top of page
ML509 - E791
Track Name
00:00 / 03:30
പ്രാർഥന
ധൂപം കത്തിക്കുക

1
പുരോഹിതന്റെ സ്ഥാനം വി-
ശുദ്ധം, യാഗം അർപ്പിപ്പവൻ,
കർത്തന് പ്രാർഥനയിൻ ധൂ-
പം കത്തിക്കുന്നവൻ.

പ്രാർഥനയിൻ ധൂപം
കത്തിക്ക കർത്തന്;
വിളക്ക് രാപ്പകൽ തെളി-
ക്കും സ്തുതി പകരും.

2
വിശുദ്ധ സ്ഥലത്തു കാഴ്ച്ച
നൽകും വിളക്ക് മാത്രമേ;
ധൂപം കത്തിക്കുമ്പോൾ വിള-
ക്കും തെളിച്ചീടണം.

പ്രാർഥനയിൻ ധൂപം
കത്തിക്ക കർത്തന്;
വിളക്ക് രാപ്പകൽ തെളി-
ക്കും സ്തുതി പകരും.

3
പുകഴ്‌ത്തുക ദൈവ കൃപ
മധുര ഗാനം പാടുക;
പുരോഹിതൻ സ്തുതികളും
കൊണ്ടുവന്നീടുന്നു.

പ്രാർഥനയിൻ ധൂപം
കത്തിക്ക കർത്തന്;
വിളക്ക് രാപ്പകൽ തെളി-
ക്കും സ്തുതി പകരും.

4
ധൂപം കത്തുമ്പോൾ പ്രാർഥിക്കും,
ഉയിർത്തവനെ അർപ്പിക്കും,
ദൈവം സന്തോഷിക്കുമതിൽ,
ഞാനും ആനന്ദിക്കും.

പ്രാർഥനയിൻ ധൂപം
കത്തിക്ക കർത്തന്;
വിളക്ക് രാപ്പകൽ തെളി-
ക്കും സ്തുതി പകരും.

5
തൻ വചനം വായിച്ചു തൻ
വെളിച്ചം സ്വീകരിക്കും ഞാൻ,
എന്നെ പ്രകാശിപ്പിച്ച ഒ-
ളി പരത്തീടും ഞാൻ.

പ്രാർഥനയിൻ ധൂപം
കത്തിക്ക കർത്തന്;
വിളക്ക് രാപ്പകൽ തെളി-
ക്കും സ്തുതി പകരും.

6
പുരോഹിതർ പാടിയപോൽ
കർത്തന് സ്തുതി പാടും ഞാൻ;
തൻ സ്നേഹം, കൃപയാൽ എൻ ഹൃ-
ത്ത് നിറഞ്ഞീടട്ടെ.

പ്രാർഥനയിൻ ധൂപം
കത്തിക്ക കർത്തന്;
വിളക്ക് രാപ്പകൽ തെളി-
ക്കും സ്തുതി പകരും.

7
പ്രാർഥനയിൽ ഞാൻ ക്രിസ്തുവേ,
ദൈവത്തിന് അർപ്പിച്ചീടും,
തൻ കൃപയാൽ സ്തുതി പാടും,
ആത്മാവൊഴുകീടാൻ.

പ്രാർഥനയിൻ ധൂപം
കത്തിക്ക കർത്തന്;
വിളക്ക് രാപ്പകൽ തെളി-
ക്കും സ്തുതി പകരും.

bottom of page