top of page
ദൂത് നാൽപത്തിനാല്—വർദ്ധനവിനായി പ്രക്രിയാവിധേയമായ ജീവൻ (3)

തിരുവെഴുത്ത് വായന: യോഹന്നാൻ 20:1-13, 17

                II.      യേശു ക്രൂശിക്കപ്പെട്ടും ക്രിസ്തു പുനരുത്ഥാനം ചെയ്തും മനുഷ്യനെ ദൈവത്തിലേക്കു കൊണ്ടുവരുവാനുള്ള വഴി ഒരുക്കുവാൻ പോകുകയും, ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി വിശ്വാസികളിൽ വസിക്കുവാനും ജീവിക്കുവാനും ആത്മാവായി വരുകയും ചെയ്യുന്നു—14:1—21:25

C.   പെരുക്കത്തിനായി മരണപുനരുത്ഥാനങ്ങളിലൂടെയുള്ള ജീവന്റെ പ്രക്രിയ—18:1—20:13, 17

7.    ദിവ്യതേജസ്സിൽ പുനരുത്ഥാനം ചെയ്യുന്നു—20:1-13, 17

a.     തന്നെ വിലമതിച്ചവർ നൽകിയ പഴയ സൃഷ്ടിയിലെ അടയാളങ്ങൾ ഒരു സാക്ഷ്യമായി കല്ലറയിൽ ഉപേക്ഷിക്കുകയും തന്റെ അന്വേഷകർ അവ കണ്ടെത്തുകയും ചെയ്യുന്നു—വാ. 1-10

 

20:1-13, 17~omitted

 

തിങ്കൾ:

ആമുഖം:

·         ഈ ദൂതിൽ, കർത്താവിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള ഒരു അദ്ധ്യായമായ യോഹന്നാൻ 20-ലേക്ക് നാം വരുന്നു.

·         കർത്താവിന് മരണം അന്ത്യമായിരുന്നില്ല; അത് അവന് പുനരുത്ഥാനത്തിലേക്ക് പ്രവേശിക്കുവാനുള്ള മാർഗ്ഗമായിരുന്നു. അതുകൊണ്ട്, കർത്താവിന് മരണം ഒരു പരാജയമായിരുന്നില്ല, വിജയത്തിലേക്കുള്ള ഒരു വഴി ആയിരുന്നു.

·         മരണം കൂടാതെ, അവന് സഭയെ ഉളവാക്കുവാൻ ഒരിക്കലും കഴിയുകയില്ലായിരുന്നു. മരണം കൂടാതെ അവന്റെ ശരീരത്തിന്റെ അവയവങ്ങളാകുവാൻ നമ്മെ വീണ്ടും ജനിപ്പിക്കുവാൻ അവന് ഒരിക്കലും കഴിയുകയില്ലായിരുന്നു.

·         ദൈവത്തിന് തന്റെ സംഘാത ആവിഷ്കാരം ഉണ്ടാകുന്നതിന് അനേക പുത്രന്മാർ ആവശ്യമാണ്. ഇതു നിമിത്തം ദൈവത്തിന്റെ ഏകജാതനായ പുത്രൻ മരണത്തിലൂടെ വിടുവിക്കപ്പെടുകയും പുനരുത്ഥാനത്തിലൂടെ നമ്മിലേക്ക് പകരപ്പെടുകയും ചെയ്യണമായിരുന്നു.

ചൊവ്വ:

VII.      ദിവ്യമഹത്വത്തിൽ ഉയിർക്കുന്നു

A.   “ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ”

1.    കർത്താവിന്റെ പുനരുത്ഥാനം ഒരു പുതിയ തലമുറയിലേക്കും ഒരു പുതിയ യുഗത്തിലേക്കും വഴി തുറന്ന ഒരു പുതിയ തുടക്കമായിരുന്നു. ഇതിനാലാണ് കർത്താവ് “ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ പുനരുത്ഥാനം ചെയ്തത്.

2.    പഴയ സൃഷ്ടിയിൽ ഏഴു ദിവസം ഉണ്ടായിരുന്നു. ഈ ഏഴു ദിവസവും പഴയ സൃഷ്ടിയുടെ തലമുറയായിരുന്നു; കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിലൂടെ മറ്റൊരു തലമുറ പുതുതായി ആരംഭിച്ചു.

3.    ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ കർത്താവ് പുനരുത്ഥാനം ചെയ്യുമെന്ന് സൂചിപ്പിച്ചതായ പഴയനിയമത്തിലെ മുൻകുറി ലേവ്യപുസ്തകം 23:10-ലും 11-ലും 15-ലും കാണാൻ സാധിക്കും.

4.    കൊയ്ത്തിന്റെ ആദ്യഫലത്തിന്റെ കറ്റ കർത്താവിന് ഒരു നീരാജനയാഗമായി ശബ്ദത്തിന്റെ പിറ്റേന്നാൾ അർപ്പിച്ചിരുന്നു. ആ ആദ്യഫലത്തിന്റെ കറ്റ, പുനരുത്ഥാനത്തിലെ ആദ്യഫലം എന്ന നിലയിൽ

5.    ക്രിസ്തുവിന് ഒരു മുൻകുറി ആയിരുന്നു (1 കൊരി.15:20,23), ശബ്ദത്തിനു ശേഷമുള്ള ദിവസം തന്നെ ക്രിസ്തു പുനരുത്ഥാനം ചെയ്തു.

6.    ഒരു ആഴ്ചവട്ടത്തിനു ശേഷം, മറ്റൊരു ആഴ്ചവട്ടത്തിന്റെ ആദ്യദിവസം ഉണ്ട്-അതായത്, എട്ടാം ദിവസം. എട്ടാം ദിവസം പരിച്ഛേദന ഏൽക്കണമെന്ന് യിസ്രായേൽ മക്കളോട് കർത്താവ് നിർദ്ദേശിച്ചതിന്റെ പ്രാധാന്യം, അവർ തങ്ങളുടെ പഴയ പ്രകൃതം ഉപേക്ഷിക്കണമെന്നും പുനരുത്ഥാനജീവനിൽ ജീവിക്കണമെന്നുമായിരുന്നു.

7.    ക്രിസ്തുവിൽ നാം എല്ലാവരും അവന്റെ ക്രൂശിനാൽ പരിച്ഛേദന ഏറ്റു എന്ന് കൊലൊസ്യർ 2:11-ഉം 12-ഉം പ്രഖ്യാപിക്കുന്നു.

8.    തന്റെ ജനം, പുനരുത്ഥാനജീവനിൽ ജീവിക്കത്തക്കവണ്ണം പഴയ പ്രകൃതം ഉരിഞ്ഞു കളഞ്ഞ് പുതിയ പ്രകൃതം ധരിക്കണം എന്നതാണ് ദൈവത്തിന്റെ താൽപര്യം.

9.    ഇത് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം ആയ, എട്ടാം ദിവസത്തെ സംബന്ധിച്ച ഒരു കാര്യമാണ്. ഇത് പുനരുത്ഥാനത്തെ തന്നെ സൂചിപ്പിക്കുന്നു

10. സർവ്വവും ഉൾക്കൊള്ളുന്ന തന്റെ മരണത്താൽ, ക്രിസ്തു, പഴയ സൃഷ്ടിയെ അവസാനിപ്പിച്ചു; ആറ് ദിവസവും ഒരു ശബ്ബത്തുദിവസവും കൊണ്ട് പൂർത്തീകരിച്ചതായ. തന്റെ പുനരുത്ഥാനത്തിൽ, അവൻ ദിവ്യജീവനോടുകൂടെ പുതിയ സൃഷ്ടിയെ മുളപ്പിച്ചു

11. "ഇത് യഹോവ ഉണ്ടാക്കിയ ദിവസം; നാം ഇതിൽ സന്തോഷിച്ച് ആനന്ദിക്കും”എന്ന് സങ്കീർത്തനം 118:24 പറയുന്നു. നാം ഈ വാക്യം അതിന്റെ പൂർവ്വാപരബന്ധം അനുസരിച്ച് വായിക്കുകയാണെങ്കിൽ അത് കർത്താവിന്റെ പുനരുത്ഥാനദിവസത്തെ പരാമർശിക്കുന്നു എന്നു നാം കാണും.

12. ദൈവം നിയമിച്ച ഒരു ദിവസം ആയിരുന്നു കർത്താവിന്റെ പുനരുത്ഥാനദിവസം, സങ്കീർത്തനം 2:7 ൽ“ഈ ദിവസം” ആയി പ്രവചിക്കപ്പെട്ടിരിക്കുന്നത് പ്രവൃത്തികൾ 13:33-ലും എബ്രായർ 1:5-ലും ഉദ്ധരിച്ചിരിക്കുന്നു

13. ഈ ദിവസത്തെ ആദ്യകാല ക്രിസ്ത്യാനികൾ “കർത്തൃദിവസം” എന്നു വിളിച്ചു (വെളി.1:10).

14. കർത്താവ് പുനരുത്ഥാനം ചെയ്തത് ആഴ്ചവട്ടത്തിന്റെ ആദ്യ ദിവസം മാത്രമായിരുന്നില്ല, ദിവസത്തിന്റെ ആരംഭത്തിലും ആയിരുന്നു അതായത് വൈകുന്നേരത്തല്ല പ്രഭാതത്തിലായിരുന്നു

ബുധൻ:

B.   "പുനരുത്ഥാന"ത്തിന്റെ "ആദ്യഫല"മായി

1.    പുനരുത്ഥാനത്തിൽ അവൻ ദൈവത്തിന്റെ ആദ്യജാതനായ പുത്രനായി ജനിച്ചു.

C.   പഴയ സൃഷ്ടിയെ കല്ലറയിൽ ഉപേക്ഷിച്ചു

1.    യേശുവിന്റെ ശരീരം സംസ്കരിക്കുന്നതിനു മുമ്പ്, അത് ശീലയിൽ പൊതിഞ്ഞുകെട്ടിയിരുന്നു (19:40).

2.    അവന്റെ സംസ്കാരത്താൽ പഴയ സൃഷ്ടിയെ കല്ലറയിലേക്ക് കൊണ്ടുവന്നു എന്ന് സൂചിപ്പിച്ചുകൊണ്ട്, പഴയ സൃഷ്ടിയിലുള്ള ചിലതുമായി അവൻ കല്ലറയിലേക്ക് പോയി എന്നാണ് ഇതിന്റെ അർത്ഥം.

3.    അവൻ പഴയ സൃഷ്ടിയോടൊപ്പം ക്രൂശിക്കപ്പെടുകയും, അതോടുകൂടെ അടക്കപ്പെടുകയും ചെയ്തു. എന്നാൽ കല്ലറയിൽ അത് ഉപേക്ഷിക്കുകയും അങ്ങനെ അവൻ പുതിയ സൃഷ്ടിയുടെ ആദ്യഫലമായിത്തീരുകയും

4.    ചെയ്തുകൊണ്ട് അവൻ അതിന്റെ ഉള്ളിൽനിന്ന് ഉയിർത്തെഴുന്നേറ്റു.

വ്യാഴം:

5.    ദൈവത്തിന്റെ കണ്ണുകളിൽ, പഴയ സൃഷ്ടി മുഴുവനും ആ കല്ലറയിൽ അടക്കപ്പെട്ടു.

6.    നിങ്ങളുടെ പഴയ മനുഷ്യനും നിങ്ങളുടെ സ്വയവും ഉൾപ്പെടെ, പഴയ സൃഷ്ടി, യേശുവിനോടൊപ്പം കല്ലറയിൽ അടക്കപ്പെടുകയും അവിടെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

7.    ഈ പ്രപഞ്ചത്തിൽ, നമ്മുടെ പഴയ മനുഷ്യൻ അടക്കപ്പെടുകയും ഇപ്പോഴും അവിടെ അവശേഷിക്കുകയും ചെയ്യുന്ന, ഇത്തരം അത്ഭുതകരമായ സർവ്വവും ഉൾക്കൊള്ളുന്ന ഒരു കല്ലറയുണ്ട്.

8.    ഇപ്പോൾ, നമ്മുടെ പഴയ മനുഷ്യൻ കല്ലറയിലും നമ്മുടെ പുനരുത്ഥാനം ചെയ്ത പുതിയ മനുഷ്യൻ സഭയിലും ആണ്.

9.    ശീലകളും റൂമാലും കല്ലറയിൽ ഉപേക്ഷിച്ചത് വളരെ നല്ല ഒരു ക്രമത്തിലായിരുന്നു (വാ.7). അതു ചെയ്തത് ദൂതന്മാർ ആയിരുന്നില്ല, കർത്താവായ യേശുതന്നെ ആയിരുന്നു.

 

വെള്ളി:

ചോദ്യങ്ങൾ:

1.    മരണം കർത്താവിന്റെ അന്ത്യമായിരുന്നില്ല മറിച്ച് അത് വിജയത്തിലേക്കുള്ള വഴിയായിരുന്നു എന്നത് വിശദമാക്കുക

2.    ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ എന്നതിന്റെ പ്രാധാന്യം വിശദമാക്കുക

3.    പുനരുത്ഥാനത്തിൽ കർത്താവ് ആദ്യ ഫലമായത് വിശദമാക്കുക

4.    പഴയ സൃഷ്ടിയെ കല്ലറയിൽ ഉപേക്ഷിച്ചു എന്നതിന്റെ അർഥം വിശദമാക്കുക

bottom of page