ദൂത് പതിമൂന്ന്—മരിച്ചുകൊണ്ടിരിക്കുന്നവരുടെ ആവശ്യം—ജീവന്റെ സൗഖ്യം
തിരുവെഴുത്ത് വായന: യോഹന്നാൻ 4:43-54
C. ജീവൻ, മനുഷ്യന്റെ സകല അവസ്ഥയുടെയും ആവശ്യത്തെ നിറവേറ്റുന്നു —2:23—11:57
3. മരിച്ചുകൊണ്ടിരിക്കുന്നവന്റെ ആവശ്യം—ജീവന്റെ സൗഖ്യം—4:43-54
a. ബലഹീനരും ദുർബലരുമായ ജനമുള്ള സ്ഥലം സന്ദർശിക്കുവാൻ ക്രിസ്തു വീണ്ടും വരുന്നു—വാ. 43-46a
b. ബലഹീനരും ദുർബലരുമായ ജനം മരിക്കുന്നു—വാ. 46b-49
c. ജീവൻ-നൽകുന്ന വചനത്താലും വിശ്വസിക്കുന്നതിലൂടെയും സൗഖ്യമാകുന്നു—വാ. 50-54
4:43 ആ രണ്ട് നാളുകൾക്കു ശേഷം അവൻ അവിടെ നിന്ന് ഗലീലയിലേയ്ക്കു പുറപ്പെട്ടുപോയി,
4:44 ഒരു പ്രവാചകനു തന്റെ സ്വന്തം നാട്ടിൽ ബഹുമാനം ഇല്ല എന്നു യേശുതന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു.
4:45 പിന്നെ അവൻ ഗലീലയിലേക്കു വന്നപ്പോൾ, ഗലീലക്കാരും യെരൂശലേമിൽ വിരുന്നിന് പോയിരുന്നതിനാൽ, വിരുന്നിൽവച്ച് അവൻ ചെയ്ത സകലവും കണ്ടിട്ട്, അവനെ കൈക്കൊണ്ടു.
4:46 പിന്നെ അവൻ വെള്ളത്തെ വീഞ്ഞാക്കിയ ഇടമായ, ഗലീലയിലെ കാനാവിൽ വീണ്ടും വന്നു. രാജാവിന്റെ ഒരു ഉദ്യോഗസ്ഥൻ അവിടെ ഉണ്ടായിരുന്നു, അവന്റെ മകൻ കഫർന്നഹൂമിൽ രോഗിയായിരുന്നു.
4:47 യേശു യെഹൂദ്യയിൽനിന്ന് ഗലീലയിലേക്ക് വന്നിരിക്കുന്നു എന്ന് അവൻ കേട്ടപ്പോൾ, അവന്റെ അടുക്കൽ പോയി, തന്റെ മകൻ മരിക്കാറായിരുന്നതു കൊണ്ട് വന്ന് സൗഖ്യമാക്കേണ്ടതിന് അവനോട് അപേക്ഷിച്ചു.
4:48 അതിനാൽ യേശു അവനോട്, അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ നിങ്ങൾ വിശ്വസിക്കുകയില്ല എന്നു പറഞ്ഞു.
4:49
