Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 52Page 5
Gems#
472
The way to be cleansed
In our experience, whether we are clean or unclean depends on the feeling of our conscience; and the feeling of our conscience depends on our seeing the Lord. How much we see the Lord determines how much we will be cleansed. The more we see the Lord and are exposed, the more we are cleansed... Seeing God equals gaining God (Matt. 5:8). To gain God is to receive God in His element, in His life, and in His nature. Eventually, this not only makes us one with God...[but also] constituted with God, yet we do not have any share in the Godhead.
December 26, 2025
വെടിപ്പാക്കപ്പെടുവാനുള്ള മാർഗം
നമ്മുടെ അനുഭവത്തിൽ, നാം നിർമലരാണോ അശുദ്ധരാണോ എന്നത് നമ്മുടെ മനസ്സാക്ഷിയുടെ അനുഭൂതിയെ ആശ്രയിച്ചിരിക്കുന്നു; നമ്മുടെ മനസ്സാക്ഷിയുടെ അനുഭൂതിയാകട്ടെ നാം കർത്താവിനെ കാണുന്നതിനെ ആശ്രയിച്ചിരിക്കുന്നു. നാം എത്രത്തോളം കർത്താവിനെ കാണുന്നുവോ അത്രത്തോളം നാം വെടിപ്പാക്കപ്പെടും. നാം എത്രത്തോളം കർത്താവിനെ കാണുകയും തുറന്നുകാട്ടപ്പെടുകയും ചെയ്യുന്നുവോ, അത്രത്തോളം നാം വെടിപ്പാക്കപ്പെടുന്നു... ദൈവത്തെ കാണുക എന്നത് ദൈവത്തെ നേടുന്നതിന് തുല്യമാണ് (മത്താ. 5:8). ദൈവത്തെ നേടുക എന്നാൽ ദൈവത്തെ അവന്റെ മൂലകത്തിലും, അവന്റെ ജീവനിലും, അവന്റെ പ്രകൃതത്തിലും കൈക്കൊള്ളുക എന്നാണ്. ഒടുവിൽ, ഇത് നമ്മെ ദൈവവുമായി ഒന്നാക്കുക മാത്രമല്ല... ദൈവത്താൽ സംരചിക്കപ്പെട്ടവരാക്കിത്തീർക്കുകയും ചെയ്യുന്നു, എങ്കിലും ദൈവത്വത്തിൽ നമുക്ക് യാതൊരു പങ്കുമില്ല.
Gems#
471
The unique good thing in the universe
When Isaiah looked at the situation among the children of Israel, he became very disappointed. For this reason, in the first five chapters of his prophecy, he had very little to say that was good about the children of Israel. It was at this point that the Lord brought him into a vision so that he could see the Lord of glory sitting on the throne (Isa. 1:1). The Lord seemed to say to Isaiah, “Don’t look down at the situation. If you look down, you will be disappointed. Look up at Me. I am still here. There may be nothing good there, but everything is good here. I am the unique good thing in the universe. Look at Me.”
December 25, 2025
പ്രപഞ്ചത്തിലെ നിസ്തുലമായ നന്മ
യിസ്രായേൽ മക്കൾക്കിടയിലുള്ള സാഹചര്യം കണ്ടപ്പോൾ യെശയ്യാവ് വളരെ നിരാശനായിത്തീർന്നു. ഇക്കാരണത്താൽ, തന്റെ പ്രവചനത്തിലെ ആദ്യത്തെ അഞ്ച് അധ്യായങ്ങളിൽ യിസ്രായേൽ മക്കളെക്കുറിച്ച് നല്ലതായി പറയുവാൻ അവന് വളരെ കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സമയത്താണ് കർത്താവ് അവനെ ഒരു ദർശനത്തിലേക്ക് കൊണ്ടുവന്നത്; അങ്ങനെ അവന് സിംഹാസനത്തിൽ ഇരിക്കുന്ന തേജസ്സിന്റെ കർത്താവിനെ കാണുവാൻ കഴിഞ്ഞു (യെശ 6:1). കർത്താവ് യെശയ്യാവിനോട് ഇപ്രകാരം പറയുന്നതായി തോന്നുന്നു, “താഴെയുള്ള സാഹചര്യത്തിലേക്ക് നോക്കരുത്. നീ താഴേക്ക് നോക്കിയാൽ നീ നിരാശനാകും. എന്നിലേക്ക് നോക്കുക. ഞാൻ ഇപ്പോഴും ഇവിടെയുണ്ട്. അവിടെ നല്ലതൊന്നും ഉണ്ടാകില്ലായിരിക്കാം, എന്നാൽ ഇവിടെ എല്ലാം നല്ലതാണ്. പ്രപഞ്ചത്തിലെ നിസ്തുലമായ നന്മ ഞാനാണ്. എന്നെ നോക്കുക.”
Gems#
470
Nourishing and cherishing
After we beget new believers and baptize them, they become our little children. Now we must be like mothers to nourish and cherish them. To nourish is to feed, and to cherish is to nurture with tender love and foster with tender care. When we go to the home meetings to take care of the newly baptized ones, we need to have the realization that we are going to nourish and cherish them. The new ones will feel cherished, comforted, and warmed up. They will lose any feeling of loneliness.
December 24, 2025
പരിപോഷിപ്പിക്കുന്നതും പരിലാളിക്കുന്നതും
നാം പുതിയ വിശ്വാസികളെ ജനിപ്പിക്കുകയും അവരെ സ്നാനപ്പെടുത്തുകയും ചെയ്തശേഷം, അവർ നമ്മുടെ കൊച്ചു കുഞ്ഞുങ്ങളായി മാറുന്നു. ഇനി ഇപ്പോൾ അവരെ പരിപോഷിപ്പിക്കുവാനും പരിലാളിക്കുവാനും നാം അമ്മമാരെപ്പോലെ ആയിരിക്കണം. പരിപോഷിപ്പിക്കുക എന്നാൽ ഭക്ഷണം നൽകുക എന്നാണ്, പരിലാളിക്കുക എന്നാൽ ആർദ്രമായ സ്നേഹത്തോടെ പോറ്റുകയും, ആർദ്രമായ കരുതലോടെ വളർത്തുകയും ചെയ്യുക എന്നതാണ്. പുതുതായി സ്നാനപ്പെട്ടവരെ കരുതുവാൻ നാം ഭവന യോഗങ്ങളിൽ പോകുമ്പോൾ, നമ്മൾ അവരെ പരിപോഷിപ്പിക്കുവാനും പരിലാളിക്കുവാനുമാണ് പോകുന്നത് എന്ന ബോധ്യം നമുക്ക് ആവശ്യമാണ്. പുതിയവർക്ക് പരിലാളനയും, ആശ്വാസവും, ഊഷ്മളതയും അനുഭവപ്പെടും. അവരുടെ ഏകാന്തതയുടെ ഏതൊരു അനുഭൂതിയും അവർക്ക് ഇതുമൂലം നഷ്ടമാകുവാൻ ഇടയാകും.
Gems#
469
To bear fruit and to feed the lambs
In the Gospel of John we are charged... to bear fruit [John 15] and to feed the lambs [John 21]. To bear fruit is our daily duty. Abiding in the Lord is the condition for us to bear fruit. If we do not abide in the Lord, we cannot bear fruit. To feed the lambs, we need to love the Lord. To bear fruit is a matter of abiding, and to feed the lambs is a matter of loving. In John 21:15-17 the Lord asked Peter three times if he loved Him. We have to abide in the Lord that we may bear fruit, and we have to love the Lord that we may have a heart to take care of His flock.
December 23, 2025
ഫലം കായ്ക്കുന്നതും, കുഞ്ഞാടുകളെ പോഷിപ്പിക്കുന്നതും
യോഹന്നാൻ്റെ സുവിശേഷത്തിൽ ഫലം കായ്ക്കുവാനും (യോഹ 15), കുഞ്ഞാടുകളെ പോഷിപ്പിക്കുവാനും (യോഹ 21) നമ്മോട് ആജ്ഞാപിച്ചിരിക്കുന്നു. ഫലം കായ്ക്കുക എന്നത് നമ്മുടെ ദിനംപ്രതിയുള്ള കടമയാണ്. നാം ഫലം കായ്ക്കുവാൻ കർത്താവിൽ വസിക്കുക എന്നത് നിബന്ധനയാണ്. നാം കർത്താവിൽ വസിക്കുന്നില്ലെങ്കിൽ, നമുക്ക് ഫലം കായ്ക്കുവാൻ കഴിയില്ല. കുഞ്ഞാടുകളെ പോഷിപ്പിക്കുവാൻ, നാം കർത്താവിനെ സ്നേഹിക്കണം. ഫലം കായ്ക്കുക എന്നത് വസിക്കുന്നതിൻ്റെ വിഷയവും, കുഞ്ഞാടുകളെ പോഷിപ്പിക്കുക എന്നത് സ്നേഹിക്കുന്നതിൻ്റെ വിഷയവുമാണ്. യോഹന്നാൻ 21:15-17-ൽ കർത്താവ് പത്രൊസിനോട് തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് മൂന്ന് തവണ ചോദിച്ചു. നാം ഫലം കായ്ക്കുവാൻ കർത്താവിൽ വസിക്കണം, കൂടാതെ അവൻ്റെ ആട്ടിൻകൂട്ടത്തെ കരുതുവാൻ നമുക്ക് ഒരു ഹൃദയം ഉണ്ടാകേണ്ടതിന് നാം കർത്താവിനെ സ്നേഹിക്കണം.
Gems#
468
Momentary lightness of affliction vs eternal weight of glory
Paul knew that sufferings help to bring us into glory... In 2 Corinthians 4:17 Paul [compares] the “momentary lightness of affliction” with the “eternal weight of glory.” He was saying that the eternal weight of glory far surpasses the momentary lightness of affliction. This momentary lightness of affliction cannot compare with the eternal weight of glory. Do not be troubled by your sufferings... The real weight is the glory. All our sufferings are just the lightness, the momentary lightness of affliction that works for us the eternal weight of glory.
December 22, 2025
ക്ഷണികമായ ലഘു ക്ലേശവും നിത്യമായ ഘന തേജസ്സും ത മ്മിലുള്ള താരതമ്യം
നമ്മെ തേജസ്സിലേക്ക് കൊണ്ടുവരുവാൻ കഷ്ടതകൾ സഹായിക്കുന്നു എന്ന് പൗലൊസ് അറിഞ്ഞിരുന്നു... 2 കൊരിന്ത്യർ 4:17-ൽ പൗലൊസ് "ക്ഷണികമായ ലഘു ക്ലേശ-"ത്തെ "നിത്യമായ ഘന തേജസ്സി-"നോട് താരതമ്യം ചെയ്യുന്നു. നിത്യമായ ഘന തേജസ്സ് ക്ഷണികമായ ലഘു ക്ലേശത്തെക്കാൾ അത്യന്തം അതീതമായിരിക്കുന്നു എന്നാണ് അവൻ പറയുന്നത്. ഈ ക്ഷണികമായ ലഘു ക്ലേശത്തെ നിത്യമായ ഘന തേജസ്സിനോട് താരതമ്യം ചെയ്യുവാൻ കഴിയില്ല. നിങ്ങളുടെ കഷ്ടതകളാൽ അസ്വസ്ഥരാകരുത്... യഥാർത്ഥ ഘനം തേജസ്സാണ്. നമ്മുടെ എല്ലാ കഷ്ടതകളും വെറും ലഘുവാണ്, നിത്യമായ ഘന തേജസ്സിനെ നമുക്കായി ഉളവാക്കുന്ന ക്ഷണികമായ ലഘു ക്ലേശം മാത്രമാണ്.
Gems#
467
The glory into which Christ has entered
What is this glory into which Christ has entered? It is the full expression of God. When the Lord was in the flesh, God was concealed within Him... When the carnation seed falls into the earth, dies, and grows again until it reaches the stage of blossoming, the carnation seed is brought into glory. Jesus was such a seed. He fell into the earth, died, and grew up (John 12:23-24). By His growing up, His whole being, including His humanity and His human nature, was brought into the glorious expression of God. That was His glory.
December 21, 2025
ക്രിസ്തു പ്രവേശിച്ചതായ തേജസ്സ്
ക്രിസ്തു പ്രവേശിച്ചതായ ഈ തേജസ്സ് എന്താണ്? അത് ദൈവത്തിന്റെ പൂർണ്ണമായ ആവിഷ്കാരമാണ്. കർത്താവ് ജഡത്തിൽ ആയിരുന്നപ്പോൾ, ദൈവം അവനുള്ളിൽ മറഞ്ഞിരുന്നു... ഒരു പുഷ്പച്ചെടിയുടെ വിത്ത് മണ്ണിൽ വീണ്, ചത്തു, വീണ്ടും പുഷ്പിക്കുന്ന ഘട്ടം വരെ വളരുമ്പോൾ, ആ പുഷ്പച്ചെടിയുടെ വിത്ത് തേജസ്സിലേക്ക് കൊണ്ടുവരപ്പെടുന്നു. യേശു അത്തരമൊരു വിത്തായിരുന്നു. അവൻ മണ്ണിൽ വീണു, മരിച്ചു, വളർന്നു വന്നു (യോഹ 12:23-24). അവന്റെ വളർച്ചയിലൂടെ, അവന്റെ മനുഷ്യത്വവും അവന്റെ മനുഷ്യ സ്വഭാവവും ഉൾപ്പെടെ അവന്റെ മുഴുവൻ ആളത്തവും ദൈവത്തിന്റെ തേജോമയമായ ആവിഷ്കാരത്തിലേക്ക് കൊണ്ടുവരപ്പെട്ടു. അതായിരുന്നു അവന്റെ തേജസ്സ്.
Gems#
466
Life is more precious than power (2)
Genuine power is a matter of life. We may use seeds as an illustration. Seeds of every kind are small. Yet although a seed is small, it is dynamic and full of life. Because a seed is full of life, it is powerful. After a seed is sown in the ground, it sprouts and grows into a plant or tree. Although the sprouts may be very tender, they have the power to break through the soil. This power comes from the life in the seed. In a similar way, building ourselves up by praying in the Holy Spirit is mainly a matter of life.
December 20, 2025
ജീവൻ ശക്തിയെക്കാൾ വിലയേറിയതാണ് (2)
യഥാർത്ഥ ശക്തി ജീവന്റെ വിഷയമാണ്. നമുക്ക് വിത്തുകൾ ഒരു ഉദാഹരണമായി ഉപയോഗിക്കാം. എല്ലാത്തരം വിത്തുകളും ചെറുതാണ്. എങ്കിലും ഒരു വിത്ത് ചെറുതാണെങ്കിലും, അത് ഊർജം നിറഞ്ഞതും ജീവൻ നിറഞ്ഞതുമാണ്. ഒരു വിത്ത് ജീവൻ നിറഞ്ഞതുകൊണ്ട്, അത് ശക്തിയുള്ളതാണ്. ഒരു വിത്ത് നിലത്ത് വിതച്ചതിനു ശേഷം, അത് മുളച്ച് ഒരു ചെടിയോ വൃക്ഷമോ ആയി വളരുന്നു. മുളകൾ വളരെ ലോലമാണെങ്കിലും, മണ്ണിലൂടെ ഭേദിക്കുവാൻ അവയ്ക്ക് ശക്തിയുണ്ട്. ഈ ശക്തി വിത്തിലെ ജീവനിൽ നിന്നാണ് വരുന്നത്. അതുപോലെ, പരിശുദ്ധാത്മാവിൽ പ്രാർഥിച്ചുകൊണ്ട് നമ്മെത്തന്നെ പണിയുക എന്നത് പ്രധാനമായും ജീവന്റെ വിഷയമാണ്.
Gems#
465
Life is more precious than power (1)
According to Jude 20, if we would build up ourselves upon our most holy faith, we need to pray in the Holy Spirit. Faith is related to the Word, and in the Holy Spirit we have life. In this verse the Holy Spirit refers mainly to life, not power. However, some Christians today understand the Holy Spirit mainly in terms of power. In Romans 8:2 Paul speaks of the Holy Spirit as the Spirit of life. From experience we know that praying in the Holy Spirit is much more a matter of life than a matter of power. When we pray, we may not sense power; however, we often have the sense of life. Life is more precious than power. Actually, real spiritual power comes from spiritual life.
December 19, 2025
ജീവൻ ശക്തിയെക്കാൾ വിലയേറിയതാണ് (1)
യൂദാ 20 അനുസരിച്ച്, നമ്മുടെ അതിവിശുദ്ധ വിശ്വാസത്തിന്മേൽ നമ്മെത്തന്നെ പണിയണമെങ്കിൽ, നമുക്ക് പരിശുദ്ധാത്മാവിൽ പ്രാർഥിക്കുവാൻ കഴിയണം. വിശ്വാസം വചനവുമായി ബന്ധപ്പെട്ടിരിക്കുന്നു, പരിശുദ്ധാത്മാവിൽ നമുക്ക് ജീവൻ ഉണ്ട്. ഈ വാക്യത്തിൽ പരിശുദ്ധാത്മാവ് പ്രധാനമായും ജീവനെ സൂചിപ്പിക്കുന്നു, അല്ലാതെ ശക്തിയെയല്ല. എന്നിരുന്നാലും, ഇന്നത്തെ ചില ക്രിസ്ത്യാനികൾ പരിശുദ്ധാത്മാവിനെ പ്രധാനമായും ശക്തിയുടെ അർത്ഥത്തിലാണ് മനസ്സിലാക്കുന്നത്. റോമർ 8:2-ൽ പൗലൊസ് പരിശുദ്ധാത്മാവിനെ ജീവന്റെ ആത്മാവ് എന്ന് പറയുന്നു. പരിശുദ്ധാത്മാവിൽ പ്രാർഥിക്കുക എന്നത് ശക്തിയെക്കാൾ എത്രയോ അധികം ജീവന്റെ വിഷയമാണ് എന്ന് അനുഭവത്തിൽ നിന്ന് നമുക്ക് അറിയാം. നാം പ്രാർഥിക്കുമ്പോൾ, നമുക്ക് ശക്തി അനുഭവപ്പെടണമെന്നില്ല; എന്നിരുന്നാലും, നമുക്ക് പലപ്പോഴും ജീവന്റെ ബോധം ഉണ്ടാകുന്നു. ജീവൻ ശക്തിയെക്കാൾ വിലയേറിയതാണ്. യഥാർത്ഥ ആത്മിക ശക്തി ആത്മിക ജീവനിൽ നിന്നാണ് വരുന്നത്.
Gems#
464
A regenerated believer falling into sin
A regenerated believer may fall into sin occasionally, but the divine life as the divine seed in his regenerated nature will not allow him to live in sin. This is similar to a sheep: it may fall into the mud, but its clean life will not allow it to remain and wallow in the mud as a swine would.
December 18, 2025
ഒരു വീണ്ടുംജനിച്ച വിശ്വാസി പാപത്തിൽ വീഴുന്നത്
ഒരു വീണ്ടുംജനിച്ച വിശ്വാസി വല്ലപ്പോഴും പാപത്തിൽ വീണുപോയേക്കാം, എന്നാൽ അവന്റെ വീണ്ടുംജനിപ്പിക്കപ്പെട്ട പ്രകൃതത്തിലുള്ള ദിവ്യ വിത്തായ ദിവ്യ ജീവൻ പാപത്തിൽ ജീവിക്കുവാൻ അവനെ അനുവദിക്കയില്ല. ഇത് ഒരു ആടിന് സമാനമാണ്: അത് ചെളിയിൽ വീണേക്കാം, എന്നാൽ ഒരു പന്നി ചെയ്യുന്നതുപോലെ ചെളിയിൽ കിടന്നുരുളുവാൻ അതിന്റെ വെടിപ്പായ ജീവൻ അതിനെ അനുവദിക്കയില്ല.
Gems#
463
Need for shepherding
There is a great need for shepherding. Do not expect that everyone in the church life will be a spiritual giant. On the contrary, the proper church life is a big family that includes grandparents, young ones, weak ones, and even sick ones. When all the saints are cared for, we shall have a beautiful church life.
December 17, 2025
മേയ്പ്പിന്റെ ആവശ്യകത
മേയ്പ്പിന്റെ ഒരു വലിയ ആവശ്യകതയുണ്ട്. സഭാജീവിതത്തിലുള്ള ഓരോരുത്തരും ഒരു ആത്മിക അതികായകൻ ആയിരിക്കും എന്ന് പ്രതീക്ഷിക്കരുത്. മറിച്ച്, ശരിയായ സഭാജീവിതം മുത്തശ്ശീമുത്തശ്ശന്മാരെയും, ബാല്യക്കാരെയും, ബലഹീനരെയും, രോഗികളെയും പോലും ഉൾക്കൊള്ളുന്ന ഒരു വലിയ ഭവനമാണ്. എല്ലാ വിശുദ്ധന്മാരും കരുതപ്പെടുമ്പോൾ, നമുക്ക് ഒരു മനോഹരമായ സഭാജീവിതം ഉണ്ടാകും.
- 52Page 5
