CHURCH IN TRIVANDRUM
ML136 - E62
കര്‍ത്തൃ സ്തുതി
അവന്റെ മനുഷ്യത്വം
1
സ്ത്രീയിന്‍ സന്തതിയായ് തീര്‍ന്ന
കര്‍ത്താ നിന്നെ സ്തുതിപ്പൂ;
കന്യകയാല്‍ ജാതനായി,
മനുഷ്യ നാമം ലഭിച്ചു.
മനുഷ്യ സ്വഭാവം എടുത്തു,
നീ സര്‍പ്പത്തെ മെതിച്ചു;
ക്രൂശില്‍ അവന്റെ തല ചതച്ചു
ദൈവോദ്ദേശ്യം നിവര്‍ത്തിച്ചു.
മനുഷ്യ അഴകില്‍ കര്‍ത്താ,
നിന് തേജസ്സു കാണുന്നു,
സമ്പൂര്‍ണ്ണ ശോഭ, മനുഷ്യ-
ത്വത്തില്‍ വിളങ്ങുന്നു.
2
മനുഷ്യനായ് അവതരിച്ചു,
ജഡരക്തം നീ പങ്കിട്ടു
ഞങ്ങള്‍ക്കായ് ഞങ്ങള്‍ക്കു വേണ്ടി,
സാത്താനെ നീ തകര്‍ത്തു.
യേശു എന്ന നാമം നല്കി
ഇമ്മാനുവേല്‍ എന്നും ചൊല്ലും,
സത്യരക്ഷ കൊണ്ടുവന്ന,
അമൂല്യ രക്ഷകനായോന്.
മനുഷ്യ അഴകില്‍ കര്‍ത്താ,
നിന് തേജസ്സു കാണുന്നു,
സമ്പൂര്‍ണ്ണ ശോഭ, മനുഷ്യ-
ത്വത്തില്‍ വിളങ്ങുന്നു.
3
നീ "ഒടുക്കത്തെ ആദാമും",
"രണ്ടാമത്തെ മനുഷ്യനും",
പുതു സൃഷ്ടിയിന്‍ തലയും,
ആദാമിലും ശ്രേഷ്ഠന്.
ഭൂവില്‍ നിന് ജീവന് നടപ്പില്‍
മനുഷ്യപുത്രന് വാസ്തവം;
ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലും നിന്നെ
മനുഷ്യനായി കാണുന്നു.
മനുഷ്യ അഴകില്‍ കര്‍ത്താ,
നിന് തേജസ്സു കാണുന്നു,
സമ്പൂര്‍ണ്ണ ശോഭ, മനുഷ്യ-
ത്വത്തില്‍ വിളങ്ങുന്നു.
4
ദൈവ നിര്‍ണ്ണയ സമയേ
വീണ്ടും വരും കർത്താവേ,
പിതാവിന്റെ തേജസ്സോടെ,
അപ്പോഴും നീ മനുഷ്യന്.
ന്യായാസനത്തിലും നീ മ-
നുഷ്യ പുത്രനായിരിക്കും;
എന്നെന്നേക്കും മനുഷ്യ സ്വ-
ഭാവത്തില്‍ നീ ആയിരിക്കും.
മനുഷ്യ അഴകില്‍ കര്‍ത്താ,
നിന് തേജസ്സു കാണുന്നു,
സമ്പൂര്‍ണ്ണ ശോഭ, മനുഷ്യ-
ത്വത്തില്‍ വിളങ്ങുന്നു.