top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 52
    Page 7

Gems#

452

Lord is the Shepherd of our souls (3)

Our will also needs the Lord’s shepherding. As human beings, we often find it difficult to make the right decision. Sometimes the most difficult thing to do is to make a decision. Unbelievers have no one to lead them and guide them in making decisions, but we have a Shepherd to lead us and guide us. The Lord’s leading and guiding is primarily related to our will. As the living Shepherd, the Lord continually directs our will. The Lord is truly the Shepherd of our soul. He directs our mind, comforts our emotion, and leads and guides our will.

December 6, 2025

കർത്താവ് നമ്മുടെ ദേഹികളുടെ ഇടയനാണ് (3)

നമ്മുടെ ഇച്ഛയ്ക്കും കർത്താവിന്റെ മേയ്പ്പ് ആവശ്യമാണ്. മനുഷ്യരെന്ന നിലയിൽ, ശരിയായ തീരുമാനം എടുക്കുവാൻ നമുക്ക് പലപ്പോഴും ബുദ്ധിമുട്ടാണ്. ചിലപ്പോൾ ചെയ്യുവാൻ ഏറ്റവും പ്രയാസമുള്ള കാര്യം ഒരു തീരുമാനമെടുക്കുക എന്നതാണ്. തീരുമാനങ്ങൾ എടുക്കുന്നതിൽ തങ്ങളെ നയിക്കുവാനും വഴികാട്ടുവാനും അവിശ്വാസികൾക്ക് ആരുമില്ല, എന്നാൽ നമ്മെ നയിക്കുവാനും വഴി കാണിക്കുവുവാനും നമുക്ക് ഒരു ഇടയനുണ്ട്. കർത്താവിന്റെ നയിക്കലും വഴി കാണിക്കലും പ്രാഥമികമായി നമ്മുടെ ഇച്ഛയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവനുള്ള ഇടയൻ എന്ന നിലയിൽ, കർത്താവ് നമ്മുടെ ഇച്ഛയെ നിരന്തരമായി നയിക്കുന്നു. കർത്താവ് വാസ്തവമായി നമ്മുടെ ദേഹിയുടെ ഇടയനാണ്. അവൻ നമ്മുടെ മനസ്സിനെ നയിക്കുന്നു, നമ്മുടെ വികാരത്തെ ആശ്വസിപ്പിക്കുന്നു, നമ്മുടെ ഇച്ഛയെ നയിക്കുകയും വഴികാട്ടുകയും ചെയ്യുന്നു.

Gems#

451

Lord is the Shepherd of our souls (2)

Our emotion, being complicated, is easily upset. Therefore, we need the Lord Jesus to shepherd us in our emotion. His shepherding comforts our emotion.

December 5, 2025

കർത്താവ് നമ്മുടെ ദേഹികളുടെ ഇടയനാണ് (2)

നമ്മുടെ വികാരം സങ്കീർണ്ണമായതുകൊണ്ട് എളുപ്പത്തിൽ അസ്വസ്ഥമാകുന്നു. അതുകൊണ്ട്, നമ്മുടെ വികാരത്തിൽ നമ്മെ മേയ്ക്കുവാൻ കർത്താവായ യേശുവിനെ നമുക്ക് ആവശ്യമുണ്ട്. അവന്റെ മേയ്‌പ്പ് നമ്മുടെ വികാരത്തെ ആശ്വസിപ്പിക്കുന്നു.

Gems#

450

Lord is the Shepherd of our souls (1)

[1 Peter 2:25 speaks of the Lord Jesus as the Shepherd and Overseer of our souls. All the three parts of our soul need His shepherding.] In our experience sometimes we do not know what to think about. We do not know where to direct our thoughts. This is an indication that our mind needs the Lord Jesus as the Shepherd. As a result of His shepherding, our mind is directed and set in the right way.

December 4, 2025

കർത്താവ് നമ്മുടെ ദേഹികളുടെ ഇടയനാണ് (1)

[1 പത്രൊസ് 2:25 കർത്താവായ യേശുവിനെ നമ്മുടെ ദേഹികളുടെ ഇടയനും മേൽവിചാരകനുമായി പറഞ്ഞിരിക്കുന്നു. നമ്മുടെ ദേഹിയുടെ മൂന്ന് ഭാഗങ്ങൾക്കും അവന്റെ മേയ്പ്പ് ആവശ്യമാണ്.] നമ്മുടെ അനുഭവത്തിൽ, ചിലപ്പോൾ എന്തിനെക്കുറിച്ച് ചിന്തിക്കണം എന്ന് നമുക്ക് അറിയില്ല. നമ്മുടെ ചിന്തകളെ എവിടേക്ക് നയിക്കണം എന്നും നമുക്ക് അറിയില്ല. ഇത് നമ്മുടെ മനസ്സിന് കർത്താവായ യേശുവിനെ ഇടയനായി ആവശ്യമുണ്ട് എന്നതിന്റെ സൂചനയാണ്. അവന്റെ മേയ്പ്പിന്റെ ഫലമായി, നമ്മുടെ മനസ്സ് ശരിയായ വഴിയിൽ നയിക്കപ്പെടുകയും ക്രമീകരിക്കപ്പെടുകയും ചെയ്യുന്നു.

Gems#

449

Now the problem is the soul

We have been regenerated in the spirit, but now the problem is the soul. In our spirit we are entirely different from the people of the world, but I am afraid that in our mind, will, and emotion we are still exactly the same. Regeneration has been accomplished in our spirit, but after regeneration, we still need the transformation in the soul.

December 3, 2025

ഇപ്പോൾ ദേഹിയാണ് പ്രശ്‌നം

നാം ആത്മാവിൽ വീണ്ടുംജനിപ്പിക്കപ്പെട്ടു, എന്നാൽ ഇപ്പോൾ പ്രശ്നം ദേഹി ആണ്. നമ്മുടെ ആത്മാവിൽ നാം ലോക മനുഷ്യരിൽ നിന്നും തികച്ചും വ്യത്യസ്തരാണ്, എന്നാൽ നമ്മുടെ മനസ്സ്, ഇച്ഛ, വികാരം എന്നിവയിൽ നാം ഇപ്പോഴും അവരെപോലെ തന്നെയാണ് എന്ന് ഞാൻ ഭയപ്പെടുന്നു. വീണ്ടുംജനനം നമ്മുടെ ആത്മാവിൽ നിവർത്തിക്കപ്പെട്ടു, എന്നാൽ വീണ്ടുംജനനത്തിന് ശേഷം, നമുക്ക് ഇപ്പോഴും ദേഹിയിൽ രൂപാന്തരണം ആവശ്യമുണ്ട്.

Gems#

448

We have been called to suffer unjust treatment

1 Pet. 2:21 opens with the words, “For to this you were called.” The word this in verse 21 refers to the unjust sufferings, the suffering for doing good, mentioned in verses 19 and 20. This means that we were called to suffer unjustly. We would be happy to hear that we have been called to the kingdom and to God’s glory. These are marvelous things. But probably very few of us, whether young or old, have realized from verse 21 that we have been called to suffer unjust treatment.

December 2, 2025

അന്യായമായ പെരുമാറ്റം സഹിക്കുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു

1 പത്രൊ. 2:21 "ഇതിനാകുന്നു നിങ്ങൾ വിളിക്കപ്പെട്ടത്" എന്ന വാക്കുകളോടെയാണ് തുടങ്ങുന്നത്. 21-ാം വാക്യത്തിലെ ഇതിനാകുന്നു എന്ന പദം 19-ഉം 20-ഉം വാക്യങ്ങളിൽ പറഞ്ഞിട്ടുള്ള അന്യായമായ കഷ്ടതകളെ, അതായത് നന്മ ചെയ്തിട്ടും കഷ്ടമേൽക്കുന്നതിനെ സൂചിപ്പിക്കുന്നു. ഇതിനർത്ഥം അന്യായമായ പെരുമാറ്റം സഹിക്കുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു എന്നാണ്. നാം രാജ്യത്തിലേക്കും ദൈവത്തിന്റെ തേജസ്സിലേക്കും വിളിക്കപ്പെട്ടിരിക്കുന്നു എന്ന് കേൾക്കുമ്പോൾ നാം സന്തോഷമുള്ളവരായിരിക്കും. ഇത് ആശ്ചര്യകരമായ കാര്യങ്ങളാണ്. എന്നാൽ അന്യായമായ പെരുമാറ്റം സഹിക്കുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു എന്ന് 21-ാം വാക്യത്തിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുള്ളവർ നമ്മളിൽ കുറവായിരിക്കും.

Gems#

447

Function of the intuition

If we are wrong in the conscience, the fellowship is broken, and when the fellowship is broken, the intuition does not function. The dealing with the conscience is therefore very basic. A transparent conscience will bring us into the presence of the Lord, resulting in a living fellowship with Him. Through this living fellowship, it is easy for our spirit to sense the will of God directly—this is the function of the intuition.

December 1, 2025

അന്തർജ്ഞാനത്തിന്റെ പ്രവർത്തനം

നമ്മുടെ മനസ്സാക്ഷി തെറ്റിലായിരുന്നാൽ, കൂട്ടായ്മ മുറിയും, കൂട്ടായ്മ മുറിയുമ്പോൾ, അന്തർജ്ഞാനം പ്രവർത്തിക്കുകയില്ല. അതിനാൽ മനസ്സാക്ഷിയോട് ഇടപെടുക എന്നുള്ളത് വളരെ അടിസ്ഥാനപരമാണ്. ഒരു സുതാര്യമായ മനസ്സാക്ഷി നമ്മെ കർത്താവിന്റെ സന്നിധിയിലേക്ക് കൊണ്ടുവരും, അതിന്റെ ഫലമായി അവനുമായി ഒരു ജീവനുള്ള കൂട്ടായ്മ ഉണ്ടാകും. ഈ ജീവനുള്ള കൂട്ടായ്മയിലൂടെ, നമ്മുടെ ആത്മാവിന് ദൈവത്തിന്റെ ഹിതം നേരിട്ട് തിരിച്ചറിയുവാൻ എളുപ്പമാണ്—ഇതാണ് അന്തർജ്ഞാനത്തിന്റെ പ്രവർത്തനം.

Gems#

446

Seed of the divine glory

Jesus was the seed of the divine glory, falling into the earth to die and growing up to blossom in glory in resurrection. By His growing up, His whole being, including His humanity and His human nature, was brought into the glorious expression of God.

November 30, 2025

ദിവ്യ തേജസ്സിന്റെ വിത്ത്

മരിക്കുവാനായ് ഭൂമിയിലേക്ക് വീഴുകയും, പുനരുത്ഥാനത്തിൽ തേജസ്സിൽ പുഷ്പിക്കുവാൻ വളരുകയും ചെയ്ത ദിവ്യ തേജസ്സിന്റെ വിത്തായിരുന്നു യേശു. അവന്റെ വളർച്ചയിലൂടെ, അവന്റെ മനുഷ്യത്വവും മനുഷ്യ പ്രകൃതവും ഉൾപ്പെടെ അവന്റെ മുഴുവൻ ആളത്തവും ദൈവത്തിന്റെ തേജോമയമായ ആവിഷ്കാരത്തിലേക്ക് കൊണ്ടുവരപ്പെട്ടു.

Gems#

445

Experiencing God as the living God

When our conscience is purified, we will serve the living God. God is a living God, but He is not a living God to us when our conscience is full of offense. When this is the case, we have a God in name only, but when our conscience is cleansed by the blood, we sense that God is so living. Sometimes it seems as if God is not so real and living; He is just a title, “God,” and that is all. Then our conscience is dull and full of offenses; it needs to be dealt with by confession and cleansing.

November 29, 2025

ദൈവത്തെ ജീവനുള്ള ദൈവമായ് അനുഭവമാക്കുന്നത്

നമ്മുടെ മനസ്സാക്ഷി ശുദ്ധീകരിക്കപ്പെട്ടാൽ, ജീവനുള്ള ദൈവത്തെ നാം സേവിക്കുവാൻ തുടങ്ങും. ദൈവം ഒരു ജീവനുള്ള ദൈവമാണ്, എന്നാൽ നമ്മുടെ മനസ്സാക്ഷി അപരാധത്താൽ നിറഞ്ഞിരിക്കുമ്പോൾ, നമുക്ക് അവൻ ജീവനുള്ള ദൈവമായിരിക്കില്ല. ഇപ്രകാരമായിരിക്കുമ്പോൾ, നമുക്ക് പേരിൽ മാത്രം ഒരു ദൈവം ഉണ്ടായിരിക്കും, എന്നാൽ നമ്മുടെ മനസ്സാക്ഷി രക്തത്താൽ വെടിപ്പാക്കപ്പെടുമ്പോൾ, ദൈവം എത്രമാത്രം ജീവനുള്ളവനാണെന്ന് നാം അനുഭവമാക്കുന്നു. ചിലപ്പോൾ ദൈവം യഥാർഥമായ ഒരു ജീവനുള്ള വ്യക്തി അല്ലെന്നു തോന്നിയേക്കാം; അവൻ "ദൈവം" എന്ന ഒരു അഭിധാനം മാത്രമാണ്, അത്രയേ ഉള്ളൂ എന്ന് തോന്നിയേക്കാം. അപ്പോൾ നമ്മുടെ മനസ്സാക്ഷി മന്ദിഭവിച്ചതും അപരാധത്താൽ നിറഞ്ഞതും ആയിരിക്കും; അതിനോട് ഏറ്റുപറച്ചിലിലൂടെയും വെടിപ്പാക്കലിലൂടെയും ഇടപെടേണ്ടതുണ്ട്.

Gems#

444

Spiritual Account (2)

The spiritual account is not like the bank account. The account in the bank has credit, debit, and balance, but the account in the spirit has only one column—the debit. Regardless of how much credit we may have, as long as we have a debit, we must deal with it. [Suppose someone owes two thousand dollars and I owe him one hundred dollars.] The spiritual account demands that I forget how much the other person owes me and that I deal with the one hundred dollars. I must not say a word about that [two thousand dollars]. I have no right to mention it. Only the Holy Spirit has the right to say something to him. In the heavenly account there is only one column, not two.

November 28, 2025

ആത്മിക കണക്ക് (2)

ആത്മികമായ കണക്ക് ബാങ്കിലെ കണക്ക് പോലെയല്ല. ബാങ്കിലെ കണക്കിൽ വരവ്, ചെലവ് (കടം), നീക്കിയിരിപ്പ് എന്നിവയുണ്ട്, എന്നാൽ ആത്മാവിലെ കണക്കിൽ ഒരു നിര മാത്രമേയുള്ളൂ—അത് കടമാണ്. നമുക്ക് എത്ര വരവുണ്ടായിരുന്നാലും, ഒരു കടമുള്ളിടത്തോളം കാലം, നാം അതിനോട് ഇടപെടേണ്ടതുണ്ട്. [ഒരുവൻ എനിക്ക് രണ്ടായിരം ഡോളർ കടപ്പെട്ടിരിക്കുന്നു, ഞാൻ അവന് നൂറു ഡോളർ കടപ്പെട്ടിരിക്കുന്നു എന്ന് കരുതുക.] ആത്മികമായ കണക്ക് ആവശ്യപ്പെടുന്നത്, മറ്റേ വ്യക്തി എനിക്ക് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നത് ഞാൻ മറക്കുകയും ആ നൂറു ഡോളറിനോട് ഞാൻ ഇടപെടണം എന്നുമാണ്. ഞാൻ ആ [രണ്ടായിരം ഡോളറിനെക്കുറിച്ച്] ഒരു വാക്കുപോലും പറയുവാൻ പാടില്ല. അതിനെ പരാമർശിക്കുവാൻ എനിക്ക് അവകാശമില്ല. അവനോട് എന്തെങ്കിലും പറയുവാൻ പരിശുദ്ധാത്മാവിന് മാത്രമേ അവകാശമുള്ളൂ. സ്വർഗീയ കണക്കിൽ ഒരു നിര മാത്രമേയുള്ളൂ, രണ്ടെണ്ണമില്ല.

Gems#

443

Spiritual Account (1)

In order to know the difference between the soul and the spirit, we need a keen conscience. But this is difficult when we reason in our mentality. You say, “Well, I am wrong ten percent, but that brother wronged me one hundred percent. So he owes me a balance of ninety percent.” This is nothing but mental figuration in the soul. While we are reasoning logically in our mentality, there is something deeper within us, saying, “Regardless of how much he owes you, you must deal with the ten percent.”

November 27, 2025

ആത്മിക കണക്ക് (1)

ആത്മാവും ദേഹിയും തമ്മിലുള്ള വ്യത്യാസം അറിയുവാനായി, നമുക്ക് ഒരു സൂക്ഷ്‌മതയുള്ള മനഃസാക്ഷി ആവശ്യമാണ്. എന്നാൽ നമ്മുടെ മനഃസ്ഥിതിയിൽ നാം യുക്തിവാദിക്കുമ്പോൾ ഇത് ബുദ്ധിമുട്ടാണ്. നിങ്ങൾ പറയുന്നു, "ശരിയാണ്, എനിക്ക് പത്ത് ശതമാനം തെറ്റുപറ്റി, എന്നാൽ ആ സഹോദരൻ എന്നോട് നൂറു ശതമാനം തെറ്റുചെയ്തു. അതുകൊണ്ട് അവൻ എനിക്ക് തൊണ്ണൂറു ശതമാനം ബാക്കി നൽകുവാനുണ്ട്." ഇത് ദേഹിയിലെ മാനസിക കണക്കുകൂട്ടൽ അല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ മനഃസ്ഥിതിയിൽ നാം തർക്കശാസ്ത്രപരമായി യുക്തിവാദിക്കുമ്പോൾ, "അവൻ നിങ്ങൾക്ക് എത്ര നൽകുവാനുണ്ട് എന്നതിനെക്കുറിച്ച് പരിഗണിക്കാതെ, നിങ്ങൾ ആ പത്ത് ശതമാനത്തോട് ഇടപെടേണ്ട ആവശ്യമുണ്ട്" എന്ന് സംസാരിക്കുന്ന, നമ്മുടെ ഉള്ളിൽ കൂടുതൽ ആഴമേറിയ എന്തോ ഒന്ന് ഉണ്ട്.

  • 52
    Page 7
bottom of page