top of page

2025, നവംബർ 1

വിശ്വാസികളെ തന്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമാക്കുന്ന ക്രിസ്തു

ബൈബിൾ വാക്യങ്ങൾ

ഫിലി 3:20 നമ്മുടെ പൗരത്വമോ സ്വർഗത്തിൽ ആകുന്നു, അവിടെനിന്ന് രക്ഷകനായ കർത്താവായ യേശു ക്രിസ്തുവിനെ നാം ആകാംക്ഷയോടെ കാത്തിരിക്കുന്നു,
വാ. 21 അവൻ സകലത്തെയും തനിക്കുതന്നെ കീഴ്പ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരത്തിനൊത്തവണ്ണം, നമ്മുടെ താഴ്ച്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപപ്പെടുമാറ് കായാന്തരപ്പെടുത്തും.

ശുശ്രൂഷയിലെ വചനങ്ങൾ

നാം ഇത് നോക്കിക്കാണുക മാത്രമല്ല, നാം തന്നെ ഇത് അനുഭവമാക്കുന്ന ഒരു ദിവസം വരുന്നു. നമുക്ക് ഇപ്പോൾ ദിവ്യ സ്വഭാവത്തോടുകൂടിയ ദിവ്യ ജീവൻ നമ്മുടെ ഉള്ളിൽ ഉണ്ട്. എന്നിരുന്നാലും, നമുക്ക് ഇപ്പോഴും നമ്മുടെ പ്രാകൃത മനുഷ്യത്വമുണ്ട്. നാം എത്രയധികം ആത്മികരും വിശുദ്ധരും ആയിരുന്നാലും, നമ്മുടെ മനുഷ്യത്വം ഇപ്പോഴും പ്രാകൃതമാണ്. അത് ഇതുവരെ ദിവ്യ തേജസ്സിനാൽ സാന്ദ്രീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ രാജ്യത്തിന്റെ പ്രത്യക്ഷതയുടെ സമയത്ത്, നമ്മുടെ ഉള്ളിലുള്ള തേജോമയമായ ദിവ്യത്വം നമ്മുടെ മനുഷ്യത്വത്തെ തേജസ്കരിക്കും. തേജസ്കരിക്കപ്പെടുക എന്നതിനർത്ഥം ദൈവത്തിന്റെ തേജസ്സിനാൽ സാന്ദ്രീകരിക്കപ്പെടുക എന്നാണ്. അത് പുറത്തുനിന്നല്ല, ഉള്ളിൽ നിന്ന് കായാന്തരപ്പെടുക എന്നതാണ്. ഒരു ദിവസം നാം അവിശ്വാസികൾക്ക് ഒരു വലിയ ആശ്ചര്യം ആകും. "ആ നാളിൽ തന്റെ വിശുദ്ധന്മാരിൽ അവൻ മഹത്വപ്പെടുവാനും വിശ്വസിച്ച എല്ലാവരിലും ആശ്ചര്യപ്പെടുവാനും അവൻ വരുമ്പോൾ" എന്ന് 2 തെസ്സലൊനീക്യർ 1:9 പറയുന്നു. നമ്മുടെ തേജസ്കരണം കണ്ട് അവിശ്വാസികൾ ഞെട്ടിപ്പോകും. നമ്മുടെ മനുഷ്യത്വത്തിൽ നാം അവിശ്വാസികളെപ്പോലെ ആയിരിക്കുന്നതിനാൽ, അവർക്ക് നമ്മളും അവരും തമ്മിൽ വ്യത്യസ്തം ഒന്നും കാണുവാൻ കഴിയുന്നില്ല. എന്നാൽ നമ്മുടെ മനുഷ്യത്വം ദിവ്യത്വത്താൽ സാന്ദ്രീകരിക്കപ്പെടുകയും, നാം ഒരു തേജോമയമായ ജനമായിത്തീരുകയും ചെയ്യുന്ന ഒരു തേജോമയമായ വ്യത്യാസം അവർ കാണുവാനുള്ള ഒരു ദിവസം വരുന്നു. നാം വെറുതെ ആത്മികരും, വിശുദ്ധരും, നിർമലരും, ശുദ്ധരുമായിരിക്കുക മാത്രമല്ല ചെയ്യുക. നാം തേജോമയരായിരിക്കും. ഇതാണ് രാജ്യത്തിന്റെ വരവ്. ഇത് സംഭവിക്കുവാൻ നാം കാത്തിരിക്കുന്നു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Christ Conforming the Believers to the Body of His Glory

Bible Verses

Phil 3:20 For our commonwealth exists in the heavens, from which also we eagerly await a Savior, the Lord Jesus Christ,
v. 21 Who will transfigure the body of our humiliation to be conformed to the body of His glory, according to His operation by which He is able even to subject all things to Himself.

Words of Ministry

The day is coming when we shall not only see this, but also experience it ourselves. We now have the divine life with the divine nature within us. However, we still have our natural humanity. No matter how spiritual and holy we may be, our humanity is still natural. It has not yet been saturated with the divine glory. But at the time of the manifestation of the kingdom, our humanity will be glorified by the glorious divinity within us. To be glorified is to be saturated with God's glory. It is to be transfigured, not from without, but from within. One day we shall be a great surprise to the unbelievers. Second Thessalonians 1:10 says, "When he shall come to be glorified in his saints, and to be admired in all them that believe." The unbelievers will be shocked by our glorification. Because in our humanity we are the same as the unbelievers, they can see no difference between us and them. But the day is coming when they will see a glorious difference, for our humanity will be saturated with divinity, and we shall become a glorious people. We shall not just be spiritual, holy, pure, and clean. We shall be glorious. This is the coming of the kingdom. We are waiting for this to take place.

bottom of page