top of page

2025, നവംബർ 7

കർത്താവ് മനുഷ്യന്റെ അടുത്തേക്ക് വരുന്ന രീതി

ബൈബിൾ വാക്യങ്ങൾ

മത്താ 21:5 “സീയോൻപുത്രിയോടു പറയുക, ഇതാ നിന്റെ രാജാവ്, നിന്റെ അടുക്കലേക്കു, സൗമ്യനായി കഴുതയുടെയും, ഭാരം വഹിക്കുന്ന മൃഗത്തിന്റെ കുട്ടിയായ കഴുതക്കുട്ടിയുടെയും പുറത്തു കയറി വരുന്നു.”
11:29 ഞാൻ സൗമ്യനും ഹൃദയത്തിൽ താഴ്മയുള്ളവനും ആകയാൽ, എന്റെ നുകം നിങ്ങളുടെമേൽ എടുത്ത് എന്നിൽനിന്ന് പഠിക്കുവിൻ, നിങ്ങളുടെ ദേഹികൾക്കു നിങ്ങൾ വിശ്രമം കണ്ടെത്തും.

ശുശ്രൂഷയിലെ വചനങ്ങൾ

അഞ്ചാം വാക്യം പറയുന്നത്, രാജാവ് "കഴുതയുടെയും, ഭാരം വഹിക്കുന്ന മൃഗത്തിന്റെ കുട്ടിയായ കഴുതക്കുട്ടിയുടെയും പുറത്തു കയറി വരുന്നു" എന്നാണ്. കർത്താവ് തന്നെത്തന്നെ അവതരിപ്പിക്കുവാൻ സന്നദ്ധനായിരുന്ന എളിയതും താഴ്ന്നതുമായ നിലയെ ഇത് സൂചിപ്പിക്കുന്നു. കഴുതയും കഴുതക്കുട്ടിയും ഒരുമിച്ച് എളിമയുടെയും താഴ്മയുടെയും ഒരു ധാരണ നമുക്ക് നൽകുന്നു. വളരെ ചെറിയ ഒരു സഹോദരി ഒരു ചെറിയ കുഞ്ഞിനെ കൈകളിൽ എടുത്തു പിടിച്ചുകൊണ്ട് നമ്മുടെ മുമ്പിൽ നിൽക്കുന്നുവെന്ന് കരുതുക. ഇത് ചെറുത് എന്നതിന്റെ ഒരു ആഴമേറിയ ധാരണ നമുക്ക് നൽകും, കാരണം ആ ചെറിയ കുഞ്ഞ് ചെറുത് എന്നതിനെക്കുറിച്ചുള്ള ധാരണയെ ബലപ്പെടുത്തും. സ്വർഗീയ രാജാവ് അഹങ്കാരത്തോടെയുള്ള പ്രതാപത്തോടു കൂടിയല്ല, പിന്നെയോ ശാന്തവും വിനയവുമുള്ള സൗമ്യതയോടെയാണ് വന്നത്. സൗമ്യനായ രാജാവിനെ വഹിക്കുവാൻ ഒരു കഴുതയുടെ കൂടെയുള്ള കഴുതക്കുട്ടി ഈ സൗമ്യതയുടെ ധാരണയെ ബലപ്പെടുത്തുന്നു. കർത്താവായ യേശു ഗർവ്വിതനായി ഒരു കുതിരപ്പുറത്ത് കയറിയല്ല യെരുശലേമിലേക്ക് വന്നത്. അവൻ ഒരു ചെറിയ കഴുതയുടെ, ഒരു ചെറിയ കഴുതക്കുട്ടിയുടെ പുറത്ത് കയറിയാണ് വന്നത്. ഒരു ഭൗമിക രാജാവും ഇങ്ങനെ ചെയ്യില്ല. കർത്താവായ യേശു യുദ്ധം ചെയ്യുവാനോ മത്സരിക്കുവാനോ അല്ല വന്നത്, പിന്നെയോ ഒരു സൗമ്യനായ രാജാവായിരിക്കുവാനാണ് വന്നത്. കഴുതക്കുട്ടിയുടെ സാന്നിധ്യം കർത്താവ് ആരുമായും യുദ്ധം ചെയ്യുവാനോ മത്സരിക്കുവാനോ അല്ല താല്പര്യപ്പെട്ടത് എന്ന് സാക്ഷീകരിച്ചു. പകരം, അവൻ താഴ്മയുള്ളവനും സൗമ്യനും ആയിരുന്നു. കർത്താവായ യേശു ജനത്തെ അറിയിക്കുവാൻ ആഗ്രഹിച്ച ധാരണ ഇതായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. തീർച്ചയായും, അവൻ സ്വർഗീയ രാജാവായിരുന്നു, പക്ഷേ മറ്റുള്ളവരുമായി യുദ്ധം ചെയ്യുകയോ മത്സരിക്കുകയോ ചെയ്യുന്ന ഒരു വലിയ രാജാവായി വരുവാൻ അവന് യാതൊരു ഉദ്ദേശവുമുണ്ടായിരുന്നില്ല. പകരം, അവൻ ആരുമായും പോരാടുകയോ ആരുമായും മത്സരിക്കുകയോ ചെയ്യാത്ത ഒരു സൗമ്യനായ രാജാവായി വന്നു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

The Lord's Manner of Coming to Man

Bible Verses

Matt 21:5 "Say to the daughter of Zion, Behold, your King is coming to you, meek and mounted on a donkey, and on a colt, a foal of a beast of burden."
Matt 11:29 Take My yoke upon you and learn from Me, for I am meek and lowly in heart, and you will find rest for your souls.

Words of Ministry

Verse 5 says that the King came "mounted on a donkey and on a colt, the foal of a beast of burden." This signifies the meek and lowly state in which the Lord was willing to present Himself. The donkey and the colt together give us an impression of meekness and humility. Suppose a very small sister stands before us holding a tiny baby in her arms. This would give us a deep impression of smallness, for the tiny baby would strengthen the impression of smallness. The heavenly King came not with haughty splendor, but with gentle, humble meekness. This impression of meekness is strengthened by the colt accompanying a donkey to bear the meek King. The Lord Jesus did not ride into Jerusalem proudly on a horse. He came mounted upon a little donkey, even a small colt. No earthly king would do this. The Lord Jesus came not to fight or to compete, but to be a meek King. The presence of the baby donkey testified that the Lord did not care to fight or compete with anyone. Rather, He was humble and meek. I believe that this was the impression the Lord Jesus wanted to convey to the people. Yes, He was the heavenly King, but He had no intention to come as a great King fighting or competing with others. Instead, He came as a meek King who did not fight against anyone or compete with anyone.

bottom of page