top of page

2025, ഒക്‌ടോബർ 29

ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു

ബൈബിൾ വാക്യങ്ങൾ

മത്താ 16:15 അവൻ അവരോട്, എന്നാൽ നിങ്ങൾ, ഞാൻ ആരാകുന്നു എന്നു പറയുന്നു? എന്നു ചോദിച്ചു.
വാ. 16 ശിമോൻ പത്രൊസ് ഉത്തരം നൽകി, നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു, എന്നു പറഞ്ഞു.
വാ. 17 യേശു അവന് ഉത്തരം നൽകി, ശിമോൻ ബർയോനായേ, നീ അനുഗൃഹീതനാകുന്നു; കാരണം ജഡരക്തമല്ല നിനക്ക് ഇതു വെളിപ്പെടുത്തിയത്, സ്വർഗസ്ഥനായ എന്റെ പിതാവത്രേ.

ശുശ്രൂഷയിലെ വചനങ്ങൾ

ജനത്തിന് ഏറിയാൽ, ക്രിസ്തു പ്രവാചകന്മാരിൽ വച്ച് ഏറ്റവും വലിയവൻ ആണെന്ന് മാത്രമേ തിരിച്ചറിയുവാൻ കഴിയുകയുള്ളൂ. സ്വർഗീയ വെളിപാടില്ലാതെ, ആർക്കും അവൻ ക്രിസ്തുവാണെന്നും ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണെന്നും അറിയുവാൻ കഴിയില്ല. താൻ ആരാകുന്നു എന്നാണ് അവർ ചിന്തിക്കുന്നത് എന്ന് കർത്താവ് തൻ്റെ ശിഷ്യന്മാരോട് ചോദിച്ചശേഷം, ശിമോൻ പത്രോസ് മറുപടി പറഞ്ഞു: "നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു ആകുന്നു." ദൈവത്തിൻ്റെ അഭിഷിക്തനെന്ന നിലയിൽ ക്രിസ്തു എന്നത് കർത്താവിൻ്റെ നിയോഗത്തെക്കുറിച്ച് സൂചിപ്പിക്കുന്നു; എന്നാൽ, ത്രിയേക ദൈവത്തിലെ രണ്ടാമനെന്ന നിലയിൽ, ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ എന്നത്, അവനാകുന്ന വ്യക്തിയെയാണ് സൂചിപ്പിക്കുന്നത്. തൻ്റെ ക്രൂശു മരണത്തിലൂടെയും, പുനരുത്ഥാനത്തിലൂടെയും ആരോഹണത്തിലൂടെയും രണ്ടാം വരവിലൂടെയും, ദൈവത്തിൻ്റെ നിത്യനിർണയം നിർവഹിക്കുക എന്നതാണ് അവൻ്റെ നിയോഗം; എന്നാൽ അവനാകുന്ന വ്യക്തി, ത്രിയേക ദൈവത്തിൻ്റെ പൂർണ്ണ ആവിഷ്കാരത്തിനായി പിതാവിൻ്റെ ദേഹരൂപമായിരിക്കുകയും ആത്മാവിൽ പരിണമിക്കുകയും ചെയ്യുന്നു. ജീവനുള്ള ദൈവം നിർജ്ജീവമായ മതത്തിന് എതിരാണ്. കർത്താവ്, ജീവനുള്ള ദൈവത്തിൻ്റെ ദേഹരൂപമാണ്, അവന് നിർജ്ജീവമായ മതവുമായി യാതൊരു ബന്ധവുമില്ല. ജഡരക്തം എന്നത് ജഡവും രക്തവും കൊണ്ട് നിർമ്മിക്കപ്പെട്ട മനുഷ്യനെയാണ് സൂചിപ്പിക്കുന്നത്. പിതാവ് മാത്രമേ പുത്രനെ അറിയുന്നുള്ളൂ (11:27); അതുകൊണ്ട്, പുത്രനെ നമുക്ക് വെളിപ്പെടുത്തിത്തരുവാൻ അവനു മാത്രമേ സാധിക്കുകയുള്ളൂ.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Christ, the Son of the Living God

Bible Verses

Matt 16:15 He said to them, But you, who do you say that I am?
v. 16 And Simon Peter answered and said, You are the Christ, the Son of the living God.
v. 17 And Jesus answered and said to him, Blessed are you, Simon Barjona, because flesh and blood has not revealed this to you, but My Father who is in the heavens.

Words of Ministry

At most, people can only recognize that Christ is the greatest among the prophets. Without heavenly revelation, no one can know that He is the Christ and the Son of the living God. After the Lord asked His disciples to say who they thought He was, Simon Peter answered and said, "You are the Christ, the Son of the living God." The Christ, as the anointed One of God, refers to the Lord's commission; whereas the Son of the living God, as the second of the Triune God, refers to His person. His commission is to accomplish God's eternal purpose through His crucifixion, resurrection, ascension, and second advent, whereas His person embodies the Father and issues in the Spirit for a full expression of the Triune God. The living God is in contrast to dead religion. The Lord is the embodiment of the living God, having nothing to do with dead religion. Flesh and blood refer to man, who is composed of flesh and blood. Only the Father knows the Son (11:27); hence, only He can reveal the Son to us.

bottom of page