CHURCH IN TRIVANDRUM
ML385 - E245
ആത്മനിറവ്
കാര്യസ്ഥനായി
1
വ്യാപിപ്പിക്ക സദ്വാർത്ത നരനുള്ളിടം,
ജനത്തിന്റെ ക്ലേശം വർധിച്ചിടത്തെല്ലാം;
നാം നാവുകൾ ഘോഷിക്ക ആനന്ദ ശബ്ദം:
കാര്യസ്ഥൻ വന്നല്ലോ!
കാര്യസ്ഥൻ വന്നല്ലോ!
കാര്യസ്ഥൻ വന്നല്ലോ!
പരിശുദ്ധാത്മാവ്,
കർത്തന്റെ വാഗ്ദത്തം;
വ്യാപിപ്പിക്ക എങ്ങും,
നരനുള്ളിടത്ത്-
കാര്യസ്ഥൻ വന്നല്ലോ!
2
രാത്രി കഴിഞ്ഞു, ഉഷസ്സ് ഉദിച്ചല്ലോ;
ഘോരമായ നിലവിളി നിശബ്ദമായ്,
സുവർണ കുന്നിന്മേൽ ദിനം മുന്നേറുംപോൽ!
കാര്യസ്ഥൻ വന്നല്ലോ!
കാര്യസ്ഥൻ വന്നല്ലോ!
കാര്യസ്ഥൻ വന്നല്ലോ!
പരിശുദ്ധാത്മാവ്,
കർത്തന്റെ വാഗ്ദത്തം;
വ്യാപിപ്പിക്ക എങ്ങും,
നരനുള്ളിടത്ത്-
കാര്യസ്ഥൻ വന്നല്ലോ!
3
നോക്ക, രാജനെ - രോഗോപശാന്തിയുമായ്,
ദാസ്യത്തിൽ നിന്നും പൂർണ വിടുതൽ നൽകും;
ശൂന്യ അറകളിൽ ഘോഷം മുഴങ്ങീടും:
കാര്യസ്ഥൻ വന്നല്ലോ!
കാര്യസ്ഥൻ വന്നല്ലോ!
കാര്യസ്ഥൻ വന്നല്ലോ!
പരിശുദ്ധാത്മാവ്,
കർത്തന്റെ വാഗ്ദത്തം;
വ്യാപിപ്പിക്ക എങ്ങും,
നരനുള്ളിടത്ത്-
കാര്യസ്ഥൻ വന്നല്ലോ!
4
ഓ നിസ്സീമ ദിവ്യ സ്നേഹം! എങ്ങനെ എൻ
നാവ് ചൊല്ലും തുല്യമില്ലാ ദിവ്യ കൃപ-
നാശയോഗ്യൻ ഞാൻ, തൻ സ്വരൂപമായിടും!
കാര്യസ്ഥൻ വന്നല്ലോ!
കാര്യസ്ഥൻ വന്നല്ലോ!
കാര്യസ്ഥൻ വന്നല്ലോ!
പരിശുദ്ധാത്മാവ്,
കർത്തന്റെ വാഗ്ദത്തം;
വ്യാപിപ്പിക്ക എങ്ങും,
നരനുള്ളിടത്ത്-
കാര്യസ്ഥൻ വന്നല്ലോ!