CHURCH IN TRIVANDRUM
ML388 - E593
ക്രിസ്തുവിന്റെ അനുഭവം
ആത്മാവിനെ ശ്രദ്ധിക്കുന്നത്
1
ആദാമിൽ എനിക്ക് പാപം മരണം,
ക്രിസ്തുവിൽ ജീവൻ നീതി എൻ ഓഹരി;
ജഡത്തിൽ ആവിഷ്കരിപ്പൂ ആദാമേ,
എന്നാൽ ആത്മാവിൽ ക്രിസ്തു വെളിപ്പെടും.
2
ആദാമിൽ ഞാൻ പാപം ചെയ്തില്ലെങ്കിലും,
മൃത്യുവിനായ് വിധിക്കപ്പെട്ട പാപി;
ക്രിസ്തുവിൽ ഞാൻ നീതി ചെയ്തില്ലെങ്കിലും,
വാസ്തവമായ് നീതീകരിക്കപ്പെട്ടോൻ.
3
ജഡത്തിൽ ആദാമ്യ പ്രകൃതം പാപം
വെളിപ്പെടുത്തുവാൻ അധ്വാനം വേണ്ടാ;
ആത്മാവിൽ പരിശ്രമം വേണ്ടെനിക്ക്,
അവനെ ജീവിച്ച് വാഴുവാൻ സാധ്യം.
4
ക്രിസ്തുവോട് മരിച്ചു, ഞാൻ സ്വതന്ത്രൻ,
ക്രിസ്തുവോട് ജീവിച്ചു, പുതു ജീവൻ!
ജഡത്തെ നോക്കാഞ്ഞാൽ ആദാം നീങ്ങില്ല,
ആത്മാവേ നോക്ക, ജീവൻ വെളിപ്പെടും.
5
ആത്മാവേ നോക്ക, ദൈവ-രക്ഷാ മാർഗം,
ആത്മാവേ നോക്ക, ക്രിസ്തു വെളിപ്പെടും;
ആത്മാവേ നോക്ക, ജയിക്കാൻ സാധിക്കും,
ആത്മാവേ നോക്ക, ഓട്ടം ഓടീടുവാൻ.
6
ആത്മാവേ നോക്ക, ക്രൂശ് അറിഞ്ഞീടും,
തൻ ഉയിർപ്പിൻ ശക്തി നമ്മിൽ ഒഴുകും;
ആത്മാവേ നോക്ക, താൻ എന്നിൽ ജീവിക്കും,
തൻ ജീവൻ എന്നുള്ളിൽ പക്വതപ്പെടും.
7
ആത്മാവിൽ ക്രിസ്തു എൻ ജീവൻ സർവവും,
സർവം ഉൾക്കൊള്ളും ബലം അനുഗ്രഹം;
ആത്മാവിലായാൽ വിശുദ്ധി തികയ്ക്കും,
ത്രിയേക ദൈവം എൻ ഹൃത്തിൽ നീങ്ങീടും.