top of page

2025, ഒക്‌ടോബർ 28

ദുഷ്ടതലമുറയ്ക്ക് യോനായുടെ അടയാളം മാത്രം നൽകപ്പെടുന്നു

ബൈബിൾ വാക്യങ്ങൾ

മത്താ 16:1 പിന്നെ പരീശന്മാരും സദൂക്യരും അടുക്കൽവന്ന്, അവനെ പരീക്ഷിച്ചു കൊണ്ട്, സ്വർഗത്തിൽനിന്ന് ഒരു അടയാളം കാണിച്ചു തരുവാൻ അവനോടു ചോദിച്ചു.
വാ. 4 ദുഷ്ടതയും വ്യഭിചാരവുമുള്ള തലമുറ അടയാളം അന്വേഷിക്കുന്നു, യോനായുടെ അടയാളമല്ലാതെ അതിന് അടയാളം നൽകുകയില്ല. അവനോ അവരെ വിട്ടു മാറിപ്പോയി.

ശുശ്രൂഷയിലെ വചനങ്ങൾ

യിസ്രായേലിൽ നിന്ന് ജാതികളിലേക്ക് തിരിയുകയും, മഹാ മത്സ്യത്തിന്റെ ഉദരത്തിൽ ആക്കിവയ്ക്കപ്പെടുകയും ചെയ്ത പ്രവാചകനായിരുന്നു യോനാ. മൂന്ന് നാൾ അവിടെ ആയിരുന്നതിന് ശേഷം, ആ തലമുറയ്ക്ക് മാനസാന്തരത്തിനായുള്ള അടയാളമായിത്തീരുവാൻ അവൻ പുറത്തേക്ക് വന്നു (യോനാ 1:2, 17; 3:2-10). ദൈവം തന്റെ ജനത്തിന്റെ അടുക്കലേക്ക് അയച്ച പ്രവാചകൻ എന്ന നിലയിൽ, യിസ്രായേലിൽ നിന്ന് ജാതികളിലേക്ക് തിരിയുകയും, ഭൂമിയുടെ ഹൃദയഭാഗത്ത് മൂന്ന് നാൾ അടക്കം ചെയ്യപ്പെടുകയും, ആ തലമുറയ്ക്ക് രക്ഷയ്ക്കായുള്ള അടയാളമായിത്തീർന്നുകൊണ്ട് പിന്നീട് ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുവാനിരുന്ന ക്രിസ്തുവിന് അവൻ മുൻകുറിയായിരുന്നു. ദുഷ്ടതയും വ്യഭിചാരവുമുള്ള, യെഹൂദരും മതഭക്തരുമായ ആ തലമുറയ്ക്ക്, കർത്താവ് ഒരു അടയാളമായി മരിക്കുകയും ഉയിർക്കുകയും ചെയ്യും, എന്നതല്ലാതെ മറ്റൊന്നും ചെയ്യുകയില്ലായിരുന്നു എന്ന് ഇവിടെ കർത്താവിന്റെ വാക്ക് സൂചിപ്പിക്കുന്നു. അവർ വിശ്വസിച്ചാൽ, രക്ഷിക്കപ്പെടുവാനുള്ള അതിശ്രേഷ്ഠമായ അടയാളമായിരുന്നു ഇത്. യോനയുടെ അടയാളത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, കർത്താവ് ഇപ്രകാരം പറയുന്നതായി തോന്നുന്നു: "നിങ്ങൾ പരീശന്മാർക്കും സദൂക്യർക്കും അത്ഭുതങ്ങൾ ആവശ്യമില്ല. ഈ തലമുറ ദുഷ്ടമാണെന്ന് നിങ്ങൾ വിവേചിക്കുകയും, ക്രൂശിക്കപ്പെട്ടവനും പുനരുത്ഥാനം ചെയ്തവനുമെന്ന നിലയിൽ എന്നെ നിങ്ങളിലേക്ക് കൈക്കൊള്ളുവാൻ നിങ്ങൾ എന്നിൽ വിശ്വസിക്കേണ്ടതുമായ ആവശ്യമുണ്ട്. നീനെവേക്കാർ ചെയ്തതുപോലെ നിങ്ങൾ മാനസാന്തരപ്പെടുകയും, നിങ്ങളുടെ പാപങ്ങൾക്കുവേണ്ടി ഞാൻ മരിക്കുകയും ജീവനായി എന്നെത്തന്നെ നിങ്ങളിലേക്ക് പകരുവാൻ ഞാൻ പുനരുത്ഥാനം ചെയ്യുമെന്ന് നിങ്ങൾ വിശ്വസിക്കേണ്ടതായ ആവശ്യമുണ്ട്. ഇതാണ് ഈ തലമുറയ്ക്കുള്ള അടയാളം. മറ്റൊരു അടയാളവും നൽകപ്പെടുവാൻ പോകുന്നില്ല. ഞാനാണ് നിങ്ങൾക്കുള്ള അടയാളം, ക്രൂശിക്കപ്പെട്ടവനും പുനരുത്ഥാനം ചെയ്തവനുമായ ക്രിസ്തുവിന്റെ അടയാളം. നിങ്ങൾ മാനസാന്തരപ്പെട്ട് നിങ്ങളുടെ അപ്പമായി എന്നെ നിങ്ങളിലേക്ക് കൈക്കൊള്ളണം."

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

An Evil Generation Being Given Only the Sign of Jonah

Bible Verses

Matt 16:1 And the Pharisees and Sadducees came, and testing Him asked Him to show them a sign out of heaven.
v. 4 An evil and adulterous generation seeks after a sign, and a sign shall not be given to it, except the sign of Jonah. And He left them and went away.

Words of Ministry

Jonah was the prophet who turned from Israel to the Gentiles and was put into the belly of the great fish. After remaining there for three days, he emerged to become a sign to that generation for repentance (Jonah 1:2, 17; 2:2-10). This was a type of Christ, the prophet sent by God to His people, who would turn from Israel to the Gentiles, and who would be buried in the heart of the earth for three days and then be resurrected, becoming a sign to this generation for salvation. The Lord's word here implies that to that evil and adulterous, Jewish and religious generation, the Lord would do nothing but die and be resurrected as a sign, the greatest sign to them, that they might be saved if they would believe. In speaking of the sign of Jonah, the Lord seemed to be saying, "You Pharisees and Sadducees do not need miracles. You need to discern that this generation is evil and to believe in Me and take Me into you as the crucified and resurrected One. You need to repent as the people of Nineveh did, and you need to believe that I will die for your sins and be resurrected to impart Myself into you as life. This is the sign for this generation. No other sign will be given. I am the sign to you, the sign of the crucified and resurrected Christ. You need to repent and to receive Me into you as your bread."

bottom of page