top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 24

Gems#

563

The enlarged Christ (2)

The tabernacle is a larger vessel, also made of two main materials—wood overlaid with gold. This reveals that the tabernacle is just the enlargement of the Ark, the increase of the Ark. When the Ark is enlarged, it is the tabernacle. This means that when Christ is enlarged, He becomes the church. The church is just the enlargement of Christ. Strictly speaking, the church is also Christ (1 Cor. 12:12). The Ark is the individual Christ, and the tabernacle is the corporate Christ.

March 27, 2026

​

വിപുലമാക്കപ്പെട്ട ക്രിസ്തു (2)

കൂടാരം വലിയൊരു പാത്രമാണ്, അതും പ്രധാനമായും രണ്ട് വസ്തുക്കളാൽ—പൊന്ന് കൊണ്ട് പൊതിയപ്പെട്ട മരത്താൽ—നിർമ്മിക്കപ്പെട്ടതാണ്. കൂടാരം എന്നത് പെട്ടകത്തിന്റെ വിപുലീകരണവും, പെട്ടകത്തിന്റെ വർദ്ധനവുമാണെന്ന് ഇത് വെളിപ്പെടുത്തുന്നു. പെട്ടകം വിപുലീകരിക്കപ്പെടുമ്പോൾ അത് കൂടാരമായി മാറുന്നു. ഇതിനർത്ഥം ക്രിസ്തു വിപുലീകരിക്കപ്പെടുമ്പോൾ അവൻ സഭയായി മാറുന്നു എന്നാണ്. സഭ എന്നത് ക്രിസ്തുവിന്റെ വിപുലീകരണം തന്നെയാണ്. കൃത്യമായി പറഞ്ഞാൽ, സഭ ക്രിസ്തു തന്നെയാണ് (1 കൊരി 12:12). പെട്ടകം വ്യക്തിപരമായ ക്രിസ്തുവും, എന്നാൽ കൂടാരം സംഘാതമായ ക്രിസ്തുവുമാണ്.

Gems#

562

The enlarged Christ (1)

In the tabernacle, the Ark is the center and the content, and the Ark is just Christ Himself. The Ark is the vessel that contains the Ten Commandments of God, and the Ten Commandments are the very expression and representation of God. This means that the Ark contains God as the content to be expressed. The Ark is composed of two kinds of materials: wood overlaid with gold. Gold and wood typify the two natures—the divine nature and the human nature. This is Christ. Christ is of both the divine and human natures. He contains God within Himself as the very center and content of the tabernacle.

March 26, 2026

​

വിപുലമാക്കപ്പെട്ട ക്രിസ്തു (1)

കൂടാരത്തിൽ, പെട്ടകമാണ് കേന്ദ്രവും ഉൾക്കോളും; പെട്ടകം എന്നത് ക്രിസ്തു തന്നെയാണ്. ദൈവത്തിന്റെ പത്തു കല്പനകളെ ഉൾക്കൊള്ളുന്ന പാത്രമാണ് പെട്ടകം, പത്തു കല്പനകളാകട്ടെ ദൈവത്തിന്റെ യഥാർത്ഥ ആവിഷ്കാരവും പ്രതിനിധികരണവുമാണ്. ഇതിനർത്ഥം ആവിഷ്‌ക്കരിക്കപ്പെടേണ്ടതിനായ് ഉൾക്കോളായ് പെട്ടകം ദൈവത്തെ ഉൾക്കൊള്ളുന്നു എന്നാണ്. പെട്ടകം രണ്ട് തരം വസ്തുക്കളാൽ നിർമ്മിതമാണ്: പൊന്നിനാൽ പൊതിയപ്പെട്ട മരം. പൊന്നും മരവും രണ്ട് സ്വഭാവങ്ങളെ—ദിവ്യ സ്വഭാവത്തെയും മനുഷ്യ സ്വഭാവത്തെയും—മുൻകുറിക്കുന്നു. ഇതാണ് ക്രിസ്തു. ക്രിസ്തു ദിവ്യവും മാനുഷികവുമായ രണ്ട് സ്വഭാവങ്ങളോടു കൂടിയവനാണ്. കൂടാരത്തിന്റെ യഥാർത്ഥ കേന്ദ്രവും ഉൾക്കോളുമെന്ന നിലയിൽ അവൻ ദൈവത്തെ തന്നിൽത്തന്നെ ഉൾക്കൊള്ളുന്നു.

Gems#

561

Christ as food for God and Man (2)

What is the food for all our cooking and eating with God? It is Christ! We may say that Leviticus is a book of the church meetings, and we may also call Leviticus a book of recipes. All the wives who cook have a recipe book. Leviticus is a recipe book telling us how to “cook” Christ. It tells us how to feed and satisfy God by “cooking” Christ. God is hungry! But praise the Lord that God has raised up the local churches as real “kitchens.” Now God is waiting for all of us to cook Christ in many ways to satisfy Him and to satisfy us.

March 25, 2026

​

ദൈവത്തിനും മനുഷ്യനും ഭക്ഷണമായ ക്രിസ്തു (2)

എന്താണ് ദൈവവുമായി ചേർന്നുള്ള നമ്മുടെ സകല പാചകത്തിനും ഭക്ഷണത്തിനുമുള്ള ആഹാരം? അത് ക്രിസ്തുവാണ്! ലേവ്യപുസ്തകം സഭ യോഗങ്ങളുടെ ഒരു പുസ്തകമാണെന്ന് നമുക്ക് പറയാം, കൂടാതെ ലേവ്യപുസ്തകത്തെ പാചകക്കുറിപ്പുകളുടെ ഒരു പുസ്തകം എന്നും വിളിക്കാം. പാചകം ചെയ്യുന്ന എല്ലാ ഭാര്യമാർക്കും ഒരു പാചകക്കുറിപ്പിന്റെ പുസ്തകമുണ്ടാകും. ക്രിസ്തുവിനെ എങ്ങനെ "പാചകം" ചെയ്യണമെന്ന് നമ്മോട് പറയുന്ന ഒരു പാചകക്കുറിപ്പിന്റെ പുസ്തകമാണ് ലേവ്യപുസ്തകം. ക്രിസ്തുവിനെ "പാചകം" ചെയ്തുകൊണ്ട് ദൈവത്തെ എങ്ങനെ പോഷിപ്പിക്കാമെന്നും തൃപ്തിപ്പെടുത്താമെന്നും അത് നമ്മോട് പറയുന്നു. ദൈവം വിശന്നിരിക്കുന്നു! എന്നാൽ ദൈവത്തെയും നമ്മെയും തൃപ്തിപ്പെടുത്തുന്നതിനായി ക്രിസ്തുവിനെ പല രീതിയിൽ പാചകം ചെയ്യുവാൻ കഴിയുന്ന യഥാർത്ഥ "അടുക്കളകളായി" ദൈവം സ്ഥലം സഭകളെ എഴുന്നേൽപ്പിച്ചിരിക്കുന്നതിനാൽ കർത്താവിനെ സ്തുതിക്കുക. ഇപ്പോൾ നമ്മളെല്ലാവരും അവനെ തൃപ്തിപ്പെടുത്തുന്നതിനും നമ്മെത്തന്നെ തൃപ്തിപ്പെടുത്തുന്നതിനും വേണ്ടി പലവിധത്തിൽ ക്രിസ്തുവിനെ പാചകം ചെയ്യുന്നതിനായി ദൈവം കാത്തിരിക്കുകയാണ്.

Gems#

560

Christ as food for God and Man (1)

After Exodus we need the book of Leviticus, because in the Tent of Meeting, God wants to enjoy Christ as the reality. This is all that God is doing in the Tent of Meeting. He just wants to enjoy Christ as the reality in every aspect. This is why after Exodus, there is the need of Leviticus. Leviticus tells us how God enjoys Christ as everything in the Tent of Meeting. How can God enjoy Christ? It must be by our cooperation. If God has a Tent of Meeting on the earth and Christ is everything to God as reality, yet there is no man to offer Christ to God, this means that there is no human cooperation.

March 24, 2026

​

ദൈവത്തിനും മനുഷ്യനും ഭക്ഷണമായ ക്രിസ്തു (1)

പുറപ്പാടിന് ശേഷം നമുക്ക് ലേവ്യപുസ്തകം ആവശ്യമാണ്, കാരണം സമാഗമന കൂടാരത്തിൽ, ക്രിസ്തുവിനെ യാഥാർത്ഥ്യമായി ആസ്വദിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു. സമാഗമന കൂടാരത്തിൽ ദൈവം ചെയ്യുന്നത് ഇതുമാത്രമാണ്. ഓരോ വശങ്ങളിലും ക്രിസ്തുവിനെ യാഥാർത്ഥ്യമായി ആസ്വദിക്കുവാൻ അവൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് പുറപ്പാടിന് ശേഷം ലേവ്യപുസ്തകത്തിന്റെ ആവശ്യം വരുന്നത്. സമാഗമന കൂടാരത്തിൽ ദൈവം എങ്ങനെ ക്രിസ്തുവിനെ സകലവുമായി ആസ്വദിക്കുന്നു എന്ന് ലേവ്യപുസ്തകം നമ്മോട് പറയുന്നു. ദൈവത്തിന് എങ്ങനെ ക്രിസ്തുവിനെ ആസ്വദിക്കുവാൻ കഴിയും? അത് നമ്മുടെ സഹകരണത്താൽ ആയിരിക്കണം. ഭൂമിയിൽ ദൈവത്തിന് ഒരു സമാഗമന കൂടാരമുണ്ടാവുകയും, യാഥാർത്ഥ്യമായി ക്രിസ്തു ദൈവത്തിന് സകലവുമായിരിക്കുകയും ചെയ്തിട്ടും, ക്രിസ്തുവിനെ ദൈവത്തിന് അർപ്പിക്കുവാൻ ഒരു മനുഷ്യനില്ലെങ്കിൽ, അവിടെ മാനുഷിക സഹകരണമില്ല എന്നാണ് അതിനർത്ഥം.

Gems#

559

When should we praise

Many times praise works where praver fails. This is a verv basic principle. If you cannot pray, why not praise? Whenever you run out of strength to pray and you find your spirit heavily oppressed, wounded, or sagging, praise Him. If you cannot pray, try to praise. We invariably think that we should pray when the burden is heavy and praise when the burden is over. But please bear in mind that there are times when the burden is so heavy that you cannot pray. That is the time for you to praise. We do not praise when there is no burden; we praise when the burden becomes too heavy.

March 23, 2026

​

നാം എപ്പോൾ സ്തുതിക്കണം

പലപ്പോഴും പ്രാർത്ഥന പരാജയപ്പെടുന്നിടത്ത് സ്തുതി വിജയിക്കുന്നു. ഇത് വളരെ അടിസ്ഥാനപരമായ ഒരു തത്വമാണ്. നിങ്ങൾക്ക് പ്രാർത്ഥിക്കുവാൻ കഴിയുന്നില്ലെങ്കിൽ, എന്തുകൊണ്ട് സ്തുതിച്ചുക്കൂടാ? പ്രാർത്ഥിക്കാനുള്ള ശക്തി ക്ഷയിക്കുകയും നിങ്ങളുടെ ആത്മാവ് കഠിനമായി പീഡിപ്പിക്കപ്പെടുകയോ, മുറിവേൽക്കുകയോ, അല്ലെങ്കിൽ തളരുകയോ ചെയ്യുമ്പോഴെല്ലാം അവനെ സ്തുതിക്കുക. നിങ്ങൾക്ക് പ്രാർത്ഥിക്കുവാൻ കഴിയുന്നില്ലെങ്കിൽ, സ്തുതിക്കുവാൻ ശ്രമിക്കുക. ഭാരം കൂടുമ്പോൾ പ്രാർത്ഥിക്കണമെന്നും ഭാരം തീരുമ്പോൾ സ്തുതിക്കണമെന്നുമാണ് നാം എപ്പോഴും ചിന്തിക്കുന്നത്. എന്നാൽ ഭാരം വളരെ കൂടുതലായതുകൊണ്ട് പ്രാർത്ഥിക്കുവാൻ കഴിയാത്ത സമയങ്ങളുണ്ടെന്ന് ദയവായി ഓർക്കുക. അതാണ് നിങ്ങൾ സ്തുതിക്കേണ്ട സമയം. ഭാരമില്ലാത്തപ്പോഴല്ല നാം സ്തുതിക്കേണ്ടത്; മറിച്ച് ഭാരം അങ്ങേയറ്റം കൂടുമ്പോഴാണ് നാം സ്തുതിക്കേണ്ടത്.

Gems#

558

Progression from Genesis to Leviticus (5)

Where were we before we were saved? We were just in a coffin. And we were not in a corporate coffin but in so many separate and individualistic coffins in the world. We were all “in a coffin in Egypt” [Gen 50:26]. But, Hallelujah, the day came when the Lord called us out of the coffins and brought us out of the world! We had a real exodus. And now He has brought us together in the Tent of Meeting.

March 22, 2026

​

ഉല്പത്തി മുതൽ ലേവ്യപുസ്തകം വരെയുള്ള പുരോഗതി (5)

നാം രക്ഷിക്കപ്പെടുന്നതിന് മുൻപ് എവിടെയായിരുന്നു? നാം വെറും ഒരു ശവപ്പെട്ടിക്കകത്തായിരുന്നു. നാം ഒരു സംഘാത ശവപ്പെട്ടിക്കകത്തല്ല, മറിച്ച് ലോകത്തിലെ അനേകം വേർപെട്ടതും വ്യക്തിപരവുമായ ശവപ്പെട്ടികളിലായിരുന്നു. നാമെല്ലാവരും "മിസ്രയീമിൽ ഒരു ശവപ്പെട്ടിക്കകത്ത്" [ഉല്പ 50:26] ആയിരുന്നു. എന്നാൽ, ഹാലേലൂയ്യ, കർത്താവ് നമ്മെ ശവപ്പെട്ടികളിൽ നിന്ന് വിളിക്കുകയും ലോകത്തിൽ നിന്ന് പുറത്തുകൊണ്ടുവരികയും ചെയ്ത ആ ദിവസം വന്നു! നമുക്ക് യഥാർത്ഥമായ ഒരു പുറപ്പാട് ഉണ്ടായിരുന്നു. ഇപ്പോൾ അവൻ നമ്മെ സമാഗമന കൂടാരത്തിൽ ഒന്നിച്ചു കൂട്ടിച്ചേർത്തിരിക്കുന്നു.

Gems#

557

Progression from Genesis to Leviticus (4)

In Exodus there was a Tent of Meeting for God’s dwelling. He was no longer just in the heavens; He was also on the earth in the Tent of Meeting. When we come to the book of Leviticus, we find that God speaks out of the Tent of Meeting. On Mount Sinai, God spoke from the heavens, but since God has a Tent of Meeting on the earth, He can speak out of it. This is marvelous! Out of all the coffins, God raised up a people and brought them out of Egypt to build them together to become the Tent of Meeting.

March 21, 2026

​

ഉല്പത്തി മുതൽ ലേവ്യപുസ്തകം വരെയുള്ള പുരോഗതി (4)

പുറപ്പാടിൽ ദൈവത്തിന്റെ നിവാസത്തിനായി ഒരു സമാഗമന കൂടാരമുണ്ടായിരുന്നു. അവൻ ഇനിമുതൽ സ്വർഗ്ഗത്തിൽ മാത്രമായിരുന്നില്ല; സമാഗമന കൂടാരത്തിൽ അവൻ ഭൂമിയിലുമുണ്ടായിരുന്നു. നാം ലേവ്യപുസ്തകത്തിലേക്ക് വരുമ്പോൾ, ദൈവം സമാഗമന കൂടാരത്തിൽ നിന്ന് സംസാരിക്കുന്നതായി നാം കാണുന്നു. സീനായ് പർവ്വതത്തിൽ വെച്ച് ദൈവം സ്വർഗ്ഗത്തിൽ നിന്ന് സംസാരിച്ചു, എന്നാൽ ഇപ്പോൾ ഭൂമിയിൽ ദൈവത്തിന് ഒരു സമാഗമന കൂടാരമുള്ളതിനാൽ, അവന് അതിൽ നിന്ന് സംസാരിക്കുവാൻ കഴിയും. ഇത് ആശ്ചര്യകരമാണ്! സകല ശവപ്പെട്ടികളിൽ നിന്നും ദൈവം ഒരു ജനത്തെ എഴുന്നേൽപ്പിക്കുകയും, അവരെ ഒന്നിച്ചു പണിത് സമാഗമന കൂടാരമാക്കി മാറ്റുന്നതിനായി മിസ്രയീമിൽ നിന്ന് പുറത്തുകൊണ്ടുവരികയും ചെയ്തു.

Gems#

556

Progression from Genesis to Leviticus (3)

But how glorious when we reach the end of Exodus [Exo 40:38]. Instead of a coffin, there is a tabernacle. Instead of a dead corpse, there is the shekinah glory of God. The coffin was individualistic, whereas the tabernacle is corporate. In Exodus 27:21 the tabernacle is referred to as the Tent of Meeting. It is not a tent of individuals but a Tent of Meeting.

March 20, 2026

​

ഉല്പത്തി മുതൽ ലേവ്യപുസ്തകം വരെയുള്ള പുരോഗതി (3)

എന്നാൽ പുറപ്പാടിന്റെ അവസാനത്തിൽ (പുറ 40:38) എത്തുമ്പോൾ അത് എത്ര മഹത്വകരമാണ്! ഒരു ശവപ്പെട്ടിക്കു പകരം, അവിടെ ഒരു കൂടാരമുണ്ട്. മരിച്ച മൃതദേഹത്തിനു പകരം, അവിടെ ദൈവത്തിന്റെ ശെകീനാ തേജസ്സുണ്ട്. ശവപ്പെട്ടി വ്യക്തിപരമായതായിരുന്നു, എന്നാൽ കൂടാരം സംഘാതമാണ്. പുറപ്പാട് 27:21-ൽ കൂടാരത്തെ സമാഗമന കൂടാരം എന്ന് പരാമർശിച്ചിരിക്കുന്നു. ഇത് വ്യക്തികളുടെ കൂടാരമല്ല, മറിച്ച് സമാഗമനത്തിന്റെ കൂടാരമാണ്.

Gems#

555

Progression from Genesis to Leviticus (2)

[Genesis 50:26] is not the ultimate consummation. After Genesis there is Exodus. There is a way out, an exit—praise the Lord! But the beginning of Exodus is not as glorious as the beginning of Genesis. At the beginning of Genesis, God created the heavens, the earth, and man. This is wonderful. But man fell, died, and was put into a coffin in Egypt. Then Exodus begins with all the children of Israel in Egypt. Everyone, without exception, was in Egypt. How poor!

March 19, 2026

​

ഉല്പത്തി മുതൽ ലേവ്യപുസ്തകം വരെയുള്ള പുരോഗതി (2)

[ഉല്പത്തി 50:26] ആത്യന്തിക പരിണതിയല്ല. ഉല്പത്തിക്ക് ശേഷം പുറപ്പാട് ഉണ്ട്. അവിടെ പുറത്തുകടക്കുവാനുള്ള ഒരു വഴിയുണ്ട്, ഒരു പുറപ്പാടുണ്ട്—കർത്താവിനെ സ്തുതിക്കുക! എന്നാൽ പുറപ്പാടിന്റെ ആരംഭം ഉല്പത്തിയുടെ ആരംഭം പോലെ മഹത്വകരമല്ല. ഉല്പത്തിയുടെ ആരംഭത്തിൽ, ദൈവം ആകാശത്തെയും ഭൂമിയെയും മനുഷ്യനെയും സൃഷ്ടിച്ചു. ഇത് ആശ്ചര്യകരമാണ്. എന്നാൽ മനുഷ്യൻ വീണു, മരിച്ചു, മിസ്രയീമിൽ ഒരു ശവപ്പെട്ടിക്കകത്ത് വെക്കപ്പെട്ടു. പിന്നീട് പുറപ്പാട് ആരംഭിക്കുന്നത് യിസ്രായേൽ മക്കളെല്ലാം മിസ്രയീമിൽ ആയിരിക്കുന്നതോടെയാണ്. എല്ലാവരും, ഒരു വ്യത്യാസവുമില്ലാതെ, മിസ്രയീമിലായിരുന്നു. എത്ര ദയനീയം!

Gems#

554

Progression from Genesis to Leviticus (1)

The first and last verses of Genesis and Exodus before coming to Leviticus... is quite meaningful. In the beginning God created the heavens and the earth, and of course, God created man. Man was created by God to express God Himself and to represent God for His dominion. Man was the center of God’s creation to express Him and to represent Him. But at the end of the book of Genesis, we see that the man created by God died and was put into a coffin in Egypt (Genesis 50:26). How poor and pitiful!

March 18, 2026

​

ഉല്പത്തി മുതൽ ലേവ്യപുസ്തകം വരെയുള്ള പുരോഗതി (1)

ലേവ്യപുസ്തകത്തിലേക്ക് വരുന്നതിന് മുമ്പുള്ള ഉല്പത്തിയുടെയും പുറപ്പാടിന്റെയും ആദ്യത്തെയും അവസാനത്തെയും വാക്യങ്ങൾ... തികച്ചും അർത്ഥവത്താണ്. ആദിയിൽ ദൈവം ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു, തീർച്ചയായും, ദൈവം മനുഷ്യനെയും സൃഷ്ടിച്ചു. ദൈവം തന്നെത്തന്നെ ആവിഷ്കരിക്കുവാനും തന്റെ ഭരണാധികാരത്തിനായി ദൈവത്തെ പ്രതിനിധീകരിക്കുവാനും വേണ്ടിയാണ് മനുഷ്യൻ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടത്. അവനെ ആവിഷ്കരിക്കുവാനും അവനെ പ്രതിനിധീകരിക്കുവാനും വേണ്ടി ദൈവത്തിന്റെ സൃഷ്ടിയുടെ കേന്ദ്രമായിരുന്നു മനുഷ്യൻ. എന്നാൽ ഉല്പത്തി പുസ്തകത്തിന്റെ അവസാനം, ദൈവത്താൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ മരിക്കുകയും മിസ്രയീമിൽ ഒരു ശവപ്പെട്ടിക്കകത്ത് വെക്കപ്പെടുകയും ചെയ്തതായി നാം കാണുന്നു (ഉല്പ 50:26). എത്ര ദയനീയവും പരിതാപകരവുമാണിത്!

  • 80
    Page 24
bottom of page