ദൂത് പതിനൊന്ന്—ദുർന്നടപ്പുകാർക്ക് വേണ്ടത് ജീവന്റെ സംതൃപ്തി (1)
തിരുവെഴുത്ത് വായന: യോഹന്നാൻ 4:1-14
C. ജ ീവൻ, മനുഷ്യന്റെ സകല അവസ്ഥയുടെയും ആവശ്യത്തെ നിറവേറ്റുന്നു —2:23—11:57
2. അസാന്മാർഗിയുടെ ആവശ്യം—ജീവന്റെ സംതൃപ്തി—4:1-42
a. ദാഹിക്കുന്ന രക്ഷകനും ദാഹിക്കുന്ന പാപിയും—വാ. 1-8
b. മതത്തിന്റെ പാരമ്പര്യത്തിൻ ശൂന്യതയും ജീവന്റെ ജീവജലത്തിൻ നിറവും—വാ. 9-14
4:1 അതുകൊണ്ട്, യേശു യോഹന്നാനെക്കാൾ കൂടുതൽ ആളുകളെ ശി ഷ്യരാക്കുകയും സ്നാനപ്പെടുത്തുകയും ചെയ്യുന്നു എന്നു പരീശന്മാർ കേട്ടതായി കർത്താവ് അറിഞ്ഞപ്പോൾ.
4:2 (യേശു സ്വയമല്ല, അവന്റെ ശിഷ്യന്മാരത്രേ സ്നാനപ്പെടുത്തിയതെങ്കിലും),
4:3 അവൻ യെഹൂദ്യ വിട്ടു, പിന്നെയും ഗലീലയിലേക്കു മാറിപ്പോയി.
4:4 അവന് ശമര്യയിലൂടെ കടന്നുപോകണമായിരുന്നു.
4:5 അങ്ങനെ, യാക്കോബ് തന്റെ പുത്രനായ യോസേഫിനു ന ൽകിയ നിലത്തിനരികെ, സുഖാർ എന്നു വിളിക്കപ്പെട്ട ശമര്യയിലെ ഒരു പട്ടണത്തിലേക്ക് വന്നു;
4:6 യാക്കോബിന്റെ കിണർ അവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് യേശു, യാത്ര ചെയ്ത് ക്ഷീണിച്ചിട്ട്, കിണറിനടുക്കൽ ഇരുന്നു; ഏകദേശം ആറാം മണി നേരമായിരുന്നു.
4:7 ശമര്യയിലെ ഒരു സ്ത്രീ വെള്ളം കോരുവാൻ വന്നു. യേശു അവളോട്, എനിക്കു കുടിക്കുവാൻ തരേണം, എന്നു പറഞ്ഞു.
4:8 അവന്റെ ശിഷ്യന്മാ ർ ഭക്ഷണം വാങ്ങേണ്ടതിന് പട്ടണത്തിലേക്കു പോയിരുന്നു.
4:9 അപ്പോൾ ശമര്യസ്ത്രീ അവനോട്, നീ യെഹൂദൻ ആയിരിക്കെ ശമര്യസ്ത്രീയായ എന്നിൽനിന്ന് കുടിക്കുവാൻ ചോദിക്കുന്നത് എങ്ങനെ? എന്നു ചോദിച്ചു. (എന്തെന്നാൽ ശമര്യക്കാരുമായി യെഹൂദന്മാർക്ക് ഇടപാട് ഇല്ലായിരുന്നു.)
4:10 യേശു അവളോട്, നീ ദൈവത്തിന്റെ ഉപഹാരത്തെയും, എനിക്കു കുടിക്കുവാൻ നൽകുക എന്നു നിന്നോട് പറയുന്നവൻ ആരാകുന്നു എന്നും അറിഞ്ഞിരുന്നെങ്കിൽ, നീ അവനോട് ചോദിക്കുകയും, അവൻ നിനക്ക് ജീവജലം നൽകുകയും ചെയ്യുമായിരുന്നു എന്ന് ഉത്തരം പറഞ്ഞു.
4:11 സ്ത്രീ അവനോട് പറഞ്ഞു, യജമാനനേ, നിനക്കു തൊട്ടിയില്ല, കിണർ ആഴമുള്ളതാകുന്നു; പിന്നെ ഈ ജീവജലം നിനക്ക് എവിടെനിന്ന് ലഭിക്കുന്നു?
4:12 നീ ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാൾ വലിയവനോ? അവൻ ഈ കിണർ ഞങ്ങൾക്കു നൽകുകയും, അവനും അവന്റെ പുത്രന്മാരും അവന്റെ കന്നുകാലികളും അതിൽനിന്ന് കുടിക്കുകയും ചെയ്തു.
4:13 യേശു അവളോട്, ഈ വെള്ളത്തിൽനിന്ന് കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും,
4:14 എന്നാൽ ഞാൻ അവനു നൽകുവാൻ പോകുന്ന വെള്ളത്തിൽനിന്ന് കുടിക്കുന്ന ഏവനും ഒരുവിധത്തിലും ഒരുനാളും ദാഹിക്കയില്ല; എന്നാൽ ഞാൻ അവനു നൽകുവാൻ പോകുന്ന വെള്ളം അവനിൽ നിത്യജീവനിലേക്ക് പ്രവഹിച്ചുയരുന്ന നീരുറവയായിത്തീരും എന്ന് ഉത്തരം പറഞ്ഞു.
പഠന രൂപരേഖ:
തിങ്കൾ:
ആമുഖം:
