2025, മേയ് 5
ക്രിസ്തു മരണത്തിൽ നിന്നും പുറത്തേക്ക് നടക്കുന്നു
ബൈബിൾ വാക്യങ്ങൾ
ഉല്പ 41:14 ഉടനെ ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗത്തിൽ കുണ്ടറയിൽനിന്ന് ഇറക്കി; അവൻ ക്ഷൗരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു.
പ്രവൃ 2:23 ദൈവത്തിന്റെ നിശ്ചയിക്കപ്പെട്ട ആലോചനയാലും മുന്നറിവിനാലും ഏൽപ്പിച്ച ശേഷം, നിങ്ങൾ അധർമികളുടെ കയ്യാൽ, ക്രൂശിൽ തറച്ചു കൊന്നു;
വാ. 24 മരണത്തിന് അവനെ പിടിച്ചുവയ്ക്കുവാൻ അസാധ്യമായിരുന്നതിനാൽ, മരണയാതനകൾ അഴിച്ചുകൊണ്ട് ദൈവം അവനെ ഉയിർപ്പിച്ചു.
ശുശ്രൂഷയിലെ വചനങ്ങൾ
യോസേഫ്, മരണത്തിന്റെ കാരാഗ്രഹത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റവനായ ക്രിസ്തുവിന്റെ മുൻകുറിയായിരുന്നു. ക്രിസ്തു പിടിക്കപ്പെട്ടു തടവറയിൽ അടയ്ക്കപ്പെട്ടതല്ല. മറിച്ച്, അവൻ സ്വമേധയാ കാരാഗ്രഹത്തിലേക്ക് നടക്കുകയായിരുന്നു, അതായത്, അവൻ മരണത്തിന്റെ കാരാഗ്രഹത്തിലേക്ക് സ്വമനസ്സോടെ പോയി. അവൻ സ്വമനസ്സോടെ മരണത്തിലേക്ക് പ്രവേശിച്ചുവെങ്കിലും, മരണത്തിന്റെ ശക്തിയും ഇരുട്ടിന്റെ അധികാരവുമായ പാതാളത്തിൻ്റെ കവാടങ്ങൾ ഉടനടി ഉയർന്ന് അവനെ എന്നേക്കും അവിടെ പിടിച്ചുവയ്ക്കുവാൻ ശ്രമിച്ചു. എന്നാൽ, പ്രവൃത്തികൾ 2:24 പറയുന്നതുപോലെ, മരണത്തിനു അവനെ പിടിച്ചുവയ്ക്കുക അസാധ്യമായിരുന്നു. ക്രിസ്തു മരണത്തിന്റെ കാരാഗ്രഹത്തിൽ മൂന്ന് ദിവസമാണ് തങ്ങിയത്. ഈ ദിവസങ്ങളിൽ, മരണത്തിന്റെ ശക്തി അവനെ ബന്ധനസ്ഥനാക്കുവാൻ പരമാവധി ശ്രമിച്ചു. എന്നാൽ, ക്രിസ്തു പുനരുത്ഥാനം ആയതിനാൽ മരണത്തിന് അവനെ പിടിച്ചു വയ്ക്കുന്നത് അസാധ്യമായിരുന്നു. മരണമോ പുനരുത്ഥാനമോ ഏതാണ് അധികം ശക്തമായത്? തീർച്ചയായും പുനരുത്ഥാനം മരണത്തേക്കാൾ വളരെയധികം ശക്തമാണ്. അതിനാൽ, ജീവൻ മാത്രമല്ല, പുനരുത്ഥാനവുമായ ക്രിസ്തുവിനെ മരണത്തിന് പിടിച്ചു വയ്ക്കുന്നത് അസാധ്യമായിരുന്നു. അതിനാൽ, ക്രിസ്തു മരണത്തിൽ നിന്ന് പുറത്തേക്ക് നടന്നു വന്നു. അവനെ സംബന്ധിച്ചിടത്തോളം, മരണത്തിൽ നിന്നു പുറത്തേക്കുള്ള ഈ നടത്തം അവന്റെ പുനരുത്ഥാനമായിരുന്നു. യോസേഫ് കാരാഗ്രഹത്തിൽ നിന്ന് മോചിതനായതുപോലെ, ക്രിസ്തുവും മരണത്തിന്റെ കാരാഗ്രഹത്തിൽ നിന്ന് മോചിതനായി. എല്ലാ ക്രിസ്ത്യാനികളും മൂന്ന് കാര്യങ്ങളിൽ പരിചിതരായിരിക്കണം: ക്രിസ്തുവിന്റെ ജഡാവതാരം, ക്രിസ്തുവിന്റെ ക്രൂശുമരണം, ക്രിസ്തുവിന്റെ പുനരുത്ഥാനം.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Christ Walking Out of Death
Bible Verses
Gen 41:14 Then Pharaoh sent and called for Joseph, and they brought him hastily out of the dungeon.
Acts 2:23 This man, delivered up by the determined counsel and foreknowledge of God, you, through the hand of lawless men, nailed to a cross and killed;
v. 24 Whom God has raised up, having loosed the pangs of death, since it was not possible for Him to be held by it.
Words of Ministry
Joseph typified Christ as the One resurrected from the prison of death. Christ was not arrested and cast into prison. Rather, He walked willingly into prison, that is, He went into the prison of death voluntarily. Although He entered into death willingly, the gates of Hades, which is the power of death, the authority of darkness, immediately rose up and sought to keep Him there forever. But as Acts 2:24 says, it was impossible for Him to be held by death. Christ stayed in the prison of death for three days. During those days, the power of death did its best to imprison Him. But Christ could not be held by death because He is resurrection. Which is more powerful--death or resurrection? Resurrection is definitely more powerful than death. Thus, death could not hold Christ, who was not only life, but also resurrection. Therefore, Christ walked out of death. To Him, this walking out of death was His resurrection. As Joseph was released from the dungeon, so Christ was also released from the prison of death. All Christians should be familiar with three things: the incarnation of Christ, the crucifixion of Christ, and the resurrection of Christ.