്ല. എന്നാൽ ഹാലേലൂയ്യ! നമുക്ക് അനുഭവിക്കുവാൻ കഴിയുന്ന മറ്റൊരു ജീവനുണ്ട്. നമ്മുടെ ഹോമയാഗമായ ക്രിസ്തുവിനോട് നമുക്ക് ഒന്നായിത്തീരുവാൻ കഴിയും. അവൻ നമ്മിലുള്ള, പൂർണ്ണമായും ദൈവത്തിനു വേണ്ടിയുള്ള ജീവനാണ്. നമ്മുടെ ജീവൻ സ്വയ-കേന്ദ്രീകൃതമായിരിക്കാം, എന്നാൽ അവന്റെ ജീവൻ ദൈവ-കേന്ദ്രീകൃതമാണ്.

Gems#

582

Food for God (2)

How can we know that we are offering food to God? It is when we are satisfied. When we are satisfied, surely God is satisfied by the food we offer Him. If God is not satisfied, we can never be satisfied. God needs food, and that food is just the burnt offering. We must be absolutely for God. When we offer Christ as our burnt offering, we have the deep conviction that we are satisfied, and our satisfaction is just a proof of God’s satisfaction.

April 15, 2026

​

ദൈവത്തിനായുള്ള ഭക്ഷണം (2)

നമ്മൾ ദൈവത്തിന് ഭക്ഷണം നൽകുന്നുണ്ടെന്ന് നമുക്ക് എങ്ങനെ അറിയുവാൻ കഴിയും? നമ്മൾ സംതൃപ്തരാകുമ്പോഴാണ് അത് അറിയുന്നത്. നമ്മൾ സംതൃപ്തരാകുമ്പോൾ, തീർച്ചയായും നമ്മൾ അർപ്പിക്കുന്ന ഭക്ഷണത്താൽ ദൈവവും സംതൃപ്തനാണ്. ദൈവം സംതൃപ്തനല്ലെങ്കിൽ, നമുക്ക് ഒരിക്കലും സംതൃപ്തരാകുവാൻ കഴിയില്ല. ദൈവത്തിന് ഭക്ഷണം ആവശ്യമാണ്, ആ ഭക്ഷണം ഹോമയാഗം മാത്രമാണ്. നമ്മൾ പൂർണ്ണമായും ദൈവത്തിന് വേണ്ടിയുള്ളവരായിരിക്കണം. ക്രിസ്തുവിനെ നമ്മുടെ ഹോമയാഗമായി അർപ്പിക്കുമ്പോൾ, നമ്മൾ സംതൃപ്തരാണെന്ന ആഴമായ ബോധ്യം നമുക്കുണ്ടാകുന്നു; നമ്മുടെ സംതൃപ്തി ദൈവത്തിന്റെ സംതൃപ്തിയുടെ തെളിവാണ്.

Gems#

581

Food for God (1)

Numbers 28:2, says that the burnt offering is the food of God. God is hungry; God needs something to satisfy Him, and this something is the burnt offering offered by His people. Do you satisfy God day by day? God commanded the children of Israel to present the burnt offering every day both in the morning and in the evening. God needs this kind of food. He needs food.

April 14, 2026

​

ദൈവത്തിനായുള്ള ഭക്ഷണം (1)

സംഖ്യാപുസ്തകം 28:2-ൽ, ഹോമയാഗം ദൈവത്തിന്റെ ഭക്ഷണമാണെന്ന് പറയുന്നു. ദൈവം വിശന്നിരിക്കുന്നു; ദൈവത്തെ തൃപ്തിപ്പെടുത്തുവാൻ അവന് എന്തെങ്കിലും ആവശ്യമാണ്, ആ "എന്തെങ്കിലും" എന്നത് തന്റെ ജനത്താൽ അർപ്പിക്കപ്പെടുന്ന ഹോമയാഗമാണ്. നിങ്ങൾ ദിനംപ്രതി ദൈവത്തെ തൃപ്തിപ്പെടുത്തുന്നുണ്ടോ? എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഹോമയാഗം അർപ്പിക്കുവാൻ ദൈവം ഇസ്രായേൽ മക്കളോട് കൽപ്പിച്ചു. ദൈവത്തിന് ഇത്തരത്തിലുള്ള ഭക്ഷണം ആവശ്യമാണ്. അവന് ഭക്ഷണം ആവശ്യമാണ്.

Gems#

580

Burnt offering—a Man for God (3)

In the past my realization was that we need Christ first of all as our trespass offering. But today my realization has changed. We need Christ first as our burnt offering, because our first problem with God is not a matter of trespasses but a matter of not being for God. Whether we have trespassed or not, we are still not much for God. We may have done nothing amiss, but we are still not for God. Though I may not be wrong with this person or that person, I am wrong with God because I am still not absolutely for Him. So our first need is Christ as the burnt offering.

April 13, 2026

​

ഹോമയാഗം—ദൈവത്തിനായി ഒരു മനുഷ്യൻ (3)

മുൻകാലങ്ങളിൽ, നമുക്ക് ഒന്നാമതായി ക്രിസ്തുവിനെ നമ്മുടെ അകൃത്യയാഗമായിട്ടാണ് ആവശ്യമെന്നായിരുന്നു എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഇന്ന് എന്റെ ബോധ്യം മാറിയിരിക്കുന്നു. നമുക്ക് ക്രിസ്തുവിനെ ഒന്നാമതായി നമ്മുടെ ഹോമയാഗമായിട്ടാണ് ആവശ്യമായിരിക്കുന്നത്, കാരണം ദൈവവുമായുള്ള നമ്മുടെ ഒന്നാമത്തെ പ്രശ്നം അകൃത്യങ്ങളുടെ കാര്യമല്ല, മറിച്ച് ദൈവത്തിന് വേണ്ടിയുള്ളവരായിരിക്കാത്തതാണ്. നാം അകൃത്യം ചെയ്താലും ഇല്ലെങ്കിലും, നാം അപ്പോഴും ദൈവത്തിന് വേണ്ടിയുള്ളവരല്ല. നാം തെറ്റായി ഒന്നും ചെയ്തിട്ടുണ്ടാകില്ല, എങ്കിലും നാം ദൈവത്തിന് വേണ്ടിയുള്ളവരല്ല. എനിക്ക് ഈ വ്യക്തിയോടോ ആ വ്യക്തിയോടോ തെറ്റൊന്നുമില്ലായിരിക്കാം, എന്നാൽ ഞാൻ ദൈവത്തോട് തെറ്റുള്ളവനാണ് കാരണം ഞാൻ അപ്പോഴും പൂർണ്ണമായി അവനുവേണ്ടിയുള്ളവനല്ല. അതിനാൽ നമ്മുടെ ഒന്നാമത്തെ ആവശ്യം ഹോമയാഗമായ ക്രിസ്തുവാണ്.

Gems#

579

Burnt offering—a Man for God (2)

Do you really care absolutely for God? Can you say that whatever you do, whatever you say, and whatever you are is one hundred percent for God? No, none of us can honestly say this. Then what shall we do? We must take Christ. We need Him as our burnt offering. The burnt offering signifies that Christ is the One who is absolutely for God. If you would read the four Gospels again, you would see a man living on the earth who was one hundred percent for God. Whatever He was, whatever He spoke, and whatever He did was absolutely for God.

April 12, 2026

​

ഹോമയാഗം—ദൈവത്തിനായി ഒരു മനുഷ്യൻ (2)

നിങ്ങൾ യഥാർഥത്തിൽ ദൈവത്തിനു വേണ്ടി പൂർണ്ണമായി കരുതുന്നുണ്ടോ? നിങ്ങൾ എന്ത് ചെയ്താലും, എന്ത് പറഞ്ഞാലും, നിങ്ങൾ ആരായിരുന്നാലും അത് നൂറു ശതമാനവും ദൈവത്തിനുവേണ്ടിയാണെന്ന് നിങ്ങൾക്ക് പറയുവാൻ കഴിയുമോ? ഇല്ല, നമ്മളാർക്കും സത്യസന്ധമായി ഇത് പറയുവാൻ കഴിയില്ല. അപ്പോൾ നാം എന്ത് ചെയ്യണം? നാം ക്രിസ്തുവിനെ കൈക്കൊള്ളണം. നമ്മുടെ ഹോമയാഗമായി നമുക്ക് അവനെ ആവശ്യമുണ്ട്. ക്രിസ്തു പൂർണ്ണമായും ദൈവത്തിന് വേണ്ടിയുള്ളവനാണെന്ന് ഹോമയാഗം സൂചിപ്പിക്കുന്നു. നിങ്ങൾ നാല് സുവിശേഷങ്ങൾ വീണ്ടും വായിക്കുകയാണെങ്കിൽ, ഭൂമിയിൽ നൂറു ശതമാനവും ദൈവത്തിനുവേണ്ടി ജീവിച്ച ഒരു മനുഷ്യനെ നിങ്ങൾക്ക് കാണുവാൻ കഴിയും. അവൻ ആരായിരുന്നോ, അവൻ എന്ത് സംസാരിച്ചോ, അവൻ എന്ത് ചെയ്തുവോ അതെല്ലാം പൂർണ്ണമായും ദൈവത്തിനുവേണ്ടിയായിരുന്നു.

Gems#

578

Burnt offering—a Man for God (1)

In the book of Leviticus, we see that Christ is typified by many different kinds of offerings. Our first situation is that we are not for God. Are you absolutely for God? This is the first aspect of our situation. Regardless of whether we are good or bad, we are altogether not for God. One person may be a bank robber, and another may be a gentleman, but both are not for God. Your reading of the Bible may not be for God, just as reading a magazine may not be for God.

April 11, 2026

​

ഹോമയാഗം—ദൈവത്തിനായി ഒരു മനുഷ്യൻ (1)

ലേവ്യപുസ്തകത്തിൽ, ക്രിസ്തു പലതരം യാഗങ്ങളാൽ മുൻകുറിക്കപ്പെട്ടിരിക്കുന്നത് നാം കാണുന്നു. നമ്മുടെ ഒന്നാമത്തെ സാഹചര്യം നാം ദൈവത്തിന് വേണ്ടിയുള്ളവരല്ല എന്നതാണ്. നിങ്ങൾ പൂർണ്ണമായും ദൈവത്തിന് വേണ്ടിയുള്ളവരാണോ? നമ്മുടെ സാഹചര്യത്തിന്റെ ഒന്നാമത്തെ വശം ഇതാണ്. നാം നല്ലവരായാലും മോശപ്പെട്ടവരായാലും, നാം തീർത്തും ദൈവത്തിന് വേണ്ടിയുള്ളവരല്ല. ഒരാൾ ബാങ്ക് കൊള്ളക്കാരനായിരിക്കാം, മറ്റൊരാൾ ഒരു മാന്യനായിരിക്കാം, എന്നാൽ രണ്ടുപേരും ദൈവത്തിന് വേണ്ടിയുള്ളവരല്ല. ഒരു മാസിക വായിക്കുന്നത് ദൈവത്തിന് വേണ്ടിയുള്ളതാകാത്തതുപോലെ തന്നെ നിങ്ങളുടെ ബൈബിൾ വായന ദൈവത്തിന് വേണ്ടിയുള്ളതാകണമെന്നില്ല.

Gems#

577

Righteousness, Holiness and Glory — three divine requirements (5)

Praise the Lord that we have Christ! And who is Christ? Christ is the righteousness of God, Christ is the holiness of God, and Christ is the glory of God. When we have Christ, we have these three attributes of God. Then we are able to meet all God’s requirements. But it is not in ourselves; it is in Christ and by Christ. Hallelujah, Christ is our righteousness! Christ is our holiness! Christ is our glory! Whatever God requires, we have, because we have Christ. Therefore, we can walk into the Tent of Meeting with peace and joy to meet God.

April 10, 2026

​

നീതി, വിശുദ്ധി, തേജസ്സ് — മൂന്ന് ദിവ്യ നിബന്ധനകൾ (5)

കർത്താവിന് സ്തോത്രം, നമുക്ക് ക്രിസ്തുവുണ്ട്! ആരാണ് ക്രിസ്തു? ക്രിസ്തു ദൈവത്തിന്റെ നീതിയാണ്, ക്രിസ്തു ദൈവത്തിന്റെ വിശുദ്ധിയാണ്, ക്രിസ്തു ദൈവത്തിന്റെ തേജസ്സുമാണ്. നമുക്ക് ക്രിസ്തു ഉള്ളപ്പോൾ, ദൈവത്തിന്റെ ഈ മൂന്ന് സദ്ഗുണങ്ങളും നമുക്കുണ്ട്. അപ്പോൾ ദൈവത്തിന്റെ സകല നിബന്ധനകളും പാലിക്കുവാൻ നമുക്ക് കഴിയുന്നു. എന്നാൽ അത് നമ്മിൽ തന്നെയല്ല; അത് ക്രിസ്തുവിലും ക്രിസ്തുവിനാലുമാണ്. ഹാലേലൂയ്യ, ക്രിസ്തു നമ്മുടെ നീതിയാണ്! ക്രിസ്തു നമ്മുടെ വിശുദ്ധിയാണ്! ക്രിസ്തു നമ്മുടെ തേജസ്സാണ്! ദൈവം എന്ത് ആവശ്യപ്പെട്ടാലും അത് നമുക്കുണ്ട്, കാരണം നമുക്ക് ക്രിസ്തുവുണ്ട്. അതിനാൽ, ദൈവത്തെ കണ്ടുമുട്ടുവാൻ സമാധാനത്തോടും സന്തോഷത്തോടും കൂടി നമുക്ക് സമാഗമന കൂടാരത്തിലേക്ക് നടന്നുചെല്ലുവാൻ കഴിയും.

Gems#

576

Righteousness, Holiness and Glory — three divine requirements (4)

If we would enter the Holy of Holies to meet this righteous, holy, and glorious God, we need to meet all His requirements. Do you think that you can make it? Do you have the righteousness, the holiness, and the glory? We need Christ not only as the tabernacle but also as the offerings. Hallelujah, Christ is all kinds of offerings! In all these offerings, Christ meets the requirements of the white linen, the gold, and the cherubim. Christ as the offerings is capable, qualified, and equipped to meet all the requirements of the divine righteousness, holiness, and glory.

April 9, 2026

​

നീതി, വിശുദ്ധി, തേജസ്സ് — മൂന്ന് ദിവ്യ നിബന്ധനകൾ (4)

ഈ നീതിമാനും വിശുദ്ധനും തേജോമയനുമായ ദൈവത്തെ കണ്ടുമുട്ടുവാൻ നാം അതിവിശുദ്ധസ്ഥലത്ത് പ്രവേശിക്കുന്നുവെങ്കിൽ, അവന്റെ സകല നിബന്ധനകളും നാം പാലിക്കേണ്ടതുണ്ട്. നിങ്ങൾക്ക് അത് സാധിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങൾക്ക് നീതിയും വിശുദ്ധിയും തേജസ്സും ഉണ്ടോ? നമുക്ക് ക്രിസ്തുവിനെ കൂടാരമെന്ന നിലയിൽ മാത്രമല്ല, യാഗങ്ങളെന്ന നിലയിലും ആവശ്യമാണ്. ഹാലേലൂയ്യ, ക്രിസ്തു സകലവിധ യാഗങ്ങളുമാകുന്നു! ഈ എല്ലാ യാഗങ്ങളിലും, വെളുത്ത ചണത്തിന്റെയും സ്വർണ്ണത്തിന്റെയും കെരൂബുകളുടെയും നിബന്ധനകളെ ക്രിസ്തു പാലിക്കുന്നു. യാഗങ്ങൾ എന്ന നിലയിലുള്ള ക്രിസ്തു, ദിവ്യ നീതി, വിശുദ്ധി, തേജസ്സ് എന്നിവയുടെ എല്ലാ നിബന്ധനകളും പാലിക്കുവാൻ പ്രാപ്തനും യോഗ്യനും സജ്ജനുമാണ്.

Gems#

575

Righteousness, Holiness and Glory — three divine requirements (3)

On the ceiling at the top of the tabernacle, there are the cherubim. The cherubim in typology signify God’s glory. Thus, there is another requirement, the requirement of God’s glory. If we would meet with God, we must meet these three divine requirements. There is the requirement of divine righteousness, divine holiness, and divine glory. God is now on the earth in the tabernacle, but do not think that He is on the earth in a careless way. He is enclosed by His righteousness and holiness, and He is also covered by His glory.

April 8, 2026

​

നീതി, വിശുദ്ധി, തേജസ്സ് — മൂന്ന് ദിവ്യ നിബന്ധനകൾ (3)

സമാഗമനകൂടാരത്തിന്റെ മുകളിൽ മേൽത്തട്ടിൽ കെരൂബുകളുണ്ട്. മുൻകുറിശാസ്ത്രത്തിൽ കെരൂബുകൾ ദൈവത്തിന്റെ തേജസ്സിനെ സൂചിപ്പിക്കുന്നു. അങ്ങനെ, മറ്റൊരു നിബന്ധന കൂടിയുണ്ട്, ദൈവത്തിന്റെ തേജസ്സിൻ്റെ നിബന്ധന. നമുക്ക് ദൈവത്തെ കാണണമെന്നുണ്ടെങ്കിൽ, ഈ മൂന്ന് ദിവ്യ നിബന്ധനകൾ നാം പാലിക്കണം. ദിവ്യ നീതി, ദിവ്യ വിശുദ്ധി, ദിവ്യ തേജസ്സ് എന്നീ നിബന്ധനകളാണവ. ദൈവം ഇപ്പോൾ കൂടാരത്തിൽ ഭൂമിയിലുണ്ട്, എന്നാൽ അവൻ അശ്രദ്ധമായ രീതിയിലാണ് ഭൂമിയിലുള്ളതെന്ന് വിചാരിക്കരുത്. അവൻ തന്റെ നീതിയാലും വിശുദ്ധിയാലും ചുറ്റപ്പെട്ടിരിക്കുന്നു, കൂടാതെ അവൻ തന്റെ തേജസ്സിനാൽ മറയ്ക്കപ്പെടുകയും ചെയ്തിരിക്കുന്നു.

Gems#

574

Righteousness, Holiness and Glory — three divine requirements (2)

Within the tabernacle, on nearly every side, there is gold. All the boards on each of the four sides are overlaid with gold. It is a golden place. Gold signifies God’s nature, which is holy. Not only is the righteousness of God a requirement, but also His holiness is a requirement. If we would meet with God, we must meet the requirement of His holiness as well as His righteousness.

April 7, 2026

​

നീതി, വിശുദ്ധി, തേജസ്സ് — മൂന്ന് ദിവ്യ നിബന്ധനകൾ (2)

സമാഗമനകൂടാരത്തിനുള്ളിൽ, ഏകദേശം എല്ലാ വശങ്ങളിലും സ്വർണ്ണമുണ്ട്. നാലു വശങ്ങളിലുമുള്ള എല്ലാ പലകകളും സ്വർണ്ണംകൊണ്ട് പൊതിഞ്ഞവയാണ്. അതൊരു സ്വർണ്ണമയമായ ഇടമാണ്. സ്വർണ്ണം ദൈവത്തിന്റെ വിശുദ്ധമായ സ്വഭാവത്തെ സൂചിപ്പിക്കുന്നു. ദൈവത്തിന്റെ നീതി ഒരു നിബന്ധനയാണെന്നു മാത്രമല്ല, അവന്റെ വിശുദ്ധിയും ഒരു നിബന്ധനയാണ്. നമുക്ക് ദൈവത്തെ കാണണമെന്നുണ്ടെങ്കിൽ, അവന്റെ നീതിയുടെ നിബന്ധനയെന്നപോലെ അവന്റെ വിശുദ്ധിയുടെ നിബന്ധനയും നാം പാലിക്കണം.

  • 80
    Page 22
bottom of page