top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 59

Gems#

214

Rich entrance into the Lord's eternal kingdom

Second Peter 1:11 indicates that we may have an entrance richly and bountifully supplied into the kingdom of our Lord. However, a good number of Christians will not have such an entrance, because they have never built up this entrance by developing the divine seed unto maturity. If we are not constituted of the divine virtues, we will not be able to build up such an entrance. But if we have the development of the divine life and are constituted of the elements of the divine nature, a rich and bountiful entrance into the coming kingdom will be supplied to us.

April 12, 2025

​

കർത്താവിന്റെ നിത്യരാജ്യത്തിലേക്കുള്ള സമ്പന്ന പ്രവേശനം

2 പത്രൊസ് 1:11 സൂചിപ്പിക്കുന്നത് നമ്മുടെ കർത്താവിന്റെ രാജ്യത്തിലേക്ക് നമുക്ക് സമ്പന്നവും സമൃദ്ധവുമായ ഒരു പ്രവേശനം പകർന്നുനൽകപ്പെടും എന്നാണ്. എന്നിരുന്നാലും, നല്ലൊരു കൂട്ടം ക്രിസ്ത്യാനികൾക്കും അത്തരമൊരു പ്രവേശനം ലഭിക്കില്ല, കാരണം അവർ ഒരിക്കലും ദിവ്യ വിത്തിനെ പക്വതയിലേക്ക് വികസിപ്പിച്ചിട്ടില്ല. നാം ദിവ്യ നന്മകളാൽ സംരചിക്കപ്പെട്ടിട്ടില്ലെങ്കിൽ, നമുക്ക് അത്തരമൊരു പ്രവേശനം കെട്ടിപ്പടുക്കുവാൻ കഴിയില്ല. എന്നാൽ നമുക്ക് ദിവ്യജീവന്റെ വികാസം ഉണ്ടായിരിക്കുകയും ദിവ്യ സ്വഭാവത്തിന്റെ മൂലകങ്ങളാൽ നാം സംരചിക്കപ്പെടുകയും ചെയ്താൽ, വരുവാനിരിക്കുന്ന രാജ്യത്തിലേക്കുള്ള സമ്പന്നവും സമൃദ്ധവുമായ ഒരു പ്രവേശനം നമുക്ക് പകർന്നുനൽകപ്പെടും.

Gems#

213

The ultimate development of the divine nature within us

[As per 2 Pet. 1:7b] the ultimate development of the divine nature within us is love—agape, the Greek word used in the New Testament for the divine love, which God is in His nature. In our enjoyment of the divine nature, we need to let the divine seed of the allotted faith develop to its consummation in the divine and nobler love. When we partake of the divine nature to the uttermost, we are filled with God as love, and we become persons of love, even love itself

April 11, 2025

​

നമ്മുടെ ഉള്ളിലെ ദിവ്യസ്വഭാവത്തിന്റെ ആത്യന്തികമായ വികാസം

[2 പത്രൊ. 1:7 പ്രകാരം] നമ്മുടെ ഉള്ളിലെ ദിവ്യസ്വഭാവത്തിന്റെ ആത്യന്തികമായ വികാസം സ്നേഹമാണ്—അഗാപെ. അത് ദൈവം തന്റെ സ്വഭാവത്തിലായിരിക്കുന്ന, ദിവ്യസ്നേഹത്തിന് പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യവനപദമാണ്. ദിവ്യസ്വഭാവത്തെ നാം ആസ്വദിക്കുന്നതിൽ, പകുത്തനൽകിയിരിക്കുന്ന വിശ്വാസം എന്ന ദിവ്യവിത്തിനെ ദിവ്യവും ശ്രേഷ്ഠവുമായ സ്നേഹത്തിൽ അതിന്റെ പരിണതിയിലേക്ക് വികാസംപ്രാപിക്കുവാൻ നാം അനുവദിക്കേണ്ടതുണ്ട്. നാം ദിവ്യസ്വഭാവത്തിൽ പൂർണമായി പങ്കുകൊള്ളുമ്പോൾ, നാം സ്നേഹമായ ദൈവത്താൽ നിറയുകയും, സ്നേഹത്തിന്റെ വ്യക്തികളാകുകയും, സ്നേഹം തന്നെയായിത്തീരുകയും ചെയ്യുന്നു

Gems#

212

The emphasis on life and nature of God

Since we have the life of God, we also have the nature of God. The emphasis on life is on the capacity to live, and the emphasis on nature is on the inclination of our living. We desire to be heavenly because the nature of God, the inclination of God, is heavenly. We desire to be holy because God’s nature and inclination are holy.

April 10, 2025

​

ദൈവത്തിന്റെ ജീവന്റെയും സ്വഭാവത്തിന്റെയും ഊന്നൽ

ദൈവത്തിന്റെ ജീവൻ നമുക്കുള്ളതിനാൽ, നമുക്ക് ദൈവത്തിന്റെ സ്വഭാവവുമുണ്ട്. ജീവിക്കുവാനുള്ള കഴിവിലാണ് ജീവന്റെ ഊന്നൽ, സ്വഭാവത്തിന്റെ ഊന്നൽ നമ്മുടെ ജീവിതത്തിന്റെ താത്പര്യത്തിലാണ്. ദൈവത്തിന്റെ സ്വഭാവം, ദൈവത്തിന്റെ താത്പര്യം, സ്വർഗീയമായതിനാൽ നാം സ്വർഗീയരാകുവാൻ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ സ്വഭാവവും താത്പര്യവും വിശുദ്ധമായതിനാൽ നാം വിശുദ്ധരാകുവാൻ ആഗ്രഹിക്കുന്നു.

Gems#

211

Divine nature with a divine taste

Since we have the divine nature, we do not need outward regulations to adjust our hair, clothes, and behavior. Any adjustments that we make should be made according to the divine nature within... Every newborn child has the human nature. While little babies do not have any knowledge of outward regulations, they still have the human nature that regulates what they eat. You do not need to teach them about sweet and bitter because they have the human nature with its human taste... We [Christians] have the divine nature with a divine taste. We must live a life that matches the divine nature within us.

April 9, 2025

​

ദിവ്യ രുചിയോടുകൂടിയുള്ള ദിവ്യ സ്വഭാവം

നമുക്ക് ദിവ്യ സ്വഭാവം ഉള്ളതിനാൽ, നമ്മുടെ തലമുടി, വസ്ത്രം, പെരുമാറ്റം എന്നിവ ക്രമീകരിക്കുവാൻ നമുക്ക് ബാഹ്യ നിയന്ത്രണങ്ങൾ ആവശ്യമില്ല. നാം വരുത്തുന്ന ഏതൊരു ക്രമീകരണവും ഉള്ളിലെ ദിവ്യ സ്വഭാവത്തിനനുസരിച്ച് ചെയ്യണം... ഓരോ നവജാത ശിശുവിനും മനുഷ്യ സ്വഭാവമുണ്ട്. കുഞ്ഞുങ്ങൾക്ക് ബാഹ്യ നിയന്ത്രണങ്ങളെക്കുറിച്ച് ഒരു അറിവും ഇല്ലെങ്കിലും, അവർ കഴിക്കുന്നതിനെ നിയന്ത്രിക്കുന്ന മനുഷ്യ സ്വഭാവം അപ്പോഴും അവർക്കുണ്ട്. മധുരവും കയ്പ്പും സംബന്ധിച്ച് നിങ്ങൾ അവരെ പഠിപ്പിക്കേണ്ടതില്ല, കാരണം അവർക്ക് മനുഷ്യ സ്വഭാവവും അതിനോടുകൂടെയുള്ള മനുഷ്യ രുചിയും ഉണ്ട്... നമുക്ക് [ക്രിസ്ത്യാനികൾക്ക്] ഒരു ദിവ്യ രുചിയോടുകൂടിയുള്ള ദിവ്യ സ്വഭാവമുണ്ട്. നമ്മുടെ ഉള്ളിലെ ദിവ്യ സ്വഭാവവുമായി പൊരുത്തപ്പെടുന്ന ഒരു ജീവിതം നാം നയിക്കണം.

Gems#

210

Divine nature (2)

In 2 Peter 1:4 there is a condition for becoming partakers of the divine nature: it is “having escaped the corruption which is in the world by lust.” The more we escape this corruption, the more we will enjoy the nature of God. Likewise, the more we partake of the divine nature, the more we will escape the corruption that is in the world by lust. This is a cycle.

April 8, 2025

​

ദിവ്യസ്വഭാവം (2)

2 പത്രൊസ് 1:4-ൽ ദിവ്യസ്വഭാവത്തിൽ പങ്കാളിയാകുന്നതിന് ഒരു വ്യവസ്ഥയുണ്ട്: അത് "ലോകത്തിൽ മോഹത്തിലുള്ള ദൂഷ്യത്തിൽനിന്ന് രക്ഷപ്പെടുക" എന്നതാണ്. ഈ ദൂഷ്യത്തിൽ നിന്ന് നാം എത്രയധികം രക്ഷപ്പെടുന്നുവോ അത്രയധികം ദൈവത്തിന്റെ സ്വഭാവം നാം ആസ്വദിക്കും. അതുപോലെ, ദിവ്യ സ്വഭാവത്തിൽ നാം എത്രയധികം പങ്കാളിയാകുന്നുവോ അത്രയധികം ലോകത്തിൽ മോഹത്തിലുള്ള ദൂഷ്യത്തിൽനിന്ന് നാം രക്ഷപ്പെടും. ഇതൊരു ചക്രമാണ്.

Gems#

209

Divine nature (1)

The divine nature refers to what God is, that is, the riches, the elements, and the constituents of God’s being. The greatest blessing in the universe is that we can partake of God’s nature... We are partaking of the divine elements of God’s being... If we would be partakers of the divine nature, we need to live by the divine life within which is the divine nature... Although we received the divine life at the time we believed, the divine nature must be continually enjoyed by us.

April 7, 2025

​

ദിവ്യസ്വഭാവം (1)

ദിവ്യസ്വഭാവം എന്നത് ദൈവം താൻ ആയിരിക്കുന്നതിനെ, അതായത്, ദൈവത്തിന്റെ ആളത്തത്തിന്റെ സമ്പത്തിനെയും, മൂലകങ്ങളെയും ഘടകാംശങ്ങളെയും സൂചിപ്പിക്കുന്നു. പ്രപഞ്ചത്തിലെ ഏറ്റവും വലിയ അനുഗ്രഹം, നമുക്ക് ദൈവത്തിന്റെ സ്വഭാവത്തിൽ പങ്കാളികളാകുവാൻ കഴിയും എന്നതാണ്... നാം ദൈവത്തിന്റെ ആളത്തത്തിന്റെ ദിവ്യ മൂലകങ്ങളിൽ പങ്കാളികളാകുന്നു... നാം ദിവ്യ സ്വഭാവത്തിൽ പങ്കാളികളായിത്തീരണമെങ്കിൽ, ദിവ്യ സ്വഭാവം ഉൾക്കൊള്ളുന്ന ദിവ്യ ജീവനാൽ നാം ജീവിക്കേണ്ടതുണ്ട്... നാം വിശ്വസിച്ച സമയത്ത് തന്നെ നമുക്ക് ദിവ്യജീവൻ ലഭിച്ചുവെങ്കിലും, ദിവ്യ സ്വഭാവം നാം നിരന്തരം ആസ്വദിക്കേണ്ടതുണ്ട്.

Gems#

208

Manifestation of the kingdom and the Lord’s second coming

The manifestation of the kingdom is related to the Lord’s second coming. In a sense His second coming brings in the manifestation of the kingdom. We may also say that when the kingdom becomes matured within us, this maturity will bring the Lord’s second coming. The manifestation of the kingdom is simply the maturity of Christ within us in His coming back.

April 6, 2025

​

രാജ്യത്തിന്റെ പ്രത്യക്ഷതയും കർത്താവിന്റെ രണ്ടാം വരവും

രാജ്യത്തിന്റെ പ്രത്യക്ഷത കർത്താവിന്റെ രണ്ടാം വരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരർത്ഥത്തിൽ അവന്റെ രണ്ടാം വരവ് രാജ്യത്തിന്റെ പ്രത്യക്ഷതയെ കൊണ്ടുവരുന്നു. രാജ്യം നമ്മിൽ പക്വത പ്രാപിക്കുമ്പോൾ, ഈ പക്വത കർത്താവിന്റെ രണ്ടാം വരവിനെ കൊണ്ടുവരുന്നു എന്നും നമുക്ക് പറയുവാൻ സാധിക്കും. രാജ്യത്തിന്റെ പ്രത്യക്ഷത എന്നത് ക്രിസ്തുവിന്റെ മടങ്ങിവരവിൽ നമ്മുടെയുള്ളിലുള്ള അവന്റെ പക്വതയാണ്.

Gems#

207

Our living

Like Paul, we should take the processed and consummated Triune God as grace in our living and work today. Our total living should be like this, not just doing some proper things or good things. In such a total living, it is altogether not a matter of being right or wrong or of doing good or evil; it is altogether in the sphere of the processed Triune God. In such a living we take only life as the principle. Whatever is of life, that is what God wants; whatever is not of life, that is what God rejects.

April 5, 2025

​

നമ്മുടെ ജീവിതം

പൗലോസിനെപ്പോലെ, ഇന്നത്തെ നമ്മുടെ ജീവിതത്തിലും വേലയിലും പ്രക്രിയാവിധേയനും പരിണതി പ്രാപിച്ചവനുമായ ത്രിയേക ദൈവത്തെ കൃപയായി നാം എടുക്കണം. ചില ശരിയായ കാര്യങ്ങളോ നല്ല കാര്യങ്ങളോ ചെയ്യുക മാത്രമല്ല നമ്മുടെ മുഴുവനുമായുള്ള ജീവിതം ഇതുപോലെയായിരിക്കണം. അത്തരമൊരു സമഗ്രമായ ജീവതം, ശരിയോ തെറ്റോ ആയിരിക്കുന്നതിന്റെയോ നന്മയോ തിന്മയോ ചെയ്യുന്നതിന്റെയോ കാര്യമല്ല; അത് മുഴുവനുമായ് പ്രക്രിയാവിധേയനും പരിണതി പ്രാപിച്ചവനുമായ ത്രിയേക ദൈവത്തിന്റെ മണ്ഡലത്തിലുള്ള ഒന്നാണ്. അത്തരമൊരു ജീവിതത്തിൽ നാം ജീവനെ മാത്രമാണ് തത്വമായി എടുക്കുന്നത്. ജീവനായിരിക്കുന്നതെന്തും, അതാണ് ദൈവം ആഗ്രഹിക്കുന്നത്; ജീവനല്ലാത്തതായതെന്തും, അതാണ് ദൈവം നിരസിക്കുന്നത്.

Gems#

206

What is leaven?

What is leaven? Leaven is something that is added to flour to make the bread enjoyable and easy to take. If leaven is left out, the bread is too hard to enjoy. Based upon this principle, the Roman Catholic Church has added many things to Christ in order to make Him easier to take. To tell people that Christ is the Spirit seemed to them too mysterious, so they felt it was better to put up an image representing Christ so that people could understand Christ. To set up an image or picture to help people contact Christ is an evil leaven.

April 4, 2025

​

പുളിപ്പ് എന്നാൽ എന്താണ്?

പുളിപ്പ് എന്നാൽ എന്താണ്? പുളിപ്പ് എന്നത് അപ്പം ആസ്വാദ്യകരവും എളുപ്പത്തിൽ കഴിക്കുവാൻ കഴിയേണ്ടതിനുമായ് മാവിൽ ചേർക്കുന്ന ഒന്നാണ്. പുളിപ്പ് ഒഴിവാക്കിയാൽ, അപ്പം ആസ്വദിക്കുവാൻ വളരെ പ്രയാസകരമാണ്. ഈ തത്വത്തെ അടിസ്ഥാനമാക്കി, ക്രിസ്തുവിനെ എളുപ്പത്തിൽ സ്വീകരിക്കുന്നതിനായി റോമൻ കത്തോലിക്കാ സഭ അവനിൽ നിരവധി കാര്യങ്ങൾ ചേർത്തിട്ടുണ്ട്. ക്രിസ്തു ആത്മാവാണെന്ന് ജനത്തോട് പറയുന്നത് അവർക്ക് വളരെ മാർമികമായി തോന്നി, അതിനാൽ ജനത്തിന് ക്രിസ്തുവിനെ മനസ്സിലാക്കുവാൻ കഴിയുന്ന തരത്തിൽ ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന ഒരു ചിത്രം സ്ഥാപിക്കുന്നതാണ് നല്ലതെന്ന് അവർ കരുതി. ക്രിസ്തുവിനെ ബന്ധപ്പെടുവാൻ ജനത്തെ സഹായിക്കുന്നതിന് ഒരു രൂപം അല്ലെങ്കിൽ ചിത്രം സ്ഥാപിക്കുന്നത് ഒരു ദുഷ്ട പുളിപ്പാണ്.

Gems#

205

This is grace

In [1 Pet. 2:19] Peter...says, “This is grace.” Then he tells us that Christ has left us a model. The grace and the model are closely related. When anyone observes the expression of the Triune God as grace from within a believer and recognizes that this is grace, there is an indication that this one has become a xerox copy of Christ, the model. To express the Triune God as grace in the midst of unjust suffering is to become a reproduction of Christ. Therefore, instead of saying, “This is grace,” it is possible to say, “This is a reproduction of Christ.” The manner of life that expresses the processed Triune God as grace is not only grace—it is a reproduction of Christ.

April 3, 2025

​

ഇതാകുന്നു കൃപ

[1 പത്രൊ. 2:19]-ൽ പത്രൊസ്... പറയുന്നു, "ഇതാകുന്നു കൃപ." തുടർന്ന് അവൻ നമ്മോട് പറയുന്നു, ക്രിസ്തു നമുക്ക് ഒരു മാതൃക വച്ചിരിക്കുന്നു എന്ന്. കൃപയും മാതൃകയും അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. ഒരു വിശ്വാസിയുടെ ഉള്ളിൽ നിന്ന് ത്രിയേക ദൈവം കൃപയായ് ആവിഷ്കരിക്കപ്പെടുന്നത് ആരെങ്കിലും നിരീക്ഷിക്കുകയും, ഇത് കൃപയാണെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോൾ, അവൻ മാതൃകയായ ക്രിസ്തുവിന്റെ ഒരു ഫോട്ടോകോപ്പിയായി മാറിയിരിക്കുന്നു എന്നതിന്റെ സൂചനയുണ്ട്. അന്യായമായ കഷ്ടപ്പാടുകൾക്കിടയിൽ ത്രിയേക ദൈവത്തെ കൃപയായി ആവിഷ്കരിക്കുന്നത് ക്രിസ്തുവിന്റെ ഒരു പുനരുൽപാദനമായിത്തീരുക എന്നതാണ്. അതിനാൽ, "ഇതാകുന്നു കൃപ" എന്ന് പറയുന്നതിനുപകരം, "ഇത് ക്രിസ്തുവിന്റെ ഒരു പുനരുൽപാദനമാണ്" എന്ന് പറയുവാൻ കഴിയും. പ്രക്രിയാവിധേയനായ ത്രിയേക ദൈവത്തെ കൃപയായി ആവിഷ്കരിക്കുന്ന ജീവിതരീതി കൃപ മാത്രമല്ല—അത് ക്രിസ്തുവിന്റെ ഒരു പുനരുൽപാദനമാണ്.

  • 80
    Page 59
bottom of page