Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 80Page 76
Gems#
45
We believe that Christ is going to come again. But do not think that the Lord Jesus will automatically come if we sit and passively wait. No, there is a work which the church must do. We must be concerned with God’s need. There are two consequences of man’s fall: one is the problem of man’s moral responsibility, and the other is Satan’s usurping of authority over the earth. On the one hand, man suffered loss, but on the other hand, God also suffered loss. Redemption solves the problem of man’s moral responsibility and man’s loss, but the loss which God suffered has not been solved. God’s loss cannot be restored through redemption; it can only be restored by the kingdom. Redemption gained what man lost; the kingdom will destroy what Satan gained.
October 25, 2024
ക്രിസ്തു വീണ്ടും വരുവാൻ പോകുന്നു എന്ന് നാം വിശ്വസിക്കുന്നു. എന്നാൽ നാം ഇരുന്ന് നിഷ്ക്രിയമായി കാത്തിരുന്നാൽ കർത്താവായ യേശു സ്വയമേവ വരുമെന്ന് നാം കരുതരുത്. ഇല്ല, സഭ ചെയ്യേണ്ടതായ ഒരു വേലയുണ്ട്. നാം ദൈവത്തിൻ്റെ ആവശ്യത്തെ സംബന്ധിച്ച് ശ്രദ്ധയുള്ളവരായിരിക്കണം. മനുഷ്യൻ്റെ വീഴ്ചയ്ക്ക് രണ്ട് അനന്തരഫലങ്ങളുണ്ട്: ഒന്ന് മനുഷ്യൻ്റെ ധാർമ്മിക ഉത്തരവാദിത്തത്തിൻ്റെ പ്രശ്നവും, മറ്റൊന്ന് ഭൂമിയുടെ മേലുള്ള അധികാരം സാത്താൻ അപഹരിച്ചതും. ഒരു വശത്ത്, മനുഷ്യന് നഷ്ടം സംഭവിച്ചു, എന്നാൽ മറുവശത്ത്, ദൈവത്തിനും നഷ്ടം സംഭവിച്ചു. വീണ്ടെടുപ്പ് മനുഷ്യൻ്റെ ധാർമ്മിക ഉത്തരവാദിത്തത്തിൻ്റെയും മനുഷ്യൻ്റെ നഷ്ടത്തിൻ്റെയും പ്രശ്നം പരിഹരിക്കുന്നു, എന്നാൽ ദൈവത്തിന് സംഭവിച്ച നഷ്ടം പരിഹരിക്കപ്പെട്ടിട്ടില്ല. ദൈവത്തിൻ്റെ നഷ്ടം വീണ്ടെടുപ്പിലൂടെ പുനഃസ്ഥാപിക്കുവാൻ കഴിയില്ല; രാജ്യത്തിന് മാത്രമേ അതിനെ പുനഃസ്ഥാപിക്കുവാൻ കഴിയൂ. മനുഷ്യന് നഷ്ടപ്പെട്ടത് വീണ്ടെടുപ്പ് നേടി; സാത്താൻ നേടിയതിനെ രാജ്യം നശിപ്പിക്കും.
Gems#
44
The reason the Body of Christ cannot be built is because we merely have something outward, not something inward.
October 24, 2024
ക്രിസ്തുവിൻ്റെ ശരീരം കെട്ടുപണിയപ്പെടുവാൻ കഴിയാത്തതിൻ്റെ കാരണം, നമുക്ക് ആന്തരികമായി ഒന്നും ഇല്ലാതെ കേവലം ബാഹ്യമായി മാത്രം ചിലത് ഉള്ളതുകൊണ്ടാണ്.
Gems#
43
What is the meaning of Christ cleansing us by His life through His word? First, we must see the church’s problem from God’s viewpoint. Her defect is not that the Christ whom she has received is too little, but that she has too many things other than Christ. The church in God’s will comes entirely out of Christ, without any sin, without any flesh, and containing no natural life. But what about our actual condition?... we still have many things which are not of Christ. We need to be cleansed because of all these other things. How does God cleanse us? He does it with His life through His own word.
October 23, 2024
ക്രിസ്തു തൻ്റെ വചനത്തിലൂടെ തൻ്റെ ജീവനാൽ നമ്മെ ശുദ്ധീകരിക്കുന്നതിൻ്റെ അർത്ഥമെന്താണ്? ഒന്നാമതായി, നാം സഭയുടെ പ്രശ്നത്തെ ദൈവത്തിൻ്റെ വീക്ഷണകോണിൽ നിന്ന് കാണണം. അവളുടെ പോരായ്മ അവൾ സ്വീകരിച്ച ക്രിസ്തു വളരെ കുറവായിപ്പോയി എന്നതല്ല, മറിച്ച് അവൾക്ക് ക്രിസ്തുവല്ലാത്ത ധാരാളം കാര്യങ്ങൾ ഉണ്ട് എന്നതാണ്. ദൈവഹിതത്തിലുള്ള സഭ പൂർണ്ണമായും ക്രിസ്തുവിൽ നിന്നാണ് വരുന്നത്, യാതൊരു പാപവുമില്ലാതെ, യാതൊരു ജഡവും കൂടാതെ, അതുപോലെ സ്വാഭാവിക ജീവനും ഇല്ലാതെ. എന്നാൽ നമ്മുടെ യഥാർത്ഥ അവസ്ഥ എങ്ങനെയാണ്?... ക്രിസ്തുവിൻ്റേതല്ലാത്ത പലതും നമുക്കിപ്പോഴും ഉണ്ട്. ഇങ്ങനെയുള്ള മറ്റെല്ലാ കാര്യങ്ങളും നിമിത്തം നാം ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. ദൈവം എങ്ങനെയാണ് നമ്മെ ശുദ്ധീകരിക്കുന്നത്? അവൻ തന്റെ സ്വന്തം വചനത്തിലൂടെ തന്റെ ജീവൻ കൊണ്ട് അത് ചെയ്യുന്നു.
Gems#
42
God is after a Body, not many single, isolated Christians. God desires a whole Eve, not a hand here and a foot there. He must obtain Eve as a whole being; then she will be of use to Him. He does not want one who is disabled. He wants a new man, a corporate man. For this reason all division and individualism must be eliminated.
October 22, 2024
ദൈവം ഒരു ശരീരത്തിനു പിന്നാലെയാണ്, വെവ്വേറായ, ഒറ്റപ്പെട്ട ക്രിസ്ത്യാനികളുടെ പിന്നാലെയല്ല. ദൈവം ആഗ്രഹിക്കുന്നത് ഇവിടെ ഒരു കൈയും അവിടെ ഒരു കാലുമല്ല, മറിച്ച് ഒരു സമ്പൂർണ ഹവ്വായെയാണ്. ഹവ്വായെ ഒരു മുഴുവൻ വ്യക്തിയായി അവന് നേടണം; അപ്പോൾ അവൾ അവന് പ്രയോജനപ്പെടും. വികലാംഗയായ ഒരുവളെ അവൻ ആഗ്രഹിക്കുന്നില്ല. അവന് ഒരു പുതു മനുഷ്യനെ, ഒരു സംഘാത മനുഷ്യനെ വേണം. ഇക്കാരണത്താൽ എല്ലാ വിഭാഗിയതയും തൻപോരിമയും ഇല്ലാതാക്കപ്പെടണം.
Gems#
41
The Lord Jesus said, “That which is born of the Spirit is spirit.” We cannot use anything of the flesh to produce something of the spirit. A message which issues from thoughts only produces thoughts. Work done by stirring up the emotion only produces emotional stimulation. Only work from the spirit produces the spirit. The question is not whether the goal or the purpose is right, but what the process is. Man considers that as long as the goal is right, everything else is right. But God not only asks if the goal is right, He also asks how we do it.
October 21, 2024
കർത്താവായ യേശു പറഞ്ഞു, "ആത്മാവിൽനിന്ന് ജനിച്ചിരിക്കുന്നത് ആത്മാവാകുന്നു." ആത്മാവിൻ്റെ എന്തെങ്കിലും ഉൽപ്പാദിപ്പിക്കുന്നതിന് നമുക്ക് ജഡത്തിൻ്റെ യാതൊന്നും ഉപയോഗിക്കുവാൻ കഴിയില്ല. ചിന്തകളിൽ നിന്ന് പുറപ്പെടുന്ന ഒരു ദൂത് ചിന്തകളെ മാത്രമേ ഉൽപ്പാദിപ്പിക്കുകയുള്ളൂ. വികാരം ഉണർത്തിക്കൊണ്ട് ചെയ്യുന്ന പ്രവൃത്തി വൈകാരിക ഉത്തേജനം മാത്രമേ ഉളവാക്കുകയുള്ളൂ. ആത്മാവിൽ നിന്നുള്ള പ്രവൃത്തി മാത്രമേ ആത്മാവിനെ ഉത്പാദിപ്പിക്കുന്നുള്ളൂ. ലക്ഷ്യമോ ഉദ്ദേശ്യമോ ശരിയാണോ എന്നതല്ല, പ്രക്രിയ എന്താണ് എന്നതാണ് ചോദ്യം. ലക്ഷ്യം ശരിയാകുന്നിടത്തോളം മറ്റെല്ലാം ശരിയാണെന്ന് മനുഷ്യൻ കരുതുന്നു. എന്നാൽ ലക്ഷ്യം ശരിയാണോ എന്ന് മാത്രമല്ല, അത് എങ്ങനെ ചെയ്യുന്നുവെന്ന് ദൈവം ചോദിക്കുന്നു.
Gems#
40
The new birth is complete in organism but not in maturity. Only maturity can bring completeness to every part of the organism.
October 20, 2024
പുതിയ ജനനം ജൈവരൂപത്തിൽ അത് പൂർണമാണെങ്കിലും പക്വതയിൽ അത് പൂർണമല്ല. പക്വതയ്ക്ക് മാത്രമേ ജൈവരൂപത്തിന്റെ എല്ലാ ഭാഗങ്ങളെയും പൂർണതയിലേക്ക് കൊണ്ടുവരുവാൻ കഴിയൂ.
Gems#
39
The Scriptures reveal how God has used many women to typify the church. Genesis contains, in addition to the story of Eve, the story of Rebecca and Asenath. Rebecca’s marriage to Isaac typifies the church being offered to Christ. Asenath’s marriage to Joseph and her bearing sons in Egypt typifies the church being chosen out of the world unto God. Exodus speaks of Zipporah being married to Moses in the wilderness. This typifies the church in the wilderness. Joshua speaks of Achsah, who after being married, asked for the upper springs and the lower springs. This typifies the church receiving the inheritance. Ruth’s marriage to Boaz typifies the redemption of the church. Abigail’s marriage to David typifies the church enlisted as an army for warfare.
October 19, 2024
സഭയെ മുൻകുറിക്കുവാൻ ദൈവം അനേകം സ്ത്രീകളെ ഉപയോഗിച്ചിരിക്കുന്നത് എങ്ങനെയെന്ന് തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നു. ഉല്പത്തിയിൽ ഹവ്വായുടെ കഥയ്ക്ക് പുറമേ, റിബെക്കായുടെയും ആസ്നത്തിന്റെയും കഥയുണ്ട്. യിസ്ഹാക്കുമായുള്ള റിബെക്കായുടെ വിവാഹം ക്രിസ്തുവിന് അർപ്പിക്കപ്പെട്ട സഭയെ സൂചിപ്പിക്കുന്നു. യോസേഫുമായുള്ള ആസ്നത്തിന്റെ വിവാഹവും, അവൾ മിസ്രയിമിൽ പുത്രന്മാരെ പ്രസവിച്ചതും ലോകത്തിൽ നിന്ന് ദൈവത്തിനായി തിരഞ്ഞെടുക്കപ്പെട്ട സഭയെ സൂചിപ്പിക്കുന്നു. പുറപ്പാട്, സിപ്പോറ മരുഭൂമിയിൽ വെച്ച് മോശെയെ വിവാഹം കഴിച്ചതായി പറയുന്നു. ഇത് മരുഭൂമിയിലെ സഭയെ ചിത്രീകരിക്കുന്നു. വിവാഹശേഷം, മലയിലെ നീരുറവകളും താഴ്വരയിലെ നീരുറവകളും ആവശ്യപ്പെട്ട അക്സയെക്കുറിച്ച് യോശുവയുടെ പുസ്തകം പറയുന്നു. ഇത് സഭയ്ക്ക് അവകാശം ലഭിക്കുന്നതിനെ സൂചിപ്പിക്കുന്നു. ബോവസുമായുള്ള രൂത്തിൻ്റെ വിവാഹം സഭയുടെ വീണ്ടെടുപ്പിനെ സൂചിപ്പിക്കുന്നു. ദാവീദുമായുള്ള അബീഗയിലിന്റെ വിവാഹം യുദ്ധത്തിനായി ഒരു സൈന്യമായി ചേർക്കപ്പെട്ട സഭയെ സൂചിപ്പിക്കുന്നു.
Gems#
38
In one place in the Scriptures, we are referred to as “flesh and blood” (1 Cor. 15:50), but when the Scriptures refer to man in resurrection, he is described only as “flesh and bones”; there is no mention of blood (see Luke 24:39). God used Adam’s rib to make Eve; He did not use Adam’s blood... in Genesis 2 there is no mention of blood because the matter of redemption was not an issue. Whenever blood is mentioned, redemption is involved. Blood is for redemption.
October 18, 2024
തിരുവെഴുത്തുകളിൽ ഒരിടത്ത്, നമ്മെ "ജഡവും രക്തവും" (1 കൊരി. 15:50) എന്ന് പരാമർശിക്കുന്നു, എന്നാൽ തിരുവെഴുത്തുകൾ മനുഷ്യനെ പുനരുത്ഥാനത്തിൽ പരാമർശിക്കുമ്പോൾ, അവനെ "മാംസവും അസ്ഥിയും" എന്ന് മാത്രമേ വിശേഷിപ്പിച്ചിട്ടുള്ളൂ; രക്തത്തെക്കുറിച്ച് പരാമർശമില്ല (ലൂക്കോസ് 24:39 കാണുക). ഹവ്വായെ നിർമ്മിക്കുവാൻ ദൈവം ആദാമിൻ്റെ വാരിയെല്ല് ഉപയോഗിച്ചു; അവൻ ആദാമിൻ്റെ രക്തം ഉപയോഗിച്ചില്ല... ഉല്പത്തി 2-ൽ രക്തത്തെക്കുറിച്ച് പരാമർശമില്ല, കാരണം വീണ്ടെടുപ്പിൻ്റെ കാര്യം അവിടെ ഒരു വിഷയമല്ല. രക്തത്തെ പരാമർശിക്കുമ്പോഴെല്ലാം, വീണ്ടെടുപ്പ് ഉൾപ്പെടുന്നു. രക്തം വീണ്ടെടുപ്പിനുള്ളതാണ്.
Gems#
37
Eve was not made of dust, but of Adam; Adam was the material of which Eve was made. Likewise, Christ is the material for the church. God used Christ to make the church.
October 17, 2024
ഹവ്വായെ നിർമ്മിച്ചത് പൊടി കൊണ്ടല്ല, മറിച്ച് ആദാമിൽ നിന്നാണ്; ഹവ്വാ നിർമ്മിക്കപ്പെട്ട വസ്തു ആദാം ആയിരുന്നു. അതുപോലെ, ക്രിസ്തുവാണ് സഭയ്ക്കുള്ള സാമഗ്രി. സഭയെ നിർമ്മിക്കുവാൻ ദൈവം ക്രിസ്തുവിനെ ഉപയോഗിച്ചു.
Gems#
36
The vital issue of our new birth is just this: Repentance does not make us a part of the church; neither does our confession of sins nor our faith. Only the life which Christ has imparted into us makes us a part of the church. The basis of our being a part of the church is our new birth, since it is then that Christ imparts Himself into us. Therefore, there is a need for us to live, behave, and act according to this life, the life of Christ.
October 16, 2024
നമ്മുടെ പുതിയ ജനനത്തിൻ്റെ നിർണ്ണായകമായ വിഷയം ഇതാണ്: മാനസാന്തരം നമ്മെ സഭയുടെ ഭാഗമാക്കുന്നില്ല; നമ്മുടെ പാപങ്ങളുടെ ഏറ്റുപറച്ചിലോ നമ്മുടെ വിശ്വാസമോ പോലും ഭാഗമാക്കുന്നില്ല. ക്രിസ്തു നമ്മിലേക്ക് പകർന്നു നൽകിയ ജീവൻ മാത്രമാണ് നമ്മെ സഭയുടെ ഭാഗമാക്കുന്നത്. നാം സഭയുടെ ഭാഗമാകുന്നതിൻ്റെ അടിസ്ഥാനം നമ്മുടെ പുതിയ ജനനമാണ്, കാരണം അപ്പോഴാണ് ക്രിസ്തു തന്നെത്തന്നെ നമ്മിലേക്ക് പകരുന്നത്. അതിനാൽ, ക്രിസ്തുവിൻ്റെ ജീവനായ, ഈ ജീവനാൽ നാം ജീവിക്കുകയും പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
- 80Page 76
