അധ്യായം
9
1 കൊരി. 9:3
🔸വിധിക്കുന്നവരോട് എന്നല്ല
എന്നെ പരിശോധിക്കുന്നവർക്കുള്ള എന്റെ പ്രതിവാദം ഇതാകുന്നു.
1 കൊരി. 9:11
🔸ഐഹികമായതു കൊയ്താൽ എന്നല്ല
ഞങ്ങൾ ആത്മികമായ കാര്യങ്ങൾ നിങ്ങൾക്കു വിതച്ചെങ്കിൽ, നിങ്ങളിൽ നിന്നു ജഡികമായ കാര്യങ്ങൾ കൊയ്താൽ അത് വലിയ കാര്യമോ?
1 കൊരി. 9:13
🔸ദൈവാലയകർമ്മങ്ങൾ നടത്തുന്നവർ ദൈവാലയംകൊണ്ടു എന്നല്ല
പവിത്ര കാര്യങ്ങളിൽ അധ്വാനിക്കുന്നവർ പവിത്ര ദൈവാലയത്തിൽ നിന്നുള്ള കാര്യങ്ങൾ ഭക്ഷിക്കുന്നു എന്നും, യാഗപീഠത്തിനു മുമ്പാകെ പരിചരിക്കുന്നവർക്ക് യാഗപീഠത്തിൽ അവരുടെ പങ്കുണ്ട് എന്നും നിങ്ങൾ അറിയുന്നില്ലയോ?
1 കൊരി. 9:15
🔸BSI-യിൽ അതിനേക്കാൾ എന്ന വാക്ക് വിട്ടുപോയിരിക്കുന്നു
എന്നാൽ ഇവയിൽ യാതൊന്നും ഞാൻ സ്വയമായി ഉപയോഗിച്ചിട്ടില്ല; എനിക്ക് ഇങ്ങനെ വേണം എന്നുവച്ച് ഞാൻ എഴുതിയതുമല്ല; മരിക്കുന്നതത്രേ എനിക്ക് അതിലും നല്ലത്, അതിനേക്കാൾ—ആരും എന്റെ പ്രശംസ വൃഥാവാക്കുകയില്ല.
1 കൊരി. 9:17
🔸കാര്യം എന്നല്ല
ഇതു ഞാൻ സ്വമനസ്സാലെ ചെയ്യുന്നു എങ്കിൽ, എനിക്ക് പ്രതിഫലം ഉണ്ട്; എന്നാൽ സ്വമനസ്സാലെ അല്ലെങ്കിൽ, ഒരു കാര്യവിചാരകത്വത്താൽ ഞാൻ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നു.
1 കൊരി. 9:18
