top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 70

Gems#

105

The kingdom is the realization of the reality of Christ

The kingdom is the realization of the reality of Christ. We have been transferred out of darkness into the kingdom of Christ. Yet, in our daily living, we may lack the reality of the kingdom. The reality of the kingdom is simply the realization of the reality of the Lord Jesus. When we have the realization of the reality of the Lord Jesus, that realization is the kingdom.

December 24, 2024

​

ക്രിസ്തുവിൻ്റെ യാഥാർത്ഥ്യത്തിൻ്റെ സാക്ഷാത്കാരമാണ് രാജ്യം

ക്രിസ്തുവിൻ്റെ യാഥാർത്ഥ്യത്തിൻ്റെ സാക്ഷാത്കാരമാണ് രാജ്യം. നാം അന്ധകാരത്തിൽ നിന്ന് ക്രിസ്തുവിൻ്റെ രാജ്യത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, നമ്മുടെ ദൈനംദിന ജീവിതത്തിൽ, നമുക്ക് രാജ്യത്തിൻ്റെ യാഥാർത്ഥ്യത്തിന്റെ കുറവുണ്ടായിരിക്കാം. രാജ്യത്തിൻ്റെ യാഥാർത്ഥ്യം എന്നത് കർത്താവായ യേശുവിൻ്റെ യാഥാർത്ഥ്യത്തിൻ്റെ സാക്ഷാത്കാരമാണ്. കർത്താവായ യേശുവിൻ്റെ യാഥാർത്ഥ്യത്തിൻ്റെ സാക്ഷാത്കാരം നമുക്കുണ്ടാകുമ്പോൾ, ആ സാക്ഷാത്കാരമാണ് രാജ്യം.

Gems#

104

Christianity

Christianity is now five hundred years older than Judaism was during the time of the Lord Jesus and the apostles. When the Lord Jesus and His apostles were on the earth, Judaism was only fifteen hundred years old, but Christianity is nearly two thousand years old. We are facing a religion that is five hundred years older than Judaism was to the Lord Jesus.

December 23, 2024

​

ക്രിസ്തുമതം

കർത്താവായ യേശുവിൻ്റെയും അപ്പോസ്തലന്മാരുടെയും കാലത്തെ യഹൂദമതത്തേക്കാൾ അഞ്ഞൂറ് വർഷം കൂടുതൽ പഴക്കമുള്ളതാണ് ക്രിസ്തുമതം. കർത്താവായ യേശുവും അവൻ്റെ അപ്പോസ്തലന്മാരും ഭൂമിയിലായിരുന്നപ്പോൾ, യഹൂദമതത്തിന് ആയിരത്തി അഞ്ഞൂറ് വർഷം പഴക്കമെ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ക്രിസ്തുമതത്തിന് ഏകദേശം രണ്ടായിരം വർഷങ്ങളുടെ പഴക്കമുണ്ട്. കർത്താവായ യേശു അഭിമുഖീകരിച്ച യഹൂദമതത്തെക്കാൾ അഞ്ഞൂറ് വർഷം കൂടുതൽ പഴക്കമുള്ള ഒരു മതത്തെയാണ് നാം അഭിമുഖീകരിക്കുന്നത്.

Gems#

103

What is the kingdom of God?

What is the kingdom of God? It simply means the rule or government of God. God must have the kingdom to exercise His authority in order to fulfill His purpose. This is why in the prayer of the Lord Jesus in Matthew 6, He prayed something at the very beginning and at the very end concerning the kingdom. At the beginning of the prayer He said, “Your kingdom come,” and at the end of the prayer He said, “Yours is the kingdom.” He prayed concerning the kingdom because God’s purpose depends so much on the kingdom. If God does not have a kingdom in which He can exercise His authority, then He is very limited.

December 22, 2024

​

എന്താണ് ദൈവരാജ്യം?

എന്താണ് ദൈവരാജ്യം? അതിൻ്റെ അർത്ഥം ദൈവത്തിൻ്റെ ഭരണം അല്ലെങ്കിൽ ദൈവത്തിന്റെ ഭരണക്രമം എന്നതാണ്. അവൻ്റെ ഉദ്ദേശ്യം നിറവേറ്റുന്നതിന് അവൻ്റെ അധികാരം പ്രയോഗിക്കുവാനുള്ള രാജ്യം ദൈവത്തിന് ഉണ്ടായിരിക്കണം. അതുകൊണ്ടാണ് മത്തായി 6-ലെ കർത്താവായ യേശുവിൻ്റെ പ്രാർത്ഥനയിൽ, അവൻ രാജ്യത്തെക്കുറിച്ച് തുടക്കത്തിലും അവസാനത്തിലും ചിലത് പ്രാർത്ഥിച്ചത്. പ്രാർത്ഥനയുടെ തുടക്കത്തിൽ, അവൻ പറഞ്ഞു, "നിന്റെ രാജ്യം വരേണമേ" എന്നും, പ്രാർത്ഥനയുടെ അവസാനത്തിൽ അവൻ പറഞ്ഞു: "രാജ്യം നിന്റേതാകുന്നു" എന്നും. അവൻ രാജ്യത്തെക്കുറിച്ച് പ്രാർത്ഥിച്ചതിനു കാരണം ദൈവത്തിൻ്റെ ഉദ്ദേശ്യം രാജ്യത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നു എന്നതിനാലാണ്. ദൈവത്തിന് തൻ്റെ അധികാരം പ്രയോഗിക്കുവാൻ കഴിയുന്ന ഒരു രാജ്യം ഇല്ലെങ്കിൽ, അവൻ വളരെ പരിമിതനാണ്.

Gems#

102

Reason why we are not shined upon

Very few today really want the shining [of God's light]. Some do not want it because they are indifferent in heart, and others do not want it because they have made up their mind to reject it. Thousands of things have become veils to the light within us. If we are not willing to remove the veils, we are those who do not want the shining and refuse it. Naturally, then, there is no way for us to be enlightened.

December 21, 2024

​

പ്രകാശിതരായ് തീരുവാൻ സാധിക്കാത്തതിന്റെ കാരണം

ഇന്ന് വളരെ കുറച്ചുപേർ മാത്രമേ [ദൈവത്തിൻ്റെ വെളിച്ചത്തിന്റെ] പ്രകാശിക്കൽ ആഗ്രഹിക്കുന്നുള്ളൂ. ചിലർ ഹൃദയത്തിൽ നിസ്സംഗരായതിനാൽ അത് ആഗ്രഹിക്കുന്നില്ല, മറ്റുള്ളവർ അത് നിരസിക്കുവാനായ് തങ്ങളുടെ മനസ്സ് ഉറപ്പിച്ചതിനാൽ അത് ആഗ്രഹിക്കുന്നില്ല. ആയിരക്കണക്കിന് കാര്യങ്ങൾ നമ്മുടെ ഉള്ളിലെ വെളിച്ചത്തിന് മൂടുപടങ്ങളായി മാറിയിരിക്കുന്നു. മൂടുപടം നീക്കുവാൻ നാം തയ്യാറല്ലെങ്കിൽ, പ്രകാശിക്കൽ ആഗ്രഹിക്കാത്തവരും അത് നിരസിക്കുന്നവരുമായിരിക്കും നാം. സ്വാഭാവികമായും, അപ്പോൾ, നമുക്ക് പ്രകാശിതരായ് തീരുവാൻ ഒരു മാർഗവുമില്ല.

Gems#

101

Loss of not obeying the word of God

Since light is in the word of God, we must respect the word of God. If we disobey the word of God, we refuse the light of God. Whenever we refuse light, light disappears. When light disappears, life is also gone, the presence of the Holy Spirit and God is withdrawn, and all spiritual riches and spiritual blessings are lost as well. This is really a great loss!

December 20, 2024

​

ദൈവവചനം അനുസരിക്കാത്തതിന്റെ നഷ്ടം

വെളിച്ചം ദൈവവചനത്തിലായതിനാൽ നാം ദൈവവചനത്തെ മാനിക്കണം. നാം ദൈവവചനം അനുസരിക്കാത്തപക്ഷം, നാം ദൈവത്തിൻ്റെ വെളിച്ചം നിരസിക്കുന്നു. നാം വെളിച്ചം നിരസിക്കുമ്പോഴെല്ലാം വെളിച്ചം അപ്രത്യക്ഷമാകുന്നു. വെളിച്ചം അപ്രത്യക്ഷമാകുമ്പോൾ ജീവൻ ഇല്ലാതാകുന്നു, പരിശുദ്ധാത്മാവിൻ്റെയും ദൈവത്തിൻ്റെയും സാന്നിധ്യം പിൻവലിക്കപ്പെടുന്നു, എല്ലാ ആത്മിക സമ്പത്തും ആത്മിക അനുഗ്രഹങ്ങളും നഷ്ടപ്പെടുന്നു. ഇത് യഥാർഥത്തിൽ ഒരു വലിയ നഷ്ടമാണ്!

Gems#

100

On what is the measure of life dependent

It is due to our being enlightened that we receive life. And the measure of life we receive corresponds exactly with the measure of our enlightenment. Only the shining of light can bring forth life, and only the shining of light can increase life.

December 19, 2024

​

ജീവന്റെ അളവ് എന്തിനെ ആശ്രയിച്ചിരിക്കുന്നു

നാം പ്രകാശിപ്പിക്കപ്പെടുന്നതുകൊണ്ടാണ് നമുക്ക് ജീവൻ ലഭിക്കുന്നത്. നമുക്ക് ലഭിക്കുന്ന ജീവന്റെ അളവ് നാം പ്രകാശിപ്പിക്കപ്പെടുന്നതിന്റെ അളവുമായി കൃത്യമായി യോജിക്കുന്നു. വെളിച്ചത്തിന്റെ പ്രകാശനത്തിന് മാത്രമേ ജീവൻ കൊണ്ടുവരുവാൻ കഴിയൂ, വെളിച്ചത്തിന്റെ പ്രകാശനത്തിന് മാത്രമേ ജീവൻ വർദ്ധിപ്പിക്കുവാൻ കഴിയൂ.

Gems#

99

Growth in life

The growth of life is the decrease of the human element. The decrease of the human element is the decrease of Adam, the old creation, in man, which also means the decrease of the savor of man and the increase of the savor of God.

December 18, 2024

​

ജീവൻ്റെ വളർച്ച

ജീവൻ്റെ വളർച്ച എന്നത് മനുഷ്യ മൂലകം കുറയുന്നതാണ്. മനുഷ്യ മൂലകത്തിൻ്റെ കുറവ് എന്നത്, മനുഷ്യനിലുള്ള പഴയ സൃഷ്ടിയായ ആദാം കുറയുന്നതാണ്, അതിനർത്ഥം മനുഷ്യൻ്റെ വാസനയുടെ കുറവും ദൈവത്തിൻ്റെ വാസനയുടെ വർദ്ധനവുമാണ്.

Gems#

98

Unceasing prayer

To live Christ, to practice the one spirit with the Lord, is by the continual and unceasing prayer. To have such a prayer life, we all must learn to watch. We also must be on the alert to be awake. We have to watch unto this kind of prayer. When you discover that there is something within you reluctant to pray, you have to fight against it. When something within you tells you not to pray, you had better pray twice as much.

December 17, 2024

​

ഇടവിടാതെ പ്രാർത്ഥിക്കുക

ക്രിസ്തുവിനെ ജീവിക്കുവാനും, കർത്താവുമായി ഏകാത്മാവായിരിക്കുന്നത് അനുഷ്ഠിക്കുവാനും സാധിക്കുന്നത് നിരന്തരമായതും ഇടവിടാതെയുമുള്ള പ്രാർത്ഥനയിലൂടെയാണ്. അത്തരമൊരു പ്രാർത്ഥനാ ജീവിതം ഉണ്ടാകേണ്ടതിനായ് നാമെല്ലാവരും ജാഗരിക്കുവാൻ പഠിക്കണം. ഉണർന്നിരിക്കുവാനായ് നാം ജാഗരൂകരുമായിരിക്കണം. ഇത്തരത്തിലുള്ള പ്രാർത്ഥനകൾക്കായ് നാം ജാഗരിക്കണം. പ്രാർത്ഥിക്കുവാൻ മടികാണിക്കുന്ന എന്തെങ്കിലും നിങ്ങളുടെ ഉള്ളിൽ ഉണ്ടെന്ന് നിങ്ങൾ കണ്ടെത്തുമ്പോൾ, നിങ്ങൾ അതിനെതിരെ പോരാടേണ്ടതുണ്ട്. പ്രാർത്ഥിക്കരുതെന്ന് നിങ്ങളുടെ ഉള്ളിലുള്ള എന്തെങ്കിലും പറയുമ്പോൾ, നിങ്ങൾ ഇരട്ടിയായി പ്രാർത്ഥിക്കേണ്ടതുണ്ട്.

Gems#

97

Way to develop a habit of praying

If you do not pray, you just do not like to pray. If you pray, your appetite for prayer will be increased. If you are going to get strength, you have to spend strength. If your automobile does not run for a certain period of time, the battery will be run down. While the car is running, it exhausts the battery, but it also charges the battery. How do you get more strength? Exercise. If you do not pray today, you cannot pray tomorrow. If you do not pray in the morning, you cannot pray at noontime or in the evening. One time of prayer strengthens you to pray two more times. The more you pray, the more you will like to pray. And the more you pray, the more you will be able to pray.

December 16, 2024

​

പ്രാർഥന ശീലം വളർത്തിയെടുക്കുവാനുള്ള മാർഗം

നിങ്ങൾ പ്രാർത്ഥിക്കുന്നില്ലെങ്കിൽ, നിങ്ങൾ പ്രാർത്ഥിക്കുവാൻ ഇഷ്ടപ്പെടുകയില്ല. നിങ്ങൾ പ്രാർത്ഥിച്ചാൽ, പ്രാർത്ഥനയോടുള്ള നിങ്ങളുടെ വിശപ്പ് വർദ്ധിക്കും. നിങ്ങൾക്ക് ശക്തി ലഭിക്കണമെങ്കിൽ, നിങ്ങൾ ശക്തി ചെലവഴിക്കണം. ഒരു നിശ്ചിത സമയത്തേക്ക് നിങ്ങളുടെ കാർ പ്രവർത്തിച്ചില്ലെങ്കിൽ, അതിന്റെ ബാറ്ററി പ്രവർത്തനരഹിതമാകും. കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ, ബാറ്ററി തീർന്നുപോകുന്നു, എന്നാൽ അത് ബാറ്ററിയെ ചാർജ് ചെയ്യുകയും ചെയ്യുന്നു. നിങ്ങൾക്ക് എങ്ങനെ കൂടുതൽ ശക്തി ലഭിക്കും? വ്യായാമം ചെയ്യുന്നതിലൂടെ. ഇന്ന് നിങ്ങൾ പ്രാർത്ഥിച്ചില്ലെങ്കിൽ നാളെ പ്രാർത്ഥിക്കുവാൻ കഴിയില്ല. രാവിലെ നിങ്ങൾ പ്രാർത്ഥിച്ചില്ലെങ്കിൽ, നിങ്ങൾക്ക് ഉച്ച സമയത്തും വൈകുന്നേരവും പ്രാർത്ഥിക്കുവാൻ കഴിയില്ല. ഒരു തവണത്തെ പ്രാർഥന രണ്ടു പ്രാവശ്യം കൂടി പ്രാർത്ഥിക്കുവാൻ നിങ്ങളെ ശക്തിപ്പെടുത്തുന്നു. നിങ്ങൾ എത്രത്തോളം പ്രാർത്ഥിക്കുന്നുവോ അത്രയധികം പ്രാർത്ഥിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ എത്രത്തോളം പ്രാർത്ഥിക്കുന്നുവോ അത്രയധികം നിങ്ങൾക്ക് പ്രാർത്ഥിക്കുവാൻ കഴിയും.

Gems#

96

What is real sanctification

According to the pure word of the Bible, the meaning of sanctification is to be saturated with the element of the prototype. The more we are saturated by the element of the Firstborn Son as the prototype, the more we are separated unto God from the world. Through sanctification we are separated from the world, not by teachings or miracles, but by being permeated with the element of the divine and human nature of the prototype.

December 15, 2024

​

എന്താണ് യഥാർത്ഥ വിശുദ്ധീകരണം?

ബൈബിളിൻ്റെ നിർമ്മലമായ വചനമനുസരിച്ച്, വിശുദ്ധീകരണത്തിൻ്റെ അർത്ഥം മൂലരൂപത്തിന്റെ മൂലകംകൊണ്ട് സാന്ദ്രീകരിക്കപ്പെടുക എന്നതാണ്. മൂലരൂപമെന്ന നിലയിൽ ആദ്യജാതനായ പുത്രൻ്റെ മൂലകത്താൽ നാം എത്രത്തോളം സാന്ദ്രീകരിക്കപ്പെടുന്നുവോ അത്രയധികം നാം ലോകത്തിൽ നിന്ന് ദൈവത്തിങ്കലേക്ക് വേർപ്പെടുന്നു. വിശുദ്ധീകരണത്തിലൂടെ നാം ലോകത്തിൽ നിന്ന് വേർപെടുത്തുന്നത്, പഠിപ്പിക്കലുകളാലോ അത്ഭുതങ്ങളാലോ അല്ല, മറിച്ച് മൂലരൂപത്തിന്റെ ദിവ്യവും മാനുഷികവുമായ സ്വഭാവത്തിൻ്റെ മൂലകം നമ്മിൽ അഭിവ്യാപിക്കപ്പെടുന്നതിനാലാണ്.

  • 80
    Page 70
bottom of page