CHURCH IN TRIVANDRUM
അധ്യായം
1
1 കൊരി. 1:2
🔸അവിടെയും ഇവിടെയും എവിടെയും എന്നല്ല
കൊരിന്തിലുള്ള ദൈവസഭയ്ക്ക്, ക്രിസ്തു യേശുവിൽ, വിശുദ്ധീകരിക്കപ്പെട്ടവരും, എല്ലായിടത്തും അവരുടെയും നമ്മുടെയുമായ, നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാർക്ക്:
1 കൊരി. 1:4
🔸നിമിത്തം എന്നല്ല
ക്രിസ്തു യേശുവിൽ നിങ്ങൾക്ക് നൽകപ്പെട്ട ദൈവകൃപയെ ആധാരമാക്കി ഞാൻ നിങ്ങളെക്കുറിച്ച് എല്ലായ്‌പ്പോഴും എന്റെ ദൈവത്തിന് നന്ദി ചൊല്ലുന്നു,
1 കൊരി. 1:6
🔸വചനത്തിലും എന്നല്ല
നിങ്ങൾ സകലത്തിലും, സകല ഉച്ചാരണത്തിലും സകല പരിജ്ഞാനത്തിലും, അവനിൽ സമ്പുഷ്ടരാക്കപ്പെട്ടു,
1 കൊരി. 1:7
🔸BSI-യിൽ പ്രതീക്ഷയോടെ എന്നത് വിട്ടുപോയിരിക്കുന്നു
അങ്ങനെ നിങ്ങൾ ഒരു വരത്തിലും കുറവില്ലാതെ, നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ വെളിപാടിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു,
1 കൊരി. 1:9
🔸BSI-യിൽ തന്നിലൂടെ എന്നത് വിട്ടുപോയിരിക്കുന്നു
തന്റെ പുത്രനായ, നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ കൂട്ടായ്മയിലേക്ക് തന്നിലൂടെ നിങ്ങളെ വിളിച്ച ദൈവം വിശ്വസ്തൻ.
1 കൊരി. 1:10
🔸ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും എന്നല്ല