top of page
ML381 - E1066
Track Name
00:00 / 02:55
സുവിശേഷം
സാക്ഷ്യം

1
എൻ രക്ഷകൻ മരിച്ചിടത്ത്,
ശുദ്ധിക്കായ് ഞാൻ വിളിച്ചിടത്ത്,
തൻ രക്തം എൻ പാപമേൽ ചിന്തി;
തൻ നാമത്തിന് മഹത്വം!

തൻ നാമത്തിന് മഹത്വം,
നാമത്തിന് മഹത്വം;
തൻ രക്തം എൻ പാപമേൽ ചിന്തി;
തൻ നാമത്തിന് മഹത്വം!

2
പാപത്തിൽ നിന്നും മോചിതൻ ഞാൻ,
യേശു എൻ ഉള്ളിൽ വസിക്കുന്നു;
ക്രൂശിൽവെച്ച് സ്വീകരിച്ചെന്നെ;
തൻ നാമത്തിന് മഹത്വം.

തൻ നാമത്തിന് മഹത്വം,
നാമത്തിന് മഹത്വം;
തൻ രക്തം എൻ പാപമേൽ ചിന്തി;
തൻ നാമത്തിന് മഹത്വം!

3
അമൂല്യ രക്ഷയിൻ ഉറവ,
സന്തുഷ്‌ടൻ ഞാൻ, പ്രവേശിച്ചതിൽ;
അവിടെ എന്നെ സൂക്ഷിപ്പൂ താൻ;
തൻ നാമത്തിന് മഹത്വം.

തൻ നാമത്തിന് മഹത്വം,
നാമത്തിന് മഹത്വം;
തൻ രക്തം എൻ പാപമേൽ ചിന്തി;
തൻ നാമത്തിന് മഹത്വം!

4
സമ്പന്നമാം ഉറവിലേക്ക്,
വന്നു നിൻ ദേഹിയെ എറിക;
അതിൽ മുങ്ങുക, പൂർണനാക
തൻ നാമത്തിന് മഹത്വം.

തൻ നാമത്തിന് മഹത്വം,
നാമത്തിന് മഹത്വം;
തൻ രക്തം എൻ പാപമേൽ ചിന്തി;
തൻ നാമത്തിന് മഹത്വം!

bottom of page