top of page
ML317 - E983
Track Name
00:00 / 02:06
ആത്യന്തിക വെളിപ്പെടല്‍
നിത്യതയിലുള്ള ജീവിതം

1
ദൈവത്തിൻ സിംഹാസനത്തിൽ
നിന്നൊഴുകും നദി
കുഞ്ഞാടിൽ നിന്നും സ്വച്ഛമാം
ജീവ നദിയും ഉണ്ട്.
അതിലുണ്ട് ജീവ വൃക്ഷം,
നമ്മെ പാടുമാറാക്കുന്നു:
ഹൃത്തിനെ പുതുക്കുന്നത്;
ആനന്ദം മുളയ്ക്കുന്നു.

2
ആ ആനന്ദം അവാച്യമേ,
മഹത്വപൂർണവും;
ഏറ്റവും ശ്രേഷ്ഠമാം ധനം,
ലൗകീകർക്ക് അറിയാ.
കണ്ണ് കാണാ, ചെവി കേൾക്കാ
ഉള്ളിൽ തോന്നീട്ടില്ല,
നീ ഒരുക്കിയത് കർത്താ
എന്നെ കാണിച്ചു നീ.

3
നിൻ സ്പർശനം, സ്വരത്തിലും,
രുചിപ്പൂ നിൻ കൃപ;
നിന്നെ മുഖാമുഖം കാണാൻ
എൻ ദേഹി കുതിപ്പൂ!
അന്ന് ഏവരോടും ചേർന്ന്
ആനന്ദിക്കും ദേഹി:
ഇന്നതിൻ മുൻരുചി നൽകും,
നിന്നെ വാഴ്ത്തുന്നു ഞാൻ!

bottom of page