top of page

2025, ഒക്‌ടോബർ 26

കർത്താവിനെ ഭക്ഷിക്കുന്നതാണ് നമ്മുടെ പ്രാഥമിക ആവശ്യം

ബൈബിൾ വാക്യങ്ങൾ

മത്താ 5:27 അവളോ, അതേ, കർത്താവേ; ചെറുനായ്ക്കൾ പോലും തങ്ങളുടെ യജമാനന്മാരുടെ മേശയിൽനിന്നു വീഴുന്ന നുറുക്കുകളിൽ നിന്നു ഭക്ഷിക്കുന്നുവല്ലോ എന്നു പറഞ്ഞു.
28 അപ്പോൾ യേശു ഉത്തരം നൽകി അവളോട്, ഹാ! സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്!...
യോഹ 6:51 സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പത്തിൽനിന്ന് ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും;...

ശുശ്രൂഷയിലെ വചനങ്ങൾ

ജാതീയ സ്ത്രീ ഇങ്ങനെ പറയുന്നതുപോലെ തുന്നുന്നു, "അതെ, കർത്താവേ, ഞാൻ ഒരു അശുദ്ധമായ, ജാതീയ നായയാണ്. എന്നാൽ, കർത്താവേ, നായ്ക്കൾക്കും അവരുടേതായ ഓഹരിയുണ്ട് എന്ന കാര്യം മറക്കരുത്. നായ്ക്കളുടെ ഓഹരി മക്കളുടെ ഓഹരിപോലെ മേശമേൽ അല്ല. മക്കളുടെ ഓഹരി മേശമേൽ ആണ്, എന്നാൽ നായ്ക്കളുടെ ഓഹരി മേശയുടെ കീഴിലാണ്. ഇപ്പോൾ, കർത്താവേ, നീ യിസ്രായേൽ ദേശത്ത്, മേശമേൽ അല്ല. നീ ജാതീയ ലോകത്ത്, മേശയുടെ അടിയിലാണ്. ഞാൻ എവിടെയാണോ നീ അവിടെത്തന്നെയാണ്. നീ മക്കൾ ഉള്ള മേശമേൽ അല്ല. നായ്ക്കൾ ഉള്ള മേശയുടെ കീഴിലാണ് നീ ഇപ്പോൾ. കർത്താവേ, മേശയുടെ കീഴിലുള്ള നുറുക്കുകൾ നായ്ക്കൾക്ക് ഭക്ഷിക്കുവാൻ കഴിയും." കനാന്യ സ്ത്രീക്ക് സൂക്ഷ്‌മതയുണ്ടായിരുന്നു, കർത്താവായ യേശു അവളാൽ പിടിക്കപ്പെട്ടു. ഭക്ഷിക്കുന്നതിനെക്കുറിച്ചുള്ള ഈ ഭാഗത്ത്, കർത്താവായ യേശു കഴുകുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. തൻ്റെ ശിഷ്യന്മാർക്ക് ഒരേയൊരു കാര്യം മാത്രമേ ആവശ്യമുള്ളൂ എന്ന് കാണിക്കുവാൻ വേണ്ടിയാണ് കർത്താവായ യേശു ഇത് മനഃപൂർവം ചെയ്തത് എന്ന് ഞാൻ വിശ്വസിക്കുന്നു—ഭക്ഷിക്കുക എന്നത്. നാം ജാതീയ നായ്ക്കളെപ്പോലെ അശുദ്ധരാണെങ്കിൽ പോലും, യേശുവിനെ ഭക്ഷിക്കുവാൻ നമുക്ക് അവകാശവും സ്ഥാനവുമുണ്ട്. ഓ, നാം നിർവിഘ്നരായ ഭക്ഷിക്കുന്നവർ ആകണം! നിങ്ങൾ കഴുകിയിട്ട് വരുവാൻ കാത്തിരിക്കരുത്. നിങ്ങൾ എങ്ങനെ ആയിരിക്കുന്നുവോ അങ്ങനെ തന്നെ കർത്താവിൻ്റെ അടുക്കൽ വന്ന് അവനിൽ നിന്നും ഭക്ഷിക്കുവിൻ. ഒരു കീർത്തനത്തിൻ്റെ വാക്കുകൾ പറയുന്നതുപോലെ: "ഞാൻ ആയിരിക്കുന്നതുപോലെ തന്നെ, ഞാൻ വരുന്നു." നാം ഇങ്ങനെ പറയേണ്ടതുണ്ട്, "കർത്താവേ, ഞാൻ ആയിരിക്കുന്നതുപോലെ തന്നെ വരുന്നു. ഞാൻ മാറേണ്ടതോ വെടിപ്പാക്കപ്പെടേണ്ടതോ ആയ ആവശ്യമില്ല. കർത്താവേ, എനിക്ക് നിന്നെ ആവശ്യമുണ്ട്, ഭക്ഷിക്കുവാൻ ഞാൻ നിന്റെ അടുക്കൽ വരുന്നു. ഞാൻ ഒരു അശുദ്ധമായ നായയാണെങ്കിൽ പോലും, ഞാൻ ആയിരിക്കുന്നതുപോലെ തന്നെ നിന്റെ അടുക്കൽ വരുന്നു." ഭക്ഷിക്കുക എന്നതാണ് പ്രാഥമികം, ഭക്ഷിക്കുക എന്നതാണ് എല്ലാം.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Eating the Lord Being Our Primary Need*

Bible Verses

Matt 15:27 And she said, Yes, Lord, for even the little dogs eat of the crumbs which fall from their masters' table. v. 28 Then Jesus answered and said to her, O woman, great is your faith!
John 6:51 I am the living bread which came down out of heaven; if anyone eats of this bread, he shall live forever.

Words of Ministry

The Gentile woman seemed to be saying, "Yes, Lord, I am a dirty, pagan dog. But don't forget, Lord, that even dogs have their portion. The dog's portion is not on the table like the children's portion. The children's portion is on the table, but the dog's portion is under the table. Now, Lord, You are not on the table, in the land of Israel. You are under the table, in the Gentile world. You are in the very place where I am. You are not on the table where the children are. You are now under the table where the dogs are. Lord, the dogs may eat the crumbs that are under the table." The Canaanite woman was keen, and the Lord Jesus was caught by her. In this section on eating, the Lord Jesus said nothing about washing. I believe that the Lord Jesus did this purposely to show His disciples that they needed only one thing--the eating. Even if we are as dirty as pagan dogs, we still have the right and the position to eat Jesus. Oh, we need to be uninhibited eaters! Do not wait until you have washed. Come to the Lord just as you are and eat of Him. As the words of a hymn say, "Just as I am, I come." We need to say, "Lord, I come just as I am. I don't need to change or to be cleansed. Lord, I need You, and I come to You to eat. Even if I am a dirty dog, I come to You just as I am." Eating is primary, and eating is everything.

bottom of page