top of page

2025, ഒക്‌ടോബർ 27

ക്രിസ്തു ഭക്ഷണമായി നമ്മിലേക്ക് വരുന്നത്

ബൈബിൾ വാക്യങ്ങൾ

യോഹ 6:57 ജീവനുള്ള പിതാവ് എന്നെ അയച്ചിട്ട്, ഞാൻ പിതാവിന്മൂലം ജീവിക്കുന്നതുപോലെ, എന്നെ ഭക്ഷിക്കുന്നവൻ എന്മൂലം ജീവിക്കും.
കൊലൊ 1:27 അവരോടു ജാതികൾക്കിടയിലെ ഈ മർമത്തിന്റെ മഹിമാധനം എന്തെന്ന് അറിയിക്കുവാൻ ദൈവം ഇച്ഛിച്ചു, അത് മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നതുതന്നെ,

ശുശ്രൂഷയിലെ വചനങ്ങൾ

സ്വർഗ്ഗരാജ്യത്തിനായുള്ള നമ്മുടെ ആവശ്യകത, ബാഹ്യമായുള്ള ഒരു വെടിപ്പാക്കലല്ല, മറിച്ച് നമ്മുടെ ആവശ്യകത എന്നത്, ക്രിസ്തു നമ്മുടെ ഉള്ളിലേക്ക് പ്രവേശിക്കുകയാണ് വേണ്ടത് എന്ന് നാം മനസ്സിലാക്കുന്നതിനുവേണ്ടി മത്തായി തൻ്റെ ഉപദേശപരമായ ക്രമീകരണത്തിൽ ഈ വിഷയങ്ങൾ ഒരുമിച്ചു വെച്ചു. നിങ്ങൾക്ക് രോഗമോ ബലഹീനതയോ ഉണ്ടോ? നിങ്ങൾക്ക് ചില പ്രശ്‌നങ്ങളുണ്ടോ? ഈ കാര്യങ്ങളോട് ബാഹ്യമായ രീതിയിൽ ഇടപെടുവാൻ ശ്രമിക്കരുത്. പകരം, യേശുവിനെ ഭക്ഷിക്കുന്നതിലൂടെ ആന്തരികമായ രീതിയിൽ അവയോട് ഇടപെടുക. വാസ്തവത്തിൽ, നിങ്ങൾ ആ കാര്യങ്ങളെക്കുറിച്ചെല്ലാം മറന്നുകളയണം. നിങ്ങൾക്ക് ആവശ്യമുള്ളത് ബാഹ്യമായ കഴുകലല്ല, മറിച്ച് ക്രിസ്തു നിങ്ങളുടെ ഉള്ളിലേക്ക് വരിക എന്നതാണ്. കർത്താവ്, കനാന്യ സ്ത്രീയോട് ഇപ്രകാരം പറയുന്നതുപോലെ തോന്നുന്നു: "നിനക്ക് രോഗശാന്തിയല്ല ആവശ്യം. നിനക്ക് എന്നെയാണ് ആവശ്യം! നിനക്കെന്നെ ബാഹ്യമായിട്ട് ആവശ്യമില്ല; നിനക്ക് എന്നെ ആന്തരികമായിട്ടാണ് ആവശ്യം. നീ എന്നെ ഭക്ഷിക്കേണ്ടിയിരിക്കുന്നു. ഞാൻ ജനത്തിന് ഭക്ഷിക്കുവാനും, ദഹിപ്പിക്കുവാനും, സ്വാംശീകരിക്കുവാനുമുള്ള അപ്പമായിട്ടാണ് വന്നത്. നിൻ്റെ ആളത്തത്തിലേക്ക്, നിൻ്റെ ശരീരഘടനയിലേക്ക്, ധമനികളിലേക്ക്, നാരുകളിലേക്ക് കടന്നുവരുവാൻ ഞാൻ ആഗ്രഹിക്കുന്നു. നിൻ്റെ ഘടകാംശത്തിലേക്ക് തന്നെ കടന്നുവന്ന് നീ ആയിത്തീരുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട്, നീ എന്നെ ഭക്ഷിക്കേണ്ടതുണ്ട്. കാര്യങ്ങളോട് പുറമെയുള്ള രീതിയിൽ ഇടപെടരുത്. പകരം, എന്നെ നിന്റെ ഉള്ളിലേക്ക് സ്വീകരിക്കുന്നതിലൂടെ എല്ലാത്തിനോടും ആന്തരികമായ രീതിയിൽ ഇടപെടുക. നിനക്ക് പോഷണം നൽകുവാനായി നിൻ്റെ ഉള്ളിലേക്ക് പ്രവേശിക്കുവാൻ എനിക്ക് കഴിയുന്നിടത്തോളം, എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും."

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Christ Coming into Us As Food

Bible Verses

John 6:57 As the living Father has sent Me and I live because of the Father, so he who eats Me, he also shall live because of Me.
Col 1:27 To whom God willed to make known what are the riches of the glory of this mystery among the Gentiles, which is Christ in you, the hope of glory,

Words of Ministry

In his doctrinal arrangement Matthew put these matters together that we might understand that for the kingdom of the heavens we do not need outward cleansing, but what we need is for Christ to get into us. Are you sick or weak? Do you have certain problems? Do not try to deal with these things in an outward way. Instead, deal with them in an inward way by eating Jesus. In fact, you should forget about all those things. What you need is not outward washing, but Christ coming into you. The Lord seemed to be saying to the Canaanite woman, "You don't need healing. You need Me! And you do not need Me outwardly; you need Me inwardly. You need to eat Me. I came as bread for people to eat, to digest, and to assimilate. I would like to get into your being, into your system, vessels, and fibers. I would like to get into your very constituent and become you. Thus, you need to eat Me. Don't deal with things in an outward way. Rather, deal with everything in an inward way by taking Me into you. As long as I can get into you to nourish you, every problem will be solved."

bottom of page