തിരുവനന്തപുരത്തുള്ള സഭ
2025, നവംബർ 3
ക്രിസ്തു യഥാർത്ഥ നിയമ ദാതാവും യഥാർത്ഥ പ്രവാചകനും ആകുന്നു
ബൈബിൾ വാക്യങ്ങൾ
റോമ 8:2 എന്തെന്നാൽ ജീവന്റെ ആത്മാവിന്റെ പ്രമാണം എന്നെ പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്ന് ക്രിസ്തു യേശുവിൽ സ്വതന്ത്രനാക്കിയിരിക്കുന്നു.
എബ്രാ 1:1 ദൈവം പണ്ട് പല ഭാഗങ്ങളിലും പല വിധങ്ങളിലും പ്രവാചകന്മാരിൽ പിതാക്കന്മാരോടു സംസാരിച്ചിട്ട്,
വാ. 2 ഈ നാളുകളുടെ അന്ത്യത്തിൽ പുത്രനിൽ നമ്മോടു സംസാരിച്ചു...
ശുശ്രൂഷയിലെ വചനങ്ങൾ
ഇന്ന് ദൈവത്തിൻ്റെ വ്യവസ്ഥയിൽ, ക്രിസ്തു ജീവൻ്റെ പ്രമാണത്തിന്റെ ദാതാവെന്ന നിലയിൽ തന്നെത്തന്നെ നമ്മുടെ ആളത്തത്തിലേക്ക് പകർന്നവനായ ജീവനുള്ള നിയമ ദാതാവാണ്. അതുകൊണ്ട്, ക്രിസ്തു നമ്മുടെ യഥാർത്ഥ മോശെയാണ്, മോശെ ക്രിസ്തുവിൻ്റെ ഒരു മുൻകുറിയും, നിഴലുമായിരുന്നു. മോശെ നൽകിയ ന്യായപ്രമാണം യഥാർത്ഥ ന്യായപ്രമാണം ആയിരുന്നില്ല; പകരം, അത് നിർജ്ജീവമായ അക്ഷരങ്ങളുടെ ന്യായപ്രമാണമായിരുന്നു. യഥാർത്ഥ ന്യായപ്രമാണം ജീവന്റെ പ്രമാണമാണ്, അത് ക്രിസ്തുവിന് മാത്രമേ നമുക്ക് നൽകുവാൻ കഴിയൂ. അവൻ നമുക്ക് ജീവൻ്റെ പ്രമാണം നൽകിയതുകൊണ്ട്, അവനാണ് യഥാർത്ഥ നിയമ ദാതാവ്. കൂടാതെ, ദൈവത്തിൻ്റെ വ്യവസ്ഥയിൽ ക്രിസ്തു യഥാർത്ഥ പ്രവാചകനാണ്. ഏലിയാവും സത്യപ്രവാചകനായ ക്രിസ്തുവിൻ്റെ ഒരു മുൻകുറിയും, നിഴലുമായിരുന്നു. (പ്രവ. 3:22). ക്രിസ്തു നമ്മുടെ ഉള്ളിലുള്ളത് ജീവൻ്റെ പ്രമാണത്തെ നമ്മുടെ ആളത്തത്തിലേക്ക് പകരുന്നതിന് വേണ്ടി മാത്രമല്ല, ദൈവത്തിനുവേണ്ടി സംസാരിക്കുവാനും കൂടിയാണ്. ക്രിസ്തു ദൈവത്തെ സംസാരിക്കുന്നു. ക്രിസ്തു യഥാർത്ഥ മോശെയും യഥാർത്ഥ ഏലിയാവും ആയി നമുക്കുള്ളതുകൊണ്ട്, ദൈവത്തിൻ്റെ പുതിയ നിയമ വ്യവസ്ഥയിൽ നമുക്ക് മറ്റൊരു മോശെയുടെയോ ഏലിയാവിൻ്റെയോ ആവശ്യമില്ല. രാജ്യത്തിൻ്റെ വരവിനായി നാം കാത്തിരിക്കുമ്പോൾ, മോശയെയോ, ഏലിയാവിനെയോ, അല്ലെങ്കിൽ മറ്റാരെയെങ്കിലുമോ ക്രിസ്തുവിൻ്റെ അതേ നിലവാരത്തിൽ വയ്ക്കാതിരിക്കുവാൻ നാം പഠിക്കേണ്ടതുണ്ട്. പകരം, ക്രിസ്തുവിനെ നമ്മുടെ മോശെയും ഏലിയാവും ആയി അനുഭവമാക്കുവാൻ നാം പഠിക്കേണ്ടതുണ്ട്. അവനാണ് നമ്മുടെ ഉള്ളിലേക്ക് ജീവന്റെ പ്രമാണത്തെ പകരുന്നവൻ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇപ്പോഴുള്ള, യഥാർത്ഥമായ, അനുഭവനിഷ്ഠനായ മോശെ എന്ന നിലയിൽ അവൻ നമ്മുടെ ഉള്ളിൽ നിന്ന് നമ്മെ നിയന്ത്രിക്കുന്നു. മാത്രവുമല്ല, അവൻ നമ്മുടെ ഉള്ളിൽ നിരന്തരം ദൈവത്തിനുവേണ്ടി സംസാരിക്കുകയും ദൈവത്തെ സംസാരിക്കുകയും ചെയ്യുന്ന ഇപ്പോഴുള്ള, അനുഭവനിഷ്ഠനായ ഏലിയാവ് കൂടിയാണ്. നാം അവനെ ശ്രദ്ധിക്കണം.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Christ Being the Real Lawgiver and the Real Prophet
Bible Verses
Rom 8:2 For the law of the Spirit of life has freed me in Christ Jesus from the law of sin and of death.
Heb 1:1 God, having spoken of old in many portions and in many ways to the fathers in the prophets,
v. 2 Has at the last of these days spoken to us in the Son.
Words of Ministry
In God's economy today Christ is the living lawgiver, the One who has imparted Himself into our being as the Giver of the law of life. Thus, Christ is our real Moses, who was a type, a shadow of Christ. The law Moses gave was not the real law; rather, it was the law of dead letters. The real law is the law of life, which only Christ can give us. Because He has given us the law of life, He is the real lawgiver. Furthermore, in God's economy Christ is the real prophet. Elijah also was a type, a shadow, of Christ, who is the true prophet (Acts 3:22). Christ is within us not only to impart the law of life into our being, but also to speak for God. Christ speaks forth God. Because we have Christ as the real Moses and the real Elijah, we do not need any other Moses or Elijah in God's New Testament economy. As we await the coming of the kingdom, we must learn not to rank Moses, Elijah, or anyone else on the same level as Christ. Instead, we need to learn to experience Christ as our Moses and Elijah. He is the One imparting the law of life into us. In other words, as our present, real, subjective Moses He is regulating us from within. Moreover, He is also our present and subjective Elijah, constantly speaking for God and speaking forth God within us. We must listen to Him.