top of page
ML395 - E112
Track Name
00:00 / 02:42
കര്‍ത്തൃ സ്തുതി
അവന്റെ വീണ്ടെടുപ്പ്

1
തേജസ്സ് വെടിഞ്ഞു സഹിക്കാൻ വന്ന,
ക്രിസ്തുവിൻ സ്നേഹം എത്ര മാധുര്യമേ!
നമുക്കായി കാൽവരിയിൽ മരിച്ചവൻ,
വീണ്ടെടുപ്പ് നേടി നാം മുക്തരാകാൻ.

സ്തുതിപ്പിൻ! സ്തുതിപ്പിൻ!
വേല നിവൃത്തിയായ്;
തൻ നാമം ഉയർത്തിൻ!
ദൈവപുത്രൻ യേശു.
നൽകും മഹത്വം - മിത്രം, രക്ഷകന്;
എൻ ഗാനം യേശുവിന്റെ, തീരില്ലത്.

2
വീണ്ടെടുപ്പിൻ രക്തം നേടി ന്യായപ്ര-
മാണത്തിൻ വിശുദ്ധ ആവശ്യങ്ങളെ.
വഹിച്ചവൻ പാപത്തിൻ ന്യായവിധി,
തൻ വേലയിൽ ദൈവത്തെ ഉയർത്തി താൻ.

സ്തുതിപ്പിൻ! സ്തുതിപ്പിൻ!
വേല നിവൃത്തിയായ്;
തൻ നാമം ഉയർത്തിൻ!
ദൈവപുത്രൻ യേശു.
നൽകും മഹത്വം - മിത്രം, രക്ഷകന്;
എൻ ഗാനം യേശുവിന്റെ, തീരില്ലത്.

3
ഓ തേജോമയം ക്രിസ്തു വാഴുന്നിടം
അവൻ നാമം എല്ലാറ്റിനുംമേൽ ശ്രേഷ്ഠം!
അതെ, തേജസ്സണിഞ്ഞ കർത്തൻ യേശു,
ഏവരാലും സ്തുതിക്കപ്പെടാൻ യോഗ്യൻ.

സ്തുതിപ്പിൻ! സ്തുതിപ്പിൻ!
വേല നിവൃത്തിയായ്;
തൻ നാമം ഉയർത്തിൻ!
ദൈവപുത്രൻ യേശു.
നൽകും മഹത്വം - മിത്രം, രക്ഷകന്;
എൻ ഗാനം യേശുവിന്റെ, തീരില്ലത്.

bottom of page