ദൂത് നാൽപത്തിയൊന്ന്—ജീവന്റെ പ്രാർഥന (4)
തിരുവെഴുത്ത് വായന: യോഹന്നാൻ 17:1—26
II. യേശു ക്രൂശിക്കപ്പെട്ടും ക്രിസ്തു പുനരുത്ഥാനം ചെയ്തും മനുഷ്യനെ ദൈവത്തിലേക്കു കൊണ്ടുവരുവാനുള്ള വഴി ഒരുക്കുവാൻ പോകുകയും, ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി വിശ്വാസികളിൽ വസിക്കുവാനും ജീവിക്കുവാനും ആത്മാവായി വരുകയും ചെയ്യുന്നു—14:1—21:25
B. ജീവന്റെ പ്രാർഥന—17:1-26
1. പിതാവ് തേജസ്കരിക്കപ്പെടേണ്ടതിനു പുത്രൻ തേജസ്കരിക്കപ്പെടുവാൻ—വാ. 1-5
2. വിശ്വാസികൾ ഒന്നായി പണിയപ്പെടുവാൻ—വാ. 6-24
a. നിത്യജീവനാൽ പിതാവിന്റെ നാമത്തിൽ—വാ. 6-13
b. വിശുദ്ധ വചനത്താലുള്ള വിശുദ്ധീകരണത്തിലൂടെ ത്രിയേക ദൈവത്തിൽ—വാ. 14-21
c. ത്രിയേക ദൈവത്തിന്റെ ആവിഷ്കാരത്തിനായി ദിവ്യതേജസ്സിൽ—വാ. 22-24
3. പുത്രനെയും അവന്റെ വിശ്വാസികളെയും സ്നേഹിക്കുന്നതിൽ പിതാവ് നീതിമാനായി കാണപ്പെടുവാൻ—വാ. 25-26
17:1—26~omitted
തിങ്കൾ:
ആമുഖം:
III. പുത്രനെയും അവന്റെ വിശ്വാസികളെയും സ്നേഹിക്കുന്നതിൽ പിതാവ് നീതിയുള്ളവൻ ആണ്—വാ. 25, 26
· കർത്താവ് പുനരുത്ഥാനത്താൽ വിടുവിക്കപ്പെടുകയും വെളിപ്പെടുകയും ചെയ്തു; അങ്ങനെ, അവൻ മഹത്വപ്പെട്ടു.
· സഭ വീണ്ടും ജനിച്ച് വിശുദ്ധീകരിക്കപ്പെട്ട് ക്രൂശിക്കപ്പെട്ട് മഹത്വത്തിൽ ക്രിസ്തുവിനോടൊപ്പം ഒന്നുചേരുമ്പോൾ, ദൈവപുത്രൻ ആവിഷ്കരിക്കപ്പെടുകയും വെളിപ്പെടുകയും ചെയ്യും. ദൈവപുത്രൻ സഭയുടെ ഒരുമയിൽ മഹത്വപ്പെടും. ദൈവപുത്രൻ അപകാരം മഹത്വപ്പെടുന്നതുകൊണ്ട്, ആ സമയത്ത് പുത്രനിലും പുത്രനിലൂടെയും പിതാവും മഹത്വപ്പെടും.
A. ദിവ്യ ജീവനിലുള്ള ഒരുമ—വാ. 11
1. വാക്യം 11-ൽ പിതാവിന്റെ നാമത്തിൽ കാക്കപ്പെടുന്ന ഒരു കാര്യമാണ് ഒരുമ എന്ന് നാം കാണുന്നു. പിതാവിന്റെ നാമത്തിന്റെ യാഥാർത്ഥ്യം പിതാവ ിന്റെ ദിവ്യജീവൻ ആണ്. അതുകൊണ്ട്, യഥാർത്ഥ ഒരുമയുടെ ആദ്യത്തെ ഘടകം പിതാവിന്റെ ദിവ്യജീവനോടുകൂടെ പിതാവിന്റെ നാമമാണ്.
B. വിശുദ്ധ വചനത്തിലുള്ള ഒരുമ—വാ. 21
1. ഈ വാക്യത്തിലെ ഒരുമ ത്രിയേക ദൈവത്തിലെ ഒരുമ ആണ്. നാം എല്ലാവരും ത്രിയേക ദൈവത്തിൽ ആയിരിക്കുമ്പോൾ നമുക്ക് ഒരുമയുണ്ട്.
2. ക്രിസ്തുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും മാത്രമേ നമുക്ക് ത്രിയേക ദൈവത്തിൽ ആയിരിക്കുവാൻ സാധിക്കൂ
3. ചിലപ്പോൾ നാം ത്രിയേകദൈവത്തിൽനിന്ന് ലോകത്തിലേക്ക് വഴുതിപ്പോയേക്കാം. അതുകൊണ്ട്, നമ്മെ ലോകത്തിൽനിന്നു വേർപെടുത്തി ത്രിയേക ദൈവത്തിലേക്ക് മടക്കികൊണ്ടുവരുവാൻ നമുക്ക് വിശുദ്ധീകരിക്കുന്ന വചനം ആവശ്യമാണ്.
4. ശരിയായ ഒരുമയുടെ രണ്ടാമത്തെ ഘടകം, വിശുദ്ധവചനത്താലുള്ള വിശുദ്ധീകരണത്തിലൂടെ, ത്രിയേകദൈവത്തിൽ ആണ്.
ചൊവ്വ:
C. ദിവ്യമഹത്വത്തിലുള്ള ഒരുമ —വാ. 22
1. ശരിയായ ഒരുമയുടെ മൂന്നാമത്തെ ഘടകം ത്രിയേക ദൈവത്തിന്റെ ആവിഷ്കാരത്തിനുവേണ്ടി ദിവ്യമഹത്വത്തിൽ ഉള്ളതായ മഹത്വമാണ്
2. തന്റെ നിറവിൽ പിതാവിനെ ആവിഷ്കരിക്കുവാൻ പിതാവിന്റെ ദിവ്യജീവനോടും പ്രകൃതത്തോടുംകൂടെ പിതാവ് പുത്രനു നൽകിയിരിക്കുന്ന പുത്രത്വമാണ് മഹത്വം.
3. മഹത ്വത്തിന് നാല് വശങ്ങൾ ഉണ്ട്: പുത്രത്വം, പിതാവിന്റെ ജീവൻ, പിതാവിന്റെ പ്രകൃതം, തന്റെ നിറവിലുള്ള പിതാവിന്റെ ആവിഷ്കാരം
4. മഹത്വത്തിൽ കർത്താവിനോടൊപ്പം ആയിരിക്കുന്നതും അവന്റെ മഹത്വം കാണുന്നതും ഭാവിയിലുള്ള കാര്യമല്ല;
5. കർത്താവിന്റെ ഈ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചത് ഒന്നാമത് പുനരുത്ഥാനദിവസവും, രണ്ടാമത് സഭ സ്ഥാപിക്കപ്പെട്ട ദിവസവും ആയിരുന്നു. സഭ സ്ഥാപിക്കപ്പെട്ടപ്പോൾ എല്ലാ ശിഷ്യന്മാരും അവന്റെ എല്ലാ നിറവോടും കൂടെ പിതാവായ ദൈവത്തെ ആവിഷ്കരിക്കുവാൻ ദിവ്യജീവനിലും ദിവ്യപ്രകൃതത്തിലും പുത്രത്വത്തിലേക്ക്, അതേ മഹത്വത്തിലേക്ക് പ്രവേശിച്ചു.
ബുധൻ:
6. ഒരുമയുടെ ഒന്നാമത്തെ ഘട്ടം ജീവന്റെ ഒരുമയും, രണ്ടാമത്തെ ഘട്ടം വിശുദ്ധീകരണത്തിന്റെ ഒരുമയും മൂന്നാമത്തെ ഘട്ടം ത്രിയേക ദൈവത്തിന്റെ മഹത്വീകരണത്തിലെ ഒരുമയും ആണ്.
7. നാം എല്ലാവരും ഒരേ ഘട്ടത്തിൽ അല്ല. ചിലർ ആദ്യത്തേതിലും, മറ്റുചിലർ രണ്ടാമത്തേതിലും, വളരെ കുറച്ചുപേർ കർത്താവിന്റെ കൃപയാൽ മൂന്നാമത്തേതിലുമാണ്.
8. ഒരുമയുടെ മൂന്നാമത്തെ ഘട്ടത്തിൽ മാത്രമേ കർത്താവിന്റെ പ്രാർത്ഥന നിറവേറുകയുള്ളൂ. ഈ ഘട്ടത്തിൽ മാത്രമേ പിതാവ് പുത്രനിലും പുത്രനിലൂടെയും മഹത്വപ്പെടത്തക്കവണ്ണം ദൈവപുത്രൻ മഹത്വപ്പെടുകയുള്ളൂ. ഈ ഘട്ടത്തിൽ മാത്രമേ നമുക്ക് ഒരുമയിലൂടെ കർത്താവിനെ മഹത്വപ്പെടുത്തുവാനും കർത്താവിനെ വെളിപ്പെടുത്തുവാനും കഴിയുകയുള്ളൂ.
D. ഒരുമയാണ് കെട്ടുപണി
1. സാക്ഷാൽ ഒരുമ കെട്ടുപണിയുമാണ്. നാൽപ്പത്തിയെട്ട് പലകകൾ ചേർത്ത് പൊന്ന് കൊണ്ട് പൊതിയപ്പെട്ട ഉണ്ടാക്കിയ കൂടാരം ഒരുമയുടെ മുൻകുറിയാണ്.
2. വേദപുസ്തകത്തിൽ, ഒരുമ എന്നത് സാധനങ്ങൾ ഒരുമിച്ച് കൂട്ടിയിടുന്ന ഒരു കാര്യമല്ല. സാധനങ്ങൾ വെറുതെ കൂട്ടിയിടുന്നത് ഒരുമയല്ല; അത് ഒരു കൂമ്പാരം മാത്രമാണ്. ഒരുമ എന്നാൽ ചേർത്ത് കെട്ടുപണിചെയ്യപ്പെടുക എന്നാണ്.
വ്യാഴം:
3. നാം പുനരുത്ഥാനത്തിലുള്ള പലകകളാണെങ്കിലും, പുനരുത്ഥാനം ചെയ്ത ഈ മനുഷ്യത്വമല്ല ഏകോപിപ്പിക്കുന്ന ഘടകം; ഏകോപിപ്പിക്കുന്ന ഘടകം ദിവ്യത്വമാണ്, പൊന്നാണ്. ദിവ്യജീവനും പ്രകൃതവും മഹത്വവുമാണ് ഏകോപിപ്പിക്കുന്ന ഘടകം. അതുപോലെ, നമ്മുടെ ഒരുമ നമ്മിൽ ഉള്ളതല്ല, അത് നമ്മുടെ ജീവനും പ്രകൃതവും മഹത്വവും ആവിഷ്കാരവുമായ ത്രിയേക ദൈവത്തിൽ ആണ്.
4. പുതിയ യെരുശലേമിന്റെ ഒരുമ, വിലയേറിയ കല്ലുകളുടെ ഒരു കൂമ്പാരമാല്ല, അതൊരു കെട്ടുപണിയാണ്.
5. പുതിയനിയമത്തിൽ, സഭകൾ തമ്മിലുള്ള വ്യത്യാസം അനുലോമമായ വശത്തല്ല, പിന്നെയോ പ്രതിലോമമായ വശത്താണ്.
6. സഭകൾ വ്യത്യാസമായിരിക്കണം എന്ന പാരമ്പര്യ ചിന്താഗതി നാം ഉപേക്ഷിക്കണം. എല്ലാ സഭകളും ഒരുപോലെ ആയിരിക്കണം.
വെള്ളി:
ചോദ്യങ്ങൾ:
1. ഒരുമയുടെ മൂന്ന് ഘടകങ്ങൾ ഏതൊക്കെ? അവ ഓരോന്നും വിവരിക്കുക
2. മഹത്വത്തിന്റെ അല്ലെങ്കിൽ തേജസ്സിന്റെ നാല് വശങ്ങൾ വിശദമാക്കുക
3. കർത്താവിന്റെ ഈ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചത് എങ്ങനെ എന്ന് വിവരിക്കുക
4. ഒരുമയാണ് കെട്ടുപണി എന്നത് വിശദമാക്കുക
