top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 26

Gems#

543

Never try to make any resolutions (1)

We all know what a law is. If I pick up a book and throw it into the air, it will inevitably fall to the earth. This is the law of gravity. But let me do something against this law, such as to lift a book with my hand and hold it in this position for two or three hours. I can sustain it for a while, but finally I will have to give up. Why? It is because my own effort cannot stand against the law of gravity. Our personal effort cannot contradict the natural law. We must never try to make any resolutions. It does not work.

March 7, 2026

​

ഒരിക്കലും ഒരു തീരുമാനങ്ങളും എടുക്കുവാൻ ശ്രമിക്കരുത് (1)

പ്രമാണം എന്നാൽ എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഞാൻ ഒരു പുസ്തകം എടുത്ത് വായുവിലേക്ക് എറിഞ്ഞാൽ, അത് അനിവാര്യമായും ഭൂമിയിലേക്ക് വീഴും. ഇതാണ് ഗുരുത്വാകർഷണ പ്രമാണം. എന്നാൽ ഈ പ്രമാണത്തിന് വിരുദ്ധമായി ഞാൻ എന്തെങ്കിലും ചെയ്യുന്നു എന്ന് കരുതുക, ഉദാഹരണത്തിന് എന്റെ കൈകൊണ്ട് ഒരു പുസ്തകം ഉയർത്തിപ്പിടിക്കുകയും രണ്ടോ മൂന്നോ മണിക്കൂർ നേരം ഈ നിലയിൽ തന്നെ വയ്ക്കുകയും ചെയ്യുന്നു. എനിക്ക് കുറച്ചുനേരം അത് താങ്ങിനിർത്താൻ കഴിയും, പക്ഷേ ഒടുവിൽ എനിക്ക് അത് ഉപേക്ഷിക്കേണ്ടി വരും. എന്തുകൊണ്ട്? കാരണം ഗുരുത്വാകർഷണ പ്രമാണത്തിന് വിരുദ്ധമായി നിൽക്കുവാൻ എന്റെ സ്വന്തം ശ്രമത്തിന് കഴിയില്ല. പ്രകൃതിനിയമത്തെ നിഷേധിക്കുവാൻ നമ്മുടെ വ്യക്തിപരമായ പരിശ്രമത്തിന് കഴിയില്ല. നാം ഒരിക്കലും ഒരു തീരുമാനങ്ങളും എടുക്കുവാൻ ശ്രമിക്കരുത്. അത് ഫലിക്കില്ല.

Gems#

542

We should never be independent

Satan is in us, Christ is in us, and self stands in the middle. The enemy tempts us to do good by our own efforts, and the usual response is, “I love the Lord and belong to the Lord, so I want to do good to please Him.” This is the temptation. When we are independent and making up our minds to do good by our own strength, we are being tempted, and we will surely be defeated. We may be able to do good today, tomorrow, and possibly even for three days, but we certainly cannot keep it up for three and a half days. The lesson we need to learn is never to be independent and try to do things in our strength but always to depend upon the Lord.

March 6, 2026

​

നാം ഒരിക്കലും സ്വതന്ത്രരായിരിക്കരുത്

സാത്താൻ നമ്മിലുണ്ട്, ക്രിസ്തു നമ്മിലുണ്ട്, സ്വയം നടുവിൽ നിൽക്കുന്നു. സ്വന്തം പരിശ്രമത്താൽ നന്മ ചെയ്യുവാൻ ശത്രു നമ്മെ പരീക്ഷിക്കുന്നു, അതിനോടുള്ള സാധാരണ പ്രതികരണം, "ഞാൻ കർത്താവിനെ സ്നേഹിക്കുന്നു, കർത്താവിനുള്ളവനാണ്, അതിനാൽ അവനെ പ്രസാദിപ്പിക്കുവാൻ ഞാൻ നന്മ ചെയ്യുവാൻ ആഗ്രഹിക്കുന്നു" എന്നാണ്. ഇത് പ്രലോഭനമാണ്. നാം സ്വതന്ത്രരായിരിക്കുകയും സ്വന്തം ശക്തിയാൽ നന്മ ചെയ്യുവാൻ മനസ്സിനെ ഉറപ്പിക്കുകയും ചെയ്യുമ്പോൾ, നാം പരീക്ഷിക്കപ്പെടുകയാണ്, നാം തീർച്ചയായും പരാജയപ്പെടും. നമുക്ക് ഇന്ന് നന്മ ചെയ്യുവാൻ കഴിഞ്ഞേക്കാം, നാളെയും, ഒരുപക്ഷേ മൂന്ന് ദിവസത്തേക്ക് പോലും കഴിഞ്ഞേക്കാം, പക്ഷേ മൂന്നര ദിവസം അത് തുടരുവാൻ നമുക്ക് തീർച്ചയായും കഴിയില്ല. നാം പഠിക്കേണ്ട പാഠം, ഒരിക്കലും സ്വതന്ത്രരായിരിക്കരുത് എന്നതും നമ്മുടെ ശക്തിയിൽ കാര്യങ്ങൾ ചെയ്യുവാൻ ശ്രമിക്കരുത് എന്നതുമാണ്, പകരം എല്ലായ്‌പ്പോഴും കർത്താവിനെ ആശ്രയിക്കുക.

Gems#

541

The key to victory

[We have to see the difference] between the independent mind in chapter 7 and the dependent mind in chapter 8? An independent mind will be defeated, but a mind dependent on the spirit will have victory. Since there are two parties within us—Satan in our members and the Triune God in our spirit—we can no longer be really independent, so we should never try. If we do, we will surely be defeated. If we attempt to defeat the enemy, we will eventually be defeated by him. We must therefore turn in dependence to another One, to the Triune God within our spirit. The key to victory is to always set our mind on the spirit.

March 5, 2026

​

വിജയത്തിന്റെ താക്കോൽ

റോമർ 7-ലെ സ്വതന്ത്രമായ മനസ്സും അധ്യായം 8-ലെ ആശ്രയിതമായിരിക്കുന്ന മനസ്സും തമ്മിലുള്ള [വ്യത്യാസം നാം കാണേണ്ടതുണ്ട്]. സ്വതന്ത്രമായ ഒരു മനസ്സ് പരാജയപ്പെട്ടിരിക്കും, എന്നാൽ ആത്മാവിനെ ആശ്രയിക്കുന്ന മനസ്സിന് ജയം ഉണ്ടാകും. നമ്മുടെ അവയവങ്ങളിൽ സാത്താനും നമ്മുടെ ആത്മാവിൽ ത്രിയേക ദൈവവും എന്നിങ്ങനെ രണ്ട് കക്ഷികൾ നമ്മിലുള്ളതുകൊണ്ട് നമുക്ക് ഇനി ഒരിക്കലും യഥാർത്ഥത്തിൽ സ്വതന്ത്രരായിരിക്കുവാൻ കഴിയില്ല, അതിനായി നാം ഒരിക്കലും ശ്രമിക്കരുത്. നാം അങ്ങനെ ചെയ്താൽ, തീർച്ചയായും നാം പരാജയപ്പെടും. ശത്രുവിനെ പരാജയപ്പെടുത്തുവാൻ നാം ശ്രമിച്ചാൽ, ഒടുവിൽ നമ്മെ അവൻ പരാജയപ്പെടുത്തും. അതുകൊണ്ട്, നമ്മുടെ ആത്മാവിലുള്ള, മറ്റൊരുവനിലേക്ക്, അതായത് ത്രിയേക ദൈവത്തിലേക്ക്, ആശ്രയിച്ചുകൊണ്ട് നാം തിരിയണം. വിജയത്തിന്റെ താക്കോൽ എല്ലായ്‌പ്പോഴും നമ്മുടെ മനസ്സിനെ ആത്മാവിൻമേൽ ഉറപ്പിക്കുന്നതിലാണ്.

Gems#

540

Two possibilities for the mind

The mind in Romans 7 is an independent mind, trying to do good by itself, so the apostle brings us into chapter 8 and tells us how the mind must be dependent. The independent mind, trying to do things under its own power, will be defeated. On what then must the mind be dependent? Romans 8:6 says, “The mind set on the flesh is death, but the mind set on the spirit is life and peace.” There are two possibilities for the mind: it may depend either on the flesh or on the spirit. If it depends on the flesh, the result will be death, but if it depends on the spirit, there will be life and peace.

March 4, 2026

​

മനസ്സിനുള്ള രണ്ട് സാധ്യതകൾ

റോമർ 7-ലെ മനസ്സ് ഒരു സ്വതന്ത്രമായ മനസ്സാണ്, അത് സ്വയം നന്മ ചെയ്യാൻ ശ്രമിക്കുന്നു, അതിനാൽ അപ്പൊസ്തലൻ നമ്മെ അധ്യായം 8-ലേക്ക് കൊണ്ടുവരികയും മനസ്സ് എങ്ങനെ ആശ്രയിതമായിരിക്കണം എന്ന് നമ്മോട് പറയുകയും ചെയ്യുന്നു. സ്വന്തം ശക്തിയാൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന സ്വതന്ത്രമായ മനസ്സ് പരാജയപ്പെടും. എങ്കിൽ മനസ്സ് എന്തിനെയാണ് ആശ്രയിക്കേണ്ടത്? റോമർ 8:6 പറയുന്നു, "ജഡത്തിൽ ഉറപ്പിച്ചിരിക്കുന്ന മനസ്സ് മരണം ആകുന്നു, എന്നാൽ ആത്മാവിൽ ഉറപ്പിച്ചിരിക്കുന്ന മനസ്സ് ജീവനും സമാധാനവും ആകുന്നു." മനസ്സിന് രണ്ട് സാധ്യതകളുണ്ട്: അത് ഒന്നുകിൽ ജഡത്തെയോ അല്ലെങ്കിൽ ആത്മാവിനെയോ ആശ്രയിക്കാം. അത് ജഡത്തെ ആശ്രയിക്കുന്നുവെങ്കിൽ, ഫലം മരണമായിരിക്കും, എന്നാൽ അത് ആത്മാവിനെ ആശ്രയിക്കുന്നുവെങ്കിൽ, അവിടെ ജീവനും സമാധാനവും ഉണ്ടാകും.

Gems#

539

My mind cannot keep the law of God

Romans 7 tells us that the mind stands with the law of God. My mind desires to keep the law of God and by itself desires to serve God (v. 25), but my mind, representing my self, is too weak. I myself am too weak. Whenever I make up my mind to do good, there is something else stronger than my self, stronger than my mind, that is, the sinful one in the flesh. Whenever I exercise my mind to do the will of God and keep the law of God, the evil one in my members rises up against me, defeats me, and brings me into captivity (v. 23). My mind, representing my self, cannot keep the law of God.

March 3, 2026

​

എന്റെ മനസ്സിന് ദൈവത്തിന്റെ ന്യായപ്രമാണം പാലിക്കുവാൻ കഴിയില്ല

റോമർ 7 നമ്മോട് പറയുന്നത് മനസ്സ് ദൈവത്തിന്റെ ന്യായപ്രമാണത്തോടൊപ്പം നിൽക്കുന്നു എന്നാണ്. ദൈവത്തിന്റെ ന്യായപ്രമാണം പാലിക്കുവാനും സ്വയം ദൈവത്തെ സേവിക്കുവാനും എന്റെ മനസ്സ് ആഗ്രഹിക്കുന്നു (വാ. 25), എന്നാൽ എന്റെ സ്വയത്തെ പ്രതിനിധീകരിക്കുന്ന എന്റെ മനസ്സ് അങ്ങേയറ്റം ബലഹീനമാണ്. ഞാൻ തന്നെയും അങ്ങേയറ്റം ബലഹീനനാണ്. നന്മ ചെയ്യുവാൻ ഞാൻ എപ്പോൾ ഇച്ഛിച്ചാലും, എന്റെ സ്വയത്തേക്കാൾ ബലമുള്ള, എന്റെ മനസ്സിനേക്കാൾ ശക്തിയുള്ള മറ്റൊന്ന് അവിടെയുണ്ട്, അതായത് ജഡത്തിലുള്ള പാപകരമായ ഒന്നാണത്. ദൈവത്തിന്റെ ഹിതം പ്രവർത്തിക്കുവാനും ദൈവത്തിന്റെ ന്യായപ്രമാണം പാലിക്കുവാനും ഞാൻ എന്റെ മനസ്സിനെ വ്യായാമം ചെയ്യുമ്പോഴെല്ലാം, എന്റെ അവയവങ്ങളിലുള്ള തിന്മ എനിക്കെതിരെ എഴുന്നേറ്റു വരികയും, എന്നെ പരാജയപ്പെടുത്തുകയും, എന്നെ ബദ്ധനാക്കുകയും ചെയ്യുന്നു (വാ. 23). എന്റെ സ്വയത്തെ പ്രതിനിധീകരിക്കുന്ന എന്റെ മനസ്സിന് ദൈവത്തിന്റെ ന്യായപ്രമാണം പാലിക്കുവാൻ കഴിയില്ല.

Gems#

538

We are a great battlefield

Adam representing the human race, the tree of life representing God, and the tree of knowledge representing Satan are the three parties in the garden of Eden, and now they are all in us. Adam, the self, is in our soul; Satan, the devil, is in our body; and God, the Triune God, is in our spirit. But we are more than a little garden; we are a great battlefield. Satan is in us fighting against God, and God is in us fighting against Satan. Satan takes our body, which is the flesh, as the base for his battles; God takes our spirit as the base for His warfare.

March 2, 2026

​

നാം ഒരു വലിയ പോർക്കളമാണ്

മനുഷ്യവർഗ്ഗത്തെ പ്രതിനിധീകരിക്കുന്ന ആദാം, ദൈവത്തെ പ്രതിനിധീകരിക്കുന്ന ജീവ വൃക്ഷം, സാത്താനെ പ്രതിനിധീകരിക്കുന്ന നന്മതിന്മകളുടെ അറിവിന്റെ വൃക്ഷം എന്നിവ ഏദൻ തോട്ടത്തിലെ മൂന്ന് കക്ഷികളായിരുന്നു; ഇപ്പോൾ അവരെല്ലാവരും നമ്മിലുണ്ട്. സ്വയം എന്ന നിലയിൽ ആദാം നമ്മുടെ ദേഹിയിലാണ്; പിശാചായ സാത്താൻ നമ്മുടെ ശരീരത്തിലുണ്ട്; ദൈവമായ ത്രിയേക ദൈവം നമ്മുടെ ആത്മാവിലുമുണ്ട്. എന്നാൽ നാം ഒരു ചെറിയ തോട്ടത്തേക്കാൾ ഉപരിയാണ്; നാം ഒരു വലിയ പോർക്കളമാണ്. സാത്താൻ നമുക്കുള്ളിലായിരുന്നുകൊണ്ട് ദൈവത്തിനെതിരെ പോരാടുന്നു, ദൈവം നമുക്കുള്ളിലായിരുന്നുകൊണ്ട് സാത്താനെതിരെയും പോരാടുന്നു. സാത്താൻ തന്റെ പോരാട്ടങ്ങൾക്കായി ജഡമായ നമ്മുടെ ശരീരത്തെ താവളമാക്കുന്നു; ദൈവം തന്റെ യുദ്ധത്തിനായി നമ്മുടെ ആത്മാവിനെ താവളമാക്കുന്നു.

Gems#

537

Adam, Satan, and God are in us today

[In our fall] Satan came into our body as the law of sin, but praise the Lord, when we were saved, the Triune God came to dwell in our spirit as our life. Christ as our life is in our spirit. What then is in our soul? It is self. Our self is in our soul. Have we been impressed that all three beings—Adam, Satan, and God—are in us today?

March 1, 2026

​

ആദാമും, സാത്താനും, ദൈവവും ഇന്ന് നമ്മിലുണ്ട്

[നമ്മുടെ വീഴ്ചയിൽ] സാത്താൻ പാപത്തിന്റെ പ്രമാണമായി നമ്മുടെ ശരീരത്തിലേക്ക് വന്നു, എന്നാൽ കർത്താവിനെ സ്തുതിക്കുക, നാം രക്ഷിക്കപ്പെട്ടപ്പോൾ, ത്രിയേക ദൈവം നമ്മുടെ ജീവനായി നമ്മുടെ ആത്മാവിൽ ഉൾവസിക്കുവാൻ വന്നു. നമ്മുടെ ജീവനായ ക്രിസ്തു നമ്മുടെ ആത്മാവിലുണ്ട്. അങ്ങനെയെങ്കിൽ നമ്മുടെ ദേഹിയിൽ എന്താണുള്ളത്? അത് സ്വയം ആണ്. നമ്മുടെ സ്വയം നമ്മുടെ ദേഹിയിലാണ്. ഈ മൂന്ന് ആളത്തങ്ങളും—ആദാമും, സാത്താനും, ദൈവവും—ഇന്ന് നമ്മിലുണ്ടെന്നത് നമ്മിൽ ഒരു മതിപ്പ് ഉളവാക്കിയിട്ടുണ്ടോ?

Gems#

536

Gifts and Christ (4)

Apostle Paul entreated the Corinthian believers to know the spirit and be spiritual men instead of soulish men (1 Cor. 2:11-15). And in Hebrews 4:12 he said the same thing—that they must divide, or discern, the spirit from the soul. The principle in these two books is the same. Only these two books in the New Testament refer to the history of Israel in the wilderness. The reason for this is that the Corinthians were soulish in their gifts, and the Hebrews were soulish in their doctrines. Many Christians today are soulish in their gifts, and many others are soulish in their doctrines.

February 28, 2026

​

വരങ്ങളും ക്രിസ്തുവും (4)

പ്രാകൃത മനുഷ്യരാകാതെ പകരം ആത്മാവിനെ അറിയുവാനും ആത്മിക മനുഷ്യരായിരിക്കുവാനും കൊരിന്ത്യ വിശ്വാസികളോട് അപ്പൊസ്തലനായ പൗലൊസ് അപേക്ഷിച്ചു (1 കൊരി. 2:11-15). എബ്രായർ 4:12-ലും അവൻ ഇതേ കാര്യം തന്നെ പറഞ്ഞു—അവർ ആത്മാവിനെ ദേഹിയിൽ നിന്ന് വേർതിരിക്കണം അഥവാ വിവേചിക്കണം എന്ന് അവൻ പറഞ്ഞു. ഈ രണ്ട് പുസ്തകങ്ങളിലെയും തത്ത്വം ഒന്ന് തന്നെയാണ്. പുതിയ നിയമത്തിൽ ഈ രണ്ട് പുസ്തകങ്ങൾ മാത്രമാണ് യിസ്രായേലിന്റെ മരുഭൂമിയിലെ ചരിത്രത്തെ പരാമർശിക്കുന്നത്. ഇതിന് കാരണം, കൊരിന്ത്യർ അവരുടെ വരങ്ങളിൽ പ്രാകൃതർ ആയിരുന്നു, എബ്രായർ അവരുടെ ഉപദേശങ്ങളിൽ പ്രാകൃതർ ആയിരുന്നു എന്നതാണ്. ഇന്ന് പല ക്രിസ്ത്യാനികളും തങ്ങളുടെ വരങ്ങളിൽ പ്രാകൃതരാണ്, മറ്റു പലരും തങ്ങളുടെ ഉപദേശങ്ങളിൽ പ്രാകൃതരാണ്.

Gems#

535

Gifts and Christ (3)

When we enjoy the produce of the good land, it proves that we are in the rest and in the spirit. Otherwise, we are like Israel, remaining in the wilderness of our soul. If we are not in the spirit, the cross must deal with our flesh and our soul. We must press on to enter the spirit in order to touch Christ Himself and experience the deeper Christ as the hidden manna, the inner law, and the secret budding rod. The writer of 1 Corinthians advised the Corinthian believers to adjust and limit themselves in relation to the gifts. They needed to learn how to use the gifts in a proper way (ch. 14).

February 27, 2026

​

വരങ്ങളും ക്രിസ്തുവും (3)

നല്ല ദേശത്തെ ഉൽപ്പന്നം നാം ആസ്വദിക്കുമ്പോൾ, നാം വിശ്രമത്തിലും ആത്മാവിലുമാണെന്ന് അത് തെളിയിക്കുന്നു. അല്ലാത്തപക്ഷം, നമ്മുടെ ദേഹിയാകുന്ന മരുഭൂമിയിൽ തന്നെ തുടരുന്ന യിസ്രായേലിനെപ്പോലെയാണ് നാം. നാം ആത്മാവിലല്ലെങ്കിൽ, ക്രൂശ് നമ്മുടെ ജഡത്തോടും ദേഹിയോടും ഇടപെടേണ്ടതുണ്ട്. ക്രിസ്തുവിനെത്തന്നെ സ്പർശിക്കുവാനും മറഞ്ഞിരിക്കുന്ന മന്നയായും, ആന്തരിക പ്രമാണമായും, രഹസ്യമായി തളിർക്കുന്ന വടിയായും ക്രിസ്തുവിനെ കൂടുതൽ ആഴമായി അനുഭവിക്കുവാനും നാം ആത്മാവിലേക്ക് പ്രവേശിക്കുവാൻ മുന്നേറണം. 1 കൊരിന്ത്യർ എഴുതിയ ലേഖകൻ വരങ്ങളുമായി ബന്ധപ്പെട്ട് സ്വയം ക്രമീകരിക്കുവാനും പരിമിതപ്പെടുത്തുവാനും കൊരിന്ത്യ വിശ്വാസികളെ ഉപദേശിച്ചു. വരങ്ങൾ ശരിയായ രീതിയിൽ എങ്ങനെ ഉപയോഗിക്കണമെന്ന് അവർ പഠിക്കേണ്ടതുണ്ടായിരുന്നു (അധ്യായം 14).

Gems#

534

Gifts and Christ (2)

Israel surely could thank God for their daily manna, but the manna was only a temporary provision until they arrived in the good land. They should not have remained in the wilderness with the manna every day for thirty-eight years. Praise God for His wisdom and mercy, and thank God for His gifts, for when we are wandering in the wilderness, we do need the daily manna and gifts to help us. But this does not justify our continuing in such a course over an extended period of time. On the contrary, it may prove that we are still young and even babyish.

February 26, 2026

​

വരങ്ങളും ക്രിസ്തുവും (2)

യിസ്രായേൽ തങ്ങളുടെ ദൈനംദിന മന്നയ്ക്കായി തീർച്ചയായും ദൈവത്തിന് നന്ദി പറയേണ്ടതുണ്ടായിരുന്നു, എന്നാൽ അവർ നല്ല ദേശത്ത് എത്തുന്നതുവരെയുള്ള ഒരു താൽക്കാലിക കരുതൽ മാത്രമായിരുന്നു ആ മന്ന. മുപ്പത്തിയെട്ട് വർഷക്കാലം മന്നയും ഭുജിച്ച് അവർ മരുഭൂമിയിൽ തന്നെ കഴിയുവാൻ പാടില്ലായിരുന്നു. ദൈവത്തിന്റെ ജ്ഞാനത്തിനും കരുണയ്ക്കുമായി അവനെ സ്തുതിക്കുക, അവന്റെ വരങ്ങൾക്കായി ദൈവത്തിന് നന്ദി പറയുക; കാരണം നാം മരുഭൂമിയിലൂടെ അലയുമ്പോൾ നമ്മെ സഹായിക്കുവാൻ ദൈനംദിന മന്നയും വരങ്ങളും നമുക്ക് ആവശ്യമാണ്. എന്നാൽ ദീർഘകാലം അത്തരമൊരു ഗതിയിൽ തുടരുന്നതിനെ ഇത് ന്യായീകരിക്കുന്നില്ല. നേരെമറിച്ച്, നാം ഇപ്പോഴും പ്രായം കുറഞ്ഞവരും ശിശുസഹജമായവരും ആണെന്ന് മാത്രമേ അത് തെളിയിക്കുന്നുള്ളൂ.

  • 80
    Page 26
bottom of page