Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 80Page 79
Gems#
15
In the New Testament, there is some ground for gifts and knowledge, miracles and signs, but the main way for the Body of Christ to be built up is by Christ Himself as our life.
September 25, 2024
പുതിയ നിയമത്തിൽ, വരങ്ങൾക്കും അറിവുകൾക്കും അത്ഭുതങ്ങൾക്കും അടയാളങ്ങൾക്കും ചില അടിസ്ഥാനങ്ങളുണ്ട്, എന്നാൽ ക്രിസ്തുവിൻ്റെ ശരീരം കെട്ടുപണിയുവാനുള്ള പ്രധാന മാർഗം ക്രിസ്തു താൻതന്നെ നമ്മുടെ ജീവനായിരിക്കുന്നതിനാലാണ്
Gems#
14
The gospel brings in the divine life, and this life has its realm, which is the kingdom; the divine life with its realm produces the church
September 24, 2024
സുവിശേഷം ദിവ്യജീവനെ കൊണ്ടുവരുന്നു, ഈ ജീവന് അതിന്റെ മണ്ഡലമുണ്ട്, അത് രാജ്യം ആണ്; ദിവ്യജീവൻ അതിന്റെ മണ്ഡലത്തോടുകൂടെ സഭയെ ഉളവാക്കുന്നു.
Gems#
13
In life Christ increases to become the church; in administration Christ increases
to become the kingdom. both the church and the
kingdom are His increase
September 23, 2024
സഭയായിത്തീരുവാൻ ജീവനിൽ ക്രിസ്തു വർധിക്കുന്നു; രാജ്യമായിത്തീരുവാൻ ഭരണനിർവഹണത്തിൽ ക്രിസ്തു വർധിക്കുന്നു. സഭയും രാജ്യവും അവ ന്റെ വർധനവാണ്.
Gems#
12
The kingdom of God is God in Christ as the totality of life with all its activities.
September 22, 2024
ദൈവരാജ്യം അതിന്റെ എല്ലാ പ്രവർത്തനങ്ങളോടുംകൂടിയ ജീവന്റെ ആകത്തുകയെന്ന നിലയിൽ ക്രിസ്തുവിലുള്ള ദൈവമാണ്.
Gems#
11
The kingdom of God is an organism constituted with God’s life as the realm for His ruling.
September 21, 2024
ദൈവത്തിന്റെ ഭരണത്തിനുള്ള മണ്ഡലമെന്ന നിലയിൽ ദൈവത്തിന്റെ ജീവനെക്കൊണ്ട് സംരചിക്കപ്പെട്ട ഒരു ജൈവരൂമാണ് ദൈവരാജ്യം
Gems#
10
[The Lord]... charged His disciples to baptize the discipled people into the Triune God. This baptism has two aspects: the visible aspect by water and the invisible aspect by the Holy Spirit (Acts 2:38, 41; 10:44-48). The visible aspect is the expression, the testimony, of the invisible aspect, whereas the invisible aspect is the reality of the visible aspect. Without the invisible baptism by the Spirit, the visible baptism by water is vain, and without the visible baptism by water, the invisible baptism by the Spirit is abstract and impractical. Both are needed.
September 20, 2024
ശിഷ്യരാക്കപ്പെട്ട ജനത്തെ ത്രിയേക ദൈവത്തിലേക്ക് സ്നാനപ്പെടുത്തുവാനായി തന്റെ ശിഷ്യന്മാരോട് [കർത്താവ്] ആജ്ഞാപിച്ചു. ഈ സ്നാനത്തിന് രണ്ട് വശങ്ങളുണ്ട്: ജലത്താലുള്ള ദൃശ്യമായ വശവും, പരിശുദ്ധാത്മാവിനാലുള്ള അദൃശ്യമായ വശവും (പ്രവൃ. 2:38, 41; 10:44-48). ദൃശ്യമായ വശം അദൃശ്യമായ വശത്തിന്റെ ആവിഷ്കാരവും സാക്ഷ്യവുമാണ്; നേരെമറിച്ച്, അദൃശ്യമായ വശം ദൃശ്യമായ വശത്തിന്റെ യാഥാർഥ്യമാണ്. ആത്മാവിനാലുള്ള അദൃശ്യമായ സ്നാനമില്ലാതെ, ജലത്താലുള്ള ദൃശ്യമായ സ്നാനം വ്യർഥമാണ്, ജലത്താലുള്ള ദൃശ്യമായ സ്നാനമില്ലാതെ, ആത്മാവിനാലുള്ള അദൃശ്യമായ സ്നാനം അമൂർത്തവും അപ്രായോഗികവുമാണ്. രണ്ടും ആവശ്യമാണ്.
Gems#
9
God created and redeemed man for this purpose, that man might be the container into which He could dispense Himself. In the whole universe—time, space, and eternity—the center of God’s economy is to dispense Himself into humanity.
September 19, 2024
ദൈവം മനുഷ്യനെ സൃഷ്ടിക്കുകയും വീണ്ടെടുക്കുകയും ചെയ്തത് ഈ ഒരു ഉദ്ദേശ്യത്തിനുവേണ്ടിയാണ്, അത്, ദൈവത്തിന് തന്നെത്തന്നെ പകരുവാനായി മനുഷ്യൻ ഒരു പാത്രമായിത്തീരുക എന്നതാണ്. മുഴുവൻ പ്രപഞ്ചത്തിലും—സമയം, സ്ഥലം, നിത്യത—ദൈവത്തിൻ്റെ വ്യവസ്ഥയുടെ കേന്ദ്രം തന്നെത്തന്നെ മനുഷ്യത്വത്തിലേക്ക് പകരുക എന്നതാണ്.
Gems#
8
Christianity is not, strictly speaking, a religion teaching people to do this and to do that. It is simply Christ Himself, the living One, being wrought into us.
September 18, 2024
ക്രിസ്ത്യാനിത്വം, കർശനമായി പറഞ്ഞാൽ, ഇപ്രകാരം ചെയ്യുവാനും അപ്രകാരം ചെയ്യുവാനും ആളുകളെ പഠിപ്പിക്കുന്ന ഒരു മതമല്ല. അത് നമ്മിലേക്ക് പണിതുചേർക്കപ്പെട്ട ജീവനുള്ളവനായ ക്രിസ്തു താൻതന്നെയാണ്.
Gems#
7
There is no doubt that as God’s redeemed people, those who have been born of Him, we do possess God’s life and nature. Second Peter 1:4 says that we are partakers of the divine nature. How can a child not have the life and nature of his father? In the same principle, how can we be genuine children of God, those born of Him, and not be the same as He in life and in nature? To repeat, as children of God we do have the life and nature of God. But although we share in God’s divinity, we shall never attain to the Godhead or be worshipped as God. To say that we shall attain to the very Godhead and be worshipped as God is blasphemy. But it is also a serious error to deny the fact that the genuine believers in Christ have the divine life and nature.
September 17, 2024
ദൈവത്തിൽനിന്ന് ജനിച്ചവരായ അവന്റെ വീണ്ടെടുക്കപ്പെട്ട ജനമെന്ന നിലയിൽ നമുക്ക് ദൈവത്തിന്റെ ജീവനും പ്രകൃതവും ഉണ്ടെന്നതിന് സംശയമില്ല. നാം ദിവ്യസ്വഭാവത്തിന്റെ പങ്കാളികളാണെന്ന് 2 പത്രൊസ് 1:4 പറയുന്നു. എങ്ങനെയാണ് ഒരു കുട്ടിക്ക് തന്റെ പിതാവിന്റെ ജീവനും പ്രകൃതവും ഇല്ലാതിരിക്കുവാൻ കഴിയുന്നത്? ഇതേ തത്ത്വത്തിൽ, അവനിൽനിന്നു ജനിച്ച ദൈവത്തിന്റെ യഥാർഥ മക്കളായ നമുക്കെങ്ങനെ ജീവനിലും പ്രകൃതത്തിലും അവനെപ്പോലെയാകാതിരിക്കാൻ കഴിയും? ദൈവമക്കളെന്ന നിലയിൽ, നമുക്ക് ദൈവത്തിന്റെ ജീവനും പ്ര്യകൃതവും ഉണ്ടെന്ന് ഞാൻ ആവർത്തിക്കുന്നു. എന്നാൽ നാം ദൈവത്തിന്റെ ദിവ്യത്വത്തിൽ പങ്കുകൊള്ളുന്നുവെങ്കിലും, നാം ഒരിക്കലും ദൈവത്വം പ്രാപിക്കുകയോ ദൈവമായി ആരാധിക്കപ്പെടുകയോ ചെയ്യുകയില്ല. നാം ദൈവത്വം പ്രാപിക്കുകയും ദൈവമായി ആരാധിക്കപ്പെടുകയും ചെയ്യുമെന്നു പറയുന്നത് ദൈവദൂഷണമാണ്. എന്നാൽ ക്രിസ്തുവിലുള്ള യഥാർഥ വിശ്വാസികൾക്ക് ദിവ്യജീവനും പ്രകൃതവും ഉണ്ടെന്ന വസ്തുതയെ നിഷേധിക്കുന്നതും ഗുരുതരമായ തെറ്റാണ്.
Gems#
6
We should not be satisfied with our natural morality, ethics, character, or behavior. All these things need to be transformed. First we must be redeemed, terminated, and replaced and then transformed metabolically by the Holy Spirit. This is the experience of the precious stones. If we bring these precious materials to the meetings of the church and offer them to God as a heave offering, we shall help to build the church as God’s dwelling place. Then our meetings will be filled with the offering of such precious materials and a wonderful work of building will take place among us.
September 16, 2024
നമ്മുടെ സ്വാഭാവിക ധാർമ്മികതയിലോ, നീതിശാസ്ത്രത്തിലോ, സ്വഭാവത്തിലോ, പെരുമാറ്റത്തിലോ നാം തൃപ്തരായിരിക്കരുത്. ഇവയെല്ലാം രൂപാന്തരം പ്രാപിക്കണം. ഒന്നാമത് നാം വീണ്ടെടുക്കപ്പെടുകയും, അവസാനിപ്പക്കപ്പെടുകയും, പകരംവയ്ക്കപ്പെടുകയും വേണം, അതിനുശേഷം പരിശുദ്ധാത്മാവിനാൽ ചയാപചയമായി രൂപാന്തരപ്പെടണം. ഇതാണ് വിലയേറിയ കല്ലുകളുടെ അനുഭവം. ഈ വിലയേറിയ സാമഗ്രികളെ നാം സഭായോഗങ്ങളിലേക്ക് കൊണ്ടുവരുകയും ഒരു ഉദർച്ചാർപ്പണമായി ദൈവത്തിന് അർപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ, ദൈവത്തിന്റെ വാസസ്ഥലമായ സഭ പണിയുന്നതിന് നാം സഹായിക്കും. അപ്പോൾ നമ്മുടെ യോഗങ്ങൾ ഇങ്ങനെയുള്ള വിലയേറിയ സാമഗ്രികളുടെ അർപ്പണത്താൽ നിറയുകയും, കെട്ടുപണിയുടെ മനോഹരമായ ഒരു വേല നമ്മുടെ ഇടയിൽ നടക്കുകയും ചെയ്യും.
- 80Page 79
