തിരുവനന്തപുരത്തുള്ള സഭ
2025, ഒക്‌ടോബർ 24
ശരിയായി ഭക്ഷിക്കുന്നതിലൂടെ വെടിപ്പാക്കപ്പെടുന്നത്
ബൈബിൾ വാക്യങ്ങൾ
2 പത്രൊ 1:4 അവയിലൂടെ അവൻ നമുക്ക് വിലയേറിയതും അതിമഹത്തരവുമായ വാഗ്ദത്തങ്ങൾ നൽകിയിരിക്കുന്നു, ഇവയാൽ നിങ്ങൾ, ലോകത്തിൽ മോഹത്താലുള്ള ദൂഷ്യത്തിൽനിന്ന് രക്ഷപ്പെട്ട്, ദിവ്യസ്വഭാവത്തിന്റെ പങ്കാളികളായിത്തീരേണ്ടതിനു തന്നെ.
1 കൊരി 6:9 അനീതിയുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലയോ? തെറ്റിപ്പോകരുത്; പരസംഗക്കാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, ആണത്ത വിഹീനർ, സ്വവർഗഭോഗികൾ,
വാ. 10 കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപാനികൾ, അസഭ്യം പറയുന്നവർ, ദുർമോഹികൾ, ഇവരാരും തന്നെ ദൈവരാജ്യം അവകാശമാക്കുകയില്ല.
വാ. 11 നിങ്ങളിൽ ചിലർ ഈ വകക്കാരായിരുന്നു; എന്നാൽ കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിലും, നിങ്ങൾ കഴുകപ്പെട്ടും വിശുദ്ധീകരിക്കപ്പെട്ടും നീതീകരിക്കപ്പെട്ടുമിരിക്കുന്നു.
ശുശ്രൂഷയിലെ വചനങ്ങൾ
...മനുഷ്യർക്ക് ആവശ്യം പുറമെയുള്ള കഴുകലല്ല, പിന്നെയോ അകമേയുള്ള വെടിപ്പാക്കലാണ്, അതായത് ജീവനിലും സ്വഭാവത്തിലുമുള്ള വെടിപ്പാക്കൽ. അവരുടെ ശരീരവ്യവസ്ഥയിലേക്ക്, അവരുടെ ധമനികളിലേക്ക് പോലും കടന്നുചെല്ലുവാൻ കഴിയുന്ന ഒരു വെടിപ്പാക്കുന്ന മൂലകം അവർക്ക് ആവശ്യമാണ്. അവർക്ക് പുറമെയുള്ള കൈ കഴുകലല്ല ആവശ്യം, പിന്നെയോ ശരിയായ ഭക്ഷണത്തിൽ നിന്ന് വരുന്ന അകമേയുള്ള കഴുകലാണ് ആവശ്യം. യേശു പോഷിപ്പിക്കുന്ന ഭക്ഷണം മാത്രമല്ല; അവൻ വെടിപ്പാക്കുന്ന മൂലകവുമാണ്. കർത്താവായ യേശു അനുദിനം എന്നിലേക്ക് വന്ന് എന്നെ അകമേ നിന്ന് വെടിപ്പാക്കുന്നു എന്ന് എനിക്ക് സാക്ഷീകരിക്കുവാൻ കഴിയും. അവൻ എൻ്റെ ആന്തരിക ആളത്തത്തെ കഴുകുന്നു. അനേകം വിശുദ്ധന്മാർ അകമേ നിന്ന് ശുദ്ധീകരിക്കപ്പെടുവാൻ മനസ്സുള്ളവരാണ്. അവർ പലപ്പോഴും ഇങ്ങനെ പ്രാർത്ഥിക്കുന്നു: "കർത്താവായ യേശുവേ, എൻ്റെ ഉള്ളിലേക്ക് വരേണമേ. ഞാൻ അധികമധികമായി ശുദ്ധീകരിക്കപ്പെടുവാൻ ആഗ്രഹിക്കുന്നു. കർത്താവേ, ഞാൻ പാപത്തെയും ലോകത്തെയും മാത്രമല്ല, എന്നെത്തന്നെയും, എൻ്റെ സ്വാഭാവിക ജീവനെയും, എൻ്റെ സ്വാഭാവിക സഹജസ്വഭാവത്തെയും ഞാൻ വെറുക്കുന്നു. ഓ കർത്താവേ, എൻ്റെ സഹജസ്വഭാവത്താൽ ഞാൻ എത്രമാത്രം മലിനമാക്കപ്പെട്ടിരിക്കുന്നു. ഈ മലിനതയിൽനിന്ന് ശുദ്ധീകരിക്കപ്പെടുവാൻ ഞാൻ എത്രയധികം വാഞ്ചിക്കുന്നു!" നാം ഈ വിധത്തിൽ പ്രാർത്ഥിക്കുമ്പോൾ, നാം സ്വയമേവയായി കർത്താവായ യേശുവിനെ ഭക്ഷിക്കുന്നു, അവൻ പോഷിപ്പിക്കുന്ന ഭക്ഷണമായും വെടിപ്പാക്കുന്ന മൂലകമായും നമ്മുടെ ഉള്ളിലേക്ക് വരുന്നു. സഭാ ജീവിതത്തിൽ നാം കർത്താവിനെ ആസ്വദിക്കുമ്പോൾ, ശുദ്ധീകരിക്കപ്പെടുവാനുള്ള ഉദ്ദേശ്യം നമുക്കില്ലാത്തപ്പോൾ പോലും, നാം ശുദ്ധീകരിക്കപ്പെടുന്നു എന്ന് നമ്മുടെ മനസ്സാക്ഷിയുടെ ആഴത്തിൽ നിന്ന് നമുക്ക് സാക്ഷീകരിക്കുവാൻ കഴിയും. നാം കർത്താവിനെ ആസ്വദിക്കുന്നിടത്തോളം സമയം, നാം അകമേ നിന്നും ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ട്, നമുക്കുള്ളത് കൈ കഴുകലല്ല, പിന്നെയോ നമ്മുടെ ആളത്തത്തിന്റെ വെടിപ്പാക്കലാണ്.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Being Cleansed through the Proper Eating
Bible Verses
2 Pet 1:4 Through which He has granted to us precious and exceedingly great promises that through these you might become partakers of the divine nature, having escaped the corruption which is in the world by lust.
1 Cor 6:9 .Do not be led astray; neither fornicators nor idolaters nor adulterers nor effeminate nor homosexuals
v. 10 Nor thieves nor the covetous, not drunkards, not revilers, not the rapacious will inherit the kingdom of God.
v. 11 And these things were some of you; but you were washed, but you were sanctified, but you were justified in the name of the Lord Jesus Christ and in the Spirit of our God.
Words of Ministry
...what people need is not the outward washing, but the inward cleansing, the cleansing in life and nature. They need a cleansing element that can get into their system, even into their vessels. They do not need the outward washing of hands, but the inward washing that comes from the proper eating. Jesus is not only the nourishing food; He is also the cleansing element. I can testify that day by day the Lord Jesus is getting into me to cleanse me from within. He is washing my inner being. Many of the saints are willing to be purified from within. Often they pray, "Lord Jesus, come into me. I want to be purified more and more. Lord, I hate not only sin and the world, but also myself, my natural life, and my natural disposition. O Lord, I am so contaminated by my disposition. How I long to be cleansed from this defilement!" As we pray in this way, we spontaneously eat the Lord Jesus, and He comes into us both as the nourishing food and as the cleansing element. Deep within our conscience we can testify that, as we enjoy the Lord in the church life, we are purified, even when we do not have the intention of being purified. As long as we are enjoying the Lord, we are being purified from within. Therefore, what we have is not the washing of hands, but the cleansing of our being.