CHURCH IN TRIVANDRUM
ദൂത് പതിനാറ്—വിശക്കുന്നവരുടെ ആവശ്യം—ജീവന്റെ പോഷണം (2)
തിരുവെഴുത്ത് വായന: യോഹന്നാൻ 6:1-
C. ജീവൻ, മനുഷ്യന്റെ സകല അവസ്ഥയുടെയും ആവശ്യത്തെ നിറവേറ്റുന്നു —2:23—11:57
5. വിശക്കുന്നവന്റെ ആവശ്യം—ജീവന്റെ പോഷണം—6:16-21
b. അസ്വസ്ഥമായ ലോകവും സമാധാനം നൽകുന്ന ക്രിസ്തുവും—വാ. 16-21
6:16 സന്ധ്യയായപ്പോൾ, അവന്റെ ശിഷ്യന്മാർ കടൽപ്പുറത്തേക്ക് ഇറങ്ങിച്ചെന്നു,
6:17 അവർ ഒരു പടകിൽ കയറി, കഫർന്നഹൂമിലേക്കു കടൽ മുറിച്ചുകടക്കുവാൻ തുടങ്ങി. അപ്പോഴേക്കും ഇരുട്ടായിത്തീർന്നിരുന്നു, യേശു അപ്പോഴും അവരുടെ അടുക്കൽ വന്നിട്ടില്ലായിരുന്നു.
6:18 ശക്തമായി കാറ്റടിക്കുന്നതുകൊണ്ട് കടൽ ക്ഷോഭിക്കുകയായിരുന്നു.
6:19 പിന്നെ അവർ ഏകദേശം ഇരുപത്തഞ്ചോ മുപ്പതോ സ്റ്റഡിയ തുഴഞ്ഞപ്പോൾ, യേശു, കടലിന്മേൽ നടന്നുകൊണ്ട് പടകിനു സമീപത്തേക്ക് വരുന്നത് കണ്ടു, അവർ ഭയപരവശരായി.
6:20 എന്നാൽ അവൻ അവരോട്, ഇതു ഞാനാകുന്നു. ഭയപ്പെടേണ്ട, എന്നു പറഞ്ഞു.
6:21 അപ്പോൾ അവനെ പടകിലേക്കു കയറ്റുവാൻ അവർ ഇച്ഛിച്ചു; ഉടനെ അവർ പോകുകയായിരുന്ന ദേശത്ത് പടക് എത്തി.
തിങ്കൾ:
പഠന രൂപരേഖ:
II. ക്ലേശം നിറഞ്ഞ ലോകവും സമാധാനം നൽകുന്ന ക്രിസ്തുവും—യോഹ. 6:16-21
· ക്ലേശം നിറഞ്ഞ ഈ ലോകത്തിലേക്ക് ക്രിസ്തു സമാധാനദായകനായ ക്രിസതുവായി വരുന്നു
A. ക്ഷോഭിച്ച കടലും വീശുന്ന കാറ്റും മനുഷ്യജീവിതത്തിലെ ക്ലേശങ്ങളെ സൂചിപ്പിക്കുന്നു
B. കടലിന്മീതെയുള്ള യേശുവിന്റെ നടപ്പ് മനുഷ്യജീവിതത്തിന്റെ എല്ലാ ക്ലേശങ്ങളെയും കീഴടക്കുന്നതിനെ സൂചിപ്പിക്കുന്നു
1. യേശു കടലിനുമീതെ നടന്നത് മനുഷ്യജീവിതത്തിന്റെ എല്ലാ ക്ലേശങ്ങളെയും കര്‍ത്താവിന് കീഴടക്കുവാന്‍ കഴിയുമെന്ന് ഇത് സൂചി പ്പിക്കുന്നു.
2. ശിഷ്യന്മാര്‍ അവനെ പടകിലേക്ക് സ്വീകരിച്ചപ്പോള്‍, ഉടനെ പടക് അവര്‍ പോകുന്ന ദേശത്ത് എത്തി-5:21
3. സമാധാന പൂര്‍ണ്ണമായ ഒരു ജീവിതത്തിനായ് നാം കര്‍ത്താവിനെ നമ്മുടെ "പടകിലേക്ക്" സ്വീകരിക്കണം
III. ജീവന്റെ അപ്പം
A. നശിച്ചുപോകുന്ന ആഹാരം അന്വേഷിക്കുന്നവർ
1. 22 മുതല്‍ 31 വരെയുള്ള വാക്യങ്ങളില്‍ നശിച്ചു പോകുന്ന ആഹാരം അന്വേഷിക്കുന്നവരെ നാം കാണുന്നു. അവര്‍ സംതൃപ്തി അന്വേഷിക്കുകയായിരുന്നു.
2. അവർ ദൈവത്തിനുവേണ്ടി ചിലതെല്ലാം ചെയ്യുവാനും പ്രവര്‍ത്തിക്കുവാനും കൂടാതെ അവര്‍ അടയാളങ്ങളും അത്ഭുതങ്ങളും അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
3. നശിച്ചുപോകുന്ന ആഹാരത്തിനായി അന്വേഷിക്കുന്നതിനുള്ള മറുപടി കര്‍ത്താവില്‍ വിശ്വസിച്ചുകൊണ്ട് അവനെ സ്വീകരിക്കണം എന്നതാണ്—6:29
B. നിത്യജീവങ്ക ലേക്ക് നിലനില്‍ക്കുന്ന ആഹാരം
1. മനുഷ്യന് ജീവൻ നല്‍കുവാനായ് ജഡാവതാരം ചെയ്ത് മനുഷ്യന്റെ അടുക്കലേക്ക് വരുന്നു—വാ. 35-51
a. അതിനായ് ഒന്നാമത് അവൻ ജഡാവതാരത്താൽ "സ്വര്‍ഗ്ഗത്തിൽനിന്ന് ഇറങ്ങി വന്നു” (6:33,88,41,42,50,51,58)
ചൊവ്വ:
2. മനുഷ്യന് ഭക്ഷിക്കുവാനായ് അറുക്കപ്പെടുന്നു
a. കര്‍ത്താവിന്റെ മരണം, ഭക്ഷണമായി നാം അവനില്‍ പങ്കാളിയാകുവാന്‍ അവനെത്തന്നെ നമുക്ക് ലഭ്യമാക്കുവാനുള്ള അവന്റെ രണ്ടാമത്തെ പടിയായിരുന്നു
b. അവന്റെ മരണം അവന്റെ രക്തത്തെ അവന്റെ മാംസത്തിൽനിന്ന് പൂർണമായ് വേർപ്പെടുത്തിയ മരണമായിരുന്നു. ഇതിന്റെ മുൻകുറി യെഹൂദന്മാർ പെസഹാ കുഞ്ഞാടിനെ അറുക്കുന്നതിൽ കാണുന്നു.
c. യോഹന്നാന്‍ 6 ന്റെ പാശ്ചാത്തലം പെസഹാ ആണ്. യഥാര്‍ത്ഥ കുഞ്ഞാട് കര്‍ത്താവാണെന്ന് അവര്‍ മനസ്സിലാക്കണമെന്ന് കർത്താവ് ആഗ്രഹിച്ചു.
d. അവന്റെ മാംസം ഭക്ഷിക്കുക എന്നാല്‍ നമുക്കായി തന്റെ ശരീരം നല്‍കിക്കൊണ്ട് അവൻ ചെയ്തതെല്ലാം വിശ്വാസത്താല്‍ സ്വീകരിക്കുക എന്നാണ്.