top of page
ML323 - E1115
Track Name
00:00 / 01:43
ആത്മനിറവ്
ജീവജലമായ്

1
വന്നു നാം, വന്നു നാം തൻ ഭവനത്തിൽ;
കവിഞ്ഞൊഴുകും ദൈവ ഭവനത്തിൽ.
വലത്ത്, രാവും പകലും ഒഴുകും,
നനയ്ക്കും നമ്മെ ജീവ ഫലം വളരാൻ.

2
ഭവനത്തിൽ നിന്നുള്ള ജീവ ധാര,
ഭൂമിയിലേക്ക് ഒഴുകുന്നു ജീവൻ.
കർത്താവേ നീ ആഴമാക്ക ധാരയെ;
എന്നെ അളന്ന് കൈവശമാക്കാ നീ.

3
അളക്ക, ദിനവും അളക്ക എന്നെ;
ഉടനീളം കൂടുതൽ അളക്ക നീ,
കർത്തന് വേണ്ടി ഭൂമിയെ നിറയ്ക്കും
പ്രളയം കാണുംവരെ അളക്ക നീ.

4
കടക്കുമാറാക്ക ഒഴുക്കിലൂടെ;
ഒഴുക്കിനൊപ്പം കൊണ്ടുപോക എന്നെ.
ഒഴുക്ക് ഏറി, നിന്നിൽ നീന്തും വരെ,
നിത്യമായ് ദൈവത്തിൽ മുങ്ങീടും വരെ.

5
നദി പോകുന്നിടത്ത് എല്ലാം ജീവിക്കും
ഒഴുക്കിനാൽ വാസ്തവമായ് ജീവിക്കും.
വന്നീടട്ടെ സമൃദ്ധമായ ജീവൻ,
ഭൂമിയിൽ സഭകൾ മുളയ്ക്കും വരെ!

bottom of page