top of page
CHURCH IN TRIVANDRUM
ML364 - E172
Track Name
00:00 / 02:41
കര്‍ത്തൃ സ്തുതി
അവന്റെ സൗന്ദര്യം
1
ശ്വസിച്ചു തീരില്ല നിന്നെ,
സ്നേഹ ഇളങ്കാറ്റേ;
ഏറ്റം സുഗന്ധമുള്ളവൻ
+മൈലാഞ്ചിപ്പൂപോൽ എനിക്ക്,
സ്വർഗീയ ലേപനം.
2
നോക്കിത്തീരില്ല നിന്നെ ഞാൻ,
ഏറ്റം സുന്ദരൻ നീ;
എൻ ഹൃത്ത് ഹർഷോന്മാദത്തിൽ,
നിൻ ശോഭയേറും മുഖത്ത്
കാണുന്നു അഴക്.
3
കീഴടങ്ങിത്തീരില്ല ഞാൻ,
എൻ രക്ഷകൻ, മിത്രം;
സ്വതന്ത്രമായ് പോകില്ല ഞാൻ,
സ്വമനസ്സാലെ സേവിക്കും,
നിന്നെ അന്ത്യം വരെ.
4
പാടിത്തീരില്ല നിന്നെ ഞാൻ,
മാധുര്യ നാമമേ;
എൻ ഹൃത്തിൽ നിന്നും ഉയർന്ന്
എൻ ദേഹി മൂരാൽ നിറയ്ക്കും
സ്വരമാധുര്യമേ.
5
ചൊല്ലിത്തീരില്ല നിന്നെ ഞാൻ,
ചൊല്ലാൻ ഏറെയുണ്ട്;
നിന്നോടെന്നെ വലിക്കുമ്പോൾ
നിൻ ഹൃത്തിൻ സ്പന്ദനം മൃദു,
മന്ത്രിക്കും, "ശുഭമെല്ലാം."
end-note
+മൈലാഞ്ചിപ്പൂ - മഞ്ഞയും വെള്ളയും പൂക്കളുള്ള, അതിന്റെ വാസനയിൽ അമൂല്യതയുള്ള ഒരു പുരാതനമായ ചെടി. (ഉത്തമ ഗീതം 1:14)
bottom of page