top of page
ML206 - E1097
Track Name
00:00 / 03:23
കര്‍ത്തൃ സ്തുതി
അവന്‍റെ ജയവും ഉയര്‍ത്തലും

1
എന്‍ കര്‍ത്താവേ, നിന്‍റെ നാമം
എത്ര ശ്രേഷ്ഠം ഭൂവില്‍!
വംശങ്ങള്‍, ജാതികള്‍, അതിന്‍
മൂല്യം പ്രസ്താവിക്ക.
ശിശുക്കളിന്‍ വായില്‍നിന്ന്
നീ സ്തുതി തികച്ചു,
ശത്രുവിനെ മിണ്ടാതാക്കാന്‍
അവനെ തീര്‍ത്തീടാന്‍.

2
പ്രപഞ്ചത്തെ ഞാന്‍ കാണുമ്പോള്‍,
നിന്‍ കൈവേല ദര്‍ശിപ്പൂ
സൂര്യ, ചന്ദ്ര, താരങ്ങള്‍ നിന്‍
ജ്ഞാനം കാണിക്കുന്നു;
മര്‍ത്യനെ നീ ഓര്‍ക്കേണ്ടതി-
ന്നവന്‍ എന്തുള്ളൂ, കര്‍ത്താ?
നിന്‍ വ്യവസ്ഥയില്‍ അവനെ
നീ സന്ദര്‍ശിച്ചിടാന്‍.

3
യേശു കര്‍ത്താ, നീ മനുഷ്യന്‍,
ഞങ്ങളോടൊന്നായോന്‍.
നിന്നില്‍ നീ ജഡം ധരിച്ചു
താണ സ്ഥാനമെടുത്തു.
എന്നാല്‍ ഇപ്പോള്‍ നീ തേജസ്സ്,
അണിഞ്ഞിരിക്കുന്നു.
നിന്‍ ശരീരത്തിലൂടെ നീ
സര്‍വ്വവും വാഴുന്നു.

4
നിന്‍ ജഡാവതാരം, ഉയര്‍പ്പ്,
നിന്‍ സര്‍വ്വാതീതത,
കര്‍തൃത്വം, തലയായ്മ, രാജ്യം,
ശരീരം കാണുന്നൂ.
നിന്‍ ദിവ്യ വേലയിലൂടെ
സ്തുതി നിയമിപ്പൂ,
തുളുമ്പും ഹൃത്തോടെ ഞങ്ങള്‍
നിന്നെ സ്തുതിക്കുന്നൂ.

5
ഓ, വേഗം ആ ദിനം വരും
എല്ലാ നാവും ഘോഷിക്കും!
എന്നാല്‍ സ്ഥലം സഭകളില്‍
ഇന്നതിന്‍ മുന്‍രുചി.
എന്‍ കര്‍ത്താവേ, നിന്‍റെ നാമം
എത്ര ശ്രേഷ്ഠം ഭൂവില്‍!
വംശങ്ങള്‍, ജാതികള്‍, അതിന്‍
മൂല്യം പ്രസ്താവിക്ക.

bottom of page