top of page
ദൂത് മുപ്പത്—തന്റെ നിവാസം ഉളവാക്കുന്നതിനുവേണ്ടിയുള്ള ത്രിയേക ദൈവത്തിന്റെ പകര്‍ച്ച (2)

തിരുവെഴുത്ത് വായന: യോഹന്നാൻ 14:1-31

                II.      യേശു ക്രൂശിക്കപ്പെട്ടും ക്രിസ്തു പുനരുത്ഥാനം ചെയ്തും മനുഷ്യനെ ദൈവത്തിലേക്കു കൊണ്ടുവരുവാനുള്ള വഴി ഒരുക്കുവാൻ പോകുകയും, ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി വിശ്വാസികളിൽ വസിക്കുവാനും ജീവിക്കുവാനും ആത്മാവായി വരുകയും ചെയ്യുന്നു—14:1—21:25

A.    ജീവന്റെ ഉൾനിവാസം—ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി—14:1—16:33

1.    ത്രിയേക ദൈവത്തിന്റെ പകർച്ച—അവന്റെ വാസസ്ഥലം ഉളവാക്കുന്നതിനായി—14:1-31

a.     വിശ്വാസികളെ പിതാവിലേക്കു കൊണ്ടുവരുവാൻ യേശു മരണത്തിലൂടെ പോകുകയും ക്രിസ്തു പുനരുത്ഥാനത്തിൽ വരുകയും ചെയ്യുന്നു—വാ. 1-6

b.    ത്രിയേക ദൈവം തന്നെത്തന്നെ വിശ്വാസികളിലേക്കു പകരുന്നു—വാ. 7-20

(1)   പുത്രനിൽ ദേഹരൂപമായ പിതാവ് വിശ്വാസികളുടെ ഇടയിൽ കാണപ്പെടുന്നു—വാ. 7-14

(2)   വിശ്വാസികളിൽ വാസം ചെയ്യുവാനായി പുത്രൻ ആത്മാവായി യാഥാർഥ്യവൽക്കരിക്കപ്പെടുന്നു—വാ. 15-20

c.     ത്രിയേക ദൈവം വിശ്വാസികളോടുകൂടെ വാസസ്ഥലം ഉണ്ടാക്കുന്നു— വാ. 21-24

d.    കാര്യസ്ഥന്റെ ഓർമപ്പെടുത്തലും ജീവന്റെ സമാധാനവും—വാ. 25-31

 

14:1~31 omitted

 

 

തിങ്കൾ:

പഠന രൂപരേഖ:

C.   അനേകം വാസസ്ഥലങ്ങൾ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ അനേകം അവയവങ്ങൾ

1.    അനേകം വാസസ്ഥലങ്ങൾ ക്രിസ്‌തുവിൻ്റെ ശരീരത്തിന്റെ അനേകം അവയവങ്ങളാണ് (റോമ. 12:5) അത് ദൈവത്തിന്റെ മന്ദിരമാണ് (1 കൊരി.3:16-17).

2.    തന്നെ സ്നേഹിക്കുന്നവനോടുകൂടെ കർത്താവ് പിതാവുമൊത്ത് വസിക്കും. യേശുവിനെ സ്നേഹിക്കുന്ന ഓരോ ആളും ഒരു വാസസ്ഥലമാണ്

D.   ദൈവത്തിന്റെ വാസസ്ഥലത്തിൻ്റെ കെട്ടുപണിക്കുവേണ്ടി മനുഷ്യനെ ദൈവത്തിലേക്ക് കൊണ്ടുവരുവാൻ മരണപുനരുത്ഥാനങ്ങളിലൂടെ കടന്നുപോകുന്നു

1.    രണ്ടാം വാക്യത്തിലെ “ഞാൻ പോകുന്നു” എന്നീ വാക്കുകളുടെ അർത്ഥം ദൈവത്തിൻ്റെ നിവാസത്തിൻ്റെ കെട്ടുപണിക്കുവേണ്ടി മനുഷ്യനെ ദൈവത്തിലേക്ക് കൊണ്ടുവരുവാൻ കർത്താവ് മരണപുനരുത്ഥാനങ്ങളിലൂടെ കടുന്നുപോകുന്നു എന്നാണ്.

2.    മുഴുവൻ പ്രപഞ്ചത്തിലും ദൈവത്തിന് ഒരു കെട്ടുപണിയേ ഉള്ളൂ, വീണ്ടടുക്കപ്പെട്ട തന്റെ ജനത്തോടൊപ്പമുള്ള ജീവനുള്ള അവന്റെ വാസസ്ഥലത്തിന്റെ കെട്ടുപണി.

E.    “ഒരു സ്ഥലം ഒരുക്കുവാൻ”- മനുഷ്യന് ദൈവത്തിലേക്ക് പ്രവേശിക്കുവാനുള്ള മാർഗ്ഗം തുറക്കുവാൻ.

1.    “ഞാൻ നിങ്ങൾക്ക് ഒരു സ്ഥലം ഒരുക്കുവാൻ പോകുന്നു,”എന്നതിന്റെ അർത്ഥം, കർത്താവ് മനുഷ്യന് ദൈവത്തിലേക്ക് പ്രവേശിക്കുന്നതിനുവേണ്ടി ഒരു സ്ഥലം ഒരുക്കുകയും, വീണ്ടെടുപ്പ് സാധിക്കുകയും, വഴി തുറക്കുകയും, മനുഷ്യന് ദൈവത്തിലേക്ക് പ്രവേശിക്കുവാൻ ഒരു നിലപാട് എടുക്കുകയും ചെയ്യും എന്നാണ്. അതായത് നമുക്ക് ദൈവത്തിൽ ആകുവാനുള്ള വഴി കർത്താവ് ഒരുക്കും എന്നാണ്.

ചൊവ്വ:

2.    ദൈവത്തെ നമ്മിൽ വസിക്കുവാൻ നാം അനുവദിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒന്നാമത് നാം അവനിലേക്ക് പ്രവേശിക്കണം.

3.    നമുക്ക്‌ അവനിലേയ്ക്ക് പ്രവേശിക്കുവാൻ ഒന്നാമത്തെ തടസ്സം പാപമാണ്, രണ്ടാമത്തേത് അനേകമായ പാപങ്ങളാണ്, മൂന്നാമത്തേത് ലോകമാണ്, നാലാമത്തേത് ലോകത്തിന്റെ ഭരണാധികാരി അഥവാ പ്രഭു ആയ പിശാച് ആണ്, അഞ്ചാമത്തേത് മരണവും. കൂടാതെ ജഡം, സ്വയം, പഴയ മനുഷ്യൻ എന്നിവ നാമും ദൈവവുമായുള്ള അകലം വർദ്ധിപ്പിക്കുന്നു.

4.    തടസ്സങ്ങളെല്ലാം നീക്കുവാനായി, കർത്താവ് ക്രൂശിലേക്ക്പോയി . സർവ്വവും ഉൾകൊള്ളുന്ന കർത്താവിന്റെ മരണത്താൽ എല്ലാ തടസ്സങ്ങളും നീക്കപ്പെട്ടു.

ബുധൻ:

F.    കർത്താവിന്റെറെ പോക്ക് അവൻ്റെ വരവായിരുന്നു

1.    മൂന്നാം വാക്യത്തിൽ,”ഞാൻ പോയി വീണ്ടും വന്ന്”എന്ന് കർത്താവ് പറഞ്ഞു.

2.    കർത്താവന്റെ പോക്ക് കർത്താവിന്റെ മരണപുനരുത്ഥാനങ്ങൾ അവൻ്റെ വരവിന്റെ വേറൊരു പടിയായിരുന്നു.

3.    അവൻ തൻ്റെ ശിഷ്യന്മാരുടെ ഇടയിൽ ആയിരുന്നു. എന്നാൽ അവൻ ജഡത്തിൽ ആയിരുന്നപ്പോൾ, അവന് അവരിലേക്ക് പ്രവേശിക്കുവാൻ കഴിഞ്ഞില്ല. ജഡത്തിൽനിന്ന് ആത്മാവായി കായന്തരപ്പെടുകയും, അങ്ങനെ അവരിലേക്ക് വന്ന് അവരിൽ വസിക്കത്തക്കവണ്ണം മരണപുനരുത്ഥാനങ്ങളിലൂടെ കടന്നു പോവുക എന്ന വേറൊരു പടി എടുക്കേണ്ടിയിരുന്നു.

വ്യാഴം:

G.   “നിങ്ങളെ എന്നോടുതന്നെ ചേർത്തുകൊള്ളും”

1.    കർത്താവ് നമ്മെ ഒരു സ്ഥലത്തേക്ക് ചേർക്കുന്നു എന്നല്ല, അവൻ നമ്മെ അവനിലേക്ക് ചേർക്കുന്നു.

H.   “ഞാൻ ആയിരിക്കുന്ന ഇടത്ത് നിങ്ങളും ആയിരിക്കേണ്ടതിന്”

1.    കർത്താവ് പിതാവിൽ ആണ് ആയിരിക്കുന്നത്. കർത്താവ് പിതാവിൽ ആയിരിക്കുന്നതുകൊണ്ട്, അവൻ നമ്മെയും പിതാവിലേക്ക് കൊണ്ടുവരുന്നു.

I.    “വഴി” പുത്രൻ തന്നെ ആണ്

1.    നമുക്ക് ദൈവത്തിലേക്ക് പ്രവേശിക്കുവാനുള്ള വഴി കർത്താവു തന്നെയാണ്.

2.    ജീവനുള്ള സ്ഥലമായ പിതാവായ ദൈവത്തിലേക്ക് മനുഷ്യനെ കൊണ്ടുവരുവാനുള്ള ജീവനുള്ള വഴി കർത്താവു താൻതന്നെയാണ്.

J.    “യാഥാർത്ഥ്യം” വഴി ആയിത്തീർന്നു

1.    ആറാം വാക്യത്തിൽ താൻ യാഥാർത്ഥ്യം ആണെന്നും കർത്താവായ യേശു പറഞ്ഞു.

2.    വഴിക്ക് യാഥാർത്ഥ്യം ആവശ്യമാണ്. കർത്താവ് നിങ്ങളുടെ യാഥാർത്ഥ്യമല്ലെങ്കിൽ, അവന് നിങ്ങളുടെ വഴി ആയിരിക്കുവാൻ ഒരിക്കലും കഴിയുകയില്ല.

K.   “ജീവൻ” യാഥാർത്ഥ്യം കൊണ്ടുവന്നു

1.    കർത്താവുതന്നെ നമുക്ക് ജീവനാണ്. ഈ ജീവൻ നമുക്ക് യാഥാർത്ഥ്യം കൊണ്ടുവരുകയും, യാഥാർത്ഥ്യം പിതാവിലേക്ക് നമുക്ക് പ്രവേശിക്കുവാനുള്ള വഴി ആയിത്തീരുകയും ചെയ്യുന്നു

L.    "പിതാവിന്റെ അടുക്കലേക്ക്”

1.    ജീവനുള്ള വ്യക്തിയായ പിതാവാണ് ലക്ഷ്യസ്ഥാനം; ജീവനുള്ള വ്യക്തിയായ പുത്രനാണ് വഴി. പുത്രനിലൂടെ നാം പിതാവിലേക്ക് പ്രവേശിക്കുന്നു.

2.    ഇപ്പോൾ പുത്രൻ പിതാവിലാണ്; നാം പുത്രനിലായതുകൊണ്ട് നാമും പിതാവിലാണ്. “ഹാലേലൂയ്യ”

 

വെള്ളി:

ചോദ്യങ്ങൾ:

1.    യോഹന്നാൻ 14:2 ൽ പറയുന്ന അനേക വാസസ്ഥലങ്ങൾ എന്താണെന്ന് വിശദീകരിക്കുക?

2.    ദൈവത്തിൻറെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കുവേണ്ടി മനുഷ്യനെ ദൈവത്തിലേക്ക് കൊണ്ടുവരുവാൻ കർത്താവ് എന്ത് ചെയ്തു?

3.    നാമും ദൈവവും  ഇടയിൽ അകലം വർധിപ്പിക്കുന്ന 5 കാര്യങ്ങൾ എന്തെല്ലാം?

4.    കർത്താവിന്റെ പോക്ക് അവൻ്റെ വരവായിരുന്നു എന്ന് പറയുന്നത് എന്തുകൊണ്ട്?

5.    കർത്താവ്, എന്തുകൊണ്ട് വഴി ഒന്നാമതും, സത്യം അഥവാ യാഥാർത്ഥ്യം രണ്ടാമതും, ജീവൻ അവസാനവും ആക്കിവച്ചു?

 

 

bottom of page