top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 55

Gems#

254

Eating the unleavened bread (2)

In order to live a life without sin, we must daily eat Christ as unleavened bread. Since we are what we eat, if we eat unleavened bread, we will eventually become constituted with unleavened bread. Then we will live an unleavened life. Since Christ, our source, is unleavened, if we feast on Him daily, we can have an unleavened church life.

May 22, 2025

​

പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കുന്നത് (2)

പാപമില്ലാത്ത ഒരു ജീവിതം നയിക്കുവാൻ, നാം ദിവസവും ക്രിസ്തുവിനെ പുളിപ്പില്ലാത്ത അപ്പമായി ഭക്ഷിക്കണം. നാം എന്ത് ഭക്ഷിക്കുന്നുവോ നാം അതായിത്തീരുന്നതിനാൽ, പുളിപ്പില്ലാത്ത അപ്പം നാം ഭക്ഷിക്കുകയാണെങ്കിൽ, ഒടുവിൽ നാം പുളിപ്പില്ലാത്ത അപ്പം കൊണ്ട് സംരചിക്കപ്പെടും. അപ്പോൾ നാം പുളിപ്പില്ലാത്ത ജീവിതം നയിക്കും. നമ്മുടെ ശ്രോതസ്സായ ക്രിസ്തു പുളിപ്പില്ലാത്തവനായതിനാൽ, നാം അവനെ ദിവസവും ഭക്ഷിച്ചാൽ, നമുക്ക് പുളിപ്പില്ലാത്ത ഒരു സഭാജീവിതം നയിക്കുവാൻ കഴിയും.

Gems#

253

Eating the unleavened bread (1)

Although in Christ we are unleavened, according to our natural being we are full of leaven. The crucial question is whether we eat unleavened bread or leavened bread. In other words, do we live Christ or do we live ourselves? If we live Christ, we eat unleavened bread, but if we live ourselves, we eat leavened bread.

May 21, 2025

​

പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കുന്നത് (1)

ക്രിസ്തുവിൽ നാം പുളിപ്പില്ലാത്തവരാണെങ്കിലും, നമ്മുടെ സ്വാഭാവിക ആളത്തമനുസരിച്ച് നാം പുളിപ്പുള്ള അപ്പം കൊണ്ട് നിറഞ്ഞിരിക്കുന്നു. നാം പുളിപ്പില്ലാത്ത അപ്പമാണോ അതോ പുളിപ്പുള്ള അപ്പമാണോ ഭക്ഷിക്കുന്നത് എന്നതാണ് നിർണായകമായ ചോദ്യം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നാം ക്രിസ്തുവിനെ ജീവിക്കുന്നുവോ അതോ നാം നമ്മെത്തന്നെ ജീവിക്കുന്നുവോ? നാം ക്രിസ്തുവിനെ ജീവിക്കുന്നുവെങ്കിൽ, നാം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കുന്നു, എന്നാൽ നാം നമ്മെത്തന്നെ ജീവിക്കുന്നുവെങ്കിൽ, നാം പുളിപ്പുള്ള അപ്പം ഭക്ഷിക്കുന്നു.

Gems#

252

Firstfruits

According to the description in Revelation 14, the firstfruits are the saints who are saturated with the Lord Jesus. They are the ones who have been fully occupied with Christ and taken over by Christ until they are matured.

May 20, 2025

​

ആദ്യഫലം

വെളിപ്പാട് 14 ലെ വിവരണമനുസരിച്ച്, ആദ്യഫലം കർത്താവായ യേശുവിനാൽ സാന്ദ്രീകരിക്കപ്പെട്ട വിശുദ്ധന്മാരാണ്. അവർ പക്വത പ്രാപിക്കുന്നതുവരെയും ക്രിസ്തുവിനെക്കൊണ്ട് പൂർണ്ണമായി കൈവശമാക്കപ്പെടുകയും ക്രിസ്തുവിനാൽ പിടിക്കപ്പെടുകയും ചെയ്യപ്പെട്ടവരാണ്.

Gems#

251

Three kinds of Christians

When the Lord Jesus comes back, there will be these three kinds of Christians: the false Christians, the real and overcoming Christians, and the real but defeated Christians. May the Lord have mercy upon us so that we would be neither the false Christians nor the defeated Christians but the overcoming ones.

May 19, 2025

​

മൂന്ന് തരം ക്രിസ്ത്യാനികൾ

കർത്താവായ യേശു മടങ്ങിവരുമ്പോൾ, മൂന്ന് തരം ക്രിസ്ത്യാനികൾ ഉണ്ടായിരിക്കും: വ്യാജ ക്രിസ്ത്യാനികൾ, യഥാർത്ഥവും ജയാളികളുമായ ക്രിസ്ത്യാനികൾ, യഥാർത്ഥവും എന്നാൽ പരാജയപ്പെട്ടതുമായ ക്രിസ്ത്യാനികൾ. നാം വ്യാജ ക്രിസ്ത്യാനികളോ പരാജയപ്പെട്ട ക്രിസ്ത്യാനികളോ ആകാതെ, മറിച്ച് ജയിക്കുന്നവരാകുവാൻ കർത്താവ് നമ്മോട് കരുണ കാണിക്കട്ടെ.

Gems#

250

We may be either overcoming ones or defeated ones

At the time of the completion of the age, there will be two categories of Christians. There will be the real ones, the regenerated ones, and there will be the false ones, the tares. Among the real and genuine Christians there will be a further classification. Some among these will be overcoming Christians, and others will be defeated Christians. They are real Christians, but they are defeated. They are real Christians, but their Christian life is a failure. Thus, when the Lord comes back, we may be either overcoming ones or defeated ones.

May 18, 2025

​

നാം ഒന്നുകിൽ ജയാളികളോ അല്ലെങ്കിൽ പരാജിതരോ ആയിരിക്കും

യുഗത്തിന്റെ പരിണതിയുടെ സമയത്ത്, ക്രിസ്ത്യാനികളിൽ രണ്ട് വിഭാഗങ്ങൾ ഉണ്ടായിരിക്കും. യഥാർത്ഥ ക്രിസ്ത്യാനികൾ, അതായത് വീണ്ടുംജനിച്ചവരും, വ്യാജ ക്രിസ്ത്യാനികൾ, അതായത് കളകളും ഉണ്ടായിരിക്കും. യഥാർത്ഥവും നിർവ്യാജരുമായ ക്രിസ്ത്യാനികളിലും വീണ്ടും വർഗ്ഗീകരണം ഉണ്ടാകും. ഇവരിൽ ചിലർ ജയാളികളായ ക്രിസ്ത്യാനികളായിരിക്കും, മറ്റുള്ളവർ പരാജിതരായ ക്രിസ്ത്യാനികളായിരിക്കും. അവർ യഥാർത്ഥ ക്രിസ്ത്യാനികളാണ്, പക്ഷേ അവർ പരാജയപ്പെട്ടവരാണ്. അവർ യഥാർത്ഥ ക്രിസ്ത്യാനികളാണ്, പക്ഷേ അവരുടെ ക്രിസ്തീയ ജീവിതം ഒരു പരാജയമാണ്. അങ്ങനെ, കർത്താവ് മടങ്ങിവരുമ്പോൾ, നാം ഒന്നുകിൽ ജയാളികളോ അല്ലെങ്കിൽ പരാജിതരോ ആയിരിക്കും.

Gems#

249

Manifestation of the kingdom

The manifestation of the kingdom is simply the transfer of the reality of the kingdom. In the next age, the reality of the kingdom will become the manifestation of the kingdom. At the time of the transfer of the reality of the kingdom into the manifestation of the kingdom, the appearance of the kingdom (Matt. 13:41-42) will be burned away.

May 17, 2025

​

രാജ്യത്തിന്റെ പ്രത്യക്ഷത

രാജ്യത്തിന്റെ പ്രത്യക്ഷത എന്നത് രാജ്യത്തിന്റെ യാഥാർത്ഥ്യത്തിന്റെ മാറ്റപ്പെടൽ മാത്രമാണ്. അടുത്ത യുഗത്തിൽ, രാജ്യത്തിന്റെ യാഥാർത്ഥ്യം രാജ്യത്തിന്റെ പ്രത്യക്ഷതയായി മാറും. രാജ്യത്തിന്റെ യാഥാർത്ഥ്യം രാജ്യത്തിന്റെ പ്രത്യക്ഷതയിലേക്ക് മാറ്റപ്പെടുന്ന സമയത്ത്, രാജ്യത്തിന്റെ ബാഹ്യഭാവം (മത്താ. 13:41-42) കത്തിയെരിഞ്ഞില്ലാതാവും .

Gems#

248

Basis for reward

To the prudent virgins the reward is the enjoyment of the wedding feast. To the faithful slaves the reward is the joy of the Lord and the ruling and authority over the nations. Do you have the assurance that when the Lord Jesus comes, you will be rewarded? The reward will be based upon our doings. How we live, walk, function, and work for the Lord after we are saved is the ground for the Lord to reward us.

May 16, 2025

​

പ്രതിഫലത്തിനുള്ള അടിസ്ഥാനം

വിവേകമുള്ള കന്യകമാർക്കുള്ള പ്രതിഫലം വിവാഹവിരുന്നിന്റെ ആസ്വാദനമാണ്. വിശ്വസ്തരായ അടിമകൾക്കുള്ള പ്രതിഫലം കർത്താവിന്റെ സന്തോഷവും ജാതികളുടെമേലുള്ള ഭരണവും അധികാരവുമാണ്. കർത്താവായ യേശു വരുമ്പോൾ നിങ്ങൾക്ക് പ്രതിഫലം ലഭിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? പ്രതിഫലം നമ്മുടെ പ്രവൃത്തികളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. രക്ഷിക്കപ്പെട്ടതിനുശേഷം നാം എങ്ങനെ ജീവിക്കുന്നു, നടക്കുന്നു, പ്രവർത്തിക്കുന്നു, കർത്താവിനുവേണ്ടി വേല ചെയ്യുന്നു എന്നതാണ് കർത്താവ് നമുക്ക് പ്രതിഫലം നൽകുന്നതിനുള്ള അടിസ്ഥാനം.

Gems#

247

Judgement at the beginning of the millennial kingdom

At the beginning of the millennial kingdom, the Lord will exercise His judgment over all of us, His believers, to decide whether or not we should be allowed to go into the wedding feast and into the reigning of the kingdom, into His joy. Also, He will decide whether or not we should suffer some punishment. If we are living in the reality of the kingdom today, when the Lord Jesus comes back, He will invite us into the manifestation of the kingdom, and we will receive the reward. If not, we will miss the reward of the wedding feast, and we will suffer some punishment.

May 15, 2025

​

സഹസ്രാബ്ദ രാജ്യത്തിന്റെ ആരംഭത്തിലുള്ള ന്യായവിധി

സഹസ്രാബ്ദ രാജ്യത്തിന്റെ ആരംഭത്തിൽ, വിവാഹ വിരുന്നിലേക്കും രാജ്യത്തിന്റെ വാഴ്ചയിലേക്കും, അവന്റെ സന്തോഷത്തിലേക്കും പ്രവേശിക്കുവാൻ നമ്മെ അനുവദിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാൻ കർത്താവ് അവന്റെ വിശ്വാസികളായ നമ്മുടെ എല്ലാവരുടെയുമേൽ, തന്റെ ന്യായവിധി നടത്തും. കൂടാതെ, നാം എന്തെങ്കിലും ശിക്ഷ അനുഭവിക്കണമോ വേണ്ടയോ എന്ന് അവൻ തീരുമാനിക്കും. ഇന്ന് നാം രാജ്യത്തിന്റെ യാഥാർത്ഥ്യത്തിലാണ് ജീവിക്കുന്നതെങ്കിൽ, കർത്താവായ യേശു മടങ്ങിവരുമ്പോൾ, അവൻ നമ്മെ രാജ്യത്തിന്റെ പ്രത്യക്ഷതയിലേക്ക് ക്ഷണിക്കുകയും, നമുക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും. ഇല്ലെങ്കിൽ, വിവാഹ വിരുന്നിന്റെ പ്രതിഫലം നമുക്ക് നഷ്ടമാകുകയും, കൂടാതെ നാം ചില ശിക്ഷണം അനുഭവിക്കുകയും ചെയ്യും.

Gems#

246

A matter of missing something and suffering punishment

According to the parable of the ten virgins, if we are the foolish ones, we will miss the enjoyment of the wedding feast. Moreover, according to the parable of the talents, we will not only miss something, but we will suffer something. It is not just a matter of missing something, but it is also a matter of suffering some punishment.

May 14, 2025

​

നഷ്ടമാകുന്ന കാര്യവും ശിക്ഷ അനുഭവിക്കുന്ന കാര്യവും

പത്തു കന്യകമാരുടെ ഉപമ പ്രകാരം, നാം മൂഢരാണെങ്കിൽ, വിവാഹവിരുന്നിന്റെ ആസ്വാദനം നമുക്ക് നഷ്ടമാകും. മാത്രവുമല്ല, താലന്തുകളുടെ ഉപമ പ്രകാരം, നമുക്ക് എന്തെങ്കിലും നഷ്ടമാകുമെന്ന് മാത്രമല്ല, നമുക്ക് ചില കഷ്ടത നേരിടേണ്ടിയും വരും. എന്തെങ്കിലും നഷ്ടമാകുന്ന കാര്യം മാത്രമല്ല, ശിക്ഷ അനുഭവിക്കുന്നതുമായ കാര്യം കൂടിയാണ്.

Gems#

245

Taking Lord word according to your own taste

In the parable of the talents, the servant with one talent missed the joy and also was put into darkness where there was weeping and gnashing of teeth. Please do not ask me where this darkness will be and what kind of darkness this will be. I cannot tell you. But I do know that we have such a word out of the Lord’s mouth and such a word written in the Holy Scriptures. If you appreciate John 3:16, you must also appreciate Matthew 25:28-30. You cannot simply pick up some words of the Lord according to your own taste.

May 13, 2025

​

സ്വന്തം അഭിരുചിക്കനുസരിച്ച് കർത്താവിന്റെ വചനം എടുക്കുന്നത്

താലന്തുകളുടെ ഉപമയിൽ, ഒരു താലന്തുള്ള ദാസന് സന്തോഷം നഷ്ടപ്പെടുകയും, കരച്ചിലും പല്ലുകടിയും ഉണ്ടായിരുന്ന ഇരുട്ടിലേക്ക് അവൻ തള്ളപ്പെടുകയും ചെയ്തു. ഈ ഇരുട്ട് എവിടെയായിരിക്കുമെന്നും ഇത് എങ്ങനെയുള്ള ഇരുട്ടായിരിക്കുമെന്നും ദയവായി എന്നോട് ചോദിക്കരുത്. എനിക്ക് പറയുവാൻ അറിയില്ല. പക്ഷേ, കർത്താവിന്റെ വായിൽ നിന്ന് അത്തരമൊരു വചനം വന്നിട്ടുണ്ടെന്നും വിശുദ്ധ തിരുവെഴുത്തുകളിൽ അത്തരമൊരു വചനം എഴുതിയിട്ടുണ്ടെന്നും എനിക്കറിയാം. നിങ്ങൾ യോഹന്നാൻ 3:16 വിലമതിക്കുന്നുവെങ്കിൽ, മത്തായി 25:28-30-ഉം വിലമതിക്കണം. നിങ്ങളുടെ സ്വന്തം അഭിരുചിക്കനുസരിച്ച് കർത്താവിന്റെ ചില വചനങ്ങൾ നിങ്ങൾക്ക് വെറുതെ എടുക്കുവാൻ കഴിയില്ല.

  • 80
    Page 55
bottom of page