top of page

2025, നവംബർ 21

കർത്താവിൻ്റെ ജീവനുള്ള ശരീരത്തിൽ മറ്റുള്ളവർക്കായി കരുതുന്നത്

ബൈബിൾ വാക്യങ്ങൾ

മത്താ. 25:26 അവന്റെ യജമാനൻ അവനോട് ഉത്തരം പറഞ്ഞു, ദുഷ്ടനും മടിയനുമായ അടിമയേ,...
വാ. 27 അതുകൊണ്ട് നീ എന്റെ ദ്രവ്യം പണവിനിമയം നടത്തുന്നവരുടെ പക്കൽ നിക്ഷേപിക്കണമായിരുന്നു; എങ്കിൽ ഞാൻ വന്നപ്പോൾ, എന്റേതു പലിശയോടുകൂടെ തിരികെ വാങ്ങുമായിരുന്നു.
വാ. 28 അതുകൊണ്ട് അവനിൽനിന്ന് ആ താലന്ത് എടുത്തു, പത്തു താലന്തുള്ളവനു നൽകുവിൻ.

ശുശ്രൂഷയിലെ വചനങ്ങൾ

[മുകളിൽ പറഞ്ഞിരിക്കുന്ന വാക്യത്തിലെ] പലിശ കർത്താവിന്റെ വരത്തെ ഉപയോഗിക്കുന്നതിലൂടെ അവന്റെ വേലയ്ക്കു വേണ്ടി നാം നേടുന്ന ലാഭകരമായ ഫലത്തെ സൂചിപ്പിക്കുന്നു. ഒരു അർത്ഥത്തിൽ, പണവിനിമയം നടത്തുന്നവർ എന്ന് പറയുന്നത് പുതിയവരും, ബലഹീനരും, ഇളയവരും, പിന്മാറിപ്പോയവരും ആയ എല്ലാവരുമാണ് എന്ന് നമുക്ക് പറയുവാൻ കഴിയും. നാം കർത്താവിന്റെ വസ്തുവകകൾ ഈ പണവിനിമയം നടത്തുന്നവരുടെ അടുക്കൽ നിക്ഷേപിക്കേണ്ടതുണ്ട്. പണവിനിമയം നടത്തുന്നവർ നേതൃത്വം നൽകുന്ന സഹോദരന്മാരല്ല, മറിച്ച് ദുർബ്ബലരായവരും, പ്രശ്നങ്ങളുള്ളവരുമാണ്. ഏതെങ്കിലും ഒരു സഹോദരൻ അഭിപ്രായഭിന്നതയുണ്ടാവുകയും സഭയെക്കുറിച്ച് പ്രതിലോമമായി സംസാരിക്കുകയും ചെയ്യുന്നു എന്ന് കരുതുക. സഭയെക്കുറിച്ച് പ്രതിലോമമായി സംസാരിക്കുന്നവർക്ക് എപ്പോഴും മൂപ്പന്മാരെക്കുറിച്ച് പ്രതിലോമമായി സംസാരിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കും. എങ്കിലും, ഈ അഭിപ്രായഭിന്നതയുണ്ടാക്കുന്നവർ സഹോദരന്മാരാണ്, അവർ കർത്താവിനെ സ്നേഹിക്കുന്നുണ്ട്. അങ്ങനെ അഭിപ്രായഭിന്നതയുള്ള ഒരു സഹോദരനെ, മൂപ്പന്മാരിൽ ഒരാളല്ല, മറിച്ച് അവനെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന സഭയിലെ മറ്റൊരു സഹോദരൻ ബന്ധപ്പെടുന്നത് എത്ര നല്ലതായിരിക്കും! അഭിപ്രായഭിന്നതയുള്ള ഒരു സഹോദരനെ മറ്റനേകം പേർ ബന്ധപ്പെടുകയാണെങ്കിൽ, അവൻ ഒടുവിൽ സഭയിലേക്ക് തിരിച്ചുവരികയും സഭയെക്കുറിച്ച് കർത്താവിനെ സ്തുതിക്കുകയും ചെയ്യും. മറ്റുള്ളവരെ കരുതുവാൻ വേണ്ടി നിങ്ങൾ നിങ്ങളുടെ താലന്തിനെ ഈ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾ താലന്ത് പെരുപ്പിക്കുക മാത്രമല്ല, നിങ്ങൾ തന്നെ മൂന്നാം സ്വർഗ്ഗത്തിൽ ആയിരിക്കുകയും വേഗത്തിൽ വളരുകയും രൂപാന്തരപ്പെടുകയും ചെയ്യും. നിങ്ങൾ മനസ്സിന്റെ ആത്മാവിൽ പുതുക്കപ്പെടും, നമ്മുടെ ഇടയിൽ ശരീരത്തിന്റെ അത്ഭുതകരമായ ഒരു സാക്ഷ്യം മുഴുപ്രപഞ്ചത്തിനും ഉണ്ടാകും. നാം ഒരു മതപരമായ കൂടിവരവല്ല, മറിച്ച് ഒരു ജീവനുള്ള ശരീരമാണ് എന്ന് പ്രപഞ്ചം കാണും. ഇതിനുവേണ്ടി നാം എല്ലാവരും നമ്മുടെ താലന്ത്, കർത്താവിന്റെ വസ്തുവകകൾ, ഉപയോഗിക്കേണ്ടതുണ്ട്. ഫലമെന്നത് പെരുപ്പം ആയിരിക്കും. നാം വിശുദ്ധരെയും സഭകളെയും എത്രയധികം കരുതുന്നുവോ, അത്രയധികം നാം സമ്പന്നരായിത്തീരുമെന്ന് എനിക്ക് സാക്ഷീകരിക്കുവാൻ കഴിയും.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Caring for Others in the Lord's Living Body

Bible Verses

Matt 25:26 And his master answered and said to him, Evil and slothful slave...
v. 27 Therefore you should have deposited my money with the money changers; and when I came, I would have recovered what is mine with interest.
v. 28 Take away therefore the talent from him and give it to him who has the ten talents.

Words of Ministry

Interest [in the verse above] signifies the profitable result we gain for the Lord's work by using His gift. In a sense, we may say that the bankers are all the new ones, weak ones, young ones, and backsliding ones. We need to deposit the Lord's possession with these bankers. The bankers are not the leading brothers, but the weaker ones, those who have problems. Suppose a certain brother is dissenting and speaks negatively about the church. Those who speak negatively concerning the church will always have something negative to say about the elders. Nevertheless, these dissenting ones are brothers, and they love the Lord. How good it would be for such a dissenting brother to be contacted, not by one of the elders, but by another brother in the church who loves him and cares for him! If a dissenting brother is contacted by a number of others, he will eventually come back to the church and praise the Lord for the church. If you use your talent in this way to take care of others, you will not only multiply the talent, but you yourself will be in the third heaven and will quickly grow and be transformed. You will be renewed in the spirit of the mind, and among us there will be a marvelous testimony of the Body to the whole universe. The universe will see that we are not a religious gathering, but a living Body. For this we all need to use our talent, the Lord's possession. The result will be multiplication. I can testify that the more we take care of the saints and the churches, the richer we become.

bottom of page