തിരുവനന്തപുരത്തുള്ള സഭ
2025, നവംബർ 2
ക്രിസ്തു ദൈവത്തിന്റെ നിസ്തുലമായ പ്രസാദമായിരിക്കുന്നു
ബൈബിൾ വാക്യങ്ങൾ
മത്താ 17:3 ഇതാ, മോശെയും ഏലീയാവും, അവനോടു സംഭാഷിക്കുന്നതായി അവർക്കു പ്രത്യക്ഷമായി.
വാ. 4 പത്രൊസ് ഉത്തരം നൽകി യേശുവിനോട്, കർത്താവേ, നമുക്ക് ഇവിടെ ആയിരിക്കുന്നത് നല്ലത്; നീ ഇച്ഛിക്കുന്നു എങ്കിൽ ഇവിടെ മൂന്നു കൂടാരങ്ങൾ ഞാൻ ഉണ്ടാക്കാം, ഒന്ന് നിനക്കും, ഒന്ന് മോശെക്കും, ഒന്ന് ഏലീയാവിനും എന്നു പറഞ്ഞു.
വാ. 5 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഇതാ, പ്രകാശപൂരിതമായ ഒരു മേഘം അവർക്കുമീതെ നിഴലിടുകയും, ഇതാ, മേഘത്തിൽ നിന്ന്, ഇവൻ എന്റെ പുത്രൻ, പ്രിയനായവൻ, ഇവനിൽ ഞാൻ എന്റെ പ്രസാദം കണ്ടെത്തിയിരിക്കുന്നു; ഇവനെ കേൾക്കുവിൻ! എന്നു സംസാരിക്കുന്ന ഒരു ശബ്ദവും ഉണ്ടായി.
വാ. 8 അവർ തങ്ങളുടെ കണ്ണുകൾ ഉയർത്തിയപ്പോൾ, യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.
ശുശ്രൂഷയിലെ വചനങ്ങൾ
തന്റെ ആവേശത്തിൽ പത്രൊസ്, കർത്താവിനുവേണ്ടി ഒന്നും, മോശെക്കുവേണ്ടി ഒന്നും, ഏലീയാവിനുവേണ്ടി ഒന്നും, എന്നിങ്ങനെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം എന്ന യുക്തിഹീനമായ നിർദേശം വച്ചു. പത്രൊസിന്റെ യുക്തിഹീനമായ നിർദേശത്തിന്റെ ഫലം എന്നത്, മോശെയെയും ഏലീയാവിനെയും ക്രിസ്തുവിന്റെ അതേ തലത്തിൽ ആക്കിവെക്കുക എന്നതാണ്, അതായത് മോശെയും ഏലീയാവും പ്രതിനിധീകരിക്കുന്ന ന്യായപ്രമാണത്തെയും പ്രവാചകന്മാരെയും ക്രിസ്തുവിന് തുല്യമാക്കുക എന്നതാണ്. ഇത് ദൈവത്തിന്റെ വ്യവസ്ഥയ്ക്ക് തികച്ചും വിരുദ്ധം ആയിരുന്നു. ദൈവത്തിന്റെ വ്യവസ്ഥയിൽ, ന്യായപ്രമാണവും പ്രവാചകന്മാരും ക്രിസ്തുവിനൊരു സാക്ഷ്യം മാത്രമായിരുന്നു; അവരെ അവന്റെ അതേ തലത്തിൽ വെയ്ക്കുവാൻ പാടില്ല. പത്രൊസ് മോശെയെയും ഏലീയാവിനെയും, അതായത് ന്യായപ്രമാണത്തെയും പ്രവാചകന്മാരെയും, ക്രിസ്തുവിനോടൊപ്പം അതെ തലത്തിൽ നിർത്തുവാൻ നിർദേശിച്ചു, എന്നാൽ ദൈവം, മോശെയെയും ഏലീയാവിനെയും എടുത്തുമാറ്റുകയും, യേശുവിനെ മാത്രം അവിടെ ശേഷിപ്പിക്കുകയും ചെയ്തു. ന്യായപ്രമാണവും പ്രവാചകന്മാരും നിഴലുകളും പ്രവചനങ്ങളും ആയിരുന്നു, യാഥാർഥ്യമായിരുന്നില്ല. യാഥാർഥ്യം ക്രിസ്തുവാണ്. ഇപ്പോൾ ക്രിസ്തു ഇവിടെ ഉള്ളതിനാൽ, നിഴലുകളും പ്രവചനങ്ങളും ഇനി ആവശ്യമില്ല. പുതിയ നിയമത്തിൽ യേശു മാത്രം ശേഷിക്കണം. ജീവന്റെ പ്രമാണത്തെ തന്റെ വിശ്വാസികളിലേക്ക് പകരുന്ന ഇന്നത്തെ മോശെയാണ് യേശു. ദൈവത്തിനുവേണ്ടി സംസാരിക്കുകയും തന്റെ വിശ്വാസികളുടെ ഉള്ളിൽ ദൈവത്തെ വെളിവാക്കിക്കൊണ്ട് സംസാരിക്കുകയും ചെയ്യുന്ന ഇന്നത്തെ ഏലീയാവാണ് അവൻ. ഇതാണ് ദൈവത്തിന്റെ പുതിയ നിയമ വ്യവസ്ഥ.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Christ Being God's Unique Delight
Bible Verses
Matt 17:3 And behold, Moses and Elijah appeared to them, conversing with Him.
v. 4 And Peter answered and said to Jesus, Lord, it is good for us to be here; if You are willing, I will make three tents here, one for You and one for Moses and one for Elijah.
v. 5 While he was still speaking, behold, a bright cloud overshadowed them, and behold, a voice out of the cloud, saying, This is My Son, the Beloved, in whom I have found My delight. Hear Him!
v. 8 And when they lifted up their eyes, they saw no one except Jesus Himself alone.
Words of Ministry
In his excitement Peter made the absurd proposal that he make three tabernacles [tents] , one for the Lord, one for Moses, and one for Elijah. The effect of Peter's absurd proposal was to put Moses and Elijah on the same level with Christ, which means to make the law and the prophets, represented by Moses and Elijah, equal to Christ. This was absolutely against God's economy. In God's economy the law and the prophets were only a testimony to Christ; they should not be put on the same level with Him. Peter proposed to rank Moses and Elijah, that is, the law and the prophets, with Christ, but God took Moses and Elijah away, leaving no one except Jesus Himself alone. The law and the prophets were shadows and prophecies, not the reality, which is Christ. Now that Christ is here, the shadows and prophecies are no longer needed. No one except Jesus Himself alone should remain in the New Testament. Jesus is today's Moses, imparting the law of life into His believers. He is also today's Elijah, speaking for God and speaking forth God within His believers. This is God's New Testament economy.