ദൂത് മുപ്പത്തിയാറ്—ദിവ്യത്വത്തെ മനുഷ്യത്വത്തോട് ഇഴുകിച്ചേർക്കുവാനുള്ള ആത്മാവിന്റെ വേല (1)
തിരുവെഴുത്ത് വായന: യോഹന്നാൻ 16:5—33
II. യേശു ക്രൂശിക്കപ്പെട്ടും ക്രിസ്തു പുനരുത്ഥാനം ചെയ്തും മനുഷ്യനെ ദൈവത്തിലേക്കു കൊണ്ടുവരുവാനുള്ള വഴി ഒരുക്കുവാൻ പോകുകയും, ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി വിശ്വാസികളിൽ വസിക്കുവാനും ജീവിക്കുവാനും ആത്മാവായി വരുകയും ചെയ്യുന്നു—14:1—21:25
A. ജീവന്റെ ഉൾനിവാസം—ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി—14:1—16:33
2. ആത്മാവിന്റെ വേല ദിവ്യത്വവും മനുഷ്യത്വവും ഇഴുകിച്ചേരുന്നതിൽ പരിണതി പ്രാപിക്കുന്നു—16:5-33
a. ആത്മാവിന്റെ വരവിനായി പുത്രന്റെ പോക്ക്—വാ. 5-7
b. ആത്മാവിന്റെ വേല—വാ. 8-15
1) ലോകത്തിനു ബോധ്യം വരുത്തുവാൻ—വാ. 8-11
2) പിതാവിന്റെ നിറവോടുകൂടെ പുത്രനെ വിശ്വാസികൾക്കു വെളിപ്പെടുത്തുന്നതിലൂടെ പുത്രനെ മഹത്വപ്പെടുത്തുവാൻ—വാ. 12-15
3) പിതാവിനും പുത്രനും ഉള്ളതെല്ലാം വിശ്വാസികൾക്കു പ്രസരണം ചെയ്യുവാൻ—വാ. 13
c. നവജാത ശിശുവായി പുനരുത്ഥാനത്തിൽ പുത്രൻ ജനിക്കുവാൻ—വാ. 16-24
d. ഉപദ്രവത്തിന്റെ നടുവിലും വിശ്വാസികൾക്കു പുത്രനിൽ സമാധാനം ഉണ്ട്—വാ. 25-33
16:5—33~omitted
തിങ്കൾ:
ആമുഖം:
· പതിനാറാം അദ്ധ്യായത്തിലേക്ക് വരുമ്പോള്‍, മുമ്പിലത്തെ അദ്ധ്യായങ്ങളില്‍ കര്‍ത്താവ് കൈകാര്യം ചെയ്ത പ്രധാന തത്ത്വങ്ങള്‍ നാം പുനരവലോകനം ചെയ്യണം.
· ഒന്നാമത്തെ തത്ത്വം കര്‍ത്താവിന് മരണപുനരുത്ഥാനത്തിലൂടെ പോകണമായിരുന്നു
· രണ്ടാമത്തെ പ്രധാന തത്ത്വം കര്‍ത്താവിന് പുനരുത്ഥാനത്തിൽ യാഥാർഥ്യത്തിന്റെ ആത്മാവായി മടങ്ങിവരേണ്ടതിന് അവൻ മരണത്തിലൂടെ കടന്നുപോയി എന്നതാണ്
· മൂന്നാമത്തെ തത്ത്വം പരസ്പര നിവാസമാണ്. മനുഷ്യത്വവും ദിവ്യത്വവും ഒന്നായി ഇഴുകിച്ചേരുന്നു
· 14 മുതൽ 16 വരെയുള്ള മൂന്ന് അദ്ധ്യായങ്ങളിൽ ദൈവവ്യവസ്ഥ, അതായത് പിതാവ് പുത്രനിൽ ആത്മാവായി നമ്മിലേക്ക് വരുകയും തന്നെത്തന്നെ നമ്മോട് ഇഴുകിച്ചേരുകയും ചെയ്യുന്നു എന്നത് വെളിപ്പെടുത്തുന്നു.
I. പുതന്റെ പോക്ക് ആത്മാവിന്റെ വരവിനുവേണ്ടി
1. അവൻ പോകുന്നില്ലെങ്കിൽ ആത്മാവിന് വരുവാൻ സാധിക്കില്ല
A. പുത്രൻ ജഡത്തിൽ പോകുന്നു
B. മറ്റൊരു കാര്യസ്ഥനായിരിക്കുവാൻ പുത്രൻ ആത്മാവായി വരുന്നു
1. പുത്രൻ ജഡത്തില്‍ മരണത്തിലേക്ക് പോയി, എന്നാൽ പുനരുത്ഥാനത്തില്‍ അവന്‍ ആത്മാവായി തിരികെ വന്നു( 1 കൊരി.15:45).
ചൊവ്വ:
C. പുത്രൻ കാര്യസ്ഥനെ അയയ്ക്കുന്നത് കാര്യസ്ഥനായുള്ള പുത്രന്റെ വരവായിരുന്നു
1. അവന്റെ അയയ്ക്കല്‍ അവന്റെ വരവായിരുന്നു. അതായത്, മറ്റൊരു കാര്യസ്ഥനായി വരുവാന്‍ അവന്‍ തന്നെത്തന്നെ മറ്റൊരു രൂപത്തില്‍ അയച്ചു.
2. സെഖര്യാവ് 2:8-11 ൽ അയച്ചവനും അയക്കപ്പെട്ടവനും ഒന്നാണ് എന്ന് നാം കാണുന്നു
II. ആത്മാവിന്റെ വേല
· യോഹന്നാന്‍ 16-ലെ നിര്‍ണ്ണായക കാര്യം ആത്മാവിന്റെ വേലയാണ്. അത് മൂന്ന് വിഭാഗങ്ങളിലാണ്: ലോകത്തിന് പാപബോധം വരുത്തും; പിതാവിന്റെ പൂര്‍ണ്ണതയോടുകൂടെ പുത്രനെ വിശ്വാസികള്‍ക്ക് വെളിപ്പെടുത്തികൊണ്ട് അവനെ മഹത്പ്പെടുത്തും; വരുവാനുള്ളത് വെളിപ്പെടുത്തും
A. ലോകത്തിനു പാപബോധം വരുത്തുന്നതിന്
· വാക്യം 8-ൽ പറഞ്ഞിരിക്കുന്ന പാപം, നീതി, ന്യായവിധി ഒരു വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവ്യ വ്യക്തിയായ ദൈവത്തിനു പുറമേ മൂന്നു പ്രധാന വ്യക്തികളാണ് പ്രപഞ്ചത്തിലുള്ളത്: ആദാം, ക്രിസ്തു, സാത്താന്‍.
· പാപം ആദാമിനോടും നീതി ക്രിസ്തുവിനോടും ന്യായവിധി സാത്താനോടും ബന്ധപ്പെട്ടിരിക്കുന്നു
· ആദാമിൽ നാം പാപികളും കുറ്റം ചുമത്തപ്പെട്ടവരുമാണ്; ക്രിസ്തുവിൽ നാം നീതിമാന്മാരും നീതീകരിക്കപ്പെട്ടവരുമാണ്.
· ആദാമിൽ നമുക്ക് പാപം പാരമ്പര്യമായി ലഭിച്ചു. ക്രിസ്തുവിൽ നമുക്ക് നീതി പകർന്നുകിട്ടി
· പാപത്തിൽ നിന്നും സ്വതന്ത്രമാകുവാനുള്ള ഏകമാർഗ്ഗം ദൈവപുത്രനായ ക്രിസ്തുവിൽ വിശ്വസിക്കുക എന്നതാണ്.
· ന്യായവിധി സാത്താനുവേണ്ടിയാണ്
· ക്രിസ്തുവിൽ വിശ്വസിച്ചതിനാൽ നാം ആദാമിൽ നിന്നും ക്രിസ്തുവിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. എന്നാൽ നാം വിശ്വസിക്കാതെ ആദാമിൽ തുടരുന്നുവെങ്കിൽ സാത്താന്റെ മേലുള്ള ന്യായവിധിയിൽ നാം പങ്കുള്ളവരാകും
1. പാപത്തെ സംബന്ധിച്ച്
a. പാപത്തിന്റെ സ്രോതസ്സ് പിശാചാണ്
b. എല്ലാവരും പഴയസർപ്പമായ പിശാചിൽനിന്നു ജനിച്ചവർ
c. എല്ലാവരും സർപ്പവിഷത്തോടുകൂടെ ജനിച്ചവർ
d. എല്ലാവരും ആദാമിൽ പാപത്തിൽ ജനിച്ചവർ
ബുധൻ:
e. എല്ലാവരും ശിക്ഷ വിധിക്കപ്പെട്ടവരായി ജനിച്ചു
f. എല്ലാവരും പാപത്തിൽ മരിക്കുവാനായി ജനിച്ചു
g. എല്ലാവരും പാപത്തിന്റെ അടിമത്തത്തിൻ കീഴിൽ
h. പുത്രനിൽ വിശ്വസിക്കുന്നതാണ് പാപത്തിൽനിന്ന് സ്വാതന്ത്രമാകുവാനുള്ള ഏക മാർഗ്ഗം
i. പുത്രനിൽ വിശ്വസിക്കാതിരിക്കുന്നതാണ് നാശത്തിനുള്ള ഏക പാപം
o ആദാമിൽ നിന്നും ക്രിസ്തുവിലേക്ക് മാറ്റപ്പെടുവാനുള്ള താല്പര്യമില്ലായ്മയാണ് നിസ്തുല പാപം
2. നീതിയെ സംബന്ധിച്ച്
a. ദൈവത്തിന്റെ നീതിപൂർവകമായ ആവശ്യങ്ങൾ നിറവേറ്റുവാൻ പുത്രൻ വരികയും മരിക്കുകയും ചെയ്തിരിക്കുന്നു
b. പുത്രൻ പുനരുത്ഥാനം ചെയ്യുകയും പിതാവിന്റെ സംതൃപ്തിയുടെ തെളിവായി പിതാവിന്റെ അടുക്കലേക്ക് പോവുകയു ം ചെയ്തിരിക്കുന്നു
o വീണ്ടെടുപ്പ് ദൈവത്തെ സംതൃപ്തനാക്കിയെന്നും ദൈവത്തിന്റെ എല്ലാ അവകാശപ്പെടലുകളും ആവശ്യങ്ങളും നിറവേറ്റിയെന്നും സമർത്ഥിക്കുന്നു തെളിവുകളാണ് അവന്റെ പുനരുത്ഥാനവും ആരോഹണവും
o നാം നീതികരിക്കപ്പെട്ടത് ക്രിസ്തുവിന്റെ മരണത്താലോ, അതോ പുനരുത്ഥാനത്താലോ? നാം നീതീകരിക്കപ്പെട്ടത് അവന്റെ പുനരുത്ഥാനത്താലാണ്. റോമര്‍ 4:24-ഉം 10:9-ഉ൦ ഇത് തെളിയിക്കുന്നു.
വ്യാഴം:
c. ഇപ്പോൾ പുത്രനെ നീതിയായി വിശ്വാസികൾക്ക് നൽകിയിരിക്കുന്നു
d. വിശ്വാസികൾ പുത്രനിൽ നീതീകരിക്കപ്പെടുന്നു
e. പാപത്തിന്റെ ഉറവിടമായ പിശാചിൽനിന്ന് വിശ്വാസികൾ സ്വാതന്ത്രരാക്കപ്പെടുന്നു
3. ന്യായവിധിയെ സംബന്ധിച്ച്
a. ന്യായവിധി പാപത്തിനു കാരണഭൂതനും മരണത്തിന്റെ ആരംഭവും സകല പാപികളുടെയും പിതാവും ലോകത്തിന്റെ അധിപതിയും ആയ പിശാചിനുവേണ്ടി
o മനുഷ്യനെ വിധിക്കുക എന്നത് ദൈവോദ്ദേശ്യമല്ല, സാത്താന്റെമേലുള്ള ദൈവത്തിന്റെ ന്യായവിധിയായാണ് തീപ്പൊയ്ക ഒരുക്കപ്പെട്ടിട്ടുള്ളത്; അത് ഒരിക്കലും മനുഷ്യനെ ഉദ്ദേശിച്ചിട്ടുള്ളതല്ലായിരുന്നു
o വാക്യം 11 -ൽ ഈ ലോകത്തിന്റെ അധിപൻ ന്യായം വിധിക്കപ്പെട്ടിരിക്കുന്നു
b. ക്രൂശിന്മേൽ ക്രിസ്തുവ ിന്റെ ജഡത്തിൽ ഈ അധിപതി ന്യായം വിധിക്കപ്പെടുന്നു
o ഈ ലോകത്തിന്റെ അധിപതിയായ സാത്താന്‍ പഴയ സര്‍പ്പമെന്ന നിലയില്‍, തന്നെതന്നെ മനുഷ്യന്റെ ജഡത്തിലേക്ക് സന്നിവേശിപ്പിച്ചു.
o പാപജഡത്തിന്റെ സാദൃശ്യത്തില്‍, ക്രൂശിന്മേലുള്ള തന്റെ മരണത്തിലൂടെ കർത്താവ് മനുഷ്യന്റെ ജഡത്തിലുള്ള സാത്താനെ തകര്‍ത്തു
c. പുത്രനിൽ വിശ്വസിക്കാത്ത ഏതൊരു പാപിയും സാത്താനോടൊപ്പം ആയിരിക്കുകയും അവന്റെ ന്യായവിധിയിൽ പങ്കുപറ്റുകയും ചെയ്യും
o പുത്രനില്‍ വിശ്വസിക്കാത്ത ഏതൊരു പാപിയും പിശാചിനോടൊത്ത് ആയിരിക്കുകയും അവന്റെ ന്യായവിധി വഹിക്കുകയും ചെയ്യും
o പാപം, നീതി, ന്യായവിധി എന്നീ മൂന്ന് കാര്യങ്ങള്‍ സുവിശേഷത്തിന്റെ ഒരു രേഖാചിത്രമാണ്. നാം ആദാമിൽ പാപികളാണെന്നും,എന്നാല്‍ ക്രിസ്തുവിൽ നമുക്ക് നീതിയുള്ളവരും ന്യായീകരിക്കപ്പെട്ടുവരും ആകുവാന്‍ കഴിയും എന്നുമാണ് സുവിശേഷം. ആദാമിൽനിന്ന് ക്രിസ്തുവിലേക്ക് മാറ്റപ്പെടുവാന്‍ നാം മനസ്സുള്ളവരല്ലെങ്കില്‍, സാത്താനോടൊത്ത് ന്യായവിധി പങ്കിടുമെന്ന മുന്നറിയിപ്പ് നാം കേൾക്കണം
വെള്ളി:
ചോദ്യങ്ങൾ:
1. പതിനാറാം അദ്ധ്യായത്തിന് മുൻപ് വരെ പരാമർശിച്ചിരിക്കുന്ന പ്രധാന തത്വങ്ങൾ വിവരിക്കുക
2. പുതന്റെ പോക്ക് ആത്മാവിന്റെ വരവായിരുന്നു എന്നുള്ളത് വിവരിക്കുക
3. യോഹന്നാന്‍ 16-ലെ ആത്മാവിന്റെ വേലയുടെ മൂന്ന് വിഭാഗങ്ങൾ ഏതൊക്കെ
4. എപ്രകാരമാണ് ആത്മാവ് പാപത്തെ സംബന്ധിച്ച് ലോകത്തിനു പാപബോധം വരുത്തുന്നത് എന്ന് വിവരിക്കുക
5. എപ്രകാരമാണ് ആത്മാവ് നീതിയെ സംബന്ധിച്ച് ലോകത്തിനു പാപബോധം വരുത്തുന്നത് എന്ന് വിവരിക്കുക
6. എപ്രകാരമാണ് ആത്മാവ് ന്യായവിധിയെ സംബന്ധിച്ച് ലോകത്തിനു പാപബോധം വരുത്തുന്നത് എന്ന് വിവരിക്കുക
