top of page
CHURCH IN TRIVANDRUM
ML400 - E554
Track Name
00:00 / 02:18
ക്രിസ്തുവിന്‍റെ അനുഭവം
അവനുമായുള്ള കൂട്ടായ്മ
1
പുതുമയോടെ വരുന്നു
തൻ സാന്നിധ്യത്തിൽ ഉഷസ്സിൽ;
കാണും തൻ മുഖം ശോഭിക്കും-
എന്നുള്ളിൽ താൻ ഉദിക്കുന്നു.
ചൊല്ലും വെളിവാക്കും എന്നോടു താൻ
ഇന്നേക്കുള്ള സമ്പത്ത്;
മാധുര്യ ഹർഷത്താൽ പങ്കിടും,
എൻ വിശപ്പ് നീങ്ങിപ്പോയ്.
2
എൻ ഹൃത്ത് പാടും വരെ താൻ
അരുളും വചനത്തിലൂടെ
എൻ ദേഹിയിൽ പൊങ്ങും തൻ ജീ-
വ ഉറവ കൃപയോടെ.
ചൊല്ലും വെളിവാക്കും എന്നോടു താൻ
ഇന്നേക്കുള്ള സമ്പത്ത്;
കുടിപ്പവനെ സഹായമായി
എന്റെ ദാഹം നീങ്ങിപ്പോയ്.
3
തൻ സന്നിധിയിൽ തങ്ങുമ്പോൾ
ആർദ്രതയാൽ ഇടപെടുന്നോൻ;
തൻ അമൂല്യ സാരാംശത്താൽ
എൻ ദേഹി സാന്ദ്രീകരിപ്പൂ.
ചൊല്ലും വെളിവാക്കും എന്നോടു താൻ
ഇന്നേക്കുള്ള സമ്പത്ത്;
അവനിൽ പങ്കുകൊള്ളും ഞാൻ
എൻ പ്രശ്നങ്ങൾ നീങ്ങിപ്പോയ്.
bottom of page