CHURCH IN TRIVANDRUM
ML384 - NS696
സുവിശേഷം
സ്വാതന്ത്ര്യം
1
കൃപ മുഴങ്ങുന്നു;
ആത്മാവുണർത്തുന്നു!
വചനം പൂർത്തിയായ്;
സുപ്രസാദമത്!
ക്രിസ്തേശു വെളിവായ്!
തൻ സംസാരം വ്യക്തം:
യോബേൽ വന്നുവല്ലോ!
യോബേൽ വന്നുവല്ലോ!
യോബേൽ വന്നുവല്ലോ!
പ്രവചിക്കപ്പെട്ടു;
കർത്തൻ പ്രഖ്യാപിച്ചു
പ്രസാദവർഷത്തെ!
തൻ രക്ഷ കാണിപ്പൂ!
യോബേൽ വന്നുവല്ലോ!
2
മനുഷ്യപുത്രന്മേൽ
ദൈവാത്മാവ് ഇറങ്ങി!
അഭിഷേചിക്കുവാൻ,
ഘോഷകനെ ആക്കാൻ!
സദ്വാർത്ത എത്തിക്കാൻ!
തകർന്നവർക്കായ്!
യോബേൽ വന്നുവല്ലോ!
യോബേൽ വന്നുവല്ലോ!
യോബേൽ വന്നുവല്ലോ!
പ്രവചിക്കപ്പെട്ടു;
കർത്തൻ പ്രഖ്യാപിച്ചു
പ്രസാദവർഷത്തെ!
തൻ രക്ഷ കാണിപ്പൂ!
യോബേൽ വന്നുവല്ലോ!
3
ബദ്ധന്മാർ സ്വതന്ത്രർ!
മോചനം ജ്വാലയായ്!
കുരുടർക്ക് കാഴ്ച്ച!
ദർശനം പ്രാപിക്ക!
പീഡിതർ സ്വതന്ത്രർ!
മോചനം ഏവർക്കും!
യോബേൽ വന്നുവല്ലോ!
യോബേൽ വന്നുവല്ലോ!
യോബേൽ വന്നുവല്ലോ!
പ്രവചിക്കപ്പെട്ടു;
കർത്തൻ പ്രഖ്യാപിച്ചു
പ്രസാദവർഷത്തെ!
തൻ രക്ഷ കാണിപ്പൂ!
യോബേൽ വന്നുവല്ലോ!
4
ആർപ്പുവിളിക്കുക!
പ്രഖ്യാപിക്കെല്ലാടോം!
വ്യസനത്തിൻ മധ്യേ;
ക്ലേശം വർധിക്കുമ്പോൾ!
സദ്വാർത്ത ഘോഷിക്ക!
അനുഗ്രഹം ആർക്ക:
യോബേൽ വന്നുവല്ലോ!
യോബേൽ വന്നുവല്ലോ!
യോബേൽ വന്നുവല്ലോ!
പ്രവചിക്കപ്പെട്ടു;
കർത്തൻ പ്രഖ്യാപിച്ചു
പ്രസാദവർഷത്തെ!
തൻ രക്ഷ കാണിപ്പൂ!
യോബേൽ വന്നുവല്ലോ!