അധ്യായം
12
വെളി. 12:3
🔸മഹാസർപ്പം എന്നല്ല
സ്വർഗത്തിൽ മറ്റൊരു അടയാളം കണ്ടു; ഇതാ, ഏഴു തലയും പത്തു കൊമ്പും, തലയിൽ ഏഴു മകുടവുമുള്ള ഒരു ചുവന്ന മഹാവ്യാളി.
വെളി. 12:5
🔸പെട്ടെന്ന് എടുക്കപ്പെട ്ടു എന്നില്ല
അവൾ സകല രാഷ്ട്രങ്ങളെയും ഇരുമ്പുകോൽ കൊണ്ട് മേയ്ക്കുവാനുള്ള ഒരു പുത്രനെ, ഒരു ആൺകുട്ടിയെ പ്രസവിച്ചു; അവളുടെ കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിന്റെ അടുക്കലേക്കും എടുക്കപ്പെട്ടു.
വെളി. 12:10
🔸തുടങ്ങിയിരിക്കുന്നു എന്നല്ല
അപ്പോൾ ഞാൻ സ്വർഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞു കേട്ടത്, ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയു ം ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ അധികാരവും വന്നിരിക്കുന്നു, എന്തെന്നാൽ നമ്മുടെ സഹോദരന്മാരെ രാപ്പകൽ നമ്മുടെ ദൈവത്തിനു മുമ്പാകെ കുറ്റം ചുമത്തുന്ന ആരോപകനെ താഴേക്ക് എറിഞ്ഞുകളഞ്ഞിരിക്കുന്നു.
വെളി. 12:11
🔸പ്രാണനെ എന്നല്ല
അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായും ജയിച്ചു, മരണത്തോളം തങ്ങളുടെ ദേഹിജീവനെ സ്നേഹിച്ചതുമില്ല.
