top of page

അധ്യായം

1

2 യോഹ. 1:2

🔸സത്യത്തിൽ എന്നല്ല

സത്യസന്ധതയിൽ സ്നേഹിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട മാന്യ സ്ത്രീയ്ക്കും അവളുടെ മക്കൾക്കും മൂപ്പൻ എഴുതുന്നത്:


2 യോഹ. 1:3

🔸സ്നേഹത്തിലും സത്യത്തിലും എന്നല്ല

🔸ഇരിക്കുമാറാകട്ടെ എന്നല്ല

സത്യത്തിലും സ്നേഹത്തിലും, പിതാവായ ദൈവത്തിൽനിന്നും പിതാവിന്റെ പുത്രനായ യേശു ക്രിസ്തുവിൽനിന്നും, കൃപയും കരുണയും സമാധാനവും നമ്മോടുകൂടെ ഉണ്ടായിരിക്കും


2 യോഹ. 1:8

🔸പ്രയത്നഫലം എന്നല്ല

ഞങ്ങൾ പണിതുചേർത്ത കാര്യങ്ങളെ നഷ്ടമാക്കാതെ, നിങ്ങൾ പൂർണ പ്രതിഫലം പ്രാപിക്കേണ്ടതിന്, നിങ്ങളെത്തന്നെ നോക്കിക്കൊള്ളുവിൻ.


2 യോഹ. 1:10

🔸കുശലം എന്നല്ല

ഈ ഉപദേശം കൊണ്ടല്ലാതെ ആരെങ്കിലും നിങ്ങളുടെ അടുക്കൽ വരുന്നു എങ്കിൽ, അവനെ നിങ്ങളുടെ ഭവനത്തിലേക്കു സ്വീകരിക്കരുത്, അവനോട്, സന്തോഷിക്കുവിൻ എന്നു പറയുകയുമരുത്.


2 യോഹ. 1:11

🔸കുശലം എന്നല്ല

അവനോട്, സന്തോഷിക്കുവിൻ എന്നു പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികളിൽ പങ്കുകൊള്ളുന്നു.


2 യോഹ. 1:12

🔸നിങ്ങളുടെ എന്നല്ല

നിങ്ങൾക്ക് എഴുതുവാൻ എനിക്ക് നിരവധി കാര്യങ്ങളുണ്ടെങ്കിലും, കടലാസും മഷിയുംകൊണ്ട് അങ്ങനെ ചെയ്യുവാൻ ഞാൻ ഇച്ഛിക്കുന്നില്ല, നമ്മുടെ സന്തോഷം പൂർണമാക്കപ്പെടേണ്ടതിന് ഞാൻ നിങ്ങളോടൊപ്പം ആയിരിക്കുവാനും മുഖാമുഖം സംസാരിക്കുവാനും ആശിക്കുന്നു.

bottom of page