Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 71Page 4
Gems#
675
Five kinds of offerings (2)
Then we are sinful. And even more than that, we are sin. We are just sin itself. So we need Christ as our sin offering. And because we are sin, we are full of mistakes and wrongdoings. There is nothing right with us... we are wrong with everyone! We are wrong in every aspect. Therefore, we need Christ as our trespass offering.
July 17, 2026
അഞ്ച് തരം യാഗങ്ങൾ (2)
പിന്നീട് നാം പാപികളാണ്. അതിലുപരിയായി, നാം പാപമാണ്. നാം കേവലം പാപം തന്നെയാണ്. അതിനാൽ നമ്മുടെ പാപയാഗമായി ക്രിസ്തുവിനെ നമുക്ക് ആവശ്യമുണ്ട്. കൂടാതെ നാം പാപമായതിനാൽ, നാം തെറ്റുകളും കുറ്റങ്ങളും കൊണ്ട് നിറഞ്ഞവരാണ്. നമ്മിൽ ശരിയായ് ഒന്നുമില്ല... നാം സകലരോടും തെറ്റായവരാണ്! നാം എല്ലാ വശങ്ങളിലും തെറ്റായവരാണ്. അതിനാൽ നമ്മുടെ അകൃത്യയാഗമായി ക്രിസ്തുവിനെ നമുക്ക് ആവശ്യമുണ്ട്.
Gems#
674
Five kinds of offerings (1)
Why the five kinds of offerings were needed. It is because, in the presence of God, we are in five kinds of situations or conditions. We were made for God, but we are not for God. Therefore, we need Christ as the One who is absolutely for God as our burnt offering. Neither are we fine or perfect or properly balanced. Hence, we need Christ as the meal offering, because He is so fine, so perfect, and so balanced in His humanity. Also, we have no peace with God or with others. We do not have peace with God, and we do not have peace with one another. So we need Christ as our peace offering.
July 16, 2026
അഞ്ച് തരം യാഗങ്ങൾ (1)
എന്തുകൊണ്ടാണ് അഞ്ച് തരം യാഗങ്ങൾ ആവശ്യമായി വന്നത്. കാരണം, ദൈവത്തിന്റെ സന്നിധിയിൽ, നാം അഞ്ച് തരത്തിലുള്ള സാഹചര്യങ്ങളിലോ അവസ്ഥകളിലോ ആയതിനാലാണ്. നാം ദൈവത്തിനായി ഉണ്ടാക്കപ്പെട്ടവരാണ്, എന്നാൽ നാം ദൈവത്തിനായുള്ളവരല്ല. അതിനാൽ, നമ്മുടെ ഹോമയാഗമായി ദൈവത്തിനായി പൂർണ്ണമായിരിക്കുന്ന ഒരുവനായി ക്രിസ്തുവിനെ നമുക്ക് ആവശ്യമുണ്ട്. നാം നേരിയവരോ തികഞ്ഞവരോ അല്ല, അതുപോലെ ശരിയായി സന്തുലിതരോ അല്ല. അതിനാൽ, ക്രിസ്തുവിനെ ഭോജനയാഗമായി നമുക്ക് ആവശ്യമുണ്ട്, കാരണം അവൻ തന്റെ മനുഷ്യത്വത്തിൽ അത്രയധികം നേരിയവനും, തികഞ്ഞവനും, സന്തുലിതനുമാണ്. കൂടാതെ, നമുക്ക് ദൈവത്തോടോ മറ്റുള്ളവരോടോ സമാധാനമില്ല. നമുക്ക് ദൈവവുമായി സമാധാനമില്ല, നമുക്ക് അന്യോന്യം സമാധാനവുമില്ല. അതിനാൽ ക്രിസ്തുവിനെ നമ്മുടെ സമാധാനയാഗമായി നമുക്ക് ആവശ്യമുണ്ട്.
Gems#
673
The sequence of the arrangement of the offerings (4)
The sequence of the five offerings in Leviticus 1 through 5 is a picture of the sequence in 1 John 1. The burnt offering, the meal offering, and the peace offering bring us into fellowship with God. When we take Christ as our burnt offering before God and when we take Him as our daily life supply, we are brought into divine peace, and in this peace we enjoy the Triune God in fellowship. Therefore, the issue of our experience of the first three offerings is fellowship with God, who is light. In the light we see our failures, our mistakes, and our wrong attitude toward others. Eventually, we realize not only that we have outward sins but also that sin dwells in our flesh. We even realize that we ourselves are sin. We have the deep realization that we are nothing but sin.
July 15, 2026
യാഗങ്ങളുടെ ക്രമീകരണത്തിന്റെ അനുക്രമം (4)
ലേവ്യപുസ്തകം 1 മുതൽ 5 വരെയുള്ള അഞ്ച് യാഗങ്ങളുടെ ക്രമീകരണത്തിന്റെ അനുക്രമം 1 യോഹന്നാൻ 1-ലെ അനുക്രമത്തിന്റെ ഒരു ചിത്രമാണ്. ഹോമയാഗവും, ഭോജനയാഗവും, സമാധാനയാഗവും നമ്മെ ദൈവവുമായുള്ള കൂട്ടായ്മയിലേക്ക് കൊണ്ടുവരുന്നു. നാം ദൈവത്തിനുമുമ്പാകെ ക്രിസ്തുവിനെ നമ്മുടെ ഹോമയാഗമായി കൈക്കൊള്ളുമ്പോഴും അവനെ നമ്മുടെ ദിനംപ്രതിയുള്ള ജീവ സഹായമായി കൈക്കൊള്ളുമ്പോഴും, നാം ദിവ്യമായ സമാധാനത്തിലേക്ക് കൊണ്ടുവരപ്പെടുന്നു, കൂടാതെ ഈ സമാധാനത്തിൽ നാം ത്രിയേക ദൈവത്തെ കൂട്ടായ്മയിൽ ആസ്വദിക്കുന്നു. അതിനാൽ, ആദ്യത്തെ മൂന്ന് യാഗങ്ങളെക്കുറിച്ചുള്ള നമ്മുടെ അനുഭവത്തിന്റെ പരിണതി വെളിച്ചമായിരിക്കുന്ന ദൈവവുമായുള്ള കൂട്ടായ്മയാണ്. വെളിച്ചത്തിൽ നാം നമ്മുടെ പരാജയങ്ങളും, നമ്മുടെ തെറ്റുകളും, മറ്റുള്ളവരോടുള്ള നമ്മുടെ തെറ്റായ മനോഭാവവും കാണുന്നു. ഒടുവിൽ, നമുക്ക് ബാഹ്യമായ പാപങ്ങൾ ഉണ്ടെന്ന് മാത്രമല്ല, നമ്മുടെ ജഡത്തിൽ പാപം ഉൾവസിക്കുന്നു എന്നും നാം തിരിച്ചറിയുന്നു. നാം തന്നെ പാപമാണെന്ന് പോലും നാം തിരിച്ചറിയുന്നു. നാം പാപമല്ലാതെ മറ്റൊന്നുമല്ല എന്ന ആഴമേറിയ ബോധ്യം നമുക്കുണ്ടാകുന്നു.
Gems#
672
The sequence of the arrangement of the offerings (3)
The sequence of the offerings in Leviticus corresponds to the sequence in chapter 1 of 1 John. Verse 5 says, “God is light and in Him is no darkness at all.” Verse 6 tells us that if we say that we have fellowship with the very God who is light and yet “walk in the darkness, we lie and are not practicing the truth.” Verse 7 continues, “But if we walk in the light as He is in the light, we have fellowship with one another, and the blood of Jesus His Son cleanses us from every sin.” This indicates that as we are having fellowship with God and enjoying Him, we will realize that between us and God there is a problem, and this problem is sin. [Burnt offering, meal offering and peace offering brings us into fellowship with God and in that fellowship we reliaze the need of sin offering and trespass offering]
July 14, 2026
യാഗങ്ങളുടെ ക്രമീകരണത്തിന്റെ അനുക്രമം (3)
ലേവ്യപുസ്തകത്തിലെ യാഗങ്ങളുടെ ക്രമീകരണത്തിന്റെ അനുക്രമം 1 യോഹന്നാൻ ഒന്നാം അധ്യായത്തിലെ അനുക്രമത്തോട് ഒത്തിരിക്കുന്നു. അഞ്ചാം വാക്യം, “ദൈവം വെളിച്ചം ആകുന്നു എന്നും അവനിൽ ഇരുട്ട് ഒട്ടുമില്ല” എന്ന് പറയുന്നു. ആറാം വാക്യം നമ്മോട് പറയുന്നു, വെളിച്ചമായിരിക്കുന്ന ദൈവവുമായി നമുക്ക് കൂട്ടായ്മ ഉണ്ടെന്ന് പറയുകയും എന്നാൽ “ഇരുട്ടിൽ നടക്കുകയും ചെയ്യുന്നുവെങ്കിൽ, നാം കള്ളം പറയുന്നു, സത്യം അഭ്യസിക്കുന്നതുമില്ല.” ഏഴാം വാക്യം തുടരുന്നു, “എന്നാൽ അവൻ വെളിച്ചത്തിൽ ആയിരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ, നമുക്ക് അന്യോന്യം കൂട്ടായ്മയുണ്ട്, അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപത്തിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു.” നാം ദൈവവുമായി കൂട്ടായ്മയുള്ളവരായിരിക്കുകയും അവനെ ആസ്വദിക്കുകയും ചെയ്യുമ്പോൾ, നമുക്കും ദൈവത്തിനുമിടയിൽ ഒരു പ്രശ്നമുണ്ടെന്ന് നാം തിരിച്ചറിയും എന്നും, ഈ പ്രശ്നം പാപമാണ് എന്നും ഇത് സൂചിപ്പിക്കുന്നു. [ഹോമയാഗവും, ഭോജനയാഗവും, സമാധാനയാഗവും നമ്മെ ദൈവവുമായുള്ള കൂട്ടായ്മയിലേക്ക് കൊണ്ടുവരുന്നു, ആ കൂട്ടായ്മയിൽ നാം പാപയാഗത്തിന്റെയും അകൃത്യയാഗത്തിന്റെയും ആവശ്യം തിരിച്ചറിയുന്നു.]
Gems#
671
The sequence of the arrangement of the offerings (2)
The divine sequence opens with the burnt offering, showing us that the primary thing with us should be that we are absolute for God. The burnt offering is followed by the meal offering, which shows us that we should take Christ as our life supply and live by Him daily. As the issue of taking Christ as the burnt offering and the meal offering, we have peace [peace offering]. Although we have peace, we still have certain problems—sin within and sins without—and these surely need to be dealt with [sin offering and trespass offering].
July 13, 2026
യാഗങ്ങളുടെ ക്രമീകരണത്തിന്റെ അനുക്രമം (2)
ദിവ്യമായ അനുക്രമം ആരംഭിക്കുന്നത് ഹോമയാഗത്തോടുകൂടിയാണ്, നമ്മെ സംബന്ധിച്ച പ്രാഥമികമായ കാര്യം നാം ദൈവത്തിനായി സമ്പൂർണമായിരിക്കുക എന്നതായിരിക്കണം എന്ന് ഇത് നമുക്ക് കാണിച്ചുതരുന്നു. ഹോമയാഗത്തിന് പിന്നാലെ ഭോജനയാഗം വരുന്നു, ഇത് നാം ക്രിസ്തുവിനെ നമ്മുടെ ജീവ സഹായമായി കൈക്കൊള്ളണമെന്നും ദിനംപ്രതി അവനാൽ ജീവിക്കണമെന്നും കാണിച്ചുതരുന്നു. ക്രിസ്തുവിനെ ഹോമയാഗമായും ഭോജനയാഗമായും കൈക്കൊള്ളുന്നതിന്റെ പരിണതിയായി നമുക്ക് സമാധാനമുണ്ട് [സമാധാനയാഗം]. നമുക്ക് സമാധാനമുണ്ടെങ്കിലും, നമുക്ക് അപ്പോഴും ചില പ്രശ്നങ്ങളുണ്ട്—അകമേയുള്ള പാപവും പുറമെയുള്ള പാപങ്ങളും—ഇവയോട് തീർച്ചയായും ഇടപ്പെടേണ്ടതുണ്ട് [പാപയാഗവും അകൃത്യയാഗവും].
Gems#
670
The sequence of the arrangement of the offerings (1)
I admire the sequence of the arrangement of the five basic offerings. This sequence is not according to human thought, which would put the sin offering first. We know that we are sinful, and, as the first thing, we want our sin to be dealt with. After this, we might take the burnt offering, the meal offering, and the peace offering. The divine sequence is different from this.
July 12, 2026
യാഗങ്ങളുടെ ക്രമീകരണത്തിന്റെ അനുക്രമം (1)
അഞ്ച് അടിസ്ഥാന യാഗങ്ങളുടെ ക്രമീകരണത്തിന്റെ അനുക്രമത്തെ ഞാൻ വിലമതിക്കുന്നു. ഈ അനുക്രമം, പാപയാഗത്തെ ഒന്നാമതായി വെക്കുന്ന മാനുഷിക ചിന്തയ്ക്ക് അനുസരിച്ചുള്ളതല്ല. നാം പാപികളാണെന്ന് നമുക്കറിയാം, കൂടാതെ, ഒന്നാമത്തെ കാര്യമായി നമ്മുടെ പാപം തീർപ്പാക്കപ്പെടുവാൻ നാം ആഗ്രഹിക്കുന്നു. ഇതിനുശേഷം, നാം ദഹനയാഗവും, ഭോജനയാഗവും, സമാധാനയാഗവും എടുത്തേക്കാം. ദിവ്യമായ അനുക്രമം ഇതിൽ നിന്നും വ്യത്യസ്തമാണ്.
Gems#
669
Human virtues for the kingdom of God (2)
For the kingdom of God we need the proper human virtues, and for all these proper human virtues, we need the humanity of Jesus. When we have this humanity we will not only be in the kingdom of God; we will be the kingdom of God. Satan has been deceiving the church for many generations. Either he keeps Christians from spiritual things, or he causes them to pay their attention to spiritual things on the divine side, neglecting their proper humanity. But the Lord is going to recover the humanity of Jesus. Without the proper humanity it is impossible to have a proper local church life.
July 11, 2026
ദൈവരാജ്യത്തിനായുള്ള മാനുഷിക നന്മകൾ (2)
ദൈവരാജ്യത്തിനായി നമുക്ക് ശരിയായ മാനുഷിക നന്മകൾ ആവശ്യമാണ്, കൂടാതെ ഈ ശരിയായ മാനുഷിക നന്മകൾക്കെല്ലാം യേശുവിന്റെ മനുഷ്യത്വവും നമുക്ക് ആവശ്യമുണ്ട്. നമുക്ക് ഈ മനുഷ്യത്വം ഉണ്ടാകുമ്പോൾ നാം ദൈവരാജ്യത്തിലായിരിക്കുക മാത്രമല്ല ചെയ്യുക; നാം ദൈവരാജ്യം തന്നെയായിരിക്കുകയും ചെയ്യും. സാത്താൻ പല തലമുറകളായി സഭയെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നുകിൽ അവൻ ക്രിസ്ത്യാനികളെ ആത്മിക കാര്യങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നു, അല്ലെങ്കിൽ തങ്ങളുടെ ശരിയായ മനുഷ്യത്വത്തെ അവഗണിച്ചുകൊണ്ട്, ദിവ്യ വശത്തുള്ള ആത്മിക കാര്യങ്ങളിൽ അവർ തങ്ങളുടെ ശ്രദ്ധ പതിപ്പിക്കുവാൻ അവൻ ഇടയാക്കുന്നു. എന്നാൽ യേശുവിന്റെ മനുഷ്യത്വത്തെ കർത്താവ് പ്രത്യുദ്ധരിക്കുവാൻ പോകുകയാണ്. ശരിയായ മനുഷ്യത്വമില്ലാതെ ശരിയായ ഒരു സ്ഥലം സഭാജീവിതം ഉണ്ടാകുക എന്നത് അസാധ്യമാണ്.
Gems#
668
Human virtues for the kingdom of God (1)
First Corinthians 6:9-10, Galatians 5:19-21, and Ephesians 5:3-5 are verses that show us the humanity which is not fit for God’s kingdom. These verses mean that if we do not have the proper human virtues, we are finished as far as the kingdom of God is concerned. If we mean business with God to participate in His kingdom, we must have the proper human virtues. It is impossible to have these virtues by ourselves. But thank God that we have One who is the proper, unique man dwelling in our spirit. Such a One with all His proper human virtues is in us to be our humanity.
July 10, 2026
ദൈവരാജ്യത്തിനായുള്ള മാനുഷിക നന്മകൾ (1)
ഒന്ന് കൊരിന്ത്യർ 6:9-10, ഗലാത്യർ 5:19-21, എഫെസ്യർ 5:3-5 എന്നീ വാക്യങ്ങൾ ദൈവരാജ്യത്തിന് അനുയോജ്യമല്ലാത്ത മനുഷ്യത്വത്തെ നമുക്ക് കാണിച്ചുതരുന്നവയാണ്. ഈ വാക്യങ്ങൾ അർത്ഥമാക്കുന്നത്, നമുക്ക് ശരിയായ മാനുഷിക നന്മകൾ ഇല്ലെങ്കിൽ, ദൈവരാജ്യത്തെ സംബന്ധിച്ചിടത്തോളം നാം അവസാനിച്ചു എന്നാണ്. ദൈവരാജ്യത്തിൽ പങ്കുകൊള്ളുവാൻ ദൈവവുമായി നാം ആത്മാർഥമായി ഉദ്ദേശിക്കുന്നുവെങ്കിൽ, നമുക്ക് ശരിയായ മാനുഷിക നന്മകൾ ഉണ്ടായിരിക്കണം. ഈ നന്മകൾ സ്വയമായി ഉണ്ടായിരിക്കുക എന്നത് അസാധ്യമാണ്. എന്നാൽ ശരിയായവനും, നിസ്തുലനുമായ മനുഷ്യനായിരിക്കുന്ന ഒരുവൻ നമ്മുടെ ആത്മാവിൽ നിവസിക്കുന്നു എന്നതിനാൽ ദൈവത്തിന് നന്ദി. തന്റെ എല്ലാ ശരിയായ മാനുഷിക നന്മകളോടും കൂടിയ അങ്ങനെയുള്ള ഒരുവൻ നമ്മുടെ മനുഷ്യത്വമായിരിക്കുവാൻ നമ്മിലുണ്ട്.
Gems#
667
A new humanity
Before we were saved, we were just a sketch of destruction. But out of this sketch of destruction God has regenerated us to become a new humanity. This is a glory to God and a shame to Satan. As long as the church has the proper humanity, God can tell Satan, “Even in Los Angeles, the movie capital of the world, I have built up a humanity against you. I have not done it by angels or by Myself but with the human beings you damaged. I have built up a new humanity.” What a glory to God to be able to say this to Satan! Even Satan will realize that the more he damages man, the more glory God will get.
July 9, 2026
ഒരു പുതിയ മനുഷ്യത്വം
നാം രക്ഷിക്കപ്പെടുന്നതിന് മുമ്പ്, നാം നശീകരണത്തിന്റെ ഒരു രേഖാചിത്രം മാത്രമായിരുന്നു. എന്നാൽ ഈ നശീകരണത്തിന്റെ രേഖാചിത്രത്തിൽ നിന്ന് ദൈവം നമ്മെ ഒരു പുതിയ മനുഷ്യത്വമായിരിക്കുവാൻ തക്കവണ്ണം വീണ്ടുംജനിപ്പിച്ചിരിക്കുന്നു. ഇത് ദൈവത്തിന് ഒരു മഹത്വവും സാത്താന് ഒരു ലജ്ജയുമാണ്. സഭയ്ക്ക് ശരിയായ മനുഷ്യത്വം ഉള്ളിടത്തോളം കാലം ദൈവത്തിന് സാത്താനോട് ഇങ്ങനെ പറയുവാൻ കഴിയും, “ലോകത്തിന്റെ സിനിമാ തലസ്ഥാനമായ ലോസ് ആഞ്ചലസിൽ പോലും, നിനക്കെതിരെ ഞാൻ ഒരു മനുഷ്യത്വം പണിതുയർത്തിയിരിക്കുന്നു. ഞാൻ ഇത് ദൂതന്മാരെക്കൊണ്ടോ അല്ലെങ്കിൽ സ്വയമോ അല്ല ചെയ്തത്, മറിച്ച് നീ കേടുവരുത്തിയ മനുഷ്യരെക്കൊണ്ടാണ് ഞാൻ അത് ചെയ്തത്. ഞാൻ ഒരു പുതിയ മനുഷ്യത്വം പണിതുയർത്തിയിരിക്കുന്നു.” സാത്താനോട് ഇത് പറയുവാൻ കഴിയുന്നത് ദൈവത്തിന് എത്ര വലിയ മഹത്വമാണ്! താൻ മനുഷ്യനെ എത്രത്തോളം നശിപ്പിക്കുന്നുവോ, അത്രത്തോളം ദൈവത്തിന് മഹത്വം ലഭിക്കുമെന്ന് സാത്താൻ പോലും മനസ്സിലാക്കും.
Gems#
666
God’s wisdom
God would never establish a kingdom by Himself. He knows what Satan would say if He did. Therefore, God created man and then left this man in a garden without any fence. God did this purposely so that Satan could try whatever means he chose to attempt to frustrate God’s plan. But after Satan damaged man, God’s wisdom was even further expressed. God had created a good and perfect man, yet Satan damaged him and made him a rebel and a sinner. But God would regenerate this man and make a new man. Out of all Satan’s destruction, God would build something new. And praise the Lord, God did it!
July 8, 2026
ദൈവത്തിന്റെ ജ്ഞാനം
ദൈവം ഒരിയ്ക്കലും സ്വയം ഒരു രാജ്യം സ്ഥാപിക്കുകയില്ല. അവൻ അങ്ങനെ ചെയ്താൽ സാത്താൻ എന്ത് പറയും എന്ന് അവന് അറിയാം. അതുകൊണ്ട്, ദൈവം മനുഷ്യനെ സൃഷ്ടിക്കുകയും, അതിനുശേഷം ഈ മനുഷ്യനെ ഒരു വേലിയുമില്ലാത്ത ഒരു തോട്ടത്തിൽ ആക്കിവെക്കുകയും ചെയ്തു. ദൈവത്തിന്റെ പദ്ധതിയെ തടസ്സപ്പെടുത്തുവാൻ താൻ തിരഞ്ഞെടുക്കുന്ന ഏത് മാർഗ്ഗവും സാത്താന് പരീക്ഷിക്കുവാൻ തക്കവണ്ണം ദൈവം മനഃപൂർവ്വമാണ് ഇത് ചെയ്തത്. എന്നാൽ സാത്താൻ മനുഷ്യനെ നശിപ്പിച്ചതിനു ശേഷം, ദൈവത്തിന്റെ ജ്ഞാനം അതിലും ഉപരിയായി ആവിഷ്കരിക്കപ്പെട്ടു. ദൈവം നല്ലവനും തികഞ്ഞവനുമായ ഒരു മനുഷ്യനെ സൃഷ്ടിച്ചു, എങ്കിലും സാത്താൻ അവനെ നശിപ്പിക്കുകയും അവനെ ഒരു മത്സരിയും പാപിയുമാക്കി തീർക്കുകയും ചെയ്തു. എന്നാൽ ദൈവം ഈ മനുഷ്യനെ വീണ്ടുംജനിപ്പിക്കുകയും ഒരു പുതു മനുഷ്യനെ ഉണ്ടാക്കുകയും ചെയ്യും. സാത്താന്റെ എല്ലാ നശീകരണങ്ങളിൽ നിന്നും, ദൈവം പുതിയതായി ചിലത് പണിതുയർത്തും. കർത്താവിന് സ്തുതി, ദൈവം അത് നിവർത്തിച്ചു!
- 71Page 4
