CHURCH IN TRIVANDRUM
ML318 - NS99
സമര്‍പ്പണം
കർത്താവിന്റെ സ്നേഹത്താൽ നിർബന്ധിക്കപ്പെട്ട്
1
മറിയ പകർന്ന സ്നേഹം
അനേകർക്കത് പാഴ്ച്ചെലവ്.
നൂറ്റാണ്ടുകളുടനീളം
നിൻ മാധുര്യം രുചിച്ചവർ.
ജീവനും, ഹൃത്തിൻ നിധിയും
സ്ഥാനങ്ങൾ, സുവർണ്ണ ഭാവി,
നിന്മേൽ "പാഴാക്കി", കർത്താ;
നിൻ മാധുര്യം നറുമണം.
അവസരം ഉപയോ-
ഗിച്ചവൾ നിന്നെ സ്നേഹിക്കാൻ
ഞാനും പകർന്നീടും കർത്താ
എൻ സ്നേഹവും എൻ സർവവും.
2
ഞാൻ നിന്നെ സ്നേഹിച്ചീടുമ്പോൾ എൻ-
ആത്മാവും, ദേഹി, ദേഹവും
ഹൃത്തും മനസ്സും ശക്തിയാൽ
നിന്നിൽ ഉറപ്പിക്കുന്നു ഞാൻ.
എൻ ആളത്തം മുഴുവനും
കൈവശമാക്ക കർത്താ നീ.
നിൻ ഹൃത്തിൽ പ്രവേശിക്കുമ്പോൾ
മാധുര്യമാം കൂട്ടായ്മ.
നിന്നിൽ നഷ്ടപ്പെട്ട് ഞാൻ
കർത്താ നീ എൻ സർവവും.
ഏറ്റം ഉറ്റ കൂട്ടായ്മ;
ആത്മാവിൽ ആസ്വദിപ്പൂ ഞാൻ.
3
സ്വർഗത്തിലും ഭൂമിയിലും
കർത്താ നീ മാത്രം എൻ വാഞ്ഛ.
എൻ ഹൃത്ത് ക്ഷയിച്ചീടിലും,
നീ എന്റെ നിത്യ ഓഹരി.
സർവം മായ, സർവം ചവർ;
എണ്ണും ഞാൻ സർവവും ചേതം;
മറ്റെല്ലാം എൻ സ്നേഹം ചോർത്തും
എന്നാൽ എൻ ഹൃത്തെ നേടി നീ.
നിൻ അമൂല്യത കണ്ടു,
നിൻ ശ്രേഷ്ഠത, യാഥാർഥ്യവും.
ഇപ്പോൾ കർത്താ ചൊല്ലുന്നു
എൻ ഹൃത്ത് നിനക്ക് മാത്രം.