Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 80Page 56
Gems#
244
Receive the gospel of the kingdom
There are three aspects of the kingdom—the reality, the appearance, and the manifestation of the kingdom. We all need to receive the gospel of the kingdom. We received the gospel of life and the gospel of grace, but we also must receive the gospel of the kingdom. One day the kingdom will be manifested. Whether we will be included or shut out of that manifestation is not a small thing. We all need to repent and consecrate ourselves to deal with this matter of the kingdom.
May 12, 2025
രാജ്യത്തിന്റെ സുവിശേഷം സ്വീകരിക്കുന്നത്
രാജ്യത്തിന്റെ മൂന്ന് വശങ്ങളുണ്ട്—അതിന്റെ യാഥാർത്ഥ്യം, അതിന്റെ ഭാവം, രാജ്യത്തിന്റെ പ്രത്യക്ഷത. നാമെല്ലാവരും രാജ്യത്തിന്റെ സുവിശേഷം സ്വീകരിക്കേണ്ടതുണ്ട്. നാം ജീവന്റെ സുവിശേഷവും കൃപയുടെ സുവിശേഷവും സ്വീകരിച്ചവരാണ്, എന്നാൽ നാം രാജ്യത്തിന്റെ സുവിശേഷവും സ്വീകരിക്കണം. ഒരു ദിവസം രാജ്യം പ്രത്യക്ഷമാകും. ആ പ്രത്യക്ഷതയിൽ നാം ഉൾപ്പെടുത്തപ്പെടുമോ അതോ ഒഴിവാക്കപ്പെടുമോ എന്നത് ഒരു ചെറിയ കാര്യമല്ല. രാജ്യത്തിന്റെ ഈ കാര്യത്തോട് ഇടപെടുവാൻ നാമെല്ലാവരും മാനസാന്തരപ്പെടുകയും നമ്മെത്തന്നെ സമർപ്പിക്കുകയും വേണം.
Gems#
243
Three aspects of the kingdom of the heavens in the Gospel of Matthew
The Gospel of Matthew reveals three aspects of the kingdom of the heavens. In Matthew 5, 6, and 7 we see the reality of the kingdom. The second section, however, in Matthew 13 has three terrible things: the tares, the great tree grown out of proportion, and the leaven added to the fine flour. The first aspect is the reality of the kingdom, and the second aspect is the outward appearance of the kingdom. The last section of Matthew concerns the manifestation of the kingdom when the Lord Jesus will come back to the earth [as seen in the] parables in Matthew 25.
May 11, 2025
മത്തായിയുടെ സുവിശേഷത്തിലുള്ള സ്വർഗ്ഗരാജ്യത്ത ിന്റെ മൂന്ന് വശങ്ങൾ
മത്തായിയുടെ സുവിശേഷം സ്വർഗ്ഗരാജ്യത്തിന്റെ മൂന്ന് വശങ്ങൾ വെളിപ്പെടുത്തുന്നു. മത്തായി 5, 6, 7 എന്നിവയിൽ രാജ്യത്തിന്റെ യാഥാർത്ഥ്യം നാം കാണുന്നു. എന്നാൽ, മത്തായി 13-ൽ രണ്ടാമത്തെ വശത്ത് മൂന്ന് ഭയാനകമായ കാര്യങ്ങളുണ്ട്: കളകൾ, അനുപാതമില്ലാതെ വളരുന്ന വലിയ വൃക്ഷം, നേരിയ മാവിൽ ചേർത്ത പുളിപ്പ്. ആദ്യത്തെ വശം രാജ്യത്തിന്റെ യാഥാർത്ഥ്യമാണ്, രണ്ടാമത്തെ വശം രാജ്യത്തിന്റെ ബാഹ്യഭാവമാണ്. മത്തായിയുടെ അവസാന ഭാഗം മത്തായി 25-ലെ ഉപമകളിൽ കാണുന്നതുപോലെ കർത്താവായ യേശു ഭൂമിയിലേക്ക് മടങ്ങിവരുമ്പോഴുള്ള രാജ്യത്തിന്റെ പ്രത്യക്ഷതയെക്കുറിച്ചാണ്.
Gems#
242
Knowing whether we are using our spirit
How do you know when you are using your spirit? Regardless of what you do, if you are independent of God and not contacting Him while you are doing it, it proves that you are not in the spirit. As long as I walk, I am using my feet; as long as I see, I am using my eyes; and as long as I contact God, I am using my spirit, since my spirit is the organ by which I contact Him (John 4:24). If I see, it means that I am exercising my eyes. Likewise, if I am contacting God, I must be exercising my spirit.
May 10, 2025
നമ്മുടെ ആത്മാവിനെ ഉപയോഗിക്കുന്നുണ്ടോ എന്ന് അറ ിയുന്നത്
നിങ്ങളുടെ ആത്മാവിനെ നിങ്ങൾ എപ്പോൾ ഉപയോഗിക്കുന്നു എന്ന് നിങ്ങൾക്ക് എങ്ങനെ അറിയുവാൻ സാധിക്കും? നിങ്ങൾ എന്തുതന്നെ ചെയ്താലും, നിങ്ങൾ ദൈവത്തിൽ നിന്ന് സ്വതന്ത്രനാണെങ്കിൽ, നിങ്ങൾ അത് ചെയ്യുമ്പോൾ അവനെ ബന്ധപ്പെടുന്നില്ലെങ്കിൽ, നിങ്ങൾ ആത്മാവിലല്ലെന്ന് അത് തെളിയിക്കുന്നു. ഞാൻ നടക്കുന്നിടത്തോളം ഞാൻ എന്റെ കാലുകൾ ഉപയോഗിക്കുന്നു; ഞാൻ കാണുന്നിടത്തോളം ഞാൻ എന്റെ കണ്ണുകൾ ഉപയോഗിക്കുന്നു; ഞാൻ ദൈവത്തെ ബന്ധപ്പെടുന്നിടത്തോളം ഞാൻ എന്റെ ആത്മാവിനെ ഉപയോഗിക്കുന്നു, കാരണം എന്റെ ആത്മാവാണ് ഞാൻ അവനെ ബന്ധപ്പെടുന്നതായ അവയവം (യോഹ. 4:24). ഞാൻ കാണുന്നുവെങ്കിൽ, അതിനർത്ഥം എന്റെ കണ്ണുകൾ വ്യായാമം ചെയ്യുന്നു എന്നാണ്. അതുപോലെ, ഞാൻ ദൈവത്തെ ബന്ധപ്പെടുന്നുണ്ടെങ്കിൽ, ഞാൻ എന്റെ ആത്മാവിനെ വ്യായാമം ചെയ്യുന്നുണ്ട്.
Gems#
241
Stirring up the human emotion to dislike God
Satan also stirred up the human emotion to dislike God. This is proved by Gen. 3:5, where Satan said to Eve, “God knows that in the day you eat of it your eyes will be opened, and you will become like God, knowing good and evil.” This word was a word of evil, stirring up Eve’s emotion to dislike God. Eve probably felt that God had kept some good thing from her. This is the subtlety of the enemy to poison the human emotion.
May 9, 2025
ദൈവത്തോട് അനിഷ്ടം തോന്നുവാൻ മനുഷ്യ വികാരത്തെ ഉ ണർത്തുന്നത്
ദൈവത്തോട് അനിഷ്ടം തോന്നുവാനായ് സാത്താൻ മനുഷ്യന്റെ വികാരത്തെ ഉണർത്തി. ഉല്പ 3:5 ഇത് തെളിയിക്കുന്നു, അവിടെ സാത്താൻ ഹവ്വായോട് പറഞ്ഞു, “അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.” ഈ വാക്ക് തിന്മയുടെ ഒരു വാക്കാണ്, അത് ദൈവത്തോട് അനിഷ്ടം തോന്നുവാൻ ഹവ്വായുടെ വികാരത്തെ ഉണർത്തി. ദൈവം തന്നിൽ നിന്ന് എന്തോ നല്ല കാര്യം മറച്ചുവെച്ചിട്ടുണ്ടെന്ന് ഹവ്വായ്ക്ക് തോന്നിയിരിക്കാം. മനുഷ്യ വികാരത്തെ വിഷലിപ്തമാക്കുവാനുള്ള ശത്രുവിന്റെ തന്ത്രമാണിത്.
Gems#
240
Satan comes to touch the human mind
[In Genesis 3] the subtle adversary of God approached the female, the weaker vessel, by touching her mind. Satan would always approach people by touching their doubting mind. Satan did this to keep Eve from using her spirit. When God comes to us, He always touches our spirit. When Satan comes to us, he always comes to our mind. Our spirit is the “room” that God comes to touch, and our mind is the “room” that Satan comes to touch. Satan will always come to touch the human mind.
May 8, 2025
സാത്താൻ മനുഷ്യന്റെ മനസ്സിനെ സ്പർശിക്കുവാനായ് വരുന്നു
[ഉല്പത്തി 3-ൽ] ദൈവത്തിന്റെ തന്ത്രശാലിയായ പ്രതിയോഗി സ്ത്രീയെ, അതായത് ദുർബലമായ പാത്രത്തെ, അവളുടെ മനസ്സിനെ സ്പർശിച്ചുകൊണ്ടാണ് സമീപിച്ചത്. സാത്താൻ എപ്പോഴും ആളുകളുടെ സംശയാസ്പദമായ മനസ്സിനെ സ്പർശിച്ചുകൊണ്ടാണ് അവരെ സമീപിക്കുന്നത്. ഹവ്വാ തന്റെ ആത്മാവ് ഉപയോഗിക്കാതിരിക്കുവാൻ സാത്താൻ ഇത് ചെയ്തു. ദൈവം നമ്മുടെ അടുക്കൽ വരുമ്പോൾ, അവൻ എപ്പോഴും നമ്മുടെ ആത്മാവിനെ സ്പർശിക്കുന്നു. സാത്താൻ നമ്മുടെ അടുക്കൽ വരുമ്പോൾ, അവൻ എപ്പോഴും നമ്മുടെ മനസ്സിലേക്കാണ് വരുന്നത്. ദൈവം നമ്മെ സ്പർശിക്കുവാൻ വരുന്ന "മുറി" നമ്മുടെ ആത്മാവാണ്, സാത്താൻ നമ്മെ സ്പർശിക്കുവാൻ വരുന്ന "മുറി" നമ്മുടെ മനസ്സാണ്. സാത്താൻ എപ്പോഴും മനുഷ്യന്റെ മനസ്സിനെ സ്പർശിക്കുവാനായ് വരുന്നു.
Gems#
239
Daily turns and new beginnings
The quails came in the evening, but the manna was sent in the morning [Exo. 16:21]... The fact that manna came in the morning indicates that it gives us a new beginning. Because the earth revolves on its axis daily, every day we have a new beginning, a new turn...If God sent the manna yearly, we could not survive...Thank the Lord that He sends the manna daily. Every morning we can have a new beginning. In our spiritual experience we need these daily turns, these daily new beginnings.
May 7, 2025
ദൈനംദിന തിരിവുകളും പുതിയ തുടക്കങ്ങളും
കാടകൾ വൈകുന്നേരമാണ് വന്നത്, പക്ഷേ മന്ന രാവിലെയാണ് അയക്കപ്പെട്ടത് [പുറ. 16:21]... മന്ന രാവിലെ വന്നു എന്ന വസ്തുത സൂചിപ്പിക്കുന്നത് അത് നമുക്ക് ഒരു പുതിയ തുടക്കം നൽകുന്നു എന്നാണ്. ഭൂമി ദിവസവും അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നതിനാൽ, എല്ലാ ദിവസവും നമുക്ക് ഒരു പുതിയ തുടക്കം, ഒരു പുതിയ തിരിവ് ലഭിക്കുന്നു... ദൈവം വർഷം തോറുമാണ് മന്ന അയച്ചിരുന്നതെങ്കിൽ, നമുക്ക് നിലനിൽക്കുവാൻ കഴിയുകയില്ല... ദിവസവും മന്ന അയയ്ക്കുന്നതിന് കർത്താവിന് നന്ദി പറയുന്നു. എല്ലാ ദിവസവും രാവിലെ നമുക്ക് ഒരു പുതിയ തുടക്കം ഉണ്ടാകുവാൻ സാധിക്കും. നമ്മുടെ ആത്മിക അനുഭവത്തിൽ നമുക്ക് ഈ ദൈനംദിന തിരിവുകൾ, ഈ ദൈനംദിന പുതിയ തുടക്കങ്ങൾ ആവശ്യമാണ്.
Gems#
238
Change in diet
Before their exodus from Egypt, the children of Israel had an Egyptian constitution. [The Egyptian] diet made the children of Israel Egyptian in their constitution. God gave the children of Israel manna to eat in order to change their diet from the earthly to the heavenly. While the children of Israel journeyed for forty years in the wilderness, the divine diet replaced their Egyptian diet. Through the change of their diet, the children of Israel became a constitution of the heavenly diet. Thus, they became no longer an Egyptian people but a heavenly people.
May 6, 2025
ഭക്ഷണക്രമത്തിലെ മാറ്റം
മിസ്രയീമിൽ നിന്നുള്ള തങ്ങളുടെ പുറപ്പാടിന് മുമ്പ്, യിസ്രായേൽ മക്കൾക്ക് ഒരു മിസ്രയീമ്യ സംരചന ഉണ്ടായിരുന്നു. [മിസ്രയീമ്യ] ഭക്ഷണക്രമം യിസ്രായേൽ മക്കളെ അവരുടെ സംരചനയിൽ മിസ്രയീമ്യർ ആക്കി മാറ്റി. ഭൗമിക ഭക്ഷണക്രമത്തിൽ നിന്ന് സ്വർഗ്ഗീയ ഭക്ഷണക്രമത്തിലേക്ക് മാറ്റുന്നതിനായി ദൈവം യിസ്രായേൽ മക്കൾക്ക് മന്ന ഭക്ഷിക്കുവാൻ നൽകി. യിസ്രായേൽ മക്കൾ മരുഭൂമിയിൽ നാല്പത് വർഷം യാത്ര ചെയ്തപ്പോൾ, ദിവ്യ ഭക്ഷണക്രമം അവരുടെ മിസ്രയീമ്യ ഭക്ഷണക്രമത്തെ മാറ്റിസ്ഥാപിച്ചു. അവരുടെ ഭക്ഷണക്രമത്തിലെ മാറ്റത്തിലൂടെ, യിസ്രായേൽ മക്കൾ സ്വർഗ്ഗീയ ഭക്ഷണക്രമത്തിന്റെ ഒരു സംരചനയായി മാറി. അങ്ങനെ, അവർ ഒരു മിസ്രയീമ്യ ജനം അല്ല, മറിച്ച് ഒരു സ്വർഗ്ഗീയ ജനമായിത്തീർന്നു.
Gems#
237
Satan always hides himself
Genesis 3:1 shows that Satan hid himself in the subtle serpent. Satan is always hiding himself in some thing, in some matter, or even in some person. In Matthew 16 Satan was hiding himself in Peter, so the Lord Jesus even called Peter “Satan” (v. 23). When Satan first came to man, he was hiding himself in a serpent.
May 5, 2025
സാത്താൻ എപ്പോഴും തന്നെത്തന്നെ മറയ്ക്കുന്നു
ഉല്പത്തി 3:1 കാണിക്കുന്നത് സാത്താൻ കൗശലക്കാരനായ സർപ്പത്തിൽ മറഞ്ഞിരുന്നു എന്നാണ്. സാത്താൻ എപ്പോഴും ഏതെങ്കിലും ചില കാര്യത്തിൽ, ഏതെങ്കിലും വിഷയത്തിലോ, അല്ലെങ്കിൽ ഏതെങ്കിലും വ്യക്തിയിലോ പോലും മറഞ്ഞിരിക്കുന്നു. മത്തായി 16-ൽ സാത്താൻ പത്രൊസിൽ മറഞ്ഞിരുന്നു, അതിനാൽ കർത്താവായ യേശു പത്രൊസിനെ "സാത്താൻ" എന്ന് പോലും വിളിച്ചു (വാ. 23). സാത്താൻ ആദ്യമായി മനുഷ്യന്റെ അടുക്കൽ വന്നപ്പോൾ, അവൻ ഒരു സർപ്പത്തിൽ മറഞ്ഞിരിക്കുകയായിരുന്നു.
Gems#
236
Living by Knowledge and living by life
All Christian wives know the verse in Ephesians 5 which tells them to submit to their own husbands. All Christian husbands know the verse which tells them to love their wives. Nevertheless, wives and husbands fail to fulfill the requirements of these verses because they take Ephesians 5 as the tree of knowledge, not as the tree of life. Husbands and wives, you should not live according to the tree of knowledge. You must live by the tree of life.
May 4, 2025
അറിവിനാൽ ജീവിക്കുന്നതും ജീവനാൽ ജീവിക്കുന്നതും
സ്വന്തം ഭർത്താക്കന്മാർക്ക് കീഴ്പ്പെടുവാൻ ആവശ്യപ്പടുന്ന എഫെസ്യർ 5 ലെ വചനം എല്ലാ ക്രിസ്തീയ ഭാര്യമാർക്കും അറിയാം. എല്ലാ ക്രിസ്തീയ ഭർത്താക്കന്മാർക്കും തങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുവാൻ ആവശ്യപ്പെടുന്ന വചനവും അറിയാം. എന്നിരുന്നാലും, ഭാര്യമാരും ഭർത്താക്കന്മാരും ഈ വാക്യങ്ങളുടെ ആവശ്യകതകൾ നിറവേറ്റുന്നതിൽ പരാജയപ്പെടുന്നു, കാരണം അവർ എഫെസ്യർ 5 നെ ജീവവൃക്ഷമായിട്ടല്ല, അറിവിന്റെ വൃക്ഷമായി എടുക്കുന്നതുകൊണ്ടാണ്. ഭാര്യാഭർത്താക്കന്മാരേ, നിങ്ങൾ അറിവിന്റെ വൃക്ഷത്തിനനുസരിച്ച് ജീവിക്കരുത്. നിങ്ങൾ ജീവവൃക്ഷത്താൽ ജീവിക്കണം.
Gems#
235
Holiness and sanctification
Sanctification is more than holiness; it is holiness “to us” in a subjective and experiential way. Whereas holiness refers to the thing itself, sanctification is holiness becoming our experience. By calling on the name of the Lord continually, we gain Christ as our holiness in a subjective way and experience Him as our daily and hourly sanctification. Day by day we need to experience Christ as our sanctification in order that every aspect of our daily walk, including our appearance, our attitude, and our relationships, would be Christ.
May 3, 2025
വിശുദ്ധിയും വിശുദ്ധീകരണവും
വിശുദ്ധീകരണം വിശുദ്ധിയേക്കാൾ അധികമായതാണ്; അത് വ്യക്തിനിഷ്ഠവും അനുഭവപരവുമായ രീതിയിൽ വിശുദ്ധി "നമുക്ക്" ആയിരിക്കുന്നതാണ്. വിശുദ്ധി എന്നത് വിശുദ്ധി എന്ന ആ കാര്യത്തെ തന്നെ സൂചിപ്പിക്കുന്നു, എന്നാൽ വിശുദ്ധി നമ്മുടെ അനുഭവമായി മാറുന്നതാണ് വിശുദ്ധീകരണം. കർത്താവിന്റെ നാമം നിരന്തരം വിളിച്ചപേക്ഷിക്കുന്നതിലൂടെ, നാം ക്രിസ്തുവിനെ വ്യക്തിനിഷ്ഠമായ രീതിയിൽ നമ്മുടെ വിശുദ്ധിയായി നേടുകയും നമ്മുടെ ദൈനംദിന, മണിക്കൂർ തോറുമുള്ള വിശുദ്ധീകരണമായി അവനെ അനുഭവമാക്കുകയും ചെയ്യുന്നു. നമ്മുടെ ബാഹ്യഭാവം, നമ്മുടെ മനോഭാവം, നമ്മുടെ ബന്ധങ്ങൾ എന്നിവയുൾപ്പെടെ നമ്മുടെ ദൈനംദിന നടത്തത്തിന്റെ സകല വശങ്ങളും ക്രിസ്തുവായിരിക്കുന്നതിന്, നാം ദിനംപ്രതി ക്രിസ്തുവിനെ നമ്മുടെ വിശുദ്ധീകരണമായി അനുഭവമാക്കേണ്ടതുണ്ട്.
- 80Page 56
