top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 6

Gems#

743

Prayer being to breath in God (5)

Even though we often do not know what to say when we wait on God, there is a sighing within us. This sighing can be compared to breathing. Our experience shows that when we sigh a little, the weight on our shoulders disappears. We are fully released and rested, and we overflow with a sense of sweetness. We may often find ourselves sinking into darkness and confusion within, not knowing which path we should take, what we should do, or even how we should pray. But while we wait on the Lord, we utter a sigh from deep in our being... after sighing for a while, the darkness and confusion vanish, and we become clear and uncluttered, knowing the way to proceed.

September 23, 2026

​

പ്രാർത്ഥന എന്നത് ദൈവത്തെ ശ്വസിക്കുന്നതാകുന്നു (5)

നാം ദൈവത്തിൽ കാത്തിരിക്കുമ്പോൾ എന്ത് പറയണമെന്ന് പലപ്പോഴും നാം അറിയുന്നില്ലെങ്കിലും, നമ്മുടെ ഉള്ളിൽ ഒരു നെടുവീർപ്പ് ഉണ്ട്. ഈ നെടുവീർപ്പിനെ ശ്വസനത്തോട് താരതമ്യം ചെയ്യാം. നാം അല്പം നെടുവീർപ്പിടുമ്പോൾ, നമ്മുടെ തോളിലെ ഭാരം അപ്രത്യക്ഷമാകുന്നു എന്ന് നമ്മുടെ അനുഭവം കാണിക്കുന്നു. നാം പൂർണ്ണമായി വിടുവിക്കപ്പെടുകയും വിശ്രമം പ്രാപിക്കുകയും ചെയ്യുന്നു, കൂടാതെ നാം മാധുര്യത്തിന്റെ ഒരു അനുഭൂതിയാൽ കവിഞ്ഞൊഴുകുകയും ചെയ്യുന്നു. നാം ഏത് വഴി തിരഞ്ഞെടുക്കണമെന്നോ, എന്ത് ചെയ്യണമെന്നോ, എങ്ങനെ പ്രാർത്ഥിക്കണമെന്നോ പോലും അറിയാതെ, നമ്മുടെ ഉള്ളിൽ ഇരുളിലേക്കും ആശയക്കുഴപ്പത്തിലേക്കും ആണ്ടുപോകുന്നതായി നമുക്ക് പലപ്പോഴും അനുഭവപ്പെട്ടേക്കാം. എന്നാൽ നാം കർത്താവിൽ കാത്തിരിക്കുമ്പോൾ, നമ്മുടെ ആളത്തത്തിന്റെ ആഴത്തിൽ നിന്ന് നാം നെടുവീർപ്പിടുന്നു... അല്പം നെടുവീർപ്പിട്ടതിനുശേഷം, ഇരുളും ആശയക്കുഴപ്പവും അപ്രത്യക്ഷമാകുകയും, മുന്നോട്ട് പോകുവാനുള്ള വഴി അറിഞ്ഞുകൊണ്ട് നാം വ്യക്തതയുള്ളവരും കുഴപ്പങ്ങളില്ലാത്തവരുമായി മാറുകയും ചെയ്യുന്നു.

Gems#

742

Prayer being to breath in God (4)

We may be full of sorrow and grief, but as soon as we come to God and breathe out, the sorrow and grief are gone. After breathing out, we must breathe in. When we breathe in, God’s joy and comfort enter into us. This is the meaning of prayer. Prayer is to breathe in God, just as we breathe in air. Whenever we pray, we breathe in God. Prayer is our spiritual breathing before God and in God.

September 22, 2026

​

പ്രാർത്ഥന എന്നത് ദൈവത്തെ ശ്വസിക്കുന്നതാകുന്നു (4)

നാം ദുഃഖവും സങ്കടവും നിറഞ്ഞവരായിരിക്കാം, എന്നാൽ നാം ദൈവത്തിങ്കലേക്ക് വന്ന് പുറത്തേക്ക് ശ്വസിക്കുമ്പോൾത്തന്നെ, ദുഃഖവും സങ്കടവും ഇല്ലാതാകുന്നു. പുറത്തേക്ക് ശ്വസിച്ചതിനുശേഷം, നാം ഉള്ളിലേക്ക് ശ്വസിക്കണം. നാം ഉള്ളിലേക്ക് ശ്വാസമെടുക്കുമ്പോൾ, ദൈവത്തിന്റെ സന്തോഷവും ആശ്വാസവും നമ്മിലേക്ക് പ്രവേശിക്കുന്നു. ഇതാണ് പ്രാർത്ഥനയുടെ അർത്ഥം. നാം വായു ഉള്ളിലേക്ക് ശ്വസിക്കുന്നതുപോലെതന്നെ, ദൈവത്തെ ഉള്ളിലേക്ക് ശ്വസിക്കുക എന്നതാണ് പ്രാർത്ഥന. നാം പ്രാർത്ഥിക്കുമ്പോഴെല്ലാം, നാം ദൈവത്തെ ഉള്ളിലേക്ക് ശ്വസിക്കുന്നു. പ്രാർത്ഥന എന്നത് ദൈവത്തിന്റെ മുൻപിലും ദൈവത്തിലുമുള്ള നമ്മുടെ ആത്മിക ശ്വസനമാകുന്നു.

Gems#

741

Prayer being to breath in God (3)

When we come to God, we breathe out ourselves and everything we have, and we breathe in God and everything He has. By this breathing in and out, we are delivered from ourselves and are put into God. This kind of breathing discharges what is within us and brings in everything of God. When we breathe out, our sins are exhaled, and when we breathe in, God’s holiness is inhaled. By breathing out, we rid ourselves of weakness. By breathing in, we take in God’s power.

September 21, 2026

​

പ്രാർത്ഥന എന്നത് ദൈവത്തെ ശ്വസിക്കുന്നതാകുന്നു (3)

നാം ദൈവത്തിങ്കലേക്ക് വരുമ്പോൾ, നാം നമ്മെത്തന്നെയും നമുക്കുള്ള സകലത്തെയും പുറത്തേക്ക് ശ്വസിച്ചു കളയുന്നു, ദൈവത്തെയും അവനുള്ള സകലത്തെയും നാം ഉള്ളിലേക്ക് ശ്വസിക്കുകയും ചെയ്യുന്നു. ഉള്ളിലേക്കും പുറത്തേക്കുമുള്ള ഈ ശ്വസനത്താൽ, നാം നമ്മിൽനിന്ന് വിടുവിക്കപ്പെടുകയും ദൈവത്തിലേക്ക് ആക്കപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ശ്വസനം നമ്മുടെ ഉള്ളിലുള്ളതിനെ പുറന്തള്ളുകയും ദൈവത്തിന്റേതായ സകലത്തെയും കൊണ്ടുവരികയും ചെയ്യുന്നു. നാം പുറത്തേക്ക് ശ്വസിക്കുമ്പോൾ, നമ്മുടെ പാപങ്ങൾ പുറന്തള്ളപ്പെടുന്നു, നാം ഉള്ളിലേക്ക് ശ്വാസമെടുക്കുമ്പോൾ, ദൈവത്തിന്റെ വിശുദ്ധി ഉള്ളിലേക്ക് എടുക്കപ്പെടുന്നു. പുറത്തേക്ക് ശ്വസിക്കുന്നതിലൂടെ, നാം ബലഹീനതയിൽ നിന്ന് നമ്മെത്തന്നെ ഒഴിവാക്കുന്നു. ഉള്ളിലേക്ക് ശ്വസിക്കുന്നതിലൂടെ, നാം ദൈവത്തിന്റെ ശക്തിയെ സ്വീകരിക്കുന്നു.

Gems#

740

Prayer being to breath in God (2)

Simply put, prayer is our spiritual breathing. We all know what it is to breathe. When we breathe out, we exhale the carbon dioxide that is within us. When we breathe in, we inhale the oxygen that is outside of us. This is what happens when we breathe in and breathe out. In prayer we do the same thing—we breathe out what is within us, and we breathe in what is in God. Everything that we have in our natural being can be compared to carbon dioxide, and everything that God is can be compared to oxygen. When we pray, we breathe out everything undesirable, and we breathe in everything of God.

September 20, 2026

​

പ്രാർത്ഥന എന്നത് ദൈവത്തെ ശ്വസിക്കുന്നതാകുന്നു (2)

ലളിതമായി പറഞ്ഞാൽ, പ്രാർത്ഥന എന്നത് നമ്മുടെ ആത്മിക ശ്വസനമാകുന്നു. ശ്വസിക്കുക എന്നാൽ എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം. നാം ഉച്ഛ്വസിക്കുമ്പോൾ, നമ്മുടെ ഉള്ളിലുള്ള കാർബൺ ഡൈഓക്സൈഡിനെ നാം പുറന്തള്ളുന്നു. നാം ഉള്ളിലേക്ക് ശ്വാസമെടുക്കുമ്പോൾ, നമ്മുടെ പുറത്തുള്ള ഓക്സിജനെ നാം ഉള്ളിലേക്ക് എടുക്കുന്നു. നാം ഉള്ളിലേക്ക് ശ്വാസമെടുക്കുകയും പുറത്തേക്ക് ശ്വാസം വിടുകയും ചെയ്യുമ്പോൾ ഇതാണ് സംഭവിക്കുന്നത്. പ്രാർത്ഥനയിൽ നാം ഇതേ കാര്യം ചെയ്യുന്നു—നമ്മുടെ ഉള്ളിലുള്ളതിനെ നാം പുറത്തേക്ക് ശ്വസിച്ചു കളയുന്നു, ദൈവത്തിലുള്ളതിനെ നാം ഉള്ളിലേക്ക് ശ്വസിക്കുകയും ചെയ്യുന്നു. നമ്മുടെ സ്വാഭാവിക ആളത്തത്തിൽ നമുക്കുള്ളതെല്ലാം കാർബൺ ഡൈഓക്സൈഡിനോട് താരതമ്യം ചെയ്യപ്പെടാം, ദൈവം ആയിരിക്കുന്നതെല്ലാം ഓക്സിജനോട് താരതമ്യം ചെയ്യപ്പെടാം. നാം പ്രാർത്ഥിക്കുമ്പോൾ, അഭികാമ്യമല്ലാത്ത സകലത്തെയും നാം പുറത്തേക്ക് ശ്വസിച്ചു കളയുന്നു, ദൈവത്തിന്റേതായ സകലത്തെയും നാം ഉള്ളിലേക്ക് ശ്വസിക്കുകയും ചെയ്യുന്നു.

Gems#

739

Prayer being to breath in God (1)

Prayer is not mainly a matter of coming to God to ask for something. The meaning of prayer is not to ask God to do something for us. The primary significance of prayer is to breathe in God, to absorb God. When we pray, we should not have a motive or intention of asking God to do something for us; rather, our intention should be to breathe in God and absorb Him.

September 19, 2026

​

പ്രാർത്ഥന എന്നത് ദൈവത്തെ ശ്വസിക്കുന്നതാകുന്നു (1)

പ്രാർത്ഥന എന്നത് പ്രധാനമായും എന്തെങ്കിലും ആവശ്യപ്പെടുവാൻ ദൈവത്തിങ്കലേക്ക് വരുന്നതിന്റെ ഒരു കാര്യമല്ല. പ്രാർത്ഥനയുടെ അർത്ഥം നമുക്കായി എന്തെങ്കിലും ചെയ്യുവാൻ ദൈവത്തോട് ചോദിക്കുക എന്നതല്ല. പ്രാർത്ഥനയുടെ പ്രാഥമിക പ്രാധാന്യം ദൈവത്തെ ശ്വസിക്കുക, ദൈവത്തെ ആഗിരണം ചെയ്യുക എന്നതാണ്. നാം പ്രാർത്ഥിക്കുമ്പോൾ, നമുക്കായി എന്തെങ്കിലും ചെയ്യുവാൻ ദൈവത്തോട് ചോദിക്കുന്ന ഒരു ആന്തരോദ്ദേശ്യമോ നിശ്ചയമോ നമുക്ക് ഉണ്ടാകരുത്; മറിച്ച്, നമ്മുടെ ഉദ്ദേശ്യം ദൈവത്തെ ശ്വസിക്കുക എന്നതും അവനെ ആഗിരണം ചെയ്യുക എന്നതുമായിരിക്കണം.

Gems#

738

Seeing our self (2)

The Holy Spirit will show that we are not only full of sin but also full of the self and the old creation. Then the Holy Spirit will lead us to the death of the cross. When the Spirit points out our sins, we receive the cleansing of the blood. In the same principle, when the Spirit exposes the self, we have no choice but to accept the death of the cross. We will condemn ourselves, abhor ourselves, reject ourselves, deny ourselves, and apply the death of the cross through the Spirit who abides in us. We will enjoy the death of the cross. Then the crucifixion of the old creation will no longer be doctrine to us; it will be our practical experience.

September 18, 2026

​

നമ്മുടെ സ്വയത്തെ കാണുന്നത് (2)

നാം പാപം നിറഞ്ഞവർ മാത്രമല്ല, സ്വയവും പഴയ സൃഷ്ടിയും നിറഞ്ഞവരുമാണെന്ന് പരിശുദ്ധാത്മാവ് കാണിച്ചുതരും. തുടർന്ന് പരിശുദ്ധാത്മാവ് നമ്മെ ക്രൂശിലെ മരണത്തിലേക്ക് നയിക്കും. ആത്മാവ് നമ്മുടെ പാപങ്ങളെ ചൂണ്ടിക്കാണിക്കുമ്പോൾ, നാം രക്തത്തിന്റെ വെടിപ്പാക്കൽ കൈക്കൊള്ളുന്നു. അതേ തത്ത്വത്തിൽ, ആത്മാവ് സ്വയത്തെ തുറന്നുകാട്ടുമ്പോൾ, ക്രൂശിലെ മരണത്തെ സ്വീകരിക്കുകയല്ലാതെ നമുക്ക് മറ്റ് മാർഗമില്ല. നാം നമ്മെത്തന്നെ കുറ്റംവിധിക്കും, നമ്മെത്തന്നെ വെറുക്കും, നമ്മെത്തന്നെ നിരസിക്കും, നമ്മെത്തന്നെ നിഷേധിക്കും, നമ്മിൽ വസിക്കുന്ന ആത്മാവിലൂടെ ക്രൂശിലെ മരണത്തെ പ്രയോഗിക്കുകയും ചെയ്യും. നാം ക്രൂശിലെ മരണത്തെ ആസ്വദിക്കും. അപ്പോൾ പഴയ സൃഷ്ടിയുടെ ക്രൂശുമരണം ഇനിമേൽ നമുക്ക് ഉപദേശമായിരിക്കുകയില്ല; അത് നമ്മുടെ പ്രായോഗിക അനുഭവമായിരിക്കും.

Gems#

737

Seeing our self (1)

When we touch God, we will see not only the outward sins but also the inward self. We will see that our entire being is full of the self. The self is even the center of all our relationships. It is the center of our relationship with our husband, our wife, our children, our parents, and the church. Consequently, God cannot mingle Himself deeply with us because we are full of the hidden self. In everything our consideration is the self. We are number one. We are number two. We are number three. We are number four. We are the first, we are the last, and we are everything in between.

September 17, 2026

​

നമ്മുടെ സ്വയത്തെ കാണുന്നത് (1)

നാം ദൈവത്തെ തൊടുമ്പോൾ, ബാഹ്യമായ പാപങ്ങളെ മാത്രമല്ല, ആന്തരികമായ സ്വയത്തെയും നാം കാണും. നമ്മുടെ മുഴുവൻ ആളത്തവും സ്വയത്താൽ നിറഞ്ഞതാണെന്ന് നാം കാണും. നമ്മുടെ എല്ലാ ബന്ധങ്ങളുടെയും കേന്ദ്രം പോലും സ്വയമാകുന്നു. നമ്മുടെ ഭർത്താവിനോടും, നമ്മുടെ ഭാര്യയോടും, നമ്മുടെ മക്കളോടും, നമ്മുടെ മാതാപിതാക്കളോടും, സഭയോടുമുള്ള നമ്മുടെ ബന്ധത്തിന്റെ കേന്ദ്രം അത് തന്നെയാണ്. തൽഫലമായി, നാം മറഞ്ഞിരിക്കുന്ന സ്വയത്താൽ നിറഞ്ഞവരായതിനാൽ ദൈവത്തിന് നമ്മോട് ആഴമായി ഇഴുകിച്ചേരുവാൻ കഴിയില്ല. എല്ലാ കാര്യങ്ങളിലും നമ്മുടെ പരിഗണന സ്വയമാണ്. നാം ഒന്നാമതാണ്. നാം രണ്ടാമതാണ്. നാം മൂന്നാമതാണ്. നാം നാലാമതാണ്. നാം ആദ്യത്തേതാണ്, നാം അവസാനത്തേതാണ്, അവയ്ക്കിടയിലുള്ള സകലതും നാം തന്നെയാണ്.

Gems#

736

Seeing our defilement (2)

How unclean are our inward parts! Our motives and thoughts are impure, and they are mixed with acts of the self and of self-interest. Our thoughts, views, words, and attitudes cannot withstand God’s searching under His light. Even if we proclaim to be the cleanest of believers, we will find that we are in fact the most defiled once God shines on our inward and outward conditions. It is under this light that we find the cleansing of the blood most necessary.

September 16, 2026

​

നമ്മുടെ അശുദ്ധിയെ കാണുന്നത് (2)

നമ്മുടെ അന്തർഭാഗങ്ങൾ എത്ര അശുദ്ധമാണ്! നമ്മുടെ ഉദ്ദേശ്യങ്ങളും ചിന്തകളും അശുദ്ധമാണ്, അവ സ്വയത്തിന്റെ പ്രവൃത്തികളോടും സ്വാർത്ഥ താൽപ്പര്യങ്ങളോടും കലർന്നിരിക്കുന്നു. നമ്മുടെ ചിന്തകൾക്കും, കാഴ്ചപ്പാടുകൾക്കും, വാക്കുകൾക്കും, മനോഭാവങ്ങൾക്കും അവന്റെ വെളിച്ചത്തിൻ കീഴിലുള്ള ദൈവത്തിന്റെ പരിശോധനയെ എതിർത്തുനിൽക്കുവാൻ കഴിയില്ല. വിശ്വാസികളിൽ ഏറ്റവും ശുദ്ധിയുള്ളവരാണ് നമ്മൾ എന്ന് നാം പ്രഖ്യാപിച്ചാൽപ്പോലും, ഒരിക്കൽ ദൈവം നമ്മുടെ ആന്തരികവും ബാഹ്യവുമായ അവസ്ഥകളിലേക്ക് പ്രകാശിക്കുമ്പോൾ നാം വാസ്തവത്തിൽ ഏറ്റവും അശുദ്ധരാണെന്ന് നാം കണ്ടെത്തും. ഈ വെളിച്ചത്തിൻ കീഴിലാണ് രക്തത്തിന്റെ വെടിപ്പാക്കൽ ഏറ്റവും അത്യാവശ്യമാണെന്ന് നാം കണ്ടെത്തുന്നത്.

Gems#

735

Seeing our defilement (1)

Every part of our being, from the circumference to the center, is full of defilement. The lack of the sense that we are defiled and filthy proves that we are not living in God’s countenance. If we are living in His countenance, we cannot utter one word of prayer without pleading for His blood. Before the prophet Isaiah touched God’s countenance, he could boast in himself. But as soon as he saw God’s glory and came before His face, he cried, “Woe is me, for I am finished! / For I am a man of unclean lips, / And in the midst of a people of unclean lips I dwell” (Isa. 6:5). Only when we touch God can we discover, realize, and see our filthiness. A believer once said, “Even my tears of repentance require the cleansing of the blood.”

September 15, 2026

​

നമ്മുടെ അശുദ്ധിയെ കാണുന്നത് (1)

നമ്മുടെ ആളത്തത്തിന്റെ ചുറ്റളവിൽ നിന്നും കേന്ദ്രം വരെയും, ഓരോ ഭാഗവും അശുദ്ധിയാൽ നിറഞ്ഞതാണ്. നാം അശുദ്ധരും അഴുക്കുള്ളവരുമാണ് എന്ന ബോധത്തിന്റെ കുറവ് നാം ദൈവത്തിന്റെ മുഖപ്രസാദത്തിൽ ജീവിക്കുന്നില്ല എന്ന് തെളിയിക്കുന്നു. നാം അവന്റെ മുഖപ്രസാദത്തിലാണ് ജീവിക്കുന്നതെങ്കിൽ, അവന്റെ രക്തത്തിനായി യാചിക്കാതെ പ്രാർത്ഥനയുടെ ഒരു വാക്കുപോലും ഉരിയാടുവാൻ നമുക്ക് കഴിയില്ല. യെശയ്യാ പ്രവാചകൻ ദൈവത്തിന്റെ മുഖപ്രസാദം തൊടുന്നതിന് മുൻപ്, അവന് തന്നിൽത്തന്നെ പ്രശംസിക്കാമായിരുന്നു. എന്നാൽ അവൻ ദൈവത്തിന്റെ തേജസ്സ് കാണുകയും അവന്റെ മുഖത്തിന് മുൻപിൽ വരികയും ചെയ്തയുടനെ, അവൻ ഉറക്കെ വിളിച്ചുപറഞ്ഞു: "എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു" (യെശ 6:5). നാം ദൈവത്തെ തൊടുമ്പോൾ മാത്രമേ നമ്മുടെ മലിനതയെ കണ്ടെത്തുവാൻ, ബോധ്യപ്പെടുവാൻ, കാണുവാൻ നമുക്ക് കഴിയൂ. ഒരു വിശ്വാസി ഒരിക്കൽ പറഞ്ഞു, "എന്റെ മാനസാന്തരത്തിന്റെ കണ്ണീരിന് പോലും രക്തത്തിന്റെ വെടിപ്പാക്കൽ ആവശ്യമാണ്."

Gems#

734

Outward transgression and inward self (2)

Our lack of feeling that we are sinful and lack of realization that we are a problem are strong proofs that we have not touched God sufficiently; we are not living according to His countenance. Whenever [403] we touch God and live in His countenance, we will see that we are dirty and full of sins. We will also realize that our person, which is of the old creation, is a big frustration to God.

September 14, 2026

​

ബാഹ്യമായ ലംഘനവും ആന്തരികമായ സ്വയവും (2)

നാം പാപികളാണെന്ന അനുഭൂതിയുടെ കുറവും, നാംതന്നെ ഒരു പ്രശ്നമാണ് എന്ന ബോധ്യത്തിന്റെ കുറവും നാം ദൈവത്തെ വേണ്ടത്ര തൊട്ടിട്ടില്ല എന്നതിന്റെ ശക്തമായ തെളിവുകളാണ്; നാം അവന്റെ മുഖപ്രസാദത്തിന് അനുസൃതമായി ജീവിക്കുന്നില്ല. നാം ദൈവത്തെ തൊടുകയും അവന്റെ മുഖപ്രസാദത്തിൽ ജീവിക്കുകയും ചെയ്യുമ്പോഴെല്ലാം, നാം അഴുക്കുള്ളവരും പാപങ്ങൾകൊണ്ട് നിറഞ്ഞവരുമാണെന്ന് നാം കാണും. പഴയ സൃഷ്ടിയുടേതായ നമ്മുടെ വ്യക്തി ദൈവത്തിന് ഒരു വലിയ തടസ്സമാണെന്നും നാം തിരിച്ചറിയും.

  • 80
    Page 6
bottom of page