top of page
ML269 - E887
Track Name
00:00 / 03:22
ആത്മീയ പോരാട്ടം
ദൈവത്തിന്‍റെ കവചത്താല്‍

1
നാം നില്‍പ്പ് - യേശുവിന്‍ നാമം,
നമ്മുടെ വിജയം;
നമ്മില്‍ നാം ആശ്രയിക്കില്ല,
കര്‍ത്താ നിന്നെ മാത്രം.
ജഡീകമല്ല നാം ആയു-
ധം, ആത്മാവിന്‍ വാളാല്‍.
സര്‍വ്വായുധവര്‍ഗ്ഗം ധരി-
ച്ചു പോരാടുന്നു നാം.

2
ശത്രു മെനയുന്നു തന്ത്രം,
നില്‍ക്ക ഒരുമനസ്സില്‍!
പോരാട്ടം ഉഗ്രമെങ്കിലും,
കര്‍ത്തനില്‍ എതിര്‍ക്ക!
ഒരുവന്‍ പിന്മാറിപോയാല്‍
ഏവരും ക്ഷയിക്കും
അതിനാല്‍ നിന്‍ സഹോദരര്‍,
ക്ലേശത്തിലാകരുത്.

3
ശത്രു അറിയുന്നു നേരം
കുറവ്, താൻ പ്രക്ഷുബ്‌ധന്‍,
അവൻ ക്ഷീണിപ്പിക്കും നമ്മെ
യുദ്ധത്തിനു മുന്‍പേ.
ശോധനകള്‍ നിരവധി,
വേദനകള്‍ അധികം,
പാതാള ശക്തി പൊങ്ങുന്നു
മുമ്പത്തേതിനേക്കാൾ

4
ഈ ആശയറ്റ സമയം
നാം എങ്ങനെ നിൽക്കും?
ശത്രു വിഴുങ്ങാന്‍ നാം സുഖം,
ഉല്ലാസം തേടണോ?
അതോ സംഘര്‍ഷത്തിന്‍ മദ്ധ്യേ
സധൈര്യം സഹിക്കുമോ?
ജീവന്‍ ജയിക്കുമോ, ദൈവ
പ്രശംസ ലഭിക്കുമോ?

5
ക്രിസ്തുവിനായ് നാം നിന്നീടും,
അവന്‍ താന്‍ ജയാളി!
അവനായി നാം സഹിച്ചീടും
യുദ്ധം തീരും വരെ.
ജയം നാം വേഗം കണ്ടീടും-
കര്‍ത്തന്‍ വീണ്ടും വരും;
ഇന്ന് അവനായ് നാം സഹിച്ചാല്‍,
അന്ന് വാഴും താനൊപ്പം.

bottom of page