top of page

2025, നവംബർ 5

സഭ നയിക്കുന്ന ഒരുവൻ, നിയന്ത്രിക്കുന്നവനല്ല, മറിച്ച് ശുശ്രൂഷിക്കുന്നവനാകുന്നു (2)

ബൈബിൾ വാക്യങ്ങൾ

മത്താ 23:8 എന്നാൽ നിങ്ങൾ, റബ്ബീ എന്നു വിളിക്കപ്പെടരുത്, എന്തെന്നാൽ ഒരുവനാകുന്നു നിങ്ങളുടെ ഗുരു, നിങ്ങളെല്ലാവരും സഹോദരന്മാർ ആകുന്നു.
വാ. 9 ഭൂമിയിൽ ആരെയും നിങ്ങളുടെ പിതാവ് എന്നും വിളിക്കരുത്, എന്തെന്നാൽ ഒരുവനാകുന്നു നിങ്ങളുടെ പിതാവ്, സ്വർഗസ്ഥനായവൻതന്നെ.
വാ. 10 നിങ്ങൾ അധ്യാപകരെന്നും വിളിക്കപ്പെടരുത്, എന്തെന്നാൽ ഒരുവനാകുന്നു നിങ്ങളുടെ അധ്യാപകൻ, ക്രിസ്തു.

ശുശ്രൂഷയിലെ വചനങ്ങൾ

[2-ാം ഭാഗം] മൂപ്പന്മാർ രാജാക്കന്മാരല്ല; അവർ അടിമകളാണ്. കർത്താവിൻ്റെ ശുശ്രൂഷയിലുള്ള ഒരുവനെന്ന നിലയിൽ, ഞാനും ഒരു അടിമയാണ്. മറ്റുള്ളവർ അവരുടെ സ്വാതന്ത്ര്യം ആസ്വദിച്ചേക്കാം, പക്ഷേ എന്നെ ഒരു അടിമയായി വിലയ്ക്ക് വാങ്ങിയതുകൊണ്ട് എനിക്ക് സ്വാതന്ത്ര്യമില്ല. അതുപോലെ, ഓരോ മൂപ്പനും ഒരു അടിമയാണ്. ലോകത്തിൽ ഒരു പദവി ഉണ്ടായിരിക്കുക എന്നാൽ മഹത്വമുണ്ടായിരിക്കുക എന്നാണ് അർത്ഥം. എന്നാൽ സഭയിൽ, ഒരു പദവി ഉണ്ടായിരിക്കുക എന്നാൽ അടിമത്തത്തിൽ ആയിരിക്കുക എന്നാണ് അർത്ഥം. കത്തോലിക്കാമതത്തിൽ പുരോഹിതന്മാർ, ബിഷപ്പുമാർ, ആർച്ച് ബിഷപ്പുമാർ, കർദ്ദിനാളുമാർ, മാർപ്പാപ്പ എന്നിങ്ങനെയുള്ള ഒരു സ്ഥാനശ്രേണിയുണ്ട്, അവരെല്ലാം വിശ്വാസികളുടെ കൂട്ടത്തിനു മുകളിലാണ്. ഇത് വ്യർത്ഥ മഹത്വമാണ്. സഭയിൽ അത്തരമൊരു വ്യർത്ഥ മഹത്വം ഇല്ല; പകരം, അടിമത്തമാണുള്ളത്. നയിക്കുന്നവർ അടിമകൾ ആയിരിക്കുന്ന ഈ വിഷയം 20:25 മുതൽ 27 വരെയുള്ള കർത്താവിൻ്റെ വചനത്തോട് ഒത്തുപോകുന്നു: "എന്നാൽ യേശു അവരെ തന്റെ അടുക്കൽ വിളിച്ച് അവരോടു പറഞ്ഞു, ജാതികളുടെ അധിപന്മാർ അവരുടെമേൽ കർത്തൃത്വം നടത്തുകയും, വലിയവർ അവരുടെമേൽ അധികാരം പ്രയോഗിക്കുകയും ചെയ്യുന്നു എന്ന് നിങ്ങൾ അറിയുന്നുവല്ലോ. നിങ്ങളുടെ ഇടയിൽ അങ്ങനെ അരുത്; എന്നാൽ, നിങ്ങളുടെ ഇടയിൽ ആരെങ്കിലും വലിയവനാകുവാൻ ഇച്ഛിച്ചാൽ, അവൻ നിങ്ങളുടെ സേവകൻ ആകേണം. നിങ്ങളുടെ ഇടയിൽ ആരെങ്കിലും ഒന്നാമനാകുവാൻ ഇച്ഛിച്ചാൽ, അവൻ നിങ്ങളുടെ അടിമ ആകേണം." സ്വാഭാവികവും, സ്വാർത്ഥത നിറഞ്ഞതുമായ മനസ്സിന് എത്രമാത്രം ഇത് വിരുദ്ധമാണ്! മൂപ്പരത്തം ഒരുതരത്തിലുള്ള അടിമത്തമാണ്. നയിക്കുന്ന ഓരോ വ്യക്തിയും ഒരു അടിമയായിരിക്കണം. അതുകൊണ്ട്, നമ്മുടെ ഇടയിൽ ഒരു സ്ഥാനശ്രേണി ഉണ്ടാകരുത്. പകരം, നാം എല്ലാവരും ഒരേ നിലയിലുള്ള സഹോദരന്മാരാണ്.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

A Church Leader, Not controlling but Serving (2)

Bible Verses

Matt 23:10 Neither be called instructors, because One is your Instructor, the Christ.
v. 11 And the greatest among you shall be your servant.
20:28 Just as the Son of Man did not come to be served, but to serve and to give His life as a ransom for many.

Words of Ministry

[Part 2 of 2] The elders are not kings; they are slaves. As one in the Lord's ministry, I also am a slave. Others may enjoy their freedom, but I have no freedom because I have been purchased to be a slave. Likewise, every elder is a slave. In the world, to have a position means to have glory. But in the church, to have a position means to be in slavery. In Catholicism there is a hierarchy of priests, bishops, archbishops, cardinals, and the pope, all of whom are above the laity. This is vainglory. In the church there is no such vainglory; instead, there is slavery. The matter of the leading ones being slaves corresponds to the Lord's word in 20:25 through 27: "Jesus called them to Him and said, You know that the rulers of the nations lord it over them, and the great exercise authority over them. It is not so among you; but whoever wants to become great among you shall be your servant, and whoever wants to be first among you shall be your slave." How contrary this is to the natural, self- seeking mind! The eldership is a form of slavery. Every leader must be a slave. Therefore, there should be no hierarchy among us. Rather, we all are brothers on the same level.

bottom of page